Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്തുവന്നിരിക്കുന്നത് '..കുഞ്ഞനിയൻ ഫെനിയോട് വിരട്ടല്ലേയെന്ന് യുവതി..രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു...' ഓഡിയോ പുറത്ത്..


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..

കൊറോണയിൽ നിന്നും നമ്മുടെ വാഹനങ്ങളെയും സംരക്ഷിക്കാം..ശ്രദ്ധിക്കേണ്ടത് എന്തൊക്കെ..ഇവ പരീക്ഷിക്കാം...കൊറോണ വൈറസിൽ നിന്നും വാഹനങ്ങളെ എങ്ങനെ അണുവിമുക്തമാക്കാം

18 MARCH 2020 03:04 PM IST
മലയാളി വാര്‍ത്ത

More Stories...

ക്രാനിയോമാക്സില്ലോഫേഷ്യൽ ട്രോമ കെയറിലെ വിടവുകൾ നികത്തി ആസ്റ്റർ മെഡ്‌സിറ്റി 'ട്രോമാക്സ്-2026'

ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ക്കും പഞ്ചായത്തുകള്‍ക്കുമുള്ള സമഗ്ര പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി: എല്ലാ സ്ഥാപനങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കളര്‍ കോഡ്

സ്ത്രീകളുടെ ആരോഗ്യവും പോഷകാഹാരവും: വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്ത് ആസ്റ്റർ ന്യൂട്രികോൺ ദേശീയ സമ്മേളനം...

ഹൃദയം തുറക്കാതെയുള്ള അയോര്‍ട്ടിക് വാല്‍വ് പതിമൂന്നാമതും വിജയകരമായി മാറ്റിവച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്...

ഹൃദയരോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും'' ഡോ. ജിക്കു സക്കറിയ, ഡോ. ഷില്ല സക്കറിയ എന്നിവർ നയിക്കുന്ന ക്ലാസ്സ്‌, നവംബർ 9ന് ഞായാറാഴ്ച ഉച്ചക്ക് 12മണിക്ക് ഫിലഡൽഫിയയിൽ

കൊറോണ വൈറസിനെ നേരിടാൻ ഒറ്റക്കെട്ടായി പോരാടുകയാണ് ലോകം മുഴുവൻ. ഉയർന്നുവരുന്ന മരണ നിരക്കും രോഗികളുടെ എണ്ണവും ആശങ്ക വർധിപ്പിക്കുന്നുണ്ടെങ്കിലും ആത്മവിശ്വാസം കൈവിട്ടിട്ടില്ല ആരോഗ്യവകുപ്പ്. എല്ലാ രാജ്യങ്ങളിലെ അധികൃതരും രോഗം തടയാൻ തക്കതായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. മാത്രമല്ല അതിവേഗം രോഗം കണ്ടെത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കുകയും ചെയ്യുന്നു.പനി,ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയെയാണ് രോഗത്തിന്റെ [പ്രാഥമിക ലക്ഷണങ്ങൾ. ഇത്തരം രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. രോഗലക്ഷണമുള്ളവർ മറ്റുള്ളവരിൽ നിന്നിം കഴിവതും മാറി നിൽക്കുകയും നിരീക്ഷണത്തിൽ കഴിയുകയും വേണം. ഈ സമയങ്ങളിൽ അണുബാധയുടെ വ്യാപനം കുറയ്ക്കാന്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വൈറസ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് അടുത്ത കുറച്ച് ദിവസങ്ങളില്‍ യാത്രകളും ഒത്തുചേരലുകളുമൊക്കെ ഒഴിവാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

ഈ സാഹചര്യത്തില്‍ നമ്മുടെ വാഹനങ്ങളെ എങ്ങനെ വൈറസ് വിമുക്തമായി സൂക്ഷിക്കാം എന്നതിനെപ്പറ്റി കൂടി ചിന്തിക്കേണ്ടതുണ്ട് . നമ്മളെ മാത്രമല്ല പതിവായി പൊടിയും മാലിന്യങ്ങളും ബാക്ടീരിയകളെയുമൊക്കെ വഹിക്കുന്നവര്‍ കൂടിയാണ് നമ്മുടെ വാഹനങ്ങളെന്ന് ആദ്യം ഓർമ്മിക്കുക. ഇവയെല്ലാം കൊവിഡ് 19 പോലെ തന്നെ അപകടകാരികളുമാണ്. അതിനാൽ, വ്യക്തി ശുചിത്വവും കുടുംബത്തിൻറെയും ആരോഗ്യം സംരക്ഷിക്കുന്നതിന് ഈ സമയത്ത് വാഹനങ്ങൾ വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. അണുബാധകൾ കുറയ്ക്കുന്നതിന് കഴിയുന്നത്ര വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ നിങ്ങളുടെ വാഹനങ്ങൾ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന സ്വകാര്യ വാഹനം കാർ ആയതിനാൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതും കാർ അണുവിമുക്തമാക്കാൻ തന്നെയാണ്.

വാക്വം ക്ലീനര്‍ ഉപയോഗിക്കുക

നമ്മുടെ കാലാവസ്ഥയുടെ പ്രത്യേകത മൂലം വാഹനങ്ങളിൽ പതിവായി പൊടി പറ്റുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടു തന്നെ അണുബാധ കുറയ്ക്കുന്നതിന് പതിവായി കാർ വാക്വം ക്ലീനര്‍ ഉപയോഗിച്ച് വാഹനം വൃത്തിയാക്കുന്നതാണ് നല്ലത്. ഫ്ലോർ മാറ്റുകൾ, പെഡലുകൾ, ലിവർ, കാർഗോ സ്‌പെയ്‌സിലെ മാറ്റുകള്‍ തുടങ്ങിയവ വാക്വം ചെയ്യുന്നതിനൊപ്പം ഉരച്ചുവൃത്തിയാക്കണം . സെന്റർ കൺസോൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡോർ ലോക്കുകൾ എന്നിവ പതിവായി തുടയ്‍ക്കുക. അതുപോലെ വാഹനങ്ങളിലെ ഫാബ്രിക് സീറ്റുകൾ ബാക്ടീരിയയുടെ കൂടാരമാണ്. അതിനാല്‍ അണുബാധക്ക് സാധ്യത ഏറെയുമാണ്. അതുകൊണ്ട് തന്നെ നീരാവി കടത്തിവിട്ടു കൊണ്ട് കാറുകളുടെ അകം ശുദ്ധീകരിക്കാന്‍ ഇടയ്ക്കിടെ ശ്രദ്ധിക്കുക. ഇതിനായി വിദഗദ്ധ തൊഴിലാളികളുടെ സേവനം ലഭ്യമാക്കാം.

കാറിലെ ഈ ഭാഗങ്ങൾ ശ്രദ്ധിക്കുക

നിങ്ങൾ‌ നേരിട്ട് തൊടുന്നില്ലെങ്കിലും നിങ്ങള്‍ അറിയാതെ‌ ബന്ധപ്പെടുന്ന നിരവധി സ്ഥലങ്ങളുണ്ട് കാറില്‍. വിൻഡോ ഗ്ലാസ്, ഹെഡ്‌റെസ്റ്റ് എന്നിവ ചില ഉദാഹരണങ്ങൾ. അവയെ വൃത്തിയാക്കാന്‍ മറക്കരുത്. അതുപോലെ ഡോര്‍ ഹാൻഡിലുകൾ തുടക്കാന്‍ മറക്കരുത്. അതുപോലെ വാഹനങ്ങളിലെ നോബുകൾ, സ്വിച്ചുകൾ, ബട്ടണുകൾ, സ്‍ക്രീനുകൾ തുടങ്ങിയവ ക്ലീനിംഗ് ലായനികള്‍ ഉപയോഗിച്ച് നിര്‍ബന്ധമായും തുടച്ചു വൃത്തിയാക്കിക്കൊണ്ടിരിക്കുക.

എയര്‍ കണ്ടീഷന്‍ യൂണിറ്റ്

വാഹനത്തിലെ എയര്‍ കണ്ടീഷന്‍ യൂണിറ്റുകള്‍ വൈറസ് ബാധയുടെ കേന്ദ്രങ്ങളാണ്. ഇതിനുള്ള ഏറ്റവും മികച്ച പരിഹാരം എയർ ഫിൽട്ടര്‍ നന്നായി വൃത്തിയാക്കുക എന്നതാണ്. അണുബാധ ഒഴിവാക്കുന്നതിനൊപ്പം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും ഈ വൃത്തിയാക്കലുകള്‍ ഏസി യൂണിറ്റിനെ സഹായിക്കും. ഫില്‍ട്ടറുകള്‍ തിരികെ വയ്‍ക്കുന്നതിനു മുമ്പ് അണുനാശിനി ഉപയോഗിച്ച് തുടക്കുന്നതും നല്ലതാണ്. പക്ഷേ ഈ അണുനാശിനി അപകടകാരി അല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.

കളിപ്പാട്ടങ്ങളും ഗാഡ്‌ജെറ്റുകളും മറ്റും

നിങ്ങൾക്ക് കാറിൽ യാത്ര ചെയ്യുന്ന കുട്ടികളുണ്ടെങ്കിൽ, കാറിലെ കളിപ്പാട്ടങ്ങൾ ഇടക്കിടെ വൃത്തിയാക്കുക. ചില കളിപ്പാട്ടങ്ങൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാൻ എളുപ്പമാണ്. അതേസമയം ഒരു ബക്കറ്റ് വെള്ളത്തിൽ കുറച്ച് ബ്ലീച്ചും ഡിറ്റർജന്റും ചേർത്ത് പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങളെ അണുവിമുക്തമാക്കാം. സീറ്റുകളുടെ പിൻഭാഗം പോലെ കുട്ടികളുമായി പലപ്പോഴും സമ്പർക്കം പുലർത്തുന്ന സ്ഥലങ്ങൾ സ്‌ക്രബ് ചെയ്‍ത് വൃത്തിയാക്കുക. അതുപോലെ ചൈൽഡ് സീറ്റ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് വാഹനത്തില്‍ നിന്നും പുറത്തെടുത്ത് പൂർണ്ണമായും വൃത്തിയാക്കിയ ശേഷം മാത്രം കാറിൽ വീണ്ടും ഇൻസ്റ്റാൾ ചെയ്യുക. ടാബ്‌ലെറ്റുകൾക്കും ​​കുട്ടികൾ കാറില്‍ ഉപയോഗിക്കുന്ന ഹാൻഡ്‌ഹെൽഡ് ഗെയിമുകൾക്കുമക്കെ ​​ഇത് ബാധകമാണ്. സാധനങ്ങള്‍ സൂക്ഷിക്കുന്ന ചെറിയ അറകള്‍, ട്രേകൾ, സീറ്റ് ബെൽറ്റ് എന്നിവയൊക്കെ ദിവസവും തുടച്ചുവൃത്തിയാക്കുക.

ഇവ വാഹനങ്ങളിൽ കരുതുക

വാഹനങ്ങളില്‍ ഹാൻഡ് സാനിറ്റൈസർ, വെറ്റ് വൈപ്പുകൾ, മാസ്‍ക് തുടങ്ങിയവ അടങ്ങിയ ഒരു ചെറിയ കിറ്റ് സൂക്ഷിക്കുന്നത് നല്ലതാണ്. യാത്ര തുടങ്ങുന്നതിനു മുമ്പും ശേഷവും സ്റ്റിയറിംഗ് വീൽ, ഡോർ ഹാൻഡിലുകൾ, ഗിയർ ഷിഫ്റ്റ് നോബ്, ഹാൻഡ്‌ബ്രേക്ക് ലിവർ തുടങ്ങിയ ഉപരിതലങ്ങൾ വൃത്തിയാക്കാന്‍ വെറ്റ് വൈപ്പുകൾ നിങ്ങളെ സഹായിക്കും.

നമ്മുടെ ആരോഗ്യം നമ്മുടെ തന്നെ ഉത്തരവാദിത്തമാണ്. ഒരു വ്യക്തി അണുവിമുക്തനാകുന്നതിലൂടെ ഒരു സമൂഹം മുഴുവനും അണുവിമുക്തനാകും. നമ്മുടെ ഒരു അശ്രദ്ധയോ പിഴവോ വലിയ വിപത്തുകൾക്ക് കാരണമായേക്കാം. നമുക്ക് ഒറ്റകെട്ടായി ഉത്തരവാദിത്തത്തോടെ കൊറോണയെ നേരിടാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു...  (9 minutes ago)

ഒറിഗോൺ തീരത്ത് ഭൂചലനം  (21 minutes ago)

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നു...  (24 minutes ago)

Rahul-Mamkootathil- പരാതിക്കാരിയുടെ ഓഡിയോ പുറത്ത്  (28 minutes ago)

ഇന്ത്യൻ മരുന്നുകൾ പാകിസ്ഥാനി മരുന്നുകൾക്ക് പകരമാവുന്നു  (35 minutes ago)

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു  (52 minutes ago)

അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥന് ദാരുണാന്ത്യം... പ്രതി പിടിയിൽ  (1 hour ago)

  വെനസ്വേലൻ പ്രതിപക്ഷ നേതാവും 2025ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവുമായ മരിയ കൊറീന മഷാദോ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ തന്റെ നൊബേൽ പുരസ്കാരം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമർപ്പിച്ചു. ..  (1 hour ago)

പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി എട്ടു വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ബിസിനസ്സിൽ വൻ ലാഭം, തൊഴിൽ വിജയം! ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണ നേട്ടങ്ങൾ  (2 hours ago)

19 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് മഹാമാഘ മഹോത്സവം  (2 hours ago)

അതിശൈത്യത്തിൽ രാജ്യ തലസ്ഥാനം  (2 hours ago)

ശബരിമലയിൽ തീർത്ഥാടകർക്ക് 19ന് രാത്രി നട അടയ്ക്കുന്നതുവരെ ദർശനം നടത്താം..  (2 hours ago)

രോഗം ബാധിച്ച വ്യക്തി അടക്കം നാലു സഞ്ചാരികളെയും വഹിച്ചുള്ള സ്പേസ് എക്സ് ക്രൂ- 11 മിഷൻ ഭൂമിയിൽ തിരിച്ചെത്തി..  (3 hours ago)

കാറും ബസും കൂട്ടിയിടിച്ച് അപകടം  (3 hours ago)

Malayali Vartha Recommends