Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

അനാവശ്യ രോമവളർച്ച ഉണ്ടോ? പേടിക്കേണ്ട കാര്യമില്ല.. വാക്സ് ചെയ്യാം ഈസിയായി

16 OCTOBER 2020 03:09 PM IST
മലയാളി വാര്‍ത്ത

മുഖത്തും കൈകാലുകളിലുമുള്ള അനാവശ്യ രോമവളർച്ച പലപ്പോഴുംസ്ത്രീകളെ അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ് .. എങ്ങനെ രോമനിർമാർജനം നടത്തും എന്ന ചിന്തയുമായി പല പരീക്ഷണങ്ങൾക്കും മുതിരുന്ന വരാണ് അധികവും. പലപ്പോഴും ഇത് അലർജിക്കും മറ്റ് സ്കിൻ പ്രശ്നങ്ങൾക്കും ചിലപ്പോഴെങ്കിലും വഴിവെക്കാറുമുണ്ട്.

അനാവശ്യരോമങ്ങള്‍ ശരീരത്തില്‍ നിന്ന് നീക്കാന്‍ പുരാതന കാലം മുതൽ ഉപയോഗിക്കുന്ന ഒരു താല്കാലിക രീതിയാണ് വാക്സിങ്ങ്. ഈജിപ്തിലെ സ്ത്രീകള്‍‌ പണ്ട് മുതൽ തന്നെ ഈ മാര്‍ഗ്ഗം ഉപയോഗിച്ചിരുന്നു.

രോമവളർച്ചയുടെ കാരണവും പാർശ്വഫലങ്ങളില്ലാതെ എങ്ങനെ രോമനിർമാർജനം നടത്തുമെന്നും അറിയേണ്ടത് വളരെ അത്യാവശ്യമാണ് . ഹോർമോൺ വ്യതിയാനമാണ് രോമവളർച്ചയ്ക്കുള്ള കാരണമായി പൊതുവെ പറയപ്പെടുന്നത്.

എന്നാൽ പോളി സിസ്റ്റിക്‌ ഓവേറിയൻ സിൻഡ്രോം എന്ന രോഗാവസ്ഥയുള്ളവരിലും അമിത രോമവളർച്ച കാണാറുണ്ടെന്നതിനാൽ ഒരു വിദഗ്ധ ഡോക്ടറുടെ നിർദേശം അനുസരിച്ച് അമിതരോമവളർച്ചയ്ക്ക് പരിഹാരം കാണാം. ഇനി രോഗമില്ലെന്ന് ഉറപ്പായാൽ നാടൻ വഴികളിലൂടെ അമിതരോമവളർച്ചയെ ചെറുക്കാം.

പെൺകുട്ടികളിലധികവും രോമനിർമാർജനത്തിനായി ആശ്രയിക്കുന്നത് ബ്യൂട്ടിപാർലറുകളെയാണ്. വാക്സിങ്ങാണ് ഇതിനായി തിരഞ്ഞെടുക്കുന്ന പൊതുരീതി.. പക്ഷേ വാക്സിങ്ങ് എന്നു കേൾക്കുമ്പോഴേ ഒരു ഞെട്ടലാണ് പലർക്കും. രോമങ്ങൾ പിഴുതു മാറ്റുന്ന വേദന.പിന്നെ ചർമത്തിലുണ്ടാവുന്ന വലിച്ചിലും കുരുക്കളും.ഇതെല്ലം പെൺകുട്ടികൾക്ക് പേടി സ്വപ്നമാണ്

പക്ഷേ, അനാവശ്യ രോമങ്ങൾ നീക്കി ചർമം പട്ടു പോലെ തിളങ്ങാൻ ഇത്രയും ഫലപ്രദമായ മറ്റൊരു മാർഗവും ഇല്ലതാനും... ചർമത്തിനനുയോജ്യമായ വാക്സ് തിരഞ്ഞെടുക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം..വാക്സിങ്ങിനുപയോഗിക്കുന്ന ക്രീമുകളും മറ്റും കൃത്രിമ രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് അലർജിക്കും മറ്റും കാരണമാവാറുണ്ട്. വിപണിയിൽ ലഭിക്കുന്ന കൃത്രിമ ക്രീമുകളുടെ അമിതമായ ഉപയോഗം ചിലപ്പോൾ തൊലിപ്പുറത്തുണ്ടാവുന്ന അർബുദത്തിനു വരെ കാരണമാവാറുണ്ട്

പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്ത വാക്സ് തയാറാക്കാനുള്ള അസംസ്കൃത വസ്തുക്കൾ അടുക്കളയിൽ നിന്നുതന്നെ കണ്ടെത്താം . രണ്ടു കപ്പ് പഞ്ചസാര, കാൽ കപ്പ് വെള്ളം ,കാൽ കപ്പ് തേൻ ,കാൽ കപ്പ് ചെറുനാരങ്ങാ നീര് എന്നിവ ഒരു പാത്രത്തിൽ എടുക്കുക. അതിനു ശേഷം ഈ മിശ്രിതം അടങ്ങിയ പാത്രം തീ കുറച്ചു വച്ച് ചൂടാക്കുക.

ഏകദേശം അരമണിക്കൂർ ചൂടാക്കി കഴിയുമ്പോൾ മിശ്രിതം നല്ല ബ്രൗൺ നിറത്തിലാകും. ഈ മിശ്രിതം തീയിൽ നിന്നും മാറ്റി തണുക്കാൻ അനുവദിക്കുക. കൈകാലുകൾ നല്ല വൃത്തിയായി കഴുകിയ ശേഷം ജലാംശം പൂർണമായും തുടച്ചുമാറ്റുക. ചർമ്മം നന്നായി ഉണങ്ങിയ ശേഷം ബേബി പൗഡർ ഇടുക. ത്വക്കിലെ അധികമായ എണ്ണ പൂർണമായും നീക്കംചെയ്യാൻ ഇത് സഹായിക്കും.

തുടർന്ന് തയ്യാറാക്കി വച്ചിരിക്കുന്ന ബ്രൗൺ നിറത്തിലുള്ള മിശ്രിതം സ്പൂണിലോ മറ്റോ എടുത്ത് കൈയിലോ കാലിലോ പുരട്ടി നോക്കുക. ശേഷം കുറച്ചു സമയം കാത്തിരിക്കുക. അലർജിയോ അസ്വസ്ഥതയോ ഇല്ലെന്നുറപ്പുവരുത്തിയ ശേഷം മാത്രം കൈകാലുകളിലും മുഖത്തും രോമം ഉള്ള ഭാഗങ്ങളിൽ ഇത് നന്നായി പുരട്ടുക.

ശേഷം മിശ്രിതം നന്നായി ഉണങ്ങാൻ അനുവദിക്കുക. അൽപസമയത്തിനു ശേഷം വാക്സ് നീക്കം ചെയ്യുക. വളരെ എളുപ്പത്തിലായിരിക്കണം വാക്സ് നീക്കം ചെയ്യേഎണ്ടത്. ചർമം നന്നായി വലിച്ചു പിടിക്കുകയാണെങ്കിൽ പാടുകൾ ഒന്നും ഉണ്ടാവില്ല. അനാവശ്യ രോമങ്ങൾ പൂർണമായും നീക്കം ചെയ്തതിനു ശേഷം ഇളം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക. നന്നായി തുടച്ച് ഉണങ്ങിയ ശേഷം നേർത്ത മോയ്സചറൈസർ പുരട്ടുക. ചർമം മൃദുലവും മിനുസവും തിളങ്ങുന്നതുമാകാൻ ഇത് സഹായിക്കും. കൈ, കാല്‍, വയര്‍, പാദം എന്നിവിടങ്ങളിലെ രോമം നീക്കം ചെയ്യാനാവും.

ചർമത്തിന്റെ ഘടന പൂർണമായി രൂപപ്പെടാൻ പതിനഞ്ചു വയസ്സ് എങ്കിലും കഴിയണം. അതിനുശേഷം വാക്സിങ് ചെയ്യുന്നതാണ് ചർമത്തിന്റെ ആരോഗ്യത്തിനു നല്ലത്..ഒരിക്കൽ വാക്സിങ്ങ് ചെയ്തു കഴിഞ്ഞാൽ രോമം പൂർണമായി വളർന്നതിനു ശേഷമേ അടുത്ത വാക്സിങ് ചെയ്യാവൂ.

വാക്സിങ്ങ് നടത്തിയാല്‍ മൂന്ന് മുതല്‍ ആറാഴ്ച കൊണ്ടേ വീണ്ടും രോമം വളര്‍ന്ന് വരൂ. പുതിയ രോമങ്ങള്‍ വരുന്നത് മൃദുവുമായിരിക്കും. ഷേവിങ്ങ് പോലുള്ള മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് മുറിവുകളുണ്ടാകാനുള്ള സാധ്യത വാക്സിങ്ങില്‍ കുറവാണ്. അനാവശ്യ രോമങ്ങളെ നീക്കുന്നതിനൊപ്പം ചര്‍മ്മത്തെ സ്മൂത്താക്കുന്നു. ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങളെ നീക്കം ചെയ്യുന്നതിനും ഈ മാര്‍ഗ്ഗം സഹായകരമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍  (13 minutes ago)

ഭക്തര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാവും പമ്പയിലെ ആഗോള അയ്യപ്പ സംഗമമെന്ന്..  (24 minutes ago)

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (46 minutes ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ചു മാത്രമാകണമെന്ന് ഹൈക്കോടതി  (54 minutes ago)

കണ്ണൂര്‍ സ്വദേശി ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു..  (1 hour ago)

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനം  (1 hour ago)

ജാവലിന്‍ ത്രോയില്‍ ഫൈനലിന് യോഗ്യത നേടി നീരജ് ചോപ്ര  (2 hours ago)

വന നിയമ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും...  (2 hours ago)

ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു....  (2 hours ago)

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിനിടെ പിടിച്ചു തള്ളി...  (2 hours ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ജാതി സെൻസസ് പട്ടികയിൽ വിവാദം  (2 hours ago)

ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി പത്തുനാള്‍ മാത്രം... ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റുപോയത് പാലക്കാട്  (2 hours ago)

പ്രൊഫ. അബ്ദുൾ ഘാനി ഭട്ട് അന്തരിച്ചു  (3 hours ago)

ട്രെയിന്‍ തട്ടി രണ്ടു മരണം... ആത്മഹത്യയാണോ അബദ്ധത്തില്‍ പറ്റിയതാണോ എന്ന് പരിശോധിച്ചു വരുന്നു...  (3 hours ago)

Malayali Vartha Recommends