Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മൈഗ്രേയ്ൻ ഉൾപ്പടെയുള്ളവ സ്വിച്ചിട്ട പോലെ ഭേദമാകാനും രോഗ പ്രതിരോധത്തിനും ഹെര്‍ബല്‍ ചായ ശീലമാകാം ..2020 ൽ പ്രചാരം നേടിയ പ്രകൃതിദത്ത ചായകള്‍ ഇവയാണ്

28 DECEMBER 2020 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...

കോവിഡ് കാലത്തു നമ്മൾ ഏറ്റവും അധികം ശ്രദ്ധ കൊടുത്തത് രോഗ പ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനുമാണ്.. അതുകൊണ്ട് തന്നെ രോഗ പ്രതിരോധത്തിന് സഹായകമാകുന്ന വിവിധ തരം ഹെർബൽ ചായകൾക്ക് ഏറെ പ്രചാരമാണ് 2020 ൽ ലഭിച്ചത്..

പ്രകൃതിദത്തമായ രീതിയില്‍ ആരോഗ്യം സംരക്ഷിയ്ക്കാനുള്ള ഒറ്റമൂലിയാണ് ഹെര്‍ബല്‍ ചായ. പല തരത്തിലുള്ള ഹെര്‍ബല്‍ ചായകള്‍ പതിവാക്കുന്നത് ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും രോഗങ്ങളെ പ്രതിരോധിയ്ക്കുന്നതിനും സഹായിക്കും.

സാധാരണ പാൽ ചായ, കട്ടൻ ചായ, മസാല ചായ, ഇഞ്ചി ചായ, ലെമൺ ടീ, പലതരം ഹെർബൽ ചായകൾ അങ്ങനെ തീരാത്ത ഒരു പട്ടിക തന്നെയുണ്ടാകും ചായയുടെ കണക്കെടുത്താൽ. എന്നാൽ ശംഖുപുഷ്പത്തിൽ നിന്നുണ്ടാക്കുന്ന നീല ചായയെ കുറിച്ച് അധികമാരും കേൾക്കാനിടയില്ല . നീല ചായയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ഏറ്റവും മികച്ച കാര്യം അത് തികച്ചും caffeine രഹിതമാണ് എന്നതാണ്. മാത്രമല്ല, അതിൽ anti-oxidant കൾ ധാരാളമായി അടങ്ങിയിട്ടുമുണ്ട്.

ഭക്ഷണത്തിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും ചൂടുള്ള ഒരു കപ്പ് ബ്ലൂ ടീ കുടിക്കണം എന്ന് ഡയറ്റീഷ്യൻമാരും വിദഗ്ധരും ശുപാർശ ചെയ്യുന്നു. ഭക്ഷണത്തിന് ഒരു മണിക്കൂർ ശേഷവും ഇത് കുടിക്കുന്നത് നല്ലതാണ്.
ഈ ചായയ്ക്ക് സമ്മർദ്ദം അകറ്റുവാനുള്ള പ്രത്യേക ഗുണങ്ങൾ ഉണ്ടെന്നും ഇത് ഉൽകണ്ഠയുടെ ലക്ഷണങ്ങൾ കുറയ്ക്കുമെന്നും പറയപ്പെടുന്നു,. കൂടാതെ തലച്ചോറിനെ ഉണർത്തുവാനും ദിവസം മുഴുവൻ ഊർജ്ജസ്വലമായും സന്തോഷത്തോടെയും നിലനിർത്താനും ഈ ചായ കുടിക്കുന്നത് നിങ്ങളെ സഹായിക്കുന്നു.

കുരുമുളക് ചായ

ഏറെ കാലം മുന്‍പ് തന്നെ ആരോഗ്യം നോക്കുന്നവര്‍ക്ക് പ്രിയമേറിയതാണ് കുരുമുളക് ചായ. ദഹന നാളത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. ഇതിലടങ്ങിയ ആന്റിഓക്‌സിഡന്റ്, ആൻറി കാൻസർ, ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങള്‍ ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും രക്തത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്ത് ശരീരത്തെ ശുദ്ധീകരിയ്ക്കുന്നതിനാല്‍ ചര്‍മത്തിന്‍റെ തിളക്കം വര്‍ധിപ്പിയ്ക്കാനും സഹായിക്കും. കുരുമുളക് കൊണ്ട് തയ്യാറാക്കുന്ന ചായ പതിവാക്കുന്നതിനാല്‍ ദഹനക്കേട്, ഓക്കാനം, വയറുവേദന എന്നിവ ഒഴിവാക്കാൻ സഹായിക്കും. കുടൽ, അന്നനാളം, വൻകുടൽ എന്നിവയിലെ രോഗാവസ്ഥകള്‍ ശമിപ്പിക്കാൻ കുരുമുളക് സഹായിക്കും.

ഇഞ്ചി ചായ

രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിയ്ക്കുന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയതിനാല്‍ സ്ഥിരമായി കുടിയ്ക്കാവുന്ന ഒന്നാണ് ഇഞ്ചി ചായ. ഇഞ്ചിയുടെ പ്രത്യേക സുഗന്ധവും രുചിയും ശരീരത്തിന് മാത്രമല്ല, മനസ്സിനും ആശ്വാസം നല്‍കുന്നതാണ്. മൈഗ്രേയ്ൻ തലവേദനയ്ക്ക് പെട്ടെന്നാണ് ഇഞ്ചി പരിഹാരം കാണുന്നത്. നല്ലൊരു വേദന സംഹാരിയാണ് ഇഞ്ചി ചായ എന്ന കാര്യത്തിൽ സംശയം വേണ്ട.

ഗർഭാവസ്ഥയുടെ തുടക്കത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാനും ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച കുറയ്ക്കാനും ഇഞ്ചി ഫലപ്രദമാണ്. ആര്‍ത്തവ സമയത്തെ വേദന എന്നിവ ഒഴിവാക്കാനും ഇഞ്ചി സഹായിക്കും. രക്തത്തിലെ പഞ്ചസാര നിയന്ത്രിയ്ക്കുന്നതിനും ഇത് സഹായിക്കും.

കര്‍പ്പൂരത്തുളസി ചായ
ഔഷധ ഗുണങ്ങൾക്ക് പേരുകേട്ടതാണ് കര്‍പ്പൂരത്തുളസി ചായ , പ്രത്യേകിച്ച് തലച്ചോറിന്റെ ആരോഗ്യത്തിന്.ഏറ്റവും മികച്ചതാണ് ഈ ഹെര്‍ബല്‍ ചായ. കര്‍പ്പൂര തുളസി ചായ നൽകുന്ന തലവേദനയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. ഇതുപോലെ ഒരു വേദന സംഹാരി വേറെ ഇല്ല എന്ന് തന്നെ നമുക്ക് പറയാവുന്നതാണ്. മൈഗ്രേയ്ൻ മൂലമുണ്ടാവുന്ന ഛര്‍ദ്ദിയും മറ്റും ഇല്ലാതാക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കര്‍പ്പൂര തുളസി ചായ.

അൽഷിമേഴ്‌സ് രോഗത്തിൽ നിന്ന് മുക്തി നേടാനും ഇത് സഹായകമാണ്. വന്‍ കുടല്‍ ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനുള്ള ഘടകങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരിയ്ക്കുന്നു.

ചെമ്പരത്തി ചായ

പോയ വർഷം ഏറ്റവും പ്രചാരത്തിലേറിയ ഹെർബൽ ചായകളിലൊന്നാണ് ചെമ്പരത്തി ചായ. ചെമ്പരത്തി പൂ കാണാന്‍ മനോഹരമാണ്, അതുപോലെ ആരോഗ്യ ഗുണത്തിലും ഇത് മികച്ചതാണ്. തിളപ്പിച്ച ശേഷം ചൂടോട് കൂടെയോ തണുപ്പിച്ചോ ഇത് കഴിയ്ക്കാം. ആൻറിവൈറൽ ഗുണങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ പനി പോലുള്ള പ്രശ്നങ്ങളെ മാറ്റി നിര്‍ത്താന്‍ ഇതിനു കഴിയും. ശരീരത്തിന്‍റെ രക്തസമ്മര്‍ദ്ദ നില മെച്ചപ്പെടുത്താനും ഇത് സഹായിക്കും. എന്നാല്‍ ഏതെങ്കിലും ഡൈയൂറിറ്റിക് മരുന്നോ ആസ്പിരിനോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ രണ്ടു മണിക്കൂര്‍ ഇടവേളയ്ക്ക് ശേഷം മാത്രം ഇത് കഴിയ്ക്കുക.

എക്കിനേഷ്യ ടീ

പതിവായുള്ള ജലദോഷം തടയുന്നതിനും അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും ഏറെ ഉപകാരപ്രദമായ ഒരു ചായയാണിത്. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് എക്കിനേഷ്യ വളരെയധികം സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

റൂയിബോസ് ടീ
ദക്ഷിണാഫ്രിക്കയിൽ നിന്ന് വരുന്ന ഒരു ഹെർബൽ ചായയാണ് റൂയിബോസ്. അല്ലെങ്കിൽ റെഡ് ബുഷ് എന്നറിയപ്പെടുന്ന ചെടിയുടെ ഇലകളാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ശരീരത്തിലെ പലതരം അലര്‍ജികള്‍ക്കും വൃക്കയില്‍ കണ്ടുവരുന്ന കല്ലുകള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അസ്ഥികളുടെ വളര്‍ച്ച, എല്ലുകളുടെ സാന്ദ്രത എന്നിവ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കൂടാതെ ഹൃദ്രോഗം തടയാൻ റൂയിബോസ് ടീ സഹായിക്കുന്നു. രക്തക്കുഴലുകൾ തടസ്സപ്പെടുത്തുന്ന ചില എന്‍സൈമുകളുടെ സാന്നിധ്യം ഇല്ലാതാക്കാനും ഇത് ഉപയോഗിക്കുന്നതിലൂടെ സാധിയ്ക്കും. ആഴ്ചയില്‍ നാല് തവണയെങ്കിലും ഇത് കഴിയ്ക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

ലെമണ്‍ ടീ

ഹെര്‍ബല്‍ ടീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മറ്റൊരു പാനീയമാണ് ലെമണ്‍ ടീ. ഹൃദ്രോഗം, ഹൃദയാഘാതം, മാനസിക അസ്വസ്ഥതകള്‍ എന്നിവ മാറ്റാന്‍ ഇത് വളരെയധികം സഹായിക്കും. മാസത്തില്‍ രണ്ടു തവണയെങ്കിലും ലെമണ്‍ ബാം ടീ കുടിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക ആന്റിഓക്‌സിഡന്റ് എൻസൈമുകൾ വർദ്ധിപ്പിയ്ക്കുന്നു. കൂടാതെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയമിടിപ്പ്‌ ക്രമപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ് ഈ പാനീയം.

റോസ് ഹിപ് ടീ
റോസ് ചെടിയുടെ പഴമുപയോഗിച്ച് തയ്യാറാക്കുന്നതാണ് റോസ് ഹിപ് ടീ. വിറ്റാമിൻ സി ഉള്‍പ്പെടെ ആരോഗ്യ ഗുണങ്ങളുള്ള നിരവധി സസ്യ സംയുക്തങ്ങള്‍ ഇതിൽ കൂടുതലാണ്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നിവയുള്ളവരിലെ വീക്കം കുറയ്ക്കുന്നതിന് റോസ് ഹിപ് സഹായിക്കും. അമിത വണ്ണമുള്ളവരിലെ കൊഴുപ്പ് കുറച്ച് ഭാരം കുറയ്ക്കാനും ഇത് സഹായിക്കും.മാത്രമല്ല, ഇതിലടങ്ങിയ ആന്‍റിഒക്സിടന്റ് ഗുണങ്ങള്‍ പ്രായമാകലിനെ കുറയ്ക്കുകയും ചെയ്യും. ചര്‍മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിയ്ക്കുന്നതോടൊപ്പം കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം കളയാനും സഹായിക്കും.

പാഷൻഫ്ലവർ ടീ
പാഷൻഫ്ലവർ ചായ ഉണ്ടാക്കാൻ പാഷൻ ഫ്രൂട്ട് ചെടിയുടെ ഇലകളും വള്ളിയും പൂക്കളും ഉപയോഗിക്കാറുണ്ട്. ഉത്കണ്ഠ ഒഴിവാക്കാനും ഉറക്കം മെച്ചപ്പെടുത്താനും ഇത് ഉപയോഗിക്കുന്നു, ഒരാഴ്ച തുടര്‍ച്ചയായി പാഷൻഫ്ലവർ ടീ കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ ഗണ്യമായി മെച്ചപ്പെടുത്തും. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കികൊണ്ട്, ശാന്തത നിലനിര്‍ത്താനും ഈ പാനീയം സഹായിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (55 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (1 hour ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (1 hour ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 hour ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (2 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (2 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (2 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends