ഒരാഴ്ചയ്ക്കുള്ളിൽ ചുളിവുകൾ മാറി യുവത്വം നേടാൻ അത്ഭുതക്രീം.. വീട്ടിലുണ്ടാക്കാം...

തിളങ്ങുന്ന മിനുസമുള്ള യുവത്വം തുളുമ്പുന്ന ചർമം എല്ലാവരുടെയും സ്വപ്നമാണ് ..അതിനായി വിപണിയിൽ കിട്ടുന്ന ക്രീമുകളെല്ലാം മാറി മാറി സ്കിന്നിൽ പരീക്ഷിക്കുന്നവർ ഏറെയാണ്..എന്നാൽ വളരെ കുറച്ചു ക്രീമുകൾ മാത്രമേ കുറച്ചെങ്കിലും ഫലപ്രദമായി ഉള്ളു എന്നതാണ് സത്യം.
മാത്രമല്ല തുടർച്ചയായി ഉപയോഗിച്ചെങ്കിൽ മാത്രമേ ഇത്തരം ക്രീമുകൾ ഫലപ്രദമാകുകയുള്ളു.. എന്നാൽ എന്നീന്നും യുവത്വം നില നിർത്താൻ സഹായിക്കുന്ന ഒരു അത്ഭുത ക്രീമിനെ കുറിച്ചാണ് ഇവിടെ പറയുന്നത്
ഇത് നിർമിക്കാനായി ആവശ്യമുള്ളത് വാസലൈൻ - രണ്ട് ടീസ്പൂൺ ,ഒലിവ് ഓയിൽ അല്ലെങ്കിൽ ആൽമണ്ട് ഓയിൽ - ഒരു ടേബിൾസ്പൂൺ, ഒരു മുട്ടയുടെ മഞ്ഞക്കരു, ഒരു ടീസ്പൂൺ തേൻ, പഴുത്ത അവോക്കാഡോ - ഒന്ന് എന്നിവ മാത്രമാണ്
ഇനി ക്രീം ഉണ്ടാക്കുന്ന വിധം വിശദീകരിക്കാം ..വാസലൈൻ നന്നായി സോഫ്റ്റ് ആകുന്നത് വരെ ചൂടാക്കണം .. ഇതിലേക്ക് സാവധാനം തേനും മറ്റ് ചേരുവകളും ഇട്ട് നന്നായി ഇളക്കുക. മുട്ടയുടെ മഞ്ഞ അവസാനമേ ചേർത്തിളക്കാവൂ. മിശ്രിതം പേസ്റ്റ് രൂപത്തിൽ ആകുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക. അതിനുശേഷം ക്രീം ഒരു ജാറിലേക്ക് ആക്കിയശേഷം നന്നായി ഷേക്ക് ചെയ്യണം.
ഉപയോഗിക്കും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് .. ക്രീം തയാറാക്കിയ ശേഷം ഏറ്റവും കുറഞ്ഞത് അഞ്ച് മിനുട്ട് നേരമെങ്കിലും അത് സെറ്റാകാൻ വയ്ക്കണം. പിന്നീട് മുഖം നന്നായി കഴുകി തുടച്ച് വൃത്തിയാക്കിയ ശേഷം മുഖത്ത് വൃത്താകൃതിയിൽ മെല്ലെ ക്രീം മസ്സാജ് ചെയ്തു പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം ശുദ്ധമായ ജലത്തിൽ മുഖം കഴുകാം.. ഈ ക്രീം സ്ഥിരമായി പുരട്ടിയാൽ ചുളിവുകൾ മാറി യുവത്വം കൈവരിക്കാം. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ക്രീമുകൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള ദോശ ഫലങ്ങളും ഇല്ല
തേനിൽ അൽപം പാൽ കൂടി ചേർത്ത് മുഖത്തും കൈകളിലും പുരട്ടുന്നതും ചുളിവ് ഇല്ലാതാക്കാൻ സഹായിക്കും .. . പാലിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡാണ് ഇതിന് സഹായിക്കുന്നത്. ചർമ്മത്തിലെ കോശങ്ങളെയും ചർമ്മത്തിലെ എല്ലാ അഴുക്കും ഒഴിവാക്കാൻ പാൽ ഏറെ നല്ലതാണ്
അത് മാത്രമല്ല, പാൽ ഒരു മികച്ച മോയ്സ്ചറൈസിംഗ് ഏജന്റ് കൂടിയാണ്. ശൈത്യകാലത്തെ വരൾച്ചയെ പ്രതിരോധിക്കാനും സഹായിക്കുന്നു. പാൽ വിറ്റാമിൻ ഡിയാൽ സമ്പുഷ്ടമാണ്, ഇത് മുഖക്കുരു അകറ്റാൻ ഫലപ്രദമായി സഹായിക്കുന്നു.
ചർമ്മത്തിൽ കൂടുതൽ നേരം ജലാംശം നിലനിർത്താൻ തേനിന് കഴിയും . തേനിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ടെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നതായി സെൻട്രൽ ഏഷ്യൻ ജേണൽ ഓഫ് ഗ്ലോബൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
ചർമ്മത്തിലെ കോശങ്ങളെയും ചർമ്മത്തിന്റെ ഉപരിതലത്തിൽ നിന്നുള്ള അഴുക്കും നീക്കം ചെയ്യാൻ തേനിൽ അൽപം പാൽ ചേർത്ത് പുരട്ടുന്നത് നല്ലതാണ്. പാലിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 6 കോശങ്ങളുടെ രൂപവത്കരണത്തിന് സഹായിക്കുകയും ചർമ്മം യുവത്വവും ആരോഗ്യവും നിലനിർത്തുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha