Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

മുഖത്തെ എണ്ണമയം നിങ്ങളെ അലട്ടുന്നുണ്ടോ...ഇതാ ചില പൊടിക്കൈകള്‍, ഈ ഫേസ്പാക്കുകള്‍ പരീക്ഷിക്കൂ

15 OCTOBER 2021 10:40 AM IST
മലയാളി വാര്‍ത്ത

സൗന്ദര്യ സംരക്ഷണത്തിനായി എല്ലാ വഴികളും പരീക്ഷിക്കുന്നവരാണ് പലരും. മാത്രമല്ല, എണ്ണമയമുള്ള ചര്‍മം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ഏറെയാണ്. മുഖത്തെ എണ്ണമയം കുറയ്ക്കാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. രാത്രിയിലെ ഉറക്കക്ഷീണം അകറ്റാനും കണ്ണിന് നല്ല ഉന്മേഷം ലഭിക്കാനും ഇത് സഹായിക്കും.

ചര്‍മ്മത്തിലെ ദൃഢത നിലനിര്‍ത്താനും ചര്‍മ്മം തൂങ്ങാതിരിക്കാനും തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. യുവത്വം നിലനിര്‍ത്താനും ഇത് ഗുണം ചെയ്യും.നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകിയാല്‍ മുഖത്തിനു ഒരല്‍പം നിറം കൂടിയ പോലെ തോന്നാം. ഇതുപോലെ തന്നെയാണ് ഐസ് ക്യൂബുകള്‍ മുഖത്ത് ഉരസിയാലും കിട്ടുന്ന ഫലം. മാത്രമല്ല, എണ്ണമയം ഒഴിവാക്കാന്‍ ചില ഫേസ്പാക്കുകളും പരീക്ഷിക്കാം.

മുള്‍ട്ടാനി മിട്ടി, കക്കിരി

ചര്‍മ്മത്തില്‍ നിന്ന് അഴുക്കും അധിക എണ്ണയും നീക്കം ചെയ്യാന്‍ മുള്‍ട്ടാനി മിട്ടി നിങ്ങളെ സഹായിക്കുന്നു. മുഖക്കുരു ചികിത്സിക്കാനും മുള്‍ട്ടാനി മിട്ടി ഉപയോഗിക്കുന്നു. കക്കിരിയിലെ രേതസ് സ്വഭാവവും വിറ്റാമിന്‍ സിയും ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ മെച്ചപ്പെടുത്താനും സെബം, അഴുക്ക്, മൃത ചര്‍മ്മകോശങ്ങള്‍ എന്നിവ നീക്കം ചെയ്യാനും സഹായിക്കും.

2 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാനി മിട്ടി അരമണിക്കൂറോളം വെള്ളത്തില്‍ വയ്ക്കുക. ഇതിലേക്ക് 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും 2 ടേബിള്‍സ്പൂണ്‍ കക്കിരി നീരും ചേര്‍ക്കുക. ഇതിലേക്ക് അല്‍പം പാലും നിങ്ങള്‍ക്ക് ചേര്‍ക്കാം. ഈ മിശ്രിതം 15-20 മിനിറ്റ് നേരം മുഖത്ത് പുരട്ടി വിശ്രമിക്കുക. തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. എണ്ണയും അഴുക്കും നീക്കം ചെയ്യുന്നതിനൊപ്പം, രക്തചംക്രമണം മെച്ചപ്പെടുത്താനും ഈ ഫെയ്സ് മാസ്‌ക് നിങ്ങളെ സഹായിക്കും. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ മാസ്‌ക് പ്രയോഗിക്കുക.

ഓറഞ്ച് തൊലി

നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കാനുള്ള കഴിവ് ഓറഞ്ച് തൊലിക്കുണ്ട്. ഉണക്കി പൊടിച്ച ഓറഞ്ച് തൊലി ഉപയോഗിച്ച് നിങ്ങള്‍ക്ക് മാസ്‌ക് തയാറാക്കാം. ഓറഞ്ച് തൊലി പൊടിയില്‍ വെള്ളമോ പാലോ അല്ലെങ്കില്‍ തൈരോ ചേര്‍ക്കുക. തുടര്‍ന്ന് ഈ മിശ്രിതം മുഖത്ത് പുരട്ടുക. വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ ഓറഞ്ച് തൊലി മാസ്‌ക് അടഞ്ഞുപോയ ചര്‍മ്മ സുഷിരങ്ങള്‍ വൃത്തിയാക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് എണ്ണമയം നീങ്ങിയ തിളക്കമുള്ള ചര്‍മ്മം ലഭിക്കുന്നു.

നാരങ്ങ, തൈര്

നാരങ്ങയിലെ സ്ട്രിക്ക് ആസിഡ് ചര്‍മ്മത്തിലെ എണ്ണയുടെ സ്വാഭാവിക സ്രവത്തെ നിര്‍വീര്യമാക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നു. തൈരില്‍ പ്രകൃതിദത്ത ക്ലെന്‍സറായി പ്രവര്‍ത്തിക്കുന്ന ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. മുഖക്കുരു രൂപപ്പെടാനുള്ള പ്രധാന കാരണമായ എണ്ണയും മൃതകോശങ്ങളും നീക്കംചെയ്യാന്‍ ഇവ നിങ്ങളെ സഹായിക്കും.

2 ടേബിള്‍സ്പൂണ്‍ തൈര്, 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് എന്നിവ കലര്‍ത്തി ഈ ഫെയ്സ് പായ്ക്ക് ബ്രഷ് ഉപയോഗിച്ച് ചര്‍മ്മത്തില്‍ പുരട്ടുക. 5 -10 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ട ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകി എണ്ണയില്ലാത്ത മോയ്സ്ചുറൈസര്‍ മുഖത്ത് പുരട്ടുക. ചര്‍മ്മത്തിലെ എണ്ണമയം അകറ്റാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് ഉപയോഗിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീപ്പ് കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് 10 പേർക്ക് പരിക്ക്...  (2 minutes ago)

വിദേശവാസം, വിദേശത്തെ ജോലി എന്നിവ അനുഭവത്തിൽ വരും  (19 minutes ago)

കു​ന്ന് ഇ​ടി​ഞ്ഞു​വീ​ണ് മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു....  (30 minutes ago)

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര ഇന്ന്  (48 minutes ago)

മദ്ധ്യാഹ്നം വരെ മനഃശാന്തി അനുഭവപ്പെടുമെങ്കിലും, അതിനുശേഷം കടുത്ത മാനസിക പ്രശ്നമുള്ളവർക്ക്  (50 minutes ago)

പാലിയേക്കര ടോൾ പിരിവ്  (1 hour ago)

സുപ്രീം കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ  (1 hour ago)

യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി...  (1 hour ago)

മോഹൻലാലിന്റെ വൃഷഭ ട്രെയിലർ  (1 hour ago)

മോദിയുടെ കാർ നയതന്ത്രം  (1 hour ago)

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ്...  (1 hour ago)

മുഖം മറച്ച നിലയിൽ ലുത്ര സഹോദരന്മാർ  (1 hour ago)

ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു  (1 hour ago)

എസ്.ഐ.ആർ എന്യൂമറേഷൻ ഫോമുകൾ  (2 hours ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിലൂടെ സമയബന്ധിതമായി ദര്‍ശനം പൂര്‍ത്തിയാക്കാം.  (2 hours ago)

Malayali Vartha Recommends