Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയറാമിന്‍റെ മൊഴിയെടുക്കും... ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത, പത്മകുമാറിൻറെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാട് രേഖകൾ പിടിച്ചെടുത്തു


ജി20 ഉച്ചകോടി: മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതാകും ഈ സംരംഭം... ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി


സംസ്ഥാനത്ത് നാലുദിവസം കനത്തമഴ തുടരും; തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്,  ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്


ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃത്യു..ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു.... ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിലെത്തിച്ചു, സംസ്കാരം കുടുംബശ്മശാനത്തിൽ


ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..

ഏറെനേരം ഇരിക്കുന്നതു അത്ര നന്നല്ല

04 AUGUST 2016 11:30 AM IST
മലയാളി വാര്‍ത്ത
  • സ്ഥിരമായ ചലനത്തിന് പര്യാപ്തമായ രീതിയിലാണ് മനുഷ്യശരീരം ക്രമപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഉണര്‍ന്നിരിക്കുന്നതിലെ പകുതിയിലധികം സമയവും ഇരുന്നുകൊണ്ട് ചെലവഴിക്കുന്നവരാണ് പകുതിയിലധികം പേരും. ഏറ്റവും അലസസ്വഭാവം ഉള്ളവര്‍ യാതൊരു ജോലിയും ചെയ്യാതെ കൂടുതല്‍ സമയം ഇരുന്ന് ടിവി കാണുകയും കംപ്യൂട്ടര്‍ ഗെയിം കളിക്കുകയും വായനാശീലം ഉള്ളവരാണെങ്കില്‍ എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ മറ്റു ചിലരാകട്ടെ അവരുടെ ജോലിയുടെ പ്രത്യേകതകള്‍ മൂലം, ഉണര്‍ന്നിരിക്കുന്ന സമയത്തിലെ കൂടുതല്‍ സമയവും ഇരുന്നുകൊണ്ട് ജോലികള്‍ ചെയ്യുന്നവരാണ്. ഓഫീസ് ജോലിക്കാര്‍, ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്യുന്നവര്‍, കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നവര്‍, ഡോക്ടര്‍മാര്‍, തയ്യല്‍ക്കാര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. ദിവസത്തില്‍ ശരാശരി 15 മുതല്‍ 16 മണിക്കൂര്‍ വരെ ഉണര്‍ന്നിരിക്കുന്ന ഇവര്‍ എട്ടു മുതല്‍ 10 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യുന്നവരും ഒന്നു മുതല്‍ രണ്ടു മണിക്കൂര്‍ വരെ യാത്ര ചെയ്യുന്നവരുമായിരിക്കും.

    രോഗസാധ്യത ഏറെ

    ശരീരത്തിന് പ്രത്യേകിച്ച് ചലനങ്ങള്‍ ഒന്നും ഇല്ലാതെ ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നീ ജീവിതശൈലി രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇരുന്ന് സമയം ചെലവഴിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഒരാളില്‍ നഷ്ടപ്പെടുന്ന ഊര്‍ജത്തിനെക്കാള്‍ ഏകദേശം 30 മുതല്‍ 40 ശതമാനം വരെ അധികം ഊര്‍ജം നിന്ന് ജോലി ചെയ്യുന്ന ഒരാളില്‍ നഷ്ടപ്പെടുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ സമയം ഇരുന്ന് ചെലവഴിക്കേണ്ടി വരുന്നവരുടെ ആരോഗ്യസ്ഥിതി മോശമാകുന്നതിനെക്കുറിച്ച് പൂര്‍ണമായ കണ്ടെത്തലുകള്‍ ഒന്നും ഇല്ലെങ്കിലും ഇത്തരക്കാരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആയുര്‍ദൈര്‍ഘ്യം കുറയുന്നതായിട്ടാണ് കാണപ്പെടുന്നത്.

    ആരോഗ്യപ്രശ്‌നങ്ങള്‍

    * വളരെ സമയം ഇരുന്ന് ജോലി ചെയ്യുന്നതുമൂലം ശരീരത്തില്‍ നിന്നുള്ള ആകെ ഊര്‍ജനഷ്ടം കുറയുന്നു. ഇത് അമിതവണ്ണം, ദഹനപ്രക്രിയകളിലെ താമസവും തടസവും, പ്രമേഹം, ഹൃദ്‌രോഗം എന്നിവയ്ക്കു കാരണമാകുന്നു.

    * അധികസമയം ഇരിക്കുന്നത് ശരീരം ഇന്‍സുലിനോട് പ്രതികരിക്കുന്നതിനെ ബാധിക്കുകയും പ്രമേഹരോഗത്തിന് ഇടയാക്കുകയും ചെയ്യുന്നു.

    * ധാരാളം സമയം ഇരിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹം, ഹൃദ്‌രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത രണ്ട് ഇരട്ടിയിലും അധികമാണ്. ദിവസം ശരാശരി എട്ട് മണിക്കൂറിലധികം ഇരുന്ന് ജോലി ചെയ്യുന്നത് ടൈപ്പ് – 2 വിഭാഗത്തില്‍പ്പെട്ട പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയെ 90 ശതമാനം വര്‍ധിപ്പിക്കുന്നു.

    * കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകളില്‍ കരള്‍, സ്തനങ്ങള്‍, ഗര്‍ഭാശയത്തിന്റെ ഉള്‍ഭാഗത്തെ എന്‍ഡോമെഡ്രിയം എന്നറിയപ്പെടുന്ന ആവരണം എന്നിവിടങ്ങളില്‍ കാന്‍സര്‍ രോഗം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതിനുള്ള കാരണങ്ങളെക്കുറിച്ച് പരിപൂര്‍ണമായ ധാരണ ഇല്ലെങ്കിലും അമിതമായ കോശവളര്‍ച്ചയ്ക്ക് സഹായകമാകുന്ന തരത്തില്‍ ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദനം നടക്കുന്നതോ, കാന്‍സറിനു കാരണമായേക്കാവുന്ന ഫ്രീ റാഡിക്കല്‍സിനെ പുറത്തേക്കുകളയാന്‍ സഹായകമായ ആന്റി ഓക്‌സിഡന്റുകളുടെ പ്രവര്‍ത്തനം കുറയുന്നതോ ആകാം എന്നാണ് സംശയിക്കപ്പെടുന്നത്.

    * അധികസമയം ഇരിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന അമിതഭാരം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ദഹനപ്രക്രിയ മന്ദീഭവിക്കുക, നീര്‍ക്കെട്ട് ഉണ്ടാക്കുക മുതലായവ ശരീരത്തില്‍ ഉണ്ടാക്കുന്ന രാസപരിണാമങ്ങള്‍ എല്ലാം തന്നെ കാന്‍സറിനുള്ള സാധ്യതകളെയും വര്‍ധിപ്പിക്കുന്നു.

    * ആഹാരം കഴിച്ചതിനുശേഷം ഉടന്‍ തന്നെ ഇരിക്കുകയോ, കിടക്കുകയോ ചെയ്യുന്നതു നമ്മുടെ ആമാശയത്തില്‍ എത്തിയിരിക്കുന്ന ആഹാരം അവിടെ ചുരുങ്ങിയിരിക്കുന്നതിനു കാരണമാകുകയും ദഹനക്കുറവ് അനുഭവപ്പെടുകയും ചെയ്യും. തത്ഫലമായി വയറുവേദന, വായുകോപം, നെഞ്ചെരിച്ചില്‍, മലബന്ധം എന്നിവയെല്ലാം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവയ്‌ക്കെല്ലാം പരിഹാരമായിട്ടായിരിക്കാം ഒരു പക്ഷേ, ' അത്താഴം കഴിഞ്ഞാല്‍ അരക്കാതം' എന്ന് പഴമക്കാര്‍ പറഞ്ഞിരുന്നതും, ആഹാരശേഷം അല്‍പസമയം നടക്കുന്നതിന് വേണ്ടി അവര്‍ സമയം കണ്ടെത്തിയിരുന്നതും.

    * കൂടുതല്‍ സമയം ഇരിക്കുന്നതുമൂലം തലച്ചോറിലേക്കുള്ള രക്തപ്രവാഹവും ഓക്‌സിജനും കുറയാന്‍ സാധ്യതയുണ്ട്. അവ മാനസികമായ അവസ്ഥകളെ നിയന്ത്രിക്കുന്ന പല രാസപദാര്‍ഥങ്ങളും തലച്ചോറില്‍ നിന്നു ഉത്പാദിപ്പിക്കുന്നതിനെ മന്ദീഭവിപ്പിക്കും. തല്‍ഫലമായി പലരിലും വിഷാദരോഗങ്ങള്‍ പോലെയുള്ള അവസ്ഥകള്‍ സംജാതമാകുന്നു.

    * കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യേണ്ടിവരുമ്പോള്‍ കഴുത്തും തലയും മുന്നിലേക്ക് ഉയര്‍ത്തിപ്പിടിക്കേണ്ടിവരുന്നു. ഇതുമൂലം കഴുത്തിലെ കശേരുക്കള്‍ക്ക് കൂടുതല്‍ ആയാസം ഉണ്ടാകുകയും അവയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുകയും ചെയ്യും. തത്ഫലമായി കഴുത്തിലും തോളിലും വേദനയും നീര്‍ക്കെട്ടുമുണ്ടാകാന്‍ സാധ്യത ഏറെയാണ്.

    നട്ടെല്ലില്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാകുന്നതുകൊണ്ട് പുറംവേദന, നടുവു വേദന, മരവിപ്പ്, കാലുകള്‍ക്ക് വേദനയും മരവിപ്പും എന്നിവ ഉണ്ടാകും. കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യുന്നവരിലും കംപ്യൂട്ടര്‍ ഗെയിം മുതലായ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവരിലും ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി കാണപ്പെടുന്നു.

    നട്ടെല്ലിലെ കശേരുക്കള്‍ക്കിടയിലായി കാണുന്ന ഡിസ്‌ക് എന്നറിയപ്പെടുന്ന കുഷ്യന്‍ നാം ചലിക്കുന്നതിനനുസരിച്ച് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന വിധത്തിലുള്ള രൂപഘടനയോടു കൂടിയതാണ്. ഈ സ്വഭാവം കാരണം നാം ചലിക്കുമ്പോള്‍ ഇവയിലേക്കുള്ള രക്തപ്രവാഹം വര്‍ധിക്കുകയും പോഷകങ്ങള്‍ എത്തിച്ചേരുകയും ചെയ്യുകമൂലം ഇവ ആരോഗ്യത്തോടെ ഇരിക്കും. എന്നാല്‍ അധികസമയം ഇരിക്കുന്നതുകൊണ്ട് കശേരുക്കള്‍ക്കും ഡിസ്‌ക്കിനും ഞെരുക്കം അനുഭവപ്പെടുകയും കാലക്രമത്തില്‍ ഡിസ്‌ക്കുകളുടെ ചുരുങ്ങാതെ വികസിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യും.

    നിന്നുകൊണ്ട് ജോലി ചെയ്യുന്നത് വയറിലെയും നടുവിലെയും പേശികള്‍ക്ക് ബലം ഉണ്ടാക്കുന്നതിന് സഹായകമാണ്. എന്നാല്‍ കൂടുതല്‍ സമയം ഇരിക്കുക മൂലം ഇവയ്‌ക്കെല്ലാം ശക്തിക്ഷയമാണ് ഉണ്ടാകുന്നത്. വളരെ സമയം ഇരിക്കുക മൂലം പേശികള്‍ക്ക് ഉണ്ടാകുന്ന ബലക്ഷയം, ഓടാനും ചാടാനും പോലെ തന്നെ മറ്റു എല്ലാ കായിക പ്രവര്‍ത്തനങ്ങള്‍ക്കും തടസം ഉണ്ടാക്കും. ഓസ്റ്റിയോ ആര്‍െ്രെതറ്റിസ് പോലുള്ള പല വാതരോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

    പരിഹാരമാര്‍ഗങ്ങള്‍
  • തുടര്‍ച്ചയായി ഇരിക്കുന്നത് ഒഴിവാക്കി ജോലിയുടെ ഇടയില്‍ തന്നെ അല്‍പസമയം എഴുന്നേറ്റ് നില്‍ക്കുകയോ, ജോലി സ്ഥലത്ത് തന്നെ അല്‍പദൂരം നടക്കുകയോ, ചെയ്യുന്നതും നല്ലതാണ്.
  • ദീര്‍ഘകാലമായി ഏറെ നേരം ഇരുന്നു ജോലി ചെയ്യുന്നവരില്‍ സന്ധി, അസ്ഥി, പേശികള്‍, കശേരുക്കള്‍, ഡിസ്‌ക്കുകള്‍ എന്നിവയ്ക്ക് ഉണ്ടാകുന്ന ആയാസത്തെ കുറയ്ക്കുന്നതിനും രക്തസഞ്ചാരം ക്രമപ്പെടുത്തുന്നതിനും ദഹന പ്രക്രിയകളെ സുഗമമാക്കുന്നതിനും തൈലങ്ങള്‍ ഉപയോഗിച്ചുള്ള തിരുമ്മലുകളും കിഴിപ്രയോഗങ്ങളും വളരെയധികം സഹായകമാണ്.
  • ശരീരത്തിനുണ്ടായിരിക്കുന്ന ആയാസത്തിന്റെ തോതനുസരിച്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒരാഴ്ചയോ, രണ്ട് ആഴ്ചയോ ഇത്തരം ചികിത്സാക്രമങ്ങള്‍ ചെയ്യുന്നത് ആരോഗ്യം സംരക്ഷിക്കുന്നതിനു നല്ലതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉഗ്ര സ്ഫോടന ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ  (3 minutes ago)

രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചു...  (22 minutes ago)

സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു..  (37 minutes ago)

ജസ്റ്റിസ് സൂര്യകാന്ത് നവംബർ 24 തിങ്കളാഴ്ച ചുമതലയേല്‍ക്കും...  (57 minutes ago)

കാലിക്കറ്റ് എഫ്സി മലപ്പുറത്തെ നേരിടും  (1 hour ago)

തിരുവനന്തപുരം കല്ലറയിൽ കാട്ടുപന്നി വന്ന് ഓട്ടോറിക്ഷയിൽ ഇടിച്ച് ...  (1 hour ago)

ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണ...  (1 hour ago)

ഇന്ന് രാവിലെ പാപനാശം തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്....  (2 hours ago)

ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യചെയ്തു  (2 hours ago)

പി വി അൻവറിനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....  (2 hours ago)

പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത,  (2 hours ago)

കൈവെട്ട് കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്‍പ്പെടെ വലിശ ശൃഖല തന്നെ പ്രവര്‍ത്തിച്ചു എന്ന നിലപാടുമായി എന്‍ഐഎ  (3 hours ago)

എ.ക്യു.ഐ 400 കടക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് ഗ്രാപ്-4 നിയന്ത്രണങ്ങൾ ...  (3 hours ago)

പള്ളിയിൽനിന്ന് അശ്വാരൂഡ സേന, വാദ്യഘോഷങ്ങൾ, ദഫ്മുട്ട് എന്നിവയുടെ അകമ്പടിയോടെ  (3 hours ago)

Malayali Vartha Recommends