Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങള്‍ക്ക് ആവശ്യത്തിന് പ്രോട്ടീന്‍ ഇല്ല എന്നതിന് 5 സൂചനകള്‍!

14 OCTOBER 2016 03:53 PM IST
മലയാളി വാര്‍ത്ത

ആരോഗ്യത്തിന് ശരീരത്തില്‍ മതിയായ അളവില്‍ പ്രോട്ടീന്‍ ആവശ്യമാണ്. പ്രോട്ടീന്‍ അഥവാ മാംസ്യം ഉണ്ടെങ്കിലേ പേശികള്‍ക്ക് ബലം ഉണ്ടാകുകയുള്ളു. എന്നാല്‍ മോശം ഭക്ഷണശീലം കാരണം ചിലര്‍ക്ക് മതിയായ പ്രോട്ടീന്‍ ഉണ്ടാകുകയില്ല. ശരീരത്തില്‍ മതിയായ അളവില്‍ പ്രോട്ടീന്‍ ഇല്ലെങ്കില്‍ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. നമ്മുടെ ശരീരത്തില്‍ മതിയായ അളവില്‍ പ്രോട്ടീന്‍ ഇല്ല എന്നതിന്റെ അഞ്ച് സൂചനകള്‍ ഇവയാണ്...

1. മുടി കൊഴിച്ചില്‍...

കെരാട്ടിന്‍ എന്ന തരം പ്രോട്ടീനാണ് മുടി ഉല്‍പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ പ്രോട്ടീന്റെ കുറവ് മുടികൊഴിച്ചിലിന് കാരണമാകും. നമ്മള്‍ കുളിക്കുമ്പോഴും മറ്റും ധാരാളമായി മുടി കൊഴിയുന്നുവെങ്കില്‍ പ്രോട്ടീന്റെ അഭാവമുണ്ടെന്ന് അനുമാനിക്കുക.

2. മുറിവ് ഉണങ്ങാന്‍ കാലതാമസം നേരിടുക...

എതെങ്കിലും തരത്തില്‍ പരിക്ക് പറ്റിയുള്ള മുറിവ് ഉണങ്ങാന്‍ കാലതാമസമെടുക്കുന്നുവെങ്കില്‍, നമ്മുടെ ശരീരത്തില്‍ പ്രോട്ടീന്റെ അളവ് കുറവാണെന്ന് ഉറപ്പിക്കാം. മുറിവ് ഉണക്കുകയെന്ന പ്രക്രിയ, ശരീരത്തിലെ പ്രോട്ടീന്റെ പ്രധാനപ്പെട്ട പണിയാണ്. അതുകൊണ്ടുതന്നെ പ്രോട്ടീന്റെ അളവ് കുറഞ്ഞിരുന്നാല്‍ മുറിവ് ഉണങ്ങുന്നത് വൈകുകയും ചെയ്യും.

3. വിഷാദം...

നാഡീസംവേഹകങ്ങളെ ഉല്‍പാദിപ്പിക്കുന്നത്, പ്രോട്ടീന്‍ വിഘടിച്ചുണ്ടാകുന്ന അമിനോ ആസിഡുകളാണ്. അതുപോലെ നമ്മുക്ക് നല്ല മൂഡ് പ്രദാനം ചെയ്യുന്ന സെറോടോണിന്‍ എന്ന രാസഘടകം ഉണ്ടാകുന്നതും അമിനോ ആസിഡില്‍നിന്നാണ്. പ്രോട്ടീന്‍ കുറയുന്നത് വിഷാദം, മാനസികസംഘര്‍ഷം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

4. പ്രതിരോധ വ്യവസ്ഥ ദുര്‍ബലമാകും...

ശരീരത്തില്‍ പ്രതിരോധ വ്യവസ്ഥയെ ശക്തമാക്കി നിര്‍ത്തുകയെന്നതാണ് പ്രോട്ടീന്റെ പ്രധാന കര്‍തവ്യങ്ങളില്‍ ഒന്ന്. അതുകൊണ്ടുതന്നെ പ്രോട്ടീന്റെ അളവ് കുറഞ്ഞാല്‍ നമ്മുടെ പ്രതിരോധം ദുര്‍ബലപ്പെടും. അസുഖങ്ങള്‍ വളരെ വേഗം പിടിപെടും. പെട്ടെന്ന് അണുബാധയേല്‍ക്കാനും ഈ സാഹചര്യം ഇടയാക്കും.

5. കണങ്കാലില്‍ വീക്കം...

പ്രോട്ടീന്റെ കുറവ്, കണങ്കാലില്‍ വീക്കമായി പ്രതിഫലിക്കും. രക്തത്തിലെ പ്രോട്ടീന്‍, നാഡീഞരമ്പുകളില്‍ ആവശ്യത്തിന് ദ്രവം സംഭരിക്കാന്‍ സഹായിക്കും. ശരീരകലകളില്‍നിന്ന് ഈ ദ്രവം ഞരമ്പുകളിലേക്ക് എത്തിക്കുന്നത് പ്രോട്ടീനാണ്. എന്നാല്‍ പ്രോട്ടീന്റെ അഭാവം, കണങ്കാലിലെ കലകളില്‍ ഈ ദ്രവം അടിഞ്ഞുകൂടുന്നതിനും നീര്‍വീക്കം ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നില്‍ കൂടുതല്‍ മെഡല്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ സഖ്യമെന്ന അപൂര്‍വ നേട്ടം  (1 hour ago)

സാധാരണക്കാര്‍ നെട്ടോട്ടത്തില്‍...   (1 hour ago)

ഹൃദയാഘാതത്തെത്തുടര്‍ന്ന് പുലര്‍ച്ചെ 5.30 ഓടെ കൊച്ചിയിലായിരുന്നു അന്ത്യം....  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിംഗും ഉഭയകക്ഷി ചര്‍ച്ച നടത്തി...  (1 hour ago)

സ്ത്രീ മരണത്തിന് കീഴടങ്ങി  (2 hours ago)

സമ്മാനങ്ങളെച്ചൊല്ലി തര്‍ക്കം.... ഒടുവില്‍ കൊലപാതകം  (2 hours ago)

യാത്രയ്ക്കിടെ ബാഗിലുണ്ടായിരുന്ന 20 പവന്  (2 hours ago)

നിങ്ങളുടെ ഈയാഴ്ച ഇങ്ങനെ....  (2 hours ago)

വിജയക്കുതിപ്പുമായി റയല്‍ മാഡ്രിഡ്....  (3 hours ago)

ക്യാമറാമാന്‍ അന്തരിച്ചു  (3 hours ago)

മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ല...!ഷാജൻ സ്‌കറിയയ്ക്ക് നേരേ ഉണ്ടായ ആക്രമണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ..  (3 hours ago)

തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ...  (3 hours ago)

ദേശീയപാതയില്‍ വാഹനാപകടത്തില്‍ ഒരു മരണം...  (3 hours ago)

പരിശോധന കര്‍ശനമാക്കിയതിന് പിന്നാലെ ജയിലിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി  (4 hours ago)

ട്രംപ് മരിച്ചു..?! കൊന്നത് ഇന്ത്യ..? പ്രസിഡന്റ് അപ്രത്യക്ഷം..! #trumpisdead അമേരിക്കയിൽ കത്തിപടരുന്നു..!!  (4 hours ago)

Malayali Vartha Recommends