Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അസ്ഥികളെ നശിപ്പിക്കുന്ന 6 ഭക്ഷണശീലങ്ങള്‍!

15 OCTOBER 2016 04:31 PM IST
മലയാളി വാര്‍ത്ത

ശരിയായ ഭക്ഷണശീലവും വ്യായാമവുമാണ് ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങള്‍. ഇതില്‍ ഭക്ഷണശീലത്തിലെ ശരികേട് കാരണം നമുക്ക് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. തെറ്റായ ഭക്ഷണശീലം കാരണം അസ്ഥികളുടെ ആരോഗ്യം നശിക്കുകയും, അതിന് ബലക്കുറവ് അനുഭവപ്പെടുകയും ചെയ്യും. അത്തരത്തില്‍ അസ്ഥികളുടെ ആരോഗ്യം നശിപ്പിക്കുന്ന ആറുതരം ഭക്ഷണശീലങ്ങള്‍ ഇവയാണ്...

1. അമിതമായ ഉപ്പ് ഉപയോഗം...

ഭക്ഷണത്തില്‍ കൂടുതല്‍ ഉപ്പ് ചേര്‍ത്ത് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക, കൂടുതല്‍ ഉപ്പ് കഴിക്കുമ്പോള്‍, ശരീരത്തില്‍ കാല്‍സ്യം, മൂത്രത്തിലൂടെ നഷ്ടമാകാന്‍ ഇടയാകും. അസ്ഥികളുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കാല്‍സ്യം. ദിവസവും അഞ്ചു മുതല്‍ പത്തു ഗ്രാം ഉപ്പ് കുറച്ച് ഉപയോഗിച്ചാല്‍ 1000 മില്ലിഗ്രാം കാല്‍സ്യം അധികം ശരീരത്തില്‍ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

2. സോഡയും കോളയും...

കുട്ടിക്കാലം മുതല്‍ക്കേ, സോഡ, കോള തുടങ്ങിയ ശീതളപാനീയങ്ങള്‍ ഉപയോഗിച്ചാല്‍, അത് അസ്ഥികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഇത്തരം പാനീയങ്ങളിലെ ഫോസ്ഫറസ്, ശരീരത്തിലെ കാല്‍സ്യം, മംഗ്‌നീഷ്യം എന്നിവയുടെ അളവ് കുറയ്ക്കും. അസ്ഥികളുടെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങളാണ് കാല്‍സ്യവും മഗ്‌നീഷ്യവും.

3. കോഫി...

ദിവസം നാലു ഗ്ലാസില്‍ അധികം കോഫി കുടിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതല്ല. കോഫിയും ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് കുറയ്ക്കും. അതേസമയം കോഫിയുടെ സ്ഥാനത്ത് ചായ ആണെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാമെന്നാണ് വിദഗ്ദ്ധ പഠനം ചൂണ്ടിക്കാട്ടുന്നത്.

4. ചോക്ലേറ്റ്...

അസ്ഥികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കാല്‍സ്യം, പോഷകങ്ങള്‍, ഫ്‌ലേവനോള്‍സ് എന്നിവയൊക്കെ ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍, ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ഓക്‌സലേറ്റ്, പഞ്ചസാര എന്നിവ അസ്ഥികളെ ദുര്‍ബലമാക്കും. അതുകൊണ്ടുതന്നെ ചോക്ലേറ്റ് അമിതമായി കഴിക്കാതിരിക്കുക.

5. മദ്യം...

അമിതമായ മദ്യപാനം, അസ്ഥികളെ ദുര്‍ബലപ്പെടുത്തും. മദ്യം, ശരീരത്തിലെ കാല്‍സ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും, കരളിന്റെ ആരോഗ്യത്തെ നശിപ്പിച്ച് വിറ്റാമിന്‍ ഡിയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുകയും ചെയ്യും. വിറ്റാമിന്‍ ഡിയുടെ അഭാവം അസ്ഥികള്‍ ദുര്‍ബലപ്പെടാന്‍ കാരണമാകും.

6. പഞ്ചസാര, ചുവന്ന മാംസം, മൈദ എന്നിവ കുറയ്ക്കാം...

പഞ്ചസാര, ചുവന്ന മാംസം, മൈദ എന്നിവയുടെ അമിത ഉപയോഗം അസ്ഥികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഇവയ്ക്ക് പകരം അസ്ഥികളുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്ന മല്‍സ്യം, ഗോതമ്പ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നില്‍ കൂടുതല്‍ മെഡല്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ സഖ്യമെന്ന അപൂര്‍വ നേട്ടം  (1 hour ago)

സാധാരണക്കാര്‍ നെട്ടോട്ടത്തില്‍...   (1 hour ago)

ഹൃദയാഘാതത്തെത്തുടര്‍ന്ന് പുലര്‍ച്ചെ 5.30 ഓടെ കൊച്ചിയിലായിരുന്നു അന്ത്യം....  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിംഗും ഉഭയകക്ഷി ചര്‍ച്ച നടത്തി...  (2 hours ago)

സ്ത്രീ മരണത്തിന് കീഴടങ്ങി  (2 hours ago)

സമ്മാനങ്ങളെച്ചൊല്ലി തര്‍ക്കം.... ഒടുവില്‍ കൊലപാതകം  (2 hours ago)

യാത്രയ്ക്കിടെ ബാഗിലുണ്ടായിരുന്ന 20 പവന്  (2 hours ago)

നിങ്ങളുടെ ഈയാഴ്ച ഇങ്ങനെ....  (3 hours ago)

വിജയക്കുതിപ്പുമായി റയല്‍ മാഡ്രിഡ്....  (3 hours ago)

ക്യാമറാമാന്‍ അന്തരിച്ചു  (3 hours ago)

മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ല...!ഷാജൻ സ്‌കറിയയ്ക്ക് നേരേ ഉണ്ടായ ആക്രമണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ..  (3 hours ago)

തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ...  (3 hours ago)

ദേശീയപാതയില്‍ വാഹനാപകടത്തില്‍ ഒരു മരണം...  (3 hours ago)

പരിശോധന കര്‍ശനമാക്കിയതിന് പിന്നാലെ ജയിലിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി  (4 hours ago)

ട്രംപ് മരിച്ചു..?! കൊന്നത് ഇന്ത്യ..? പ്രസിഡന്റ് അപ്രത്യക്ഷം..! #trumpisdead അമേരിക്കയിൽ കത്തിപടരുന്നു..!!  (4 hours ago)

Malayali Vartha Recommends