Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

നിങ്ങളുടെ ടൂത്ത് പേസ്റ്റിൽ ഇവയുണ്ടോ?

12 NOVEMBER 2016 03:50 PM IST
മലയാളി വാര്‍ത്ത

പല്ലിന്റെ ബെസ്റ്റ് ഫ്രണ്ട് എന്നാണ് ടൂത്ത് പേസ്റ്റിനെ വിശേഷിപ്പിക്കുന്നത്. സ്വന്തം ടൂത്ത് പേസ്റ്റിനെക്കുറിച്ച് എല്ലാ കമ്പനികളും വാചാലരാകുകയും ചെയ്യും. എന്നാൽ അവനവന്റെ പല്ലിന്റെ ആരോഗ്യം സ്വന്തം കൈയിലാണെന്ന് മറക്കരുത്. അതുകൊണ്ട് ടൂത്ത് പേസ്റ്റ് തെരഞ്ഞെടുക്കുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ഫേവറിറ്റ് പേസ്റ്റിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നതെന്നെങ്കിലും അറിയാൻ ശ്രമിക്കണം. ട്യൂബിനു പുറത്ത് പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ചേരുവകളുടെ പട്ടിക കൊടുക്കാറുണ്ട്. അവയൊന്നും അപകടകരമായി തോന്നാറുമില്ല. എന്നാൽ നമ്മൾ ഉപയോഗിക്കുന്ന പല പേസ്റ്റുകളിലും മാരകമായ പദാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് ഡോക്ടർമാർ നല്കുന്ന മുന്നറിയിപ്പ്. മിക്കവരും ഇവ ട്യൂബിനു പുറത്ത് എഴുതാറില്ല. ഉപയോഗിക്കുന്നതിനു മുമ്പ് നിങ്ങളുടെ ടൂത്ത് പേസ്റ്റ് ഒന്നു പരിശോധിക്കുക. അവയിൽ ഈ ചേരുവകൾ ഉണ്ടെങ്കിൽ അൽപം ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും.

1. ഫ്ളോറൈഡ്

മിക്ക ടൂത്ത് പേസ്റ്റുകളിലും സാധാരണയായി കാണാറുള്ള ചേരുവയാണ് ഫ്ളോറൈഡ്. പല്ലുകളുടെ ബലക്ഷയത്തിനു പരിഹാരമെന്നാണ് ഇവയെ പരസ്യങ്ങളിൽ വിശേഷിപ്പിക്കുന്നത്. അതേസമയം, ഇവയ്ക്ക് മറ്റൊരു മുഖം കൂടിയുണ്ട്. വ്യവസായ മാലിന്യങ്ങളുടെ ഒരു ഉപോത്പന്നമായാണ് ഫ്ളോറൈഡ് അറിയപ്പെടുന്നത്. ഫ്ളോറൈഡിനു പകരം കൊക്കോയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഡെന്റിൻ, തിയോബ്രോമൈൻ എന്നിവയാണ് ആരോഗ്യവിദഗ്ധർ ശിപാർശ ചെയ്യുന്നത്.

2. സാക്കറിൻ

ചില ടൂത്ത് പേസ്റ്റുകൾ രുചികരമായിരിക്കും, എന്നാൽ നാം അവ കഴിക്കാറില്ല. മറ്റ് കൃത്രിമ രുചിദായക പദാർഥങ്ങൾക്കൊപ്പം സാക്കറിനും നിങ്ങളുടെപല്ലിനും ആരോഗ്യത്തിനും ദോഷകരമാണ്. കൃത്രിമ രുചിദായക പദാർഥങ്ങൾ കേൾവിപ്രശ്നങ്ങൾ, മനംപിരട്ടൽ, തലവേദന, തളർച്ച തുടങ്ങിയവയ്ക്കു കാരണമാകുന്നു.

3. സോഡിയം ലോറൈൽ സൾഫേറ്റ്

സോഡിയം ലോറൈൽ സൾഫേറ്റ് ഘടകം അർബുദത്തിനു വരെ കാരണമാകുന്നു. ടൂത്ത് പേസ്റ്റിനെ കട്ടിയേറിയതും വായ്ക്കുള്ളിൽ പതയുന്നതുമാക്കിത്തീർക്കുന്ന ധർമമാണ് സോഡിയം ലോറൈൽ സൾഫേറ്റിനുള്ളത്. വെള്ളത്തിലുള്ള ജീവികളെ കൊല്ലാൻ തക്ക ശേഷിയുണ്ട് ഇവയ്ക്ക്. അതായത്, നമ്മൾ ഒരു കീടനാശിനിയാണ് വായ്ക്കുള്ളിൽ വയ്ക്കുന്നത്.

4. ട്രൈക്ലോസാൻ

ഫ്ളോറൈഡ് പോലെ മിക്ക ടൂത്ത് പേസ്റ്റുകളിലും സ്‌ഥിരസാന്നിധ്യമാണ് ട്രൈക്ലോസാൻ. ഡിയോഡറന്റ്, ഫേസ് വാഷ് തുടങ്ങി ചർമസംരക്ഷണ ഉത്പന്നങ്ങളിലും ട്രൈക്ലോസാൻ പ്രധാന ചേരുവയാണ്. അതേസമയം, ടോയ്ലറ്റ് ക്ലീനർ, സോപ്പുപൊടി, ഹാൻഡ് വാഷ് എന്നിവയിലും ഈ പദാർഥമുണ്ട്. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ കെൽപ്പുള്ളവയാണ് ട്രൈക്ലോസാൻ. അതേസമയം തന്നെ ആരോഗ്യപ്രശ്നങ്ങൾക്കും ഇവ കാരണമാകുന്നു. തൈറോയിഡ് ഗ്രന്ഥിയുടെയും അന്ധസ്രാവി ഗ്രന്ഥിയുടെയും പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ ട്രൈക്ലോസാന് കഴിയും.

5. പ്രൊപ്പൈലീൻ ഗ്ലൈക്കോൾ

പ്രൊപ്പൈലീൻ ഗ്ലൈക്കോൾ ഒരുതരത്തിൽ ആൽക്കഹോളിന്റെ വകഭേദമാണ്. പെയിന്റ്, വാർണിഷ്. എൻജിൻ കൂളന്റ് എന്നിവയിൽ കണ്ടുവരുന്ന ചേരുവയാണ് ഇത്. അതേസമയം പ്രൊപ്പൈലീൻ ഗ്ലൈക്കോൾ ഫാർമസ്യൂട്ടിക്കൽ ഗ്രേഡിലാണ് ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്നത്. പരിസ്‌ഥിതി സംരക്ഷണ ഏജൻസി (ഇപിഎ) ഇതിനെ പ്രത്യേക കണ്ണടയും സുരക്ഷാ വസ്ത്രങ്ങളും ധരിച്ചു മാത്രം കൈകാര്യം ചെയ്യേണ്ട വിഷപദാർഥമായാണ് കാണുന്നത്. ആ സാധനമാണ് നമ്മൾ പല്ലുതേയ്ക്കാൻ ഉപയോഗിക്കുന്നതെന്നത് മറ്റൊരു സത്യം.
ഇനി ടൂത്ത് പേസ്റ്റ് വാങ്ങുമ്പോൾ ഈ ചേരുവകൾ ഉണ്ടോ എന്നു പരിശോധിക്കുക. പ്രകൃതിദത്തമായ പൽപ്പൊടിയോ പ്രകൃതിദത്തമായ ചേരുവകൾ കൊണ്ട് നിർമിച്ച ടൂത്ത് പേസ്റ്റോ ഉപയോഗിക്കുന്നതാകും നല്ലത്. ബേക്കിംഗ് സോഡ, വെളിച്ചെണ്ണ തുടങ്ങിയ ചേരുവകൾ ആരോഗ്യപ്രദമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (5 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (6 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (7 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (7 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (8 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (8 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (8 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (9 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (10 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (10 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (10 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (11 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (11 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (12 hours ago)

Malayali Vartha Recommends