Widgets Magazine
06
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി....


സർവ്വകാര്യ വിജയവും ഉന്നത സ്ഥാനമാനങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


നാലാഞ്ചിറ ഹസീന വധക്കേസ്: അമ്മയുടെ സ്വഭാവമാറ്റവും പിതാവിന്റെ കടുത്ത സംശയരോഗവും വെളിപ്പെടുത്തി മൂത്ത മകൾ: അച്ഛൻ കൊന്നു, അമ്മ പോയി; ഇനി എന്റെ 3 സഹോദരങ്ങൾക്ക് ഞാൻ അമ്മയാകും...


അവൻ കുഞ്ഞിനെ ചവിട്ടുന്നത് കണ്ടിട്ടുണ്ട്: വടിയുമായി ഇരുത്തി കുഞ്ഞിനെ ഭയപ്പെടുത്തി; അഷ്കറിനെ തള്ളിപ്പറഞ്ഞ് സ്വന്തം കുടുംബം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു...


അടുത്ത 48 മണിക്കൂർ നിർണ്ണായകം! 5 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: ആദ്യ റെഡ് അലർട്ട്!

ഇയര്‍വാക്സ് കളയുമ്പോൾ

19 NOVEMBER 2016 12:35 PM IST
മലയാളി വാര്‍ത്ത

നമ്മുടെ ചെവിക്കുള്ളില്‍ മെഴുകുപോലെ ഒന്നിച്ചു കൂടുന്ന അഴുക്കി( ഇയര്‍ വാക്‌സ്)നോടു നിരന്തരം പട പൊരുതുന്നവരാണ് നാമൊക്കെ. രണ്ടറ്റം പഞ്ഞിപിടിപ്പിച്ച ഇയര്‍ബഡോ തുണി കൂര്‍പ്പിച്ചോ ചിലപ്പോള്‍ തീപ്പെട്ടിക്കൊള്ളിയോ എന്തിനു നഖം പോലും ഉപയോഗിക്കുന്നവരുണ്ട് . എന്നാല്‍ അത്രമാത്രം ഉപദ്രവകാരികളല്ല ചെവിയിലെ വാക്സ് എന്നാണ് മിക്ക ഡോക്ടര്‍മാരും പറയുന്നത്. ചെവിയിലേക്കു കൂടുതല്‍ അഴുക്കു കടക്കാതെ അതു സംരക്ഷണവലയം തീര്‍ക്കുന്നു. അണുക്കളോ കീടങ്ങളോ ബാക്ടീരിയയോ ഫംഗസോ കടക്കാതെ അവ തടയുന്നു. എന്നാല്‍ ഇയര്‍ വാക്‌സ് ബുദ്ധമുട്ടുണ്ടാക്കുന്ന സമയങ്ങളുമുണ്ട്.
ഇയര്‍വാക്സ് നീക്കം ചെയ്യാനും , വൃത്തിയാക്കാനും വളരെ ലളിതമായ പ്രകൃതിദത്തമായ വഴികള്‍ ഉണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ചെറിയ തോതില്‍ ചൂടാക്കിയ എണ്ണ മാത്രം ഉപയോഗിക്കുക.
ചൂടുള്ള എണ്ണയോ ചൂടുള്ള മറ്റെന്തെങ്കിലുമോ ചെവിയില്‍ ഉപയോഗിക്കുന്നത് ചെവിക്കുള്ളിലെ ചര്‍മ്മത്തെയോ പാടയേയോ നശിപ്പിക്കുന്നതാണ്.
2. ചെവി വൃത്തിയാക്കാനായി കോട്ടനും ഇയര്‍ ബട്സും വളരെ ശ്രദ്ധിച്ചുമാത്രം ഉപയോഗിക്കുക
3. വളരെ മൃദുവായി ചെവി വൃത്തിയാക്കുക
4. ചെവികഴുകാന്‍ തണുത്തവെള്ളം ഉപയോഗിക്കരുത്. ഇളം ചൂടുവെള്ളമോ നോര്‍മല്‍ വെള്ളമോ ഉപയോഗിക്കുക.
വെളിച്ചെണ്ണയില്‍ ആന്റി മൈക്രോബീല്‍ പ്രോപ്പര്‍ട്ടീസ് അടങ്ങിയിട്ടുള്ളതിനാല്‍ ചെവിയില്‍ ഇന്‍ഫക്ഷന്‍ ഉണ്ടാവാതെ സംരക്ഷിക്കുകയും , ഇയര്‍ വാക്സ് ഉണ്ടാക്കുന്ന സൂഷ്മ ജീവികളെ കൊല്ലുകയും ചെയ്യുന്നു.
അസ്വസ്ഥതയുള്ള ചെവിയില്‍ കുറച്ച്‌ തുള്ളി വെളിച്ചെണ്ണ ഒഴിക്കുക. 10-15 മിനിറ്റ് ഇത് വെക്കുക. ശേഷം തല എതിര്‍ ദിശയിലേക്ക് ചെരിച്ച്‌ വാക്സ് ഒലിച്ച്‌ പോവാനുള്ള പാകത്തില്‍ വെക്കുക. അവസാനം ഒരു കോട്ടണോ
ഇയര്‍ബഡ്സോ ഉപയോഗിച്ച്‌ പതുക്കെ തുടച്ച്‌ വൃത്തിയാക്കാവുന്നതാണ്.
എള്ളെണ്ണ ഉപയോഗിസിച്ചും ഇയര്‍ വാക്സ് കളയാം. ഉറങ്ങുന്നതിന് മുന്‍പ് 3-4 തുള്ളി ഇളം ചൂടുള്ള എള്ളെണ്ണ ചെവിയില്‍ ഒഴിക്കുക. ചെറിയ കഷ്ണം കോട്ടന്‍ എടുത്ത് ചെവി രാത്രി മഴുവനോ അല്ലങ്കില്‍ 10 മിനിട്ട് നേരത്തേക്കോ അടച്ച്‌ വെക്കാവുന്നതാണ്. ഇയര്‍ വാക്സ് ഓലിച്ചിറങ്ങുന്നതാണ്. രാവിലെ കോട്ടന്‍ ഉപയോഗിച്ച്‌ തുടച്ചുകളയുക.
ഉപ്പുവെള്ളം ഉപയോഗിച്ച്‌ വളരെ ലളിതമായി ഇയര്‍ വാക്സ് കളയാവുന്നതാണ്. ഉപ്പുവെള്ളം കട്ടിയായ ഇയര്‍വാക്സ് മൃദുവാക്കും. ഇത് പെട്ടെന്ന് കളയാവുന്നതാണ്.
അര കപ്പ് ഇളം ചൂടുവെള്ളത്തില്‍ 1 ടേബിള്‍ സ്പൂണ്‍ ഗുണമേന്‍മയുള്ള ഉപ്പ് യോജിപ്പിക്കുക. നന്നായി അലിയിപ്പിച്ച ശേഷം ഒരു കോട്ടന്‍ എടുത്ത് ഉപ്പ് ലായിനിയിന്‍ കുതിര്‍ത്ത്, തല ചെരിച്ച്‌ വെച്ച്‌ ശേഷം അസ്വസ്ഥതയുള്ള ചെവിയിലേക്ക് 2-4 തുള്ളി ഒഴിക്കുക.45 മിനിറ്റ് തല ഇങ്ങനെ ചെരിച്ച്‌ തന്നെ വെയ്ക്കുക. ശേഷം തല എതിര്‍ ദിശയിലേക്ക് ചെരിച്ച്‌ ഉപ്പുവെള്ളം ഒഴുകി പോവാനുള്ള പാകത്തില്‍ വെക്കുക. അവസാനം കോട്ടനോ ബഡ്സോ ഉപയോഗിച്ച്‌ ചെവിയുടെ അകവും പുറവും വൃത്തിയാക്കുക.
വെളുത്തുള്ളിയില്‍ അലിസിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചെവിയില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവുന്നത് തടയുകയും , ആന്റി മൈക്രോബീല്‍ ഗുണം ആന്റിന്‍ബയോട്ടിക്കുമായും പ്രവര്‍ത്തിക്കുന്നു.
2 സ്പൂണ്‍ വെളിച്ചെണ്ണയിലോ കടുകെണ്ണയിലോ 12 വെളുത്തുള്ളി ചതച്ച ചേര്‍ക്കുക. ഇത് ചെറു തീയില്‍ ചൂടാക്കുക. തണുത്ത ശേഷം വെളുത്തുള്ളി മാറ്റി ഈ ഓയില്‍ കുറച്ച്‌ തുള്ളികള്‍ തല ചെരിച്ച്‌ വെച്ച്‌ ശേഷം അസ്വസ്ഥതയുള്ള ചെവിയിലേക്ക് ഒഴിക്കുക. വാക്സ് മൃദുവാകാന്‍ 5-10 മിനിറ്റ് വെക്കുക .
കടുകെണ്ണ ചെറുതായി ചൂടാക്കിയ ശേഷം . 3-4 തുള്ളി അസ്വസ്ഥതയുള്ള ചെവിയിലേക്ക് ഒഴിക്കുക .5-10 മിനിറ്റ് വെക്കുക. ഇങ്ങനെ ചെയ്യുന്നത് ഇയര്‍ വാക്സ് മൃദുവാകാന്‍ സഹായിക്കും. ശേഷം എണ്ണ പുറത്തേക്ക് വരാന്‍ തല ചരിച്ച്‌ വയ്ക്കുക. കോട്ടന്‍ അല്ലങ്കില്‍ ബട്സ് ഉപയോഗിച്ച്‌ ഓയിലും വാക്സും തുടച്ചെടുക്കാവുന്നതാണ്.
3-5 തുള്ളി ഗുണമേന്‍മയുള്ള ബേബി ഓയില്‍ അസ്വസ്ഥതയുള്ള ചെവിയിലേക്ക് ഒഴിക്കുക. ചെറിയ കഷ്ണം കോട്ടന്‍
എടുത്ത് ചെവിയുടെ കവാടത്തില്‍ വയ്ക്കുക. ഓയില്‍ പുറത്തേക്ക് ഒലിച്ചുവരാതിരിക്കാനാണിത്. 10-15 മിനിറ്റ് കഴിഞ്ഞ് കോട്ടന്‍ മാറ്റി ശേഷിക്കുന്ന ഓയില്‍ പുറത്തേക്ക് വരാനായി തല ചരിച്ച്‌ വയ്ക്കുക. ശേഷം കോട്ടന്‍ അല്ലങ്കില്‍ ബട്സ് ഉപയോഗിച്ച്‌ ഓയിലും വാക്സും തുടച്ചെടുക്കാവുന്നതാണ്.

ഹൈഡ്രജന്‍ പെറോകസൈഡ് നുരഞ്ഞു പൊങ്ങുന്ന ഒന്നാണ്. അതിനാല്‍ തന്നെ ഇത് ഉപയോഗിച്ച്‌ വാക്സ് എളുപ്പത്തില്‍ നീക്കാവുന്നതാണ്.

3-4 തുള്ളി ഹൈഡ്രജന്‍ പെറോകസയിഡ് 2-3 തുള്ളി വെള്ളവുമായി യോജിപ്പിക്കുക. തല ചരിച്ച്‌ വച്ച്‌ അസ്വസ്ഥതയുള്ള ചെവിയിലേക്ക കുറച്ച്‌ തുള്ളി മിശ്രിതം ഒഴിക്കുക. 4-5 മിനിറ്റ് കഴിഞ്ഞ് എതിര്‍ ദിശയിലേക്ക് തല ചരിച്ച്‌ മിശ്രിതം ഒഴുക്കികളയുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭരണഘടനാ വിദഗ്‌ദ്ധനും മുൻ ലോക്‌സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു...  (16 minutes ago)

നോർവെ ചെസ് ടൂർണമെന്‍റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ.... ചരിത്ര നേട്ടം സ്വന്തമാക്കി ആർ. പ്രഗ്‌നാനന്ദ  (34 minutes ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; കാലവർഷം കടുക്കുന്നു; കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ 09 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (38 minutes ago)

ED വണ്ടി തകർത്ത 5 പ്രതികൾ പിണറായിയുടെ വീടിന് മുന്നിൽ വാതിൽ കൊട്ടിയടച്ച് വിജയൻ ഓടി നീയൊക്കെ ഏതാ എന്ന് ശിവൻകുട്ടി  (44 minutes ago)

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി നാളെ അര്‍ദ്ധരാത്രി വരെ...  (51 minutes ago)

ക്ഷാമബത്ത കുടിശ്ശികയില്ലാതെ ക്രമപ്പെടുത്തും... സർക്കാർ ജീവനക്കാരുടെ പെൻഷൻപ്രായം 58 ആക്കണമെന്ന ധവളപത്രത്തിലെ ശുപാർശ ഈ വർഷത്തെ ബജറ്റിൽ അംഗീകരിക്കില്ല...  (57 minutes ago)

ഓപ്പറേഷൻ തൂഫാൻ; അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ രണ്ട് പ്രധാന കണ്ണികളെ പിടികൂടി: ആഭ്യന്തരമന്ത്രി  (1 hour ago)

കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി....  (1 hour ago)

കോഴിക്കോട് ബൈപ്പാസിൽ ആറുവരിപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം നടപ്പാക്കി തുടങ്ങി  (1 hour ago)

കവിയും അധ്യാപകനും പ്രഭാഷകനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ. എ സി ശ്രീ ഹരി അന്തരിച്ചു ‌‌‌‌  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച 14കാരൻ ലോറി കയറി മരിച്ചു  (1 hour ago)

കടക്കെണിയിലാക്കിയത് തോമസ് ഐസക്ക്: ചെറിയാൻ ഫിലിപ്പ്  (2 hours ago)

നേപ്പാൾ ബാറ്റർ കുശാൽ ഭൂർടൽ അപൂർവ റെക്കോർഡ് പട്ടികയിൽ ഇടം നേടി  (2 hours ago)

കാട്ടാന ആക്രമണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം...  (3 hours ago)

ഒരു വർഷത്തോളമായി റിയാദിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends