Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങള്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുകയാണെങ്കില്‍ ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം!

24 NOVEMBER 2016 12:53 PM IST
മലയാളി വാര്‍ത്ത

ശരീരത്തില്‍ എവിടെയെങ്കിലും അണുബാധ ഉണ്ടാകുമ്പോഴാണ് ഡോക്ടര്‍മാര്‍, ആന്റി ബയോട്ടിക് നിര്‍ദ്ദേശിക്കുന്നത്. അസുഖത്തിന്റെ കാഠിന്യം അനുസരിച്ച് ഇഞ്ചക്ഷനായും, ഗുളികയായുമൊക്കെയുള്ള ആന്റി ബയോട്ടിക്കുകളാണ് ഡോക്ടര്‍മാര്‍ കുറിച്ചുതരുന്നത്. ആന്റിബയോട്ടിക്കുകള്‍ വളരെ ശക്തമായ രീതിയിലാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്.

അതുകൊണ്ടുതന്നെ ഈ സമയത്ത്, ഭക്ഷണക്രമീകരണത്തില്‍ ചില നിയന്ത്രണങ്ങള്‍ വരുത്തുന്നത്, വേഗത്തില്‍ അസുഖം മാറുന്നതിനും ആന്റി ബയോട്ടിക്കുകള്‍ മൂലം ഉണ്ടായേക്കാവുന്ന പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുകയും ചെയ്യും. അത്തരത്തില്‍ ആന്റി ബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ താഴെപ്പറയുന്നവയാണ്...

1. പാലും തൈരും...

സാധാരണ ആന്റി ബയോട്ടിക്ക് കഴിക്കുമ്പോള്‍, അതിന്റെ കാഠിന്യംമൂലമുണ്ടാകുന്ന ക്ഷീണത്തിന് പ്രതിവിധിയായി പാല്‍ കുടിക്കുന്നവരുണ്ട്. എന്നാല്‍ പാലും തൈരും ഉള്‍പ്പെടുന്ന പാല്‍ ഉല്‍പന്നങ്ങള്‍, ഈ സമയത്ത് ഉപയോഗിക്കുന്നത് മരുന്നിന്റെ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കും. ചിലരില്‍ ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാനും ഇത് ഇടയാക്കും.

2. മദ്യം...

ആന്റി ബയോട്ടിക്കിന് മദ്യം പഥ്യമല്ലെന്ന് ആരും പറഞ്ഞിട്ടില്ല. എന്നാല്‍ ആന്റി ബയോട്ടിക്ക് കഴിക്കുന്ന സമയത്ത് മദ്യപിച്ചാല്‍ ക്ഷീണം, തലചുറ്റല്‍, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

3. അസിഡിക് ഭക്ഷണം...

നാരങ്ങ, ഓറഞ്ച്, തക്കാളി, മുന്തിരി, ശീതളപാനീയങ്ങള്‍ തുടങ്ങി അസിഡിക് ആയ ഒന്നും ആന്റി ബയോട്ടിക്ക് കഴിക്കുമ്പോള്‍ ഉപയോഗിക്കരുത്. ഇത് ആന്റി ബയോട്ടിക്കിന്റെ ഫലപ്രാപ്തിയെ സാരമായി ബാധിക്കും. രോഗം മാറുന്നത് സാവധാനത്തിലാക്കും.

4. നാരുകള്‍ അടങ്ങിയ ഭക്ഷണം...

റൊട്ടി, ചപ്പാത്തി തുടങ്ങിയ ഗോതമ്പ് വിഭവങ്ങളും ബീന്‍സ്, ബ്രാക്കോളി തുടങ്ങി നാരുകള്‍ അടങ്ങിയ ഭക്ഷണം ആന്റിബയോട്ടിക്കിനൊപ്പം വേണ്ട. ഇവ ദഹനം സാവധാനത്തിലാക്കുകയും, ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനവേഗം കുറയ്ക്കുകയും ചെയ്യും.

5. അയണ്‍, കാല്‍സ്യം സപ്ലിമെന്റ്...

ആന്റി ബയോട്ടിക്ക് ഉപയോഗിക്കുമ്പോള്‍, അയണ്‍, കാല്‍സ്യം സപ്ലിമെന്റുകള്‍ ഒഴിവാക്കുകയോ, ഇവ കഴിക്കുന്ന ഇടവേള കുറഞ്ഞത് മൂന്നുമണിക്കൂര്‍ ആക്കുകയോ വേണം. കാല്‍സ്യവും അയണും ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.

6. അമിതഭക്ഷണം...

ആന്റിബയോട്ടിക്ക് കഴിക്കുമ്പോള്‍, വയര്‍ നിറഞ്ഞിരിക്കുന്ന അവസ്ഥ ഒഴിവാക്കണം. ഇത് മരുന്നിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.

എന്നാല്‍ ഈ സമയത്ത് എന്തൊക്കെയാണ് കഴിക്കാവുന്നത് എന്ന് നോക്കാം...

ആന്റി ബയോട്ടിക്ക് കഴിക്കുമ്പോള്‍, പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും അമിത അളവില്‍ അടങ്ങിയ ഭക്ഷണമാണ് ഉപയോഗിക്കേണ്ടത്. ചീരയില, ഉള്ളി സവാള, കാബേജ്, ബദാം, വെളുത്തുള്ളി, മത്തങ്ങക്കുരു എന്നിവയൊക്കെ ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും, എളുപ്പത്തില്‍ രോഗശമനം സാധ്യമാക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (14 minutes ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (22 minutes ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (26 minutes ago)

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (47 minutes ago)

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്  (1 hour ago)

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും  (1 hour ago)

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശ  (1 hour ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്  (2 hours ago)

നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ... റിപ്പോ 5.25 ശതമാനത്തിൽ തുടരും‌  (2 hours ago)

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം...  (2 hours ago)

ബുധനാഴ്ച രാശിഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (3 hours ago)

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി... തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കുള്ള പരീക്ഷ മാറ്റി  (3 hours ago)

Malayali Vartha Recommends