Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മസില്‍ ഉണ്ടാകാൻ ജിമ്മിൽ പോയാൽ പോരാ

24 NOVEMBER 2016 01:57 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ ചെറുപ്പക്കാരൊക്കെ മസിൽ വർധിപ്പിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. ആരോഗ്യത്തിന്റെയും ശക്തിയുടെയും പര്യായമായാണ് ചെറുപ്പക്കാർ മസിലിനെ കാണുന്നത്. പെണ്‍കുട്ടികളെ ആകര്‍ഷിക്കാനും തന്റെ പൗരുഷത്തിനും മസില്‍ വേണം എന്ന് ആഗ്രഹമുള്ളവരും ഉണ്ട് കൂട്ടത്തിൽ. അതുകൊണ്ട് തന്നെ മസില്‍ പെരുപ്പിക്കാനായി ജിമ്മിലും മറ്റും പോയി രാപകലില്ലാതെ കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇത്തരത്തിലുള്ള പല കഷ്ടപ്പാടുകളും നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിയ്ക്കുന്നത്.

ആരോഗ്യവും മസിലും ഒരു പോലെ നിലനിര്‍ത്താന്‍ ഭക്ഷണത്തിലൂടെ കഴിയും. അതെങ്ങനെയെന്ന് നോക്കാം.മുട്ടയുടെ വെള്ള സ്ഥിരമായി കഴിയ്ക്കുന്നത് മസിലിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്നു. മുട്ടയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, ഇ, കെ എന്നിവയെല്ലാം ആരോഗ്യത്തെ സഹായിക്കുന്നതാണ്.

ചിക്കന്‍ ബ്രെസ്റ്റ് ചിക്കന്‍ ബ്രെസ്റ്റ് കഴിയ്ക്കാന്‍ മറക്കേണ്ട, കാരണം ഇത് മസിലിന്റെ ആരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും സഹായിക്കുന്നു. വിറ്റാമിന്‍ ബി 6, അയേണ്‍, സെലനിയം, സിങ്ക് എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.

ശരീരത്തില്‍ കാല്‍സ്യം വര്‍ദ്ധിപ്പിക്കുന്നതിന് പാല്‍ വളരെ നല്ലതാണ്. വിറ്റാമിനുകള്‍ കൊണ്ടും മിനറലുകള്‍ കൊണ്ടും സമ്പുഷ്ടമാണ് പാല്‍. ഇത് മസിലിന്റെ ആരോഗ്യത്തെ സഹായിക്കുന്നു.

സാല്‍മണ്‍ മത്സ്യം കഴിക്കുന്നതും നല്ലതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് ശരീരത്തിന്റെ ആരോഗ്യവും മസിലിന്റെ ആരോഗ്യവും നിലനിര്‍ത്താം.

കടലവര്‍ഗ്ഗങ്ങള്‍ ധാരാളം കഴിയ്ക്കുന്നതും ആരോഗ്യത്തിനു നല്ലതു തന്നെ.ഇത് കുറഞ്ഞ കലോറിയും ഉയര്‍ന്ന പ്രോട്ടീനും ഉള്ള ഭക്ഷ്യ വസ്തുവാണ്. പയര്‍ വര്‍ഗ്ഗങ്ങളും ധാരാളം ഭക്ഷണത്തിന്റെ ഭാഗമാക്കാം. പയര്‍ വര്‍ഗ്ഗങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മസിലിന്റെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കും.

ചീര ധാരാളം കഴിയ്ക്കുന്നത് മസില്‍ ഉണ്ടാവാന്‍ വേണ്ടി മാത്രമല്ല ,ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സഹായിക്കുന്നു. ഇതില്‍ ധാരാളം അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്.

ആരോഗ്യത്തിന് അമൃതിന്റെ ഗുണം നല്‍കുന്നതാണ് ബദാം. ഇത് മസിലിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു.

മധുരക്കിഴങ്ങാണ് മറ്റൊരു ഭക്ഷണം. മസില്‍ ഉണ്ടാവണം എന്ന് ആഗ്രഹം വെച്ച് നടക്കുന്നവര്‍ അല്‍പം ആരോഗ്യം കൂടി ശ്രദ്ധിക്കണമെങ്കില്‍ മധുരക്കിഴങ്ങ് സ്ഥിരമാക്കാം.

ആപ്പിളും പച്ച തക്കാളിയും മസിൽ വർധിപ്പിക്കാനും ആരോഗ്യം നിലനിർത്താനും സഹായിക്കുമെന്ന് അമേരിക്കയിലെ ഐയോവ സർവകലാശാലയിലെ ഗവേഷണ റിപ്പോർട്ടുകൾ പറയുന്നുണ്ട്. മനുഷ്യ ശരീരത്തിലെ എടി എഫ് 4 പ്രോടീൻ പേശികളെ ദുർബലപ്പെടുത്തുന്നവയാണ്. പ്രായമേറും തോറും ഇവയുടെ ഉൽപ്പാദനം കൂടുകയും പേശികൾ ദുർബലമാകുകയും ചെയ്യും. എടി എഫ് 4 പ്രോട്ടീനെ പ്രതിരോധിച്ച് പേശികളെ ശക്തിപ്പെടുത്താൻ ഉള്ള ഘടകങ്ങൾ ആപ്പിളിലും തക്കാളിയിലും ഉണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (14 minutes ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (22 minutes ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (26 minutes ago)

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (47 minutes ago)

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്  (1 hour ago)

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും  (1 hour ago)

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശ  (1 hour ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്  (2 hours ago)

നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ... റിപ്പോ 5.25 ശതമാനത്തിൽ തുടരും‌  (2 hours ago)

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം...  (2 hours ago)

ബുധനാഴ്ച രാശിഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (3 hours ago)

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി... തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കുള്ള പരീക്ഷ മാറ്റി  (3 hours ago)

Malayali Vartha Recommends