Widgets Magazine
01
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുട്ടിനും അവഗണിച്ചു.. മോദിയും പുട്ടിനും ഒരുമിച്ചു സംസാരിച്ചു നടന്നുപോയപ്പോൾ അടുത്തുനിന്ന ഷരീഫ് നോക്കിനിൽക്കുകയായിരുന്നു..


ലോകത്തിന്റെ കണ്ണുകൾ മുഴുവൻ ചൈനയിലേക്ക്.. ഉച്ചകോടിയുടെ ഫോട്ടോസെഷന് തൊട്ടുമുൻപ് അസാധാരണമായ ചർച്ച..റഷ്യൻ പ്രസിഡന്റ് പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ‌ പിംഗ് എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി..


പാലക്കാട്ട് പ്രതിഷേധങ്ങള്‍ തുടരുവേ മറ്റൊരു നീക്കവുമായി കോണ്‍ഗ്രസും രംഗത്ത്..മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ എംഎം ഹസ്സന്‍ പിന്തുണച്ച് രംഗത്തെത്തി..ഷാഫി പറമ്പിലിനെ തടഞ്ഞാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ല..


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും

മേക്കപ്പ് മാറ്റിയില്ലെങ്കില്‍ സംഭവിക്കാവുന്ന അപകടങ്ങള്‍!

21 DECEMBER 2016 12:14 PM IST
മലയാളി വാര്‍ത്ത

ഏറ്റവും നന്നായി മേക്കപ്പ് ചെയ്ത് സുന്ദരിയാകുക എന്നത് സ്ത്രീകളുടെ ആഗ്രഹമാണ്. ഓഫീസ് ജോലിക്കു പോകുമ്പോള്‍ പോലും എല്ലാ ദിവസവും മേക്കപ്പ് ഉപയോഗിക്കുന്നരുടെ എണ്ണം കൂടി വരികയാണ്. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തി കഴിഞ്ഞാല്‍ മേക്കപ്പ് മുഴുവനായി നീക്കം ചെയ്യാന്‍ പലരും ശ്രദ്ധ നല്‍കാറില്ല. ഇത് കാരണം സംഭവിക്കാവുന്ന ദൂഷ്യഫലങ്ങള്‍ താഴെപ്പറയുന്നവയാണ്...

മേക്കപ്പണിഞ്ഞ് ഉറങ്ങിയാല്‍...

മേക്കപ്പ് മാറ്റാതെ ഇടയ്ക്ക് ഒന്നോ രണ്ടോ ദിവസം കിടന്നുറങ്ങുന്നത് ചര്‍മത്തിന് അധികം ദോഷം ചെയ്യില്ല. എന്നാല്‍ ഇതു സ്ഥിരമാക്കിയാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. ഫൗണ്ടേഷന്‍ ക്രീമുകള്‍ രാത്രി മുഴുവന്‍ മുഖത്ത് അണിയുകയാണെങ്കില്‍ സെബേഷ്യസ് ഗ്രന്ഥികളുടെ നാളികളും രോമകൂപങ്ങളും അടഞ്ഞ് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതോടൊപ്പം ബാക്ടീരിയല്‍ അണുബാധ ഉണ്ടാവുകയാണെങ്കില്‍ പഴുപ്പു നിറഞ്ഞ കുരുക്കളും ഉണ്ടാകാം. എണ്ണമയം കൂടുതലുള്ള ചര്‍മമുള്ളവര്‍ക്ക് ഇങ്ങനെ കുരുക്കളുണ്ടാകാനുള്ള സാധ്യത ഏറും.

വരണ്ട ചര്‍മമുള്ളവര്‍ ശ്രദ്ധിക്കാന്‍...

വരണ്ട ചര്‍മമുള്ളവര്‍ ഏറെനേരം മേക്കപ്പ് അണിഞ്ഞാല്‍ ചര്‍മം കൂടുതല്‍ വരണ്ട് വിണ്ടു കീറുകയും ചുവപ്പു നിറമുള്ളതാകുകയും ചെയ്യാം. സ്ഥിരമായി മേക്കപ്പ് ധരിച്ച് ഉറങ്ങിയാല്‍ അത് ചര്‍മത്തിന്റെ ഉപരിതലത്തിലുള്ള മൃതകോശങ്ങളുടെ സ്വാഭാവികമായുള്ള പുറംതള്ളലിനെ ബാധിക്കുകയും ചര്‍മകോശങ്ങളുടെ പുനരുജ്ജീവനത്തെ തടയുകയും ചെയ്യും. ചിലരില്‍ കറുപ്പുനിറം വ്യാപിക്കുന്നതായും കാണാറുണ്ട്. സെന്‍സിറ്റീവ് ചര്‍മമുള്ളവരില്‍ ചൊറിച്ചില്‍, ചുവന്ന തടിപ്പുകള്‍ എന്നിവ ഉണ്ടാകാം.

കണ്‍കുരു ഉണ്ടാകാന്‍ സാധ്യത...

മസ്‌കാര,ഐലൈനര്‍ തുടങ്ങിയവ ഏറെ നേരം ഉപയോഗിച്ചാല്‍ കണ്‍കുരു ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവ കണ്ണിനുള്ളിലേക്ക് ഇറങ്ങിയാല്‍ കണ്ണില്‍ ചുവപ്പുനിറം, ചൊറിച്ചില്‍ എന്നിവ ഉണ്ടാകാം. ചുണ്ടുകളിലെ മേക്കപ്പ് കാരണം അവ വരണ്ടു വിണ്ടുകീറുകയും കറുപ്പ് നിറം ബാധിക്കുകയും ചെയ്യാം.

ചുളിവുകള്‍ വീഴാം...

സ്ഥിരമായി മേക്കപ്പ് ധരിച്ച് ഉറങ്ങുന്നവരുടെ ചര്‍മത്തില്‍ ചെറുപ്പത്തിലെതന്നെ ചുളിവുകള്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് ചില പഠനങ്ങള്‍ കാണിക്കുന്നു. ദീര്‍ഘനേരം മേക്കപ്പ് അണിഞ്ഞാല്‍ ചില രാസവസ്തുക്കള്‍ വര്‍ധിച്ച അളവില്‍ ശരീരത്തില്‍ എത്തുകയാണെങ്കില്‍ അര്‍ബുദകാരിയായി തീരാം. അതിനാല്‍ ഉറങ്ങുംമുമ്പ് മേക്കപ്പ് പൂര്‍ണമായും കഴുകി മാറ്റാനായി ശ്രദ്ധിക്കണം. ചര്‍മത്തിന്റെ സ്വഭാവമനുസരിച്ച് വെളിച്ചെണ്ണ, കോള്‍ഡ് ക്രീം, വൈപ്‌സ് ഇവ ഉപയോഗിക്കാം. ശേഷം വളരെ വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിച്ച് കഴുകുകയും വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു  (12 minutes ago)

കുടുംബത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ട് പതിനാല് വര്‍ഷത്തോളമായെന്ന് ദിയ സന  (35 minutes ago)

നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്ര വിലക്കി കോടതി  (54 minutes ago)

85 ലക്ഷം മുക്കി; തിരുവനന്തപുരം കോർപ്പറേഷന് ഉള്ളിൽ സംഭവിക്കുന്നത്  (2 hours ago)

മോദിയും ഷെഹ്ബാസ് ഷെരീഫും  (3 hours ago)

ഡോ. പി.സരിനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഡോ. സൗമ്യ സരിൻ.  (3 hours ago)

മോദി-ഷി ജിൻപിംഗ്-പുടിൻ ചർച്ച,  (3 hours ago)

Rahul-Mamkootathil പരാതികളെല്ലാം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍  (3 hours ago)

ജിം ട്രെയ്നറായ ആൺസുഹൃത്തിന്റെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്തു  (3 hours ago)

നിരവധി പേര്‍ക്ക് പരുക്ക്  (5 hours ago)

കല്ലമ്പലത്ത് അമ്മയും മകനും മരിച്ച നിലയിൽ  (5 hours ago)

പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന പദ്ധതി അപ്രായോഗികമാണ്; വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം ആഘോഷമാക്കുന്നവർ മുണ്ടക്കൈ ദുരന്തം മറന്നോ എന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (5 hours ago)

ഓണമല്ലേ, നിങ്ങൾ ആഘോഷിക്കാതെ ഞങ്ങൾക്ക് എന്ത് ആഘോഷം ; കെ എസ് ആര്‍ ടി സി ജീവനക്കാർക്ക് ശമ്പളം ഒന്നാം തീയതിക്ക് മുമ്പേ അക്കൗണ്ടില്‍ എത്തി; വാക്ക് പാലിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍  (5 hours ago)

അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം; മരണ സംഖ്യ 600 കടന്നു; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പാപ്പാന്‍ മരിച്ചു...  (6 hours ago)

Malayali Vartha Recommends