Widgets Magazine
01
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുട്ടിനും അവഗണിച്ചു.. മോദിയും പുട്ടിനും ഒരുമിച്ചു സംസാരിച്ചു നടന്നുപോയപ്പോൾ അടുത്തുനിന്ന ഷരീഫ് നോക്കിനിൽക്കുകയായിരുന്നു..


ലോകത്തിന്റെ കണ്ണുകൾ മുഴുവൻ ചൈനയിലേക്ക്.. ഉച്ചകോടിയുടെ ഫോട്ടോസെഷന് തൊട്ടുമുൻപ് അസാധാരണമായ ചർച്ച..റഷ്യൻ പ്രസിഡന്റ് പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ‌ പിംഗ് എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി..


പാലക്കാട്ട് പ്രതിഷേധങ്ങള്‍ തുടരുവേ മറ്റൊരു നീക്കവുമായി കോണ്‍ഗ്രസും രംഗത്ത്..മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ എംഎം ഹസ്സന്‍ പിന്തുണച്ച് രംഗത്തെത്തി..ഷാഫി പറമ്പിലിനെ തടഞ്ഞാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ല..


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും

മഞ്ഞുകാലത്തും സുന്ദരിയാകാം

24 JANUARY 2017 01:00 PM IST
മലയാളി വാര്‍ത്ത

മഞ്ഞു കാലത്ത് സൗന്ദര്യസംരക്ഷണം വലിയ പ്രശ്നമാണ്. ഡിസംബർ പകുതി ആകുമ്പോഴേക്കും തണുപ്പിനോടൊപ്പം ചർമ പ്രശ്നങ്ങളും എത്തും. പാദം വിണ്ടു കീറുക, തൊലിപ്പുറം വരണ്ടിരിക്കുക, മുഖം മൊരിയുക തുടങ്ങി നൂറായിരം പ്രശ്നങ്ങൾ ഉണ്ടാകും.

ത്വക്കിന്‌ എണ്ണമയം ഉണ്ടാക്കുന്ന ഗ്രന്ഥികളുടെ പ്രവർത്തനം മഞ്ഞു കാലത്തു കുറയുന്നതുകൊണ്ടാണ് ഇങ്ങനെ വരുന്നത്. അതുകൊണ്ടുതന്നെ ശരീരത്തിൽ ഈർപ്പം നിലനിർത്താൻ ശ്രമിക്കണം. അതിനായി ധാരാളം വെള്ളം ഉപയോഗിച്ച് കുളിക്കണം. കുളികഴിഞ്ഞാൽ വെള്ളം പൂർണമായും തുടച്ചു കളയുന്ന രീതിമാറ്റി കുറച്ചു വെള്ളം ദേഹത്ത് നിർത്തി കോൾഡ് ക്രീമോ മോയ്സചറൈസറോ പുരട്ടുന്നത് ദേഹത്ത് ഈർപ്പം നിലനിർത്താൻ സഹായിക്കും.

 ആൽക്കലൈൻ അടങ്ങിയ സോപ്പുകളാണ് മഞ്ഞു കാലത്ത് നല്ലത്.ക്ഷാരഗുണമുള്ളവ ശരീരം വരണ്ടതാക്കും.സോഫ്റ്റ് സ്‌കിന്‍ ഉള്ളവരിലാണ് ഈ പ്രശ്നം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. അത്തരക്കാർ ജോലികഴിഞ്ഞാലും വെള്ളം ഉപയോഗിച്ചതിനുശേഷവും കൈകൾ തുടച്ച് എന്തെങ്കിലും മോയിസ്ചറൈസർ അല്ലെങ്കിൽ വെണ്ണയോ മറ്റോ കൈകളിൽ പുരട്ടിയാൽ കൈ മൃദുവായിരിക്കും.

മഞ്ഞുകാലത്ത് ചുണ്ടുകള്‍ വളെരെപ്പെട്ടെന്ന് പൊട്ടുകയും വരളുകയും ചെയ്യും. ഇത് തടയുന്നതിന് ലിപ് ബാമുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഗുണമേന്മയുള്ള ലിപ്ബാമുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വെണ്ണയോ പാൽപ്പാടയോ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഒലീവ് എണ്ണയും നല്ലതാണ്.

വെളിച്ചെണ്ണ തേച്ചു കുളിക്കുന്നത് ശരീരത്തിലെ എണ്ണ മയം നിലനിർത്തും .മുടിയുടെ സംരക്ഷണത്തിനും വെളിച്ചെണ്ണ ഗുണം ചെയ്യും. ആഴ്ചയിലൊരു ദിവസമെങ്കിലും വെളിച്ചെണ്ണ ചൂടാക്കി ശരീരത്തിലും തലമുടിയിലും പുരട്ടാൻ ശ്രദ്ധിക്കുക. ഹെന്ന ചെയ്യുന്നവരാണെങ്കിൽ ഓയിൽ മസാജ് ചെയ്തതിനുശേഷം മാത്രം ഹെന്ന ചെയ്യുക. അല്ലെങ്കിൽ മുടി വരണ്ടു പൊട്ടിപ്പോകാൻ സാധ്യതയുണ്ട്.

ദേഹത്തും മുഖത്തും പുരട്ടുന്ന ക്രീമുകൾ ഗുണമേന്മയുള്ളതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിറ്റാമിൻ ഇ ചേർന്ന ലേപനങ്ങൾ നല്ലതാണ്.ബദാം ഓയിൽ,ഒലിവ് ഓയിൽ, അലോവേര അടങ്ങിയ ക്രീമുകൾ എന്നിവ ഗുണമേന്മയുള്ളവയാണ് .

കഴിവതും വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങൾ ഒഴിവാക്കി നാടൻ ഭക്ഷണം ശീലമാക്കുക. പഴങ്ങൾ ശരീരത്തിന്റെ സ്വാഭാവിക സൗന്ദര്യം നിലനിർത്തുന്നതിന്  ഉത്തമമാണ്. അതിനാൽ ആഹാരത്തിൽ പഴങ്ങൾ പ്രത്യേകിച്ച് ഓറഞ്ചു കൂടുതലായി ഉൾപ്പെടുത്തുക. ധാരാളം വെള്ളം കുടിക്കേണ്ടതും ആവശ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു  (7 minutes ago)

കുടുംബത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ട് പതിനാല് വര്‍ഷത്തോളമായെന്ന് ദിയ സന  (30 minutes ago)

നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്ര വിലക്കി കോടതി  (49 minutes ago)

85 ലക്ഷം മുക്കി; തിരുവനന്തപുരം കോർപ്പറേഷന് ഉള്ളിൽ സംഭവിക്കുന്നത്  (2 hours ago)

മോദിയും ഷെഹ്ബാസ് ഷെരീഫും  (3 hours ago)

ഡോ. പി.സരിനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഡോ. സൗമ്യ സരിൻ.  (3 hours ago)

മോദി-ഷി ജിൻപിംഗ്-പുടിൻ ചർച്ച,  (3 hours ago)

Rahul-Mamkootathil പരാതികളെല്ലാം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍  (3 hours ago)

ജിം ട്രെയ്നറായ ആൺസുഹൃത്തിന്റെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്തു  (3 hours ago)

നിരവധി പേര്‍ക്ക് പരുക്ക്  (5 hours ago)

കല്ലമ്പലത്ത് അമ്മയും മകനും മരിച്ച നിലയിൽ  (5 hours ago)

പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന പദ്ധതി അപ്രായോഗികമാണ്; വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം ആഘോഷമാക്കുന്നവർ മുണ്ടക്കൈ ദുരന്തം മറന്നോ എന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (5 hours ago)

ഓണമല്ലേ, നിങ്ങൾ ആഘോഷിക്കാതെ ഞങ്ങൾക്ക് എന്ത് ആഘോഷം ; കെ എസ് ആര്‍ ടി സി ജീവനക്കാർക്ക് ശമ്പളം ഒന്നാം തീയതിക്ക് മുമ്പേ അക്കൗണ്ടില്‍ എത്തി; വാക്ക് പാലിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍  (5 hours ago)

അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം; മരണ സംഖ്യ 600 കടന്നു; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പാപ്പാന്‍ മരിച്ചു...  (6 hours ago)

Malayali Vartha Recommends