Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആകാരവടിവും ദൃഢതയുമുള്ള സ്തനഭംഗിയുടെ രഹസ്യം : പെണ്ണഴകിന് ഉപേക്ഷിക്കേണ്ട 5 ശീലങ്ങള്‍

25 APRIL 2017 01:02 PM IST
മലയാളി വാര്‍ത്ത

സ്ത്രീ സൗന്ദര്യത്തിൽ സ്തനഭംഗിക്ക് പ്രത്യേക പ്രാധാന്യമുണ്ട്.പെണ്ണഴകിന്റെ അടയാളമാണ്‌ സ്‌തനങ്ങള്‍ എന്നും പറയാം. പേശികള്‍ ഇല്ലാത്ത സ്‌തനങ്ങളിൽ കോശങ്ങളും സന്ധിബന്ധങ്ങളും മാത്രമാണുള്ളത്. പ്രായം കൂടി വരുന്നതും മുലയൂട്ടലും  കാരണം സന്ധിബന്ധങ്ങള്‍ വലിയുകയും സ്തനത്തിന്റെ ആകാരഭംഗിക്ക് കാരണമായ കൊളാജൻ കുറയുന്നതുമൂലം ചര്‍മ്മം അയയുകയും ചെയ്യുക സ്വാഭാവികമാണ്‌. ഇതോടെ സ്‌തനങ്ങള്‍ അയഞ്ഞ്‌ തൂങ്ങാന്‍ തുടങ്ങും.പാരമ്പര്യവും ഇതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്.
സ്‌തനങ്ങളുടെ ദൃഢത നിലനിര്‍ത്തുന്നതിന്‌ ചില ശീലങ്ങൾ ഉപേക്ഷിക്കേണ്ടതുണ്ട് .
അമിത ഡയറ്റിങ്
തടി കുറച്ചു മെലിഞ്ഞു കൊലുന്നനെയുള്ള സുന്ദരിയാകാനാണ് മിക്ക സ്ത്രീകളുടെ ആഗ്രഹം. എന്നാൽ അമിത ഡയറ്റിങ് മൂലം ശരീരം മെലിയുമ്പോൾ സ്തനങ്ങൾ അയഞ്ഞു തൂങ്ങാനുള്ള സാധ്യത ഏറെയാണ്.ശരീര ഭാരത്തില്‍ എപ്പോഴും മാറ്റം വരുന്നില്ലന്ന്‌ ഉറപ്പ്‌ വരുത്തുക. അനാവശ്യമായ വലിച്ചില്‍ പാടുകള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്നതിനും സ്‌തനങ്ങള്‍ തൂങ്ങുന്നതിനും  കാരണമാകും.
പുകവലി
പല സങ്കീര്‍ണമായ അസുഖങ്ങള്‍ക്കും പുകവലി കാരണമാകുന്നുണ്ട്‌. സ്‌തനാര്‍ബുദത്തിന്റെ കാര്യത്തിലും ഇത്‌ വ്യത്യസ്‌തമല്ല. സ്‌തനത്തിലേക്കുള്ള രക്തയോട്ടം കുറയാൻ പുകവലി കാരണമാകും. പുകവലിക്കുന്ന സ്‌ത്രീകളില്‍ സ്‌തനാര്‍ബുദത്തിനുള്ള സാധ്യത പുകവലിക്കാത്തവരേക്കാള്‍ 30 ശതമാനം കൂടുതലാണെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. വര്‍ഷം ചെല്ലും തോറും പുകവലിക്കുന്നവരില്‍ അര്‍ബുദത്തിനുള്ള സാധ്യത കൂടി വരും. പുകവലി ഉപേക്ഷിക്കുന്നത്‌ രോഗ സാധ്യത കുറയാന്‍ സഹായിക്കും.
ക്രീമുകള്‍
സൺസ്‌ക്രീൻ പുരട്ടാതെ വെയിലത്ത് ഇറങ്ങുന്നത് മുഖത്ത് ചുളിവുകൾ വരുത്തുമെന്ന് എല്ലാവർക്കും അറിയാം ഇത് തന്നെയാണ് സ്തനങ്ങളിലും
സംഭവിക്കുന്നത്
സ്‌തനങ്ങള്‍ തൂങ്ങാതെ ഉയര്‍ന്ന്‌ നില്‍ക്കണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ക്ക്‌ ദൃഢത നല്‍കുന്ന ക്രീമുകള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്‌. ക്രീമുകള്‍ പുരട്ടുന്നത്‌ കൊണ്ട്‌ മാറിടത്തിന്റെ ആകൃതിയ്‌ക്കും വലുപ്പത്തിനും ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉണ്ടാകണമെന്നില്ല. അതേസമയം ക്രീമുപയോഗിച്ച്‌ മസ്സാജ്‌ ചെയ്യുന്നത്‌ ചര്‍മ്മത്തിന്റെ ഇലാസ്‌തികത കൂട്ടാനും നിറം മെച്ചപ്പെടുത്താനും സഹായിക്കും. പാടുകള്‍ ഇല്ലാതാക്കാനും മാറിടത്തിന്റെ മൊത്തം ആകൃതി മെച്ചപ്പെടുത്താനും ഇത്‌ സഹായിക്കും.
വസ്‌ത്രം
വിവിധ പ്രായങ്ങളില്‍ സ്‌തനത്തിന്റെ അളവ്‌ വ്യത്യാസപ്പെടാറുണ്ട്‌. പ്രത്യേകിച്ച്‌ ശരീര ഭാരം വ്യത്യാസപ്പെടുമ്പോഴും ഗര്‍ഭകാലത്തും ആര്‍ത്തവവിരാമത്തിന്‌ ശേഷവും സ്‌തനത്തിന്റെ വലുപ്പത്തിലും ആകൃതിയിലും വ്യത്യാസങ്ങള്‍ വരാറുണ്ട്‌. ശരിയായ അളവിലുള്ള ബ്രാ പതിവായി ധരിക്കുന്ന സ്‌ത്രീകള്‍ കുറവാണ്‌ . ഇത്‌ ചര്‍മ്മത്തിന്‌ അസ്വസ്ഥതയും ശ്വസന സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതിന്‌ പുറമെ സ്‌തനത്തിന്റെ സന്ധിബന്ധങ്ങള്‍ക്ക്‌ തകരാറുണ്ടാക്കുകയും കൊളാജൻ ലവൽ കുറക്കുകയും ചെയ്യും.സ്‌തനങ്ങള്‍ തൂങ്ങാനും വേദന ഉണ്ടാകാനും ഇത്‌ കാരണമാകും.
അളവ്‌ എത്രയെന്ന്‌ ഊഹിച്ച്‌ മനസ്സിലാക്കാതെ ശരിക്ക്‌ കണക്കാക്കി വേണം ബ്രാ തിരഞ്ഞെടുക്കാന്‍.
അമിത വ്യായാമം
കഠിനമായ വ്യായാമങ്ങളും സ്ട്രെച്ചിങ്ങും സ്തനത്തിന്റെ സ്വാഭാവിക ഇലാസ്തികതക്ക് മാറ്റം വരുത്തും . നെഞ്ചിനുള്ള വ്യായാമങ്ങള്‍ പുരുഷന്‍മാര്‍ക്ക്‌ മാത്രമല്ല സ്‌ത്രീകള്‍ക്കും പരീക്ഷിക്കാവുന്നതാണ്‌. ഇതിലൂടെ മാറിടത്തിന്റെ ദൃഢത മെച്ചപ്പെടുത്താനും ആകൃതി നിലനിര്‍ത്താനും കഴിയും.വ്യായാമത്തിലേര്‍പ്പെടുമ്പോള്‍ സ്‌പോര്‍ട്‌സ്‌ ബ്രാ ധരിക്കാന്‍ ശ്രദ്ധിക്കുക. ശരീരം അനങ്ങുമ്പോള്‍ സ്‌തനങ്ങള്‍ക്കും അനങ്ങാനുള്ള പ്രേരണ ഉണ്ടാകും. പ്രത്യേകിച്ച്‌ വലിയ സ്‌തനങ്ങളുള്ളവര്‍ വ്യായാമ സമയത്ത്‌ അനുയോജ്യമായ പിന്താങ്ങല്‍ നല്‍കിയിട്ടില്ലങ്കില്‍ സ്‌തനങ്ങള്‍ക്ക്‌ വേദനയും അസ്വസ്ഥതയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. ഇത്‌ കോശബന്ധങ്ങള്‍ നശിക്കുന്നതിനും സ്‌തനങ്ങള്‍ തൂങ്ങുന്നതിനും കാരണമാകും. ഇതൊഴിവാക്കാന്‍ വ്യായാമത്തിന്റെ സമയത്ത്‌ ധരിക്കാന്‍ സ്‌തനങ്ങളുടെ ചലനം പരമാവധി കുറയ്‌ക്കാന്‍ സഹായിക്കുന്ന ബ്രാകള്‍ തിരഞ്ഞെടുക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (23 minutes ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (46 minutes ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (1 hour ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (1 hour ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (1 hour ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (2 hours ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (2 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (2 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (2 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (3 hours ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (10 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (11 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (12 hours ago)

Malayali Vartha Recommends