Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീയെ ശാരീരികമായും മാനസികമായും ആഘാതത്തിലാഴ്ത്തുന്ന ഒന്നാണ് അബോർഷൻ

02 MAY 2017 02:56 PM IST
മലയാളി വാര്‍ത്ത

കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്ന ഒരമ്മയ്ക്കും സഹിക്കാനാവാത്ത ഒന്നാണ്.ഒരു സ്ത്രീയെ ശാരീരികമായും മാനസികമായും ആഘാതത്തിലാഴ്ത്തുന്നതാണിത്. . കാലക്രമേണ ഈ മാനസികാഘാതത്തിൽ നിന്ന് വിമുക്തയാകുമെങ്കിലും അതിനെ തുടർന്നുണ്ടാകുന്ന ശാരീരിക അസ്വസ്ഥകൾ ഏറെയാണ്. ഗർഭഛിദ്രത്തിനു ശേഷം സ്ത്രീകളുടെ ശരീരം നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. ഇവയിൽ ചിലതാകട്ടെ വളരെ അപകടം പിടിച്ചതുമാണ്....
ഉയര്‍ന്ന രക്തസ്രാവം
അബോര്‍ഷന് ശേഷം ചെറിയ രീതിയില്‍ രക്തസ്രാവം ഉണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ ചിലര്‍ക്ക് നാല് ആഴ്ച വരെ ഇത്തരം രക്തസ്രാവം ഉണ്ടാവാം. സാനിറ്ററി പാഡ് രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ മാറ്റേണ്ട അവസ്ഥയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കാം. രക്തം കട്ടയായി പോവുക, രക്തത്തിന്റെ നിറവ്യത്യാസം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.
അബോര്‍ഷന്‍ ശേഷമുള്ള ആദ്യ ആര്‍ത്തവ സമയത്ത് സെക്‌സ് ഒഴിവാക്കണം. കാരണം ഈ ഘട്ടത്തിലും അബോര്‍ഷനെ തുടര്‍ന്ന് ഗര്‍ഭാശയമുഖം തുറന്നിരിയ്ക്കാന്‍ സാധ്യതയേറെയാണ്. ഇത് വേദനയും അണുബാധയുമുണ്ടാക്കും.


പ്രസവ വേദന പോലുള്ള വേദന
അബോര്‍ഷന് ശേഷവും അതികഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് പ്രശ്‌നമാണ്. അബോര്‍ഷന് മൂന്ന് നാല് ദിവസത്തിന് ശേഷമാണ് ഇത്തരം വേദന ഉണ്ടാവുന്നതെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുക.
അണുബാധ
അബോര്‍ഷന് ശേഷം അണുബാധ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങളും ഇതിന്റെ അനന്തര ഫലമാണ്. ഇത്തരത്തില്‍ എന്തെങ്കിലും തരത്തിലുള്ള അണുബാധ കാണപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്.


പനി
ചിലര്‍ക്ക് അബോര്‍ഷന് ശേഷം പനി ഉണ്ടാവും. ഇതാകട്ടെ ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നു. പനിയോടൊപ്പം വജൈനല്‍ ഡിസ്ചാര്‍ജ് കൂടുതലാണെങ്കിലും ശ്രദ്ധിക്കുക.
വീണ്ടും ഗര്‍ഭലക്ഷണങ്ങള്‍
അബോര്‍ഷന് ശേഷവും പലര്‍ക്കും ഗര്‍ഭലക്ഷണങ്ങള്‍ കാണപ്പെടുന്നു. ഇതും ഗുരുതരമായ അവസ്ഥയെയാണ് കാണിയ്ക്കുന്നത്. അമിത ക്ഷീണവും ഛര്‍ദ്ദിയും ഉണ്ടാക്കുന്നതെല്ലാം അബോര്‍ഷന്റെ അനന്തര ഫലങ്ങള്‍ തന്നെയാണെങ്കിലും അല്‍പം ശ്രദ്ധിയ്ക്കുന്നത് നല്ലതാണ്.
ഡിപ്രഷന്‍
 അബോര്‍ഷന് ശേഷം സ്ത്രീകളില്‍ സാധാരണ കാണപ്പെടുന്ന ഒന്നാണ്ഡിപ്രഷന്‍. ഇതാകട്ടെ മാനസികമായി മാത്രമല്ല ശാരീരികമായും ഇത് സ്ത്രീകളെ പ്രശ്‌നത്തിലാക്കുന്നു.ശരീരം ശരിയായ നിലയിൽ എത്തുന്നതുവരെ ആവശ്യമായ വിശ്രമം എടുക്കണം. വിഷാദത്തിലേക്കു വഴുതി വീഴുന്നു എന്നു തോന്നിയാൽ കൗൺസിലറുടെ സേവനം തേടുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (21 minutes ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (44 minutes ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (1 hour ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (1 hour ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (1 hour ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (2 hours ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (2 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (2 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (2 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (3 hours ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (10 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (11 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (12 hours ago)

Malayali Vartha Recommends