Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ശരീര ദുര്‍ഗന്ധം അകറ്റാൻ റോസാപ്പൂ കുളി

06 MAY 2017 03:39 PM IST
മലയാളി വാര്‍ത്ത

മുഖ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ കാണിക്കുന്ന താൽപ്പര്യം പലപ്പോഴും ശരീരത്തിന്റെ മറ്റു ഭാഗങ്ങളുടെ കാര്യത്തിൽ കൊടുക്കാറില്ല.ചര്‍മ്മത്തിന്റെ നിറം മങ്ങാതെ ജലാംശം നഷ്‌ടപെടാതെ കാത്തു സൂക്ഷിക്കുന്നതിന്‌ അല്‍പം ശ്രദ്ധ ആവശ്യമാണ്‌

ശരീരം എത്ര സുന്ദരമാണെങ്കിലും ശരീര ദുര്‍ഗന്ധം മറ്റുള്ളവരുടെ ഇടയില്‍ നമുക്കുള്ള മതിപ്പ് കുറയ്ക്കും. അകറ്റി നിര്‍ത്താനും ഈ കാരണം മതിയാകും.
വിയര്‍പ്പിന് ഗന്ധമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് നനഞ്ഞ് അവിടെയുള്ള അഴുക്കും അണുക്കളുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് ദുര്‍ഗന്ധമുണ്ടാകുന്നത്. വിയര്‍പ്പ് ചര്‍മത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതല്‍ നേരം തങ്ങിനിന്ന് ബാക്ടീരീയകളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് വിയര്‍പ്പുനാറ്റം അസഹ്യമാകുന്നത്. പാരമ്പര്യമായും രോഗങ്ങള്‍ മൂലവും അമിതമായി വിയര്‍ക്കുന്നവരുമുണ്ട്. ചില പ്രത്യേക മരുന്നുകള്‍ കഴിക്കുമ്പോഴും വിയര്‍പ്പുനാറ്റം എന്ന അവസ്ഥയുണ്ടാകാറുണ്ട്.
വിയര്‍പ്പ് നിയന്ത്രിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ സാധിക്കും. ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം. ദിവസവും ആറുമുതല്‍ എട്ടുഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക.
കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അമിത വിയര്‍പ്പിന് മറ്റൊരു കാരണം. ടെന്‍ഷനും സമ്മര്‍ദ്ദവും വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. നന്നായി വിയര്‍ക്കുന്നതിന് ഇതിടയാക്കും. അതിനാല്‍ ഏപ്പോഴും സന്തോഷമായിരിക്കുക. കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക.
വിയര്‍പ്പ് നിയന്ത്രിക്കാന്‍ പ്രകൃതിദത്തമായ മാര്‍ഗമാണ് യോഗ. വിയര്‍പ്പ് ഗ്രന്ഥികളെ തളര്‍ത്തുന്നത് വഴി അമിതമായി വിയര്‍ക്കുന്നത് ഒഴിവാക്കുന്നു.
ശരീരത്തിന് അനുയോജ്യമായ ഡിയോഡറന്റുകള്‍ തിരഞ്ഞെടുക്കുക. തണുത്തവെള്ളത്തില്‍ കുളിക്കുക.
മദ്യം, മയക്കുമരുന്ന്, സിഗരറ്റ് എന്നിവയുടെ ഉപയോഗം വിയര്‍പ്പ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കും. അതിനാല്‍ അവ ഒഴിവാക്കുക. കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. ഗുണമേന്മയുള്ള കോട്ടണ്‍ തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഇത് ശരീരത്തിലെ വിയര്‍പ്പിനെ വലിച്ചെടുത്ത് ബാഷ്പീകരണം എളുപ്പത്തിലാക്കുന്നു.
നല്ല ചൂടുള്ള സമയത്ത് പുറത്തിറങ്ങുമ്പോള്‍ ഒരു തൊപ്പി തലയിലുണ്ടായിരിക്കണം. കൂടാതെ കണ്ണുകളെ ചൂടില്‍ നിന്നും രക്ഷിക്കാന്‍ സണ്‍ഗ്ലാസ് ഉപയോഗിക്കണം.
ഭക്ഷണത്തിനും വിയര്‍പ്പ് നിയന്ത്രിക്കാന്‍ കഴിയും. നന്നായി വേവിച്ച ഭക്ഷണങ്ങള്‍ക്ക് പകരം പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കുക. കൂടാതെ എല്ലാ ധാന്യാഹാരവും വിയര്‍പ്പ് കുറയ്ക്കുന്നതിന് സഹായിക്കും. ചൂട് കാപ്പി, ചായ എന്നിവ കഴിക്കുന്നതിന് പകരം ഫ്രഷ് ജ്യൂസോ, തണുത്തവെള്ളമോ കഴിക്കുന്നത് ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് അമിത വിയര്‍പ്പ് ഒഴിവാക്കും.
ശരീരത്തില്‍ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ അമിതമാകുമ്പോഴും ജൈവഘടന മൂലവും ശരീരദുര്‍ഗന്ധം ഉണ്ടാകും. പുകയില ഉല്‍പ്പന്നങ്ങളും മറ്റൊരു കാരണമാണ്.
വെളുത്തുള്ളി,സവാള എന്നിവ കഴിവതും ഒഴിവാക്കുക, മാംസാഹാരങ്ങള്‍ കുറയ്ക്കുക, സോഡ,കാപ്പി, ചായ എന്നിവ അധികം ഉപയോഗിക്കുന്നവരിലും ദുര്‍ഗന്ധം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്, വറുത്തതും,പൊരിച്ചതും കൊഴുപ്പ് ഏറിയതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.
മുതിരയോ മഞ്ഞളോ അരച്ച് ശരീരത്തില്‍ തേച്ചു കുളിക്കുക. അമിത വിയര്‍പ്പിന് പരിഹാരം കിട്ടും. ചീവക്കാപ്പൊടിയും ഉലുവാപ്പൊടിയും സമം ചേര്‍ത്ത് ശരീരത്തില്‍ നന്നായി പുരട്ടി കുളിക്കുക കൃഷ്ണതുളസിയിട്ട് ചൂടാക്കിയ വെളിച്ചെണ്ണ ശരീരമാസകലം പുരട്ടുക.
അരമണിക്കൂറിനുശേഷം കുളിക്കുക. ഇങ്ങനെ പതിവായി ഒരാഴ്ച ശീലിച്ചു നോക്കൂ. വിയര്‍പ്പു മണം മാറി തുളസിയുടെ മണം എപ്പോഴും ശരീരത്തിലുണ്ടാവുകയും ചെയ്യും.
നാരങ്ങ നീരില്‍ പഞ്ചസാരയോ തേനോ ചേര്‍ത്തു കഴിക്കുന്നത് അമിത വിയര്‍പ്പിനെ ചെറുക്കുന്നു. റോസാപ്പൂക്കള്‍ തിളച്ചവെള്ളത്തിലിട്ട് ചൂടാറിയതിനുശേഷം കുളിച്ചാല്‍ നല്ല ഉന്മേഷം തോന്നും

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്  (5 minutes ago)

ഇന്ന് രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും  (15 minutes ago)

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (7 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (8 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (9 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (9 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (10 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (10 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (10 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (11 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (12 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (12 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (12 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (13 hours ago)

Malayali Vartha Recommends