Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മേക്കപ്പ് അധികമാകാതിരിക്കാൻ ശ്രദ്ധിക്കണം

09 MAY 2017 12:38 PM IST
മലയാളി വാര്‍ത്ത

പെണ്ണായാൽ സൗന്ദര്യം വേണമെന്നത് നേരുതന്നെ. അതുകൊണ്ടു തന്നെ ആഭരണത്തോടും അലങ്കാര വസ്തുക്കളോടും പ്രിയമുള്ളവരാണ് പൊതുവെ സ്ത്രീകൾ. സൗന്ദര്യ വർധക വസ്തുക്കൾ ശേഖരിക്കുന്നതും ചിലരുടെ ഹോബിയാണ്. ഒരു കല്ല്യാണത്തിനോ പാർട്ടിയ്ക്കോ എന്തിനധികം സുഹൃത്തുക്കൾക്കൊപ്പം ഒന്നു കറങ്ങിയടിക്കണമെങ്കിൽപ്പോലും മേക്കപ്പ് ഇല്ലാതെ പോകുന്നകാര്യം പലർക്കും ചിന്തിക്കാനാവില്ല. പൗഡറും ഫൗണ്ടേഷനും കൺമഷിയും ലിപ്സ്റ്റിക്കുമെല്ലാം വാരിപ്പൊത്തിയാൽ സുന്ദരിയായെന്നാണു വിചാരം. പക്ഷെ ആവശ്യത്തിലധികം മേയ്ക്ക്അപ് കാണുന്നവരിൽ അഭംഗിയെ തോന്നിപ്പിക്കൂ. പലപ്പോഴും പ്രായം കുറയാൻ ചെയ്യുന്ന മേക്കപ്പ് പ്രായക്കൂടുതലായിരിക്കും തോന്നിപ്പിക്കുക.
ആഡംബരമല്ലാതെയും മേക്കപ്പ് ഉപയോഗിക്കാം. കുളിച്ച് കണ്ണെഴുതി, പൊട്ടും തൊട്ട്, പൗഡറും ഇട്ടാൽ തന്നെ പണ്ടൊക്കെ സ്ത്രീകൾക്ക് ഐശ്വര്യമായിരുന്നു.
മുഖത്തെ ചർമം ഇപ്പോഴും സുന്ദരമാണെന്ന് അറിയിക്കാനും സന്ദര്യത്തിനു കോട്ടം തട്ടിയിട്ടില്ല എന്നും തെളിയിക്കാനും ശ്രമിക്കുന്നവർ അതിന്റെ ദോഷങ്ങൾ ചിന്തിക്കാറില്ല. പ്രായം കുറയാനും സൗന്ദര്യം കൂടാനും ചെയ്യുന്ന ഇത്തരം മേക്കപ്പുകൾ അബദ്ധമാകുന്നതിന്റെ കാരണങ്ങൾ നോക്കാം.


1. ഫൗണ്ടേഷൻ
കണക്കില്ലാതെ മുഖത്ത് ഫൗണ്ടേഷൻ നടത്തുന്നവരുണ്ട്. കനത്തിൽ ഫൗണ്ടേഷൻ ചെയ്യുമ്പോൾ ചർമത്തിന് കട്ടിയുള്ളതു പോലെ തോന്നിക്കും. മുഖത്തെ ചർമം മുഴുവൻ വാരിത്തേക്കേണ്ട വസ്തുവല്ല ഫൗണ്ടേഷൻ. ആവശ്യമുള്ളിടത്ത് മാത്രം ഉപയോഗിക്കുക. ചർമത്തിന്റെ സ്വഭാവത്തിനനുസരിച്ച് വേണം മേക്കപ്പ് ഐറ്റംസ് വാങ്ങിക്കുവാൻ. വരണ്ട ചർമ്മമുള്ളവർ മേയ്ക്കപ്പിന് മുൻപ് മുഖം നന്നായി നനക്കണം. അല്ലെങ്കിൽ ചർമ്മം കൂടുതൽ വരണ്ടതായി തോന്നിക്കും.
നിറത്തിനനുസരിച്ച് ഫൗണ്ടേഷൻ ആദ്യം തിര‍ഞ്ഞെടുക്കുക തുടർന്ന് മുഖവും കഴുത്തും നനച്ചതിനു ശേഷം ഫൗണ്ടേഷൻ ഇടാം.മുഖത്തു ചെയ്യുന്നതിനൊപ്പം കഴുത്തിലും മേക്അപ് ചെയ്യേണ്ടതാണ്. അല്ലെങ്കിൽ രണ്ടു നിറങ്ങളായി വേറിട്ടു നിൽക്കും.

2. കണ്ണുകളെ ഭംഗിയാക്കാൻ ശ്രമിക്കുമ്പോൾ
സ്ത്രീകൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് കണ്ണുകൾക്ക് വേണ്ടിയാണ്. കണ്ണുകൾ എന്നും സ്ത്രീ സൗന്ദര്യത്തെ മാറ്റുകൂട്ടുന്ന ഘടകമാണ്. കണ്ണുകളുടെ സ്വാഭാവിക ഭംഗി നിലനിർത്തണമെങ്കിൽ കണ്ണിനു ചുറ്റും ചെയ്യുന്ന മേക്കപ്പ് പരമാവധി കുറക്കുക. എപ്പോഴും കണ്ണിൽ മേക്കപ്പ് ഇട്ടാൽ കണ്ണുകൾ ക്ഷീണിച്ച് പ്രായാധിക്യം തോന്നിക്കും.
വളരെ കടും നിറത്തിലുള്ള ഐഷാഡോകൾ ഉപയോഗിക്കാതിരിക്കുക. കണ്ണിന്റെ മേക്അപ് പരമാവധി സ്വാഭാവികമാക്കണം.

3. കളർഫുൾ ആയ ലിപ്സ്റ്റിക്
ചുണ്ടുകളിൽ ചായം തേക്കുന്നവരും കുറവല്ല. എന്നാൽ വ്യത്യസ്തമായ നിറങ്ങളിൽ ലിപ്സ്റ്റിക് ഇടുന്നവർ അത് ഭാവിയിൽ എത്രത്തോളം ദോഷം ചെയ്യുമെന്ന് ചിന്തിക്കാറില്ല. കടുപ്പത്തിൽ ലിപ്സ്റ്റിക് ഇടുന്നത് ചുണ്ടുക‌ൾ വരണ്ടുണങ്ങാൻ കാരണമാകും. ഇത് പ്രായക്കൂടുതൽ തോന്നിപ്പിക്കാനും കാരണമാകും.
ലിപ്സ്റ്റിക് പുരട്ടുമ്പോൾ ലിപ് ലൈനർ ഇടാൻ മറക്കരുത്. ലിപ്സ്റ്റിക്കിനേക്കാൾ കടുംനിറത്തിലുള്ളതും ആയിരിക്കണം ലിപ് ലൈനർ

ഐ ലൈനർ

പല നിറങ്ങളിലും ഷെയ്ഡുകളിലും വരെ ഇപ്പോൾ ഐ ലൈനർ മാർക്കറ്റുകളിൽ സുലഭമാണ്. ചില ബ്രാൻഡുകൾ ചിലരുടെ ചർമത്തിന് യോജ്യമാകില്ല. പല നിറത്തിലുള്ളത് ഉപയോഗിക്കുമ്പോൾ കണ്ണിന്റെ പീലികൾക്ക് ദോഷമായി ബാധിക്കും. ഐ ലൈനറിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ കാഴചയെ പ്രതിഫലിപ്പിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു.
5. ടച്ച്അപ്പ്
യുവത്വം പ്രതിഫലിക്കാനാണ് മേക്കപ്പ് ചെയ്യുന്നത്. ഇതിന്റെ അവസാന മിനുക്കുപണിയാണ് ടച്ച്അപ്പ്. മുഖത്തെ അവസാനമായി ഒന്നുകുടി മിനുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എല്ലാ ഘട്ടങ്ങളും കഴിഞ്ഞതിനുശേഷം കുറച്ച് റോസ് പൗഡർ, പൗഡർ ഉപയോഗിച്ച് മേക്കപ്പിനെ അതിന്റെ പൂർണതയിൽ എത്തിക്കുന്ന സ്റ്റേജാണ് ടച്ച്അപ്പ്. എന്നാൽ ഇത് പ്രായക്കൂടുതൽ തോന്നിപ്പിക്കുന്നതിന്റെ കാരണവും അതുതന്നെയാണ്, പൗഡർ. വളരെ ഇളം കളറിലുള്ള കനം കുറഞ്ഞ പൗഡർ മാത്രമേ ഇതിനു ഉപയോഗിക്കാൻ പാടുള്ളു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (4 minutes ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (29 minutes ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (33 minutes ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (42 minutes ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (52 minutes ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (1 hour ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (1 hour ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (1 hour ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (2 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (2 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (2 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (2 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (3 hours ago)

Malayali Vartha Recommends