Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലാപ്‌ടോപ്‌ ശരീരത്തോട്‌ ചേര്‍ത്തുവെച്ച്‌ ഉപയോഗിച്ചാൽ ടോസ്‌റ്റഡ്‌ സ്‌കിന്‍ സിന്‍ഡ്രോം

12 MAY 2017 03:56 PM IST
മലയാളി വാര്‍ത്ത

ലാപ്‌ടോപ്‌ ശരീരത്തോട്‌ ചേര്‍ത്തുവെച്ച്‌ ഉപയോഗിക്കുന്നവരില്‍ ടോസ്‌റ്റഡ്‌ സ്‌കിന്‍ സിന്‍ഡ്രോം ഉണ്ടാകുമെന്ന്‌ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്‌. ചിലര്‍ കാലുകള്‍ നിട്ടിവെച്ച്‌ വസ്‌ത്രമില്ലാതെ നേരിട്ട്‌ കാല്‍തുടയില്‍ ലാപ്‌ടോപ്പ്‌ വെക്കുന്ന പതിവുണ്ട്‌. ലാപ്‌ടോപ്പ്‌ ഈ വിധത്തില്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ അടിവശത്തു നിന്നുള്ള ചൂട്‌ അല്ലെങ്കില്‍ ഇന്‍ഫ്രാറെഡ് രശ്മികള്‍
തുടര്‍ച്ചയായി കാലില്‍ ഏല്‍ക്കുകയും തൊലിപ്പുറത്ത്‌ ചെറിയ കുത്തുകള്‍ ഉണ്ടാകുകയും ചെയ്യും. ഒറ്റനോട്ടത്തില്‍ തൊലിപ്പുറത്ത്‌ വിളര്‍ച്ച ബാധിച്ചപോലെ ഒരിക്കലും മായാത്ത ഒരു പാടായി അവശേഷിക്കും.പലപ്പോഴും മീന്‍ വല പോലെ തോന്നിക്കുന്ന, രൂക്ഷമല്ലാത്തതും താല്‍ക്കാലികവുമായ പാടുകളോ, ഇളം പിങ്കു നിറത്തില്‍ ഉണ്ടാകുന്ന ക്ഷതങ്ങള്‍ ചുവപ്പു നിറത്തിലേക്കും പിന്നീട് തവിട്ടു നിറത്തിലുള്ള വലകള്‍ പോലെയും ആയി മാറുകയോ ചെയ്യും . ചിലര്‍ക്ക് ചെറിയ ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെട്ടേക്കാം .ഇത് കാലക്രമേണ കാൻസർ സാധ്യതക്കും കാരണമാകാം.

ലാപ്‌ടോപ്പിന്‌ അടിവശത്ത്‌ 52c(125 f) വരെ ചൂട്‌ ഉണ്ടാകുമെന്നും തൊലിപ്പുറത്തുണ്ടാകുന്ന ഈ നിറവ്യത്യാസം ഒരിക്കലും മാറില്ലെന്നും വിദഗ്‌ദര്‍ പറയുന്നു. 2007 ലായിരുന്നു 12 വയസ്സുള്ള ഒരാണ്‍കുട്ടിയുടെ കേസ്‌ മെഡിക്കല്‍ ജേര്‍ണലില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇടത്തെ കാല്‍തുടയില്‍ നിറവ്യത്യാസം കണ്ടതിനെതുടര്‍ന്നാണ്‌ നടന്ന പരിശോധനയിലാണ്‌ രോഗത്തിന്റെ കാരണം വ്യക്തമായത്‌.
അമേരിക്കയിലുള്ള ഒരു നിയമ വിദ്യാര്‍ത്ഥിക്കും കാല്‍മുട്ടിന്‌ മേലെ പുള്ളിക്കുത്തുകള്‍ കണ്ട ഡോക്ടര്‍മാര്‍ ആദ്യം വിഷമത്തിലായി. എന്നാല്‍ ലാപ്‌ടോപ്‌ ദിവസവും 6 മണിക്കൂറുകളോളം തുടയില്‍ വെച്ചുപയോഗിക്കാറുണ്ടെന്ന്‌ വെളിപ്പെടുത്തിയപ്പോഴാണ്‌ ഡോക്ടര്‍മാര്‍ക്ക്‌ കാരണം ബോധ്യപ്പെട്ടത്‌. വളരെ കുറഞ്ഞ കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നതെങ്കിലും ചിലരില്‍ ഇത്‌ കാന്‍സര്‍ ആയി മാറാനും സാധ്യതയുണ്ടെന്ന്‌ ബേസില്‍ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിലെ സ്വിസ്‌ വിദഗ്‌ദര്‍ പറയുന്നു.
ലാപ്‌ടോപ്‌ ഉപയോഗിക്കുന്നവരില്‍ മാത്രമല്ല റൊട്ടി ഉണ്ടാക്കുന്നവരിലും കൊല്ലപ്പണിക്കാരിലും ചൂടില്‍ ജോലി ചെയ്യുന്നവര്‍ക്കും ടോസ്‌റ്റഡ്‌ സ്‌കിന്‍ സിന്‍ഡ്രോം ഉണ്ടായേക്കാം. കുറേ കാലം പാഡുകള്‍ ഉപയോഗിച്ച്‌ പരിക്ക്‌ ഭേദമാക്കുന്ന കായികാഭ്യാസികള്‍ക്കും ഇതുണ്ടായേക്കാം.

തീവ്രതയില്ലാത്ത കേസുകള്‍ ഒന്നോ രണ്ടോ മാസം കൊണ്ട് തനിയെ ഭേദമാവും. എന്നാല്‍, രൂക്ഷമായ കേസുകള്‍ വര്‍ഷങ്ങളോളം അല്ലെങ്കില്‍ സ്ഥിരമായി നിലനില്‍ക്കും. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പുള്ളികള്‍ ഭേദമാക്കാന്‍ പുറമെ പുരട്ടുന്ന ട്രെറ്റിനോയിന്‍ (ട്രെറ്റിനോയിക് ആസിഡിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ രൂപം) അല്ലെങ്കില്‍ ലേസര്‍ ചികിത്സ ശുപാര്‍ശ ചെയ്യും

പ്രശസ്‌ത ലാപ്‌ടോപ്‌ നിര്‍മാതാക്കളായ ആപ്പിള്‍, എച്ച്‌.പി, ഡെല്‍ എന്നീ കമ്പനികള്‍ അവരുടെ യൂസര്‍ മാനുവലില്‍ ലാപ്‌ടോപ്‌ ഉപയോഗിക്കുന്നതിന്‌ ചില സുരക്ഷാനിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നു. ത്വക്കിനോട്‌ ചേര്‍ത്ത്‌ തുടയിലോ അല്ലെങ്കില്‍ മറ്റ്‌ ശരീരഭാഗങ്ങളോട്‌ ചേര്‍ത്തോ വെച്ചോ ലാപ്‌ടോപ്‌ ഉപയോഗിക്കുമ്പോള്‍ പൊള്ളലേല്‍ക്കാം എന്ന്‌ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.

തുടയില്‍ ലാപ്‌ടോപ്‌ വെച്ച്‌ ഉപയോഗിക്കുമ്പോള്‍ പുരുഷബീജത്തിന്റെ ചൂട്‌ 3സി വരെ ഉയര്‍ന്നേക്കാം എന്നും ഇതുവഴി വന്ധ്യത പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം എന്നും വിദഗ്‌ദര്‍ പറയുന്നു.
ലാപ്ടോപ്പ് മേശപ്പുറത്തോ ഡെസ്‌ക്കിലോ വെച്ച്‌ ഉപയോഗിക്കുന്നതുവഴി ഇത്തരം പ്രശ്നങ്ങൾ പൂര്‍ണ്ണമായും ഒഴിവാക്കാവുന്നതാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (5 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (12 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (13 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (13 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (14 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (15 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (16 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (17 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (18 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends