Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം..മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും..മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണം..


മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു.. ഇടുക്കിയിൽ മഴകുറഞ്ഞു..അതിതീവ്ര മഴ പെയ്താൽ പണി പാളും..ഇടുക്കിയിൽ ഡാം പൊട്ടുമോ..? കാലാവസ്ഥ ചതിച്ചാൽ അപകടം..


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്


മഴ കനക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


സങ്കടക്കാഴ്ചയായി... സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

അമ്മ ജനിച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് മകളുടെ കുഞ്ഞും

12 MAY 2017 04:47 PM IST
മലയാളി വാര്‍ത്ത

പൂനെയിലെ ഗാലക്സി കെയര്‍ ആശുപത്രി ചരിത്രം കുറിയ്ക്കാനൊരുങ്ങുകയാണ് . താൻ വളർച്ച പ്രാപിച്ച അമ്മയുടെ വയറ്റിലെ ഗർഭപാത്രം സ്വന്തം ശരീരത്തിലേക്ക് മാറ്റിവയ്ക്കാനുള്ള ഒരുക്കത്തിലാണ് ബറോഡ സ്വദേശിനി രൂപാൽ . ഇന്ത്യയിലെ ആദ്യത്തെ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഈ വരുന്ന മെയ് 18 ന് ഇവിടെ നടക്കും.


വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷമായും കുഞ്ഞ് ഉണ്ടാവത്തതിനാലാണ് യുവതി പുതിയ പരീക്ഷണത്തിന് തയാറാകുന്നത്. നാല് തവണ ഗര്‍ഭം ധരിച്ചിരുന്നെങ്കിലും ഗര്‍ഭപാത്രത്തിന്റെ തകരാറുമൂലം കുഞ്ഞിനെ പ്രസവിക്കാനായില്ല. രണ്ട് തവണ പൂര്‍ണ ഗര്‍ഭാവസ്ഥയിലാണ് കുഞ്ഞിനെ നഷ്ടമായത്. മകള്‍ക്ക് ഗര്‍ഭപാത്രം ദാനം നല്‍കുന്നതില്‍ സന്തോഷം മാത്രമാണെന്ന് യുവതിയുടെ അമ്മ പറഞ്ഞു.


കഴിഞ്ഞ ഒരു വര്‍ഷമായി ഗാലക്സി ആശുപത്രിയില്‍ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. ശസ്ത്രക്രിയ നടത്താനുള്ള എല്ലാ സൗകര്യങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആശുപത്രി സന്ദര്‍ശിച്ച ശേഷമാണ് ശസ്ത്രക്രിയ നടത്താനുള്ള അനുമതി ലഭിച്ചതെന്നും ഗാലക്സി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഗാലക്സി ആശുപത്രി കൂടാതെ ബംഗളുരുവിലെ ഒരു സ്വകാര്യ ആശുപത്രിയ്ക്കും ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.


ബറോഡയില്‍ നിന്നുള്ള യുവതിയുടെ കൂടാതെ മെയ് 19നു ഗാലക്സി ആശുപത്രിയില്‍ തന്നെ മറ്റൊരു ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ കൂടി നടക്കും. ശസ്ത്രക്രിയയ്ക്കായി രണ്ടു യുവതികളെയും മെയ് 9 നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭപാത്രമില്ലാതെ ജനിച്ച സ്വാതി എന്ന 22കാരിയില്‍ അമ്മയുടെ ഗര്‍ഭപാത്രം തന്നെയാണ് മാറ്റിവെയ്ക്കുന്നത്.


ലോകത്ത് ഇതുവരെ 25 ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നു. 2002ല്‍ സൗദി അറേബ്യയിലാണ് വിജയകരമായി ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. പുതിയ ഗര്‍ഭപാത്രം വച്ചുപിടിപ്പിക്കാനായെങ്കിലും യുവതിക്ക് കുഞ്ഞിനു ജന്മം നല്‍കാന്‍ സാധിച്ചിരുന്നില്ല. 2011ല്‍ സ്വീഡനില്‍ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതി കുഞ്ഞിനു ജന്മം നല്‍കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (1 hour ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (1 hour ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (1 hour ago)

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (1 hour ago)

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്  (2 hours ago)

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും  (2 hours ago)

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശ  (3 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്  (3 hours ago)

നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ... റിപ്പോ 5.25 ശതമാനത്തിൽ തുടരും‌  (3 hours ago)

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം...  (3 hours ago)

ബുധനാഴ്ച രാശിഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (4 hours ago)

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം  (4 hours ago)

സംസ്ഥാനത്ത് മഴക്കെടുതി... തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കുള്ള പരീക്ഷ മാറ്റി  (4 hours ago)

Malayali Vartha Recommends