Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓഫീസിൽ ഇരുന്നുള്ള ജോലിയാണോ? നടുവേദന വരാതെ ശ്രദ്ധിക്കൂ

24 JUNE 2017 01:33 PM IST
മലയാളി വാര്‍ത്ത

തലവേദന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒന്നാണ്  നടുവേദന. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും പുതിയ തൊഴില്‍രീതികളും അമിതവാഹന ഉപയോഗവും തെറ്റായ ശരീരിക നിലകളുമെല്ലാമാണ് നടുവേദനയ്ക്ക് കാരണമാകുന്നത്.
ഓഫീസുകളിൽ ഏറെ നേരം ഇരുന്നു ജോലി ചെയ്യുന്നവരിൽ നടുവേദന ഏറ്റവും കൂടുതലായി കാണുന്നുണ്ട്. ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യേണ്ടതാണ് ഇന്നത്തെ ജോലികളില്‍ മിക്കതും. ഇത്തരക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് ഇരുപ്പിന്‍റെ രീതി മൂലമുള്ള നടുവേദന. തുടര്‍ച്ചയായി ഏറെ നേരം ഇരിക്കുന്നത് നടുവിന്  അമിത സമ്മര്‍ദമുണ്ടാക്കും. ഇരിപ്പ് തെറ്റായ രീതിയിലാണങ്കില്‍ ഡിസ്കിനും പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇത് പിന്നീട് വിട്ടുമാറാത്ത നടുവേദനക്ക് കാരണമാകാം .30-50 വയസുള്ളവരിലാണ്‌ ഈ പ്രശ്‌നം കൂടുതലായി കാണുന്നത്‌.
പരിമിതമായ സ്ഥലസൗകര്യങ്ങള്‍ക്കുള്ളില്‍ പരമാവധി ആളുകള്‍ക്ക് ഇരിക്കാന്‍ സീറ്റ് ഒരുക്കുക എന്ന കാര്യം നടത്തപ്പെടുമ്പോള്‍ കസേര, മേശ, കമ്പ്യൂട്ടര്‍ കീബോര്‍ഡ് മുതലായ ഉപകരണങ്ങള്‍ ജോലിക്കാരുടെ  സ്വാസ്ഥ്യമനുസരിച്ചുള്ളതായിക്കൊള്ളണമെന്നില്ല.

 ഓരോ ജോലിക്കും ശരീരത്തിന് അധികം ആയാസമോ ക്ഷീണമോ ഉണ്ടാക്കാത്ത രീതികളുണ്ട്. ഇതു ശീലിക്കുകയും ഓഫീസ് ഉപകരണങ്ങളെ ജോലി അനായാസമാക്കുന്ന രീതിയില്‍ ക്രമീകരിക്കുകയും ചെയ്താല്‍ വേദനകളും അസ്വസ്ഥതകളും കുറയ്ക്കാം.

ഇരിപ്പ്‌ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍

 കൊഴുപ്പിനെ നിയന്ത്രിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം 90 ശതമാനത്തിലധികം കുറയുന്നു.

ഒരു മിനിറ്റില്‍ ഒരു ശതമാനം എന്ന കണക്കില്‍ ശരീരത്തിന്റെ കലോറി നഷ്‌ടമാകുന്നു.

 രണ്ടു മണിക്കൂറിലേറെ കസേരയില്‍ തുടര്‍ച്ചയായി ഇരുന്നാല്‍ ശരീരത്തിനാവശ്യമായ കൊളസ്‌ട്രോളിന്റെ അളവ്‌ 20 ശതമാനത്തിലേറെ കുറയും.

 മൂന്നു മണിക്കൂറിലേറെ ഇരുന്നു ടി.വി. കാണുന്നവര്‍ക്ക്‌ ഹൃദയരോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെയാണ്‌.

 ഏറെനേരം ഒരേയിരിപ്പിരിക്കുന്നത്‌ ശരീരത്തിലെ കൊഴുപ്പിന്റെ അളവ്‌ കൂട്ടി അമിതവണ്ണമുണ്ടാകാന്‍ കാരണമാകുന്നു.

 തുടര്‍ച്ചയായി കസേരയില്‍ ഇരിക്കുന്നതുമൂലം പ്രമേഹത്തെ തടയുന്ന ഇന്‍സുലിന്റെ പ്രവര്‍ത്തനം കുറയുന്നു.

കാലുകളിലെ മസിലിന്റെ പ്രവര്‍ത്തനം കുറയുന്നു.

ശരീരത്തിലെ ഊര്‍ജത്തിന്റെ അളവ്‌ കുറച്ച്‌ ജോലി ചെയ്യാനുള്ള പ്രവണതയെ ഉരുകിത്തീര്‍ക്കുന്നു.

ഹൃദ്രോഗങ്ങള്‍ക്കു സാധ്യത ഏറെ.

 സന്ധിവേദന, ശരീരവേദന എന്നിവ ഉണ്ടാകുന്നു.

 ശരീരത്തില്‍ കൊഴുപ്പ്‌ കൂടി പ്രമേഹം പോലുള്ള രോഗങ്ങള്‍ കൂടുന്നു.

ശരീരത്തിന്റെ പിന്‍ഭാഗത്തിനു താങ്ങുനല്‍കുന്ന തരം കസേരകളാണ് നടുവേദനയുണ്ടാക്കാത്ത ഇരിപ്പിനു നല്ലത്. കാലു തറയില്‍ പതിച്ചുവയ്ക്കാവുന്നത്ര ഉയരമേ കസേരയുടെ സീറ്റിനു തറയില്‍ നിന്ന് ഉണ്ടാകാവൂ. കാല്‍ തറയില്‍ തൊടുന്നില്ലെങ്കില്‍ ഫൂട്ട്‌റെസ്റ്റിന്‍മേല്‍ കാല്‍ വയ്ക്കാം.
 കസേരയില്‍ ഇരിക്കുമ്പോള്‍ നടുവിനോടു ചേര്‍ത്തു കുഷ്യനോ ഉറപ്പുള്ള തലയണയോ വയ്ക്കുന്നതു നട്ടെല്ലു നിവര്‍ന്നിരിക്കാന്‍ സഹായിക്കും.
ഇരിക്കുന്ന ആളുടെ സ്ഥാന ചലനത്തിനനുസൃതമായി സ്വതന്ത്രമായി ചലിപ്പിക്കാവുന്ന കസേരകളാണ് നല്ലത്.
നട്ടെല്ലു നിവര്‍ത്തി നേരേ മുന്നിലേക്കു നോക്കി ശരീരത്തിന്റെ പിന്‍ഭാഗം കസേരയില്‍ ചേര്‍ത്ത് അമര്‍ത്തി വേണം ഇരിക്കാന്‍.
ഓരോ മണിക്കൂറിലും അല്‍പസമയം എഴുന്നേറ്റു നില്‍ക്കുകയോ നടക്കുകയോ ചെയ്യുക. കൈകള്‍ എളിയുടെ ഇരുവശത്തും പിടിച്ചു പിന്നോട്ടു വളയുന്നതു നടുവിന്റെ പേശികള്‍ക്ക് അയവു നല്‍കും.
കമ്പ്യൂട്ടര്‍ മോണിട്ടറിന്റെ സ്ഥാനം കണ്ണിന്റെ അതേ ലെവലില്‍ ആയിരിക്കണം. അങ്ങനെയെങ്കില്‍ കസേരയുടെ ഉയരം മോണിട്ടറിനനുസരിച്ചു ക്രമീകരിക്കണം.
കമ്പ്യൂട്ടര്‍ മോണിട്ടറും ഇരിക്കുന്ന ആളും തമ്മില്‍ ഒരു കൈ അകലത്തില്‍ കുറയാത്ത ദൂരം വേണം. ഒരേ ഇരിപ്പിരുന്നുള്ള ജോലി അമിതവണ്ണം ഉണ്ടാക്കും. അത് ശരീരത്തെ ദോഷകരമായി ബാധിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (5 minutes ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (30 minutes ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (34 minutes ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (43 minutes ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (53 minutes ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (1 hour ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (1 hour ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (1 hour ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (2 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (2 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (2 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (2 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (3 hours ago)

Malayali Vartha Recommends