Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

പ്രമേഹം: ചില അബദ്ധ ധാരണകൾ

28 JULY 2017 01:19 PM IST
മലയാളി വാര്‍ത്ത

അറിയാത്തകാര്യങ്ങളിൽ ആധികാരികമായി അഭിപ്രായം പറയുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ മലയാളിയോളം മിടുക്ക് ആർക്കുമില്ല. പ്രമേഹത്തെ കുറിച്ച് ഇങ്ങനെ പല കാര്യങ്ങളും കാലാകാലങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൂടുതല്‍ വെള്ളം കുടിച്ച് മൂത്രത്തില്‍ പഞ്ചസാര ഒഴുക്കിക്കളഞ്ഞാല്‍ പ്രമേഹം മാറുമെന്നാണ് അത്തരത്തിലുള്ള ഒരു പ്രചാരണം. വളരെ തെറ്റായ ഒന്നാണിത്. മൂത്രത്തില്‍ പഞ്ചസാരയോടൊപ്പം സോഡിയം, പൊട്ടാസ്യം എന്നീ ലവണങ്ങളും നഷ്ടപ്പെടും. മാത്രമല്ല വൃക്കകളുടെ ജോലിഭാരം വളരെ കൂടുകയും ചെയ്യും.

ഒരു വ്യക്തിയുടെ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ഭക്ഷണം കഴിക്കാതെ രാവിലെ രക്തം പരിശോധിച്ചാല്‍ പഞ്ചസാര 126 നു മുകളില്‍ ഉണ്ടെങ്കിലാണ് പ്രമേഹം എന്നു പറയുന്നത്. ഭക്ഷണം കഴിച്ച ശേഷം 200 നു മുകളില്‍ ഉണ്ടെങ്കിലും പ്രമേഹം ഉണ്ടെന്നു മനസ്സിലാക്കാം. ആരോഗ്യവാനായ ഒരാള്‍ക്ക് ഭക്ഷണത്തിനു മുന്‍പ് 110 നു താഴെ ആയിരിക്കണം പഞ്ചസാരയുടെ അളവ്. 110നും 126 നും ഇടയില്‍ ഉള്ളവര്‍ ഭാവിയില്‍ പ്രമേഹരോഗി ആകാന്‍ സാധ്യത ഏറെയാണ്‌. ഇത്തരക്കാര്‍ ജീവിത ശൈലിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കണം.തലേന്ന് ഭക്ഷണം കഴിക്കാതെ രാവിലെ രക്തം പരിശോധിച്ചു ഡോക്ടറെ പറ്റിച്ചിട്ടു കാര്യമില്ല.

രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ തടയാൻ ഒരു പരിധി വരെ ഭക്ഷണക്രമം കൊണ്ടു സാധിക്കും. പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കാതെയും തീരെ താഴ്ന്ന് പോകാതെയിരിക്കുവാനും ദിവസവും ഏകദേശം ഒരേ സമയത്ത് കൃത്യമായ അളവിൽ ഭക്ഷണം കഴിക്കണം. കൂടുതൽ ഭക്ഷണം മൂന്നു നേരമായി കഴിക്കാതെ അതു നിയന്ത്രിച്ച് അഞ്ചോ ആറോ തവണകളായി കഴിക്കുന്നതാണ് നല്ലത്. ശരിയായ ഭക്ഷണക്രമവും വ്യായാമവും ഉണ്ടെങ്കിൽ പ്രീഡയബറ്റിസ് രോഗിക്കു പ്രമേഹം വരാതെ നോക്കാം.

പ്രമേഹം വന്നാൽ ജീവിതത്തിൽ ഒരിക്കലും മധുരം കഴിക്കാൻ പാടില്ല എന്നതു തെറ്റായ ധാരണയാണ്. വല്ലപ്പോഴും മധുരം ഉപയോഗിക്കുന്നതിലും പ്രശ്നമില്ല.എന്നുവെച്ചു നല്ല മധുരമുള്ള പായസം കഴിച്ചതിനു ശേഷം ഒരു ഗുളിക കൂടുതൽ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കും.

കൃത്യമായ ചികില്‍സ നല്‍കുന്നതിലൂടേയും ചിട്ടയായ ഭക്ഷണശീലങ്ങള്‍ പിന്‍തുടരുന്നതിലൂടേയും ഒരു പരിധിവരെ പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും.. ഗോതമ്പ് ആഹാരമാണ് അരിയാഹാരത്തെക്കാള്‍ നല്ലത്.
റാഗി, റവ, ഓട്‌സ്, ഇലക്കറികള്‍, മുഴു ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, തവിടു കളയാത്ത അരി കൊണ്ടുള്ള ചോറ് എന്നിവ കഴിക്കുന്നത് പ്രമേഹം വരാതെ തടയുന്നു.

പഞ്ചസാരക്ക് പകരം ഷുഗര്‍ഫ്രീ പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നതും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പപ്പായ, മാങ്ങ, വാഴപ്പഴങ്ങള്‍, ചക്ക മുതലായവ പ്രമേഹരോഗി അധികമായി ഉപയോഗിക്കരുത്. മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം മിതമായ അളവില്‍ കഴിക്കാം. ഉണങ്ങിയ പഴങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, എണ്ണക്കുരുക്കള്‍ എന്നിവയും പ്രമേഹരോഗികള്‍ ഒഴിവാക്കണം.

പ്രതിദിനം 100 ഗ്രാം പഴവര്‍ഗം പ്രമേഹരോഗി കഴിക്കണമെന്നു നിര്‍ദേശമുണ്ട്. ഏതു പഴവര്‍ഗം വേണമെങ്കിലും ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഓരോ പഴവര്‍ഗങ്ങളിലും അടങ്ങിയിട്ടുള്ള അന്നജത്തിന്റെ അളവില്‍ വ്യത്യാസമുണ്ട്. ആപ്പിള്‍, ഓറഞ്ച്, പേരയ്ക്ക തുടങ്ങി നമുക്ക് കാലാനുസൃതമായി കിട്ടുന്ന ഏതു പഴങ്ങളും കഴിക്കാം. എന്നാല്‍ മധുരമേറിയ ഈന്തപ്പഴം പോലുള്ളവ കഴിക്കുമ്പോള്‍ രണ്ടോ മൂന്നോ എണ്ണത്തില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടില്‍ ആയത് 53 ആം ദിനം  (12 minutes ago)

പറന്നുയർന്ന വിമാനത്തിന്റെ മുൻഭാഗം ഇളകിത്തെറിച്ച് തെന്നിമാറി..!ചിറകിലൂടെ യാത്രക്കാരെ ഇറക്കി ..  (20 minutes ago)

ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരുന്നു...  (28 minutes ago)

എന്നെ വിശ്വസിക്കല്ലേ മാളത്തിൽ നിന്ന് തത്സുകി പുറത്ത്..! മണിക്കൂറുകൾക്കിടയിൽ ജപ്പാനിൽ സംഭവിച്ചത്..!സ്ഫോടനം,ഭൂചലനം  (38 minutes ago)

ഓണ മൂഡ്; സാഹസം വീഡിയോ സോംഗ് പുറത്ത് വിട്ട് അണിയറപ്രവർത്തകർ  (43 minutes ago)

തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്  (45 minutes ago)

കളിക്കുന്നതിനിടെ അഞ്ചു വയസുകാരന്‍ തോട്ടില്‍ വീണ്...  (1 hour ago)

മത്സരം ഒരു ദിനം മാത്രം ശേഷിക്കെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഇന്ത്യയ്ക്ക് ജയിക്കാം  (1 hour ago)

ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റെ ദുഃഖമാണെന്ന് മന്ത്രി  (1 hour ago)

അഖിലേന്ത്യ പണിമുടക്ക് ഒമ്പതിന് അര്‍ധരാത്രിവരെ  (1 hour ago)

ശനിയാഴ്ച ശുക്ല നിലയത്തിലെ കപ്പോളയിലെത്തി ഭൂമിയുടെ നിരവധി ചിത്രങ്ങളെടുത്തു...  (2 hours ago)

തെരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുന്നു...  (2 hours ago)

ജനങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനല്‍കുന്നതിനാണ് പുതിയ പാര്‍ട്ടിയെന്ന് മസ്‌ക് എക്സില്‍  (2 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

ജനുവരി മൂന്നു മുതല്‍ ഏഴു വരെയാണ് കലോത്സവം  (2 hours ago)

Malayali Vartha Recommends