Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...


കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർ​ഗ്..പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

ചുണ്ടുകളുടെ സ്വാഭാവിക നിറം നിലനിർത്തുന്നതിനു ഇവ പരീക്ഷിക്കൂ

07 AUGUST 2017 02:49 PM IST
മലയാളി വാര്‍ത്ത

മുഖസൗന്ദര്യത്തിൽ ചുണ്ടുകളുടെ ഭംഗി എടുത്തുപറയേണ്ട കാര്യമില്ലല്ലോ? ചുവന്നു തുടുത്ത ചുണ്ടുകള്‍ പെണ്‍കുട്ടികളുടെ സ്വപ്‌നമാണ്.എന്നാൽ കാലാവസ്ഥക്കനുസരിച്ച് ചുണ്ടുകളുടെ സൗന്ദര്യ സംരക്ഷണം ശ്രദ്ധിച്ചില്ലെങ്കിൽ കാര്യമില്ല. പരസ്യങ്ങളുടെ ചുവടുപിടിച്ച് കടകളില്‍ കിട്ടുന്ന ലിപ്സ്റ്റിക് ബ്രാന്റുകള്‍ ഒന്നൊഴിയാതെ പരീക്ഷിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
ചുണ്ടുകളുടെ സ്വാഭാവിക നിറം നിലലിര്‍ത്തുന്നതിനും ധാരാളം പൊടിക്കൈകള്‍ ഉണ്ട്.അഴകാര്‍ന്ന ചുണ്ടുകള്‍ക്കായി ഇതാ ചില പൊടിക്കൈകള്‍

പഞ്ചസാര ഒരു സ്വാഭാവിക സ്ക്രബും നല്ലൊരു എക്സ്ഫോലിയേറ്ററുമാണ്. പഞ്ചസാര തേനുമായി കലര്‍ത്തിയാല്‍ നല്ലൊരു സ്ക്രബ് ഉണ്ടാക്കാന്‍ സാധിക്കും. വരണ്ടതും മൃതമായതുമായ കോശങ്ങളെ നീക്കം ചെയ്യുന്നതിന് പഞ്ചസാര സഹായിക്കും. അതേസമയം, തേന്‍ ചുണ്ടുകള്‍ക്ക് പോഷണം നല്‍കുന്നതിനൊപ്പം മോയിസ്ചറൈസ് ചെയ്യുന്നതിനും സഹായിക്കും. ഇത്തരത്തില്‍, ചുണ്ടുകള്‍ നിറമുള്ളതും മൃദുത്വമുള്ളതും ആക്കാന്‍ കഴിയും.
വേനല്‍ക്കാലങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ചുണ്ടില്‍ ലിപ്ബാം പുരട്ടുക. പാല്‍പ്പാടയോ വെണ്ണയോ പുരട്ടുന്നതും നല്ലതാണ്.
ചുണ്ടിന്റെ കറുപ്പ് നിറം മാറുന്നതിന് നാരങ്ങാനീര്, തേന്‍, ഗിസറിന്‍ ഇവ അര ചെറിയ സ്പൂണ്‍ വീതമെടുത്തു യോജിപ്പിച്ച ശേഷം ചുണ്ടുകളില്‍ പുരുട്ടുക.

മൂന്നു റോസാപ്പൂക്കള്‍ ഗ്ലിസറിനില്‍ ചാലിച്ച് ഉറങ്ങുന്നതിനു മുമ്പായി ചുണ്ടുകളില്‍ പുരട്ടിയ ശേഷം രാവിലെ തണുത്ത വെള്ളത്തില്‍ മൃദുവായി കഴുകുക. ഇതുവഴി ചുണ്ടുകള്‍ക്ക് തിളക്കം ലഭിക്കും. റോസ് വാട്ടറില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് ചുണ്ടുകളില്‍ ദിവസവും തേച്ചുപിടിപ്പിക്കുക. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യത്യാസം മനസ്സിലാക്കാന്‍ സാധിക്കും. റോസ് വാട്ടറും പാലും ചേര്‍ത്ത മിശ്രിതവും ഇത്തരത്തില്‍ ഉപയോഗിക്കാവുന്നതാണ്.

ദിവസവും കിടക്കുന്നതിനു മുമ്പ് ഒലിവെണ്ണയോ ബദാമെണ്ണയോ പുരട്ടുന്നതു ചുണ്ടിനു ഭംഗി ലഭിക്കുന്നതിനും ചുവപ്പു നിറം കൈവരാനും സാധിക്കും.ഒലിവെണ്ണയുടെ മോയിസ്ചറൈസിംഗ് ഗുണങ്ങളും പോഷക ഗുണങ്ങളുമാണ് ഇവിടെ സഹായകമാവുന്നത്. എക്സ്ട്രാ വെര്‍ജിന്‍ ഒലിവെണ്ണ ഉപയോഗിക്കുകയാണെങ്കില്‍ പരമാവധി പ്രയോജനം ലഭിക്കും. ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് ഏതാനും തുള്ളി ഒലിവെണ്ണ സാവധാനത്തില്‍ ചുണ്ടുകളില്‍ തേച്ചുപിടിപ്പിക്കുക. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ ചുണ്ടുകള്‍ക്ക് ഭംഗി ലഭിക്കും.

ബീറ്റ്‌റൂട്ടും വെണ്ണയും ചേര്‍ത്ത മിശ്രിതം ചുണ്ടിന്റെ കറുപ്പു നിറം മാറ്റി ഭംഗി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്.
ചുണ്ടുകളുടെ നിറം വീണ്ടെടുക്കാന്‍ അര ഔണ്‍സ് പാലില്‍ 10 ഗ്രാം ഉപ്പ് ചേര്‍ത്തതു പുരട്ടി പത്തുമിനിറ്റിനു ശേഷം കഴുകിക്കളയുക വഴി സാധിക്കും.
പുതിന നീര് പതിവായി ചുണ്ടില്‍ പുരട്ടിയാല്‍ പിങ്കു ചുണ്ടിനുടമയാകാം.
ചുവന്നുള്ളി നീരും തേനും ഗിസറിനും സമം ചേര്‍ത്തു പുരട്ടിയാല്‍ ചുണ്ടുകള്‍ തുടുക്കും.
മുട്ടയുടെ വെള്ളയും പാല്‍പ്പാടയും അര സ്പൂണ്‍ വീതമെടുത്തു യോജിപ്പിച്ചു ചുണ്ടില്‍ പുരട്ടിയാല്‍ വരള്‍ച്ച മാറി ചുണ്ടുകള്‍ക്ക് ഭംഗിയുള്ളതാകും.
പഴങ്ങള്‍ ധാരാളം കഴിക്കുന്നത് ചുണ്ടുകളുടെ സൌന്ദര്യത്തിന് മാറ്റ് കൂട്ടും.

ചുണ്ടുകള്‍ക്ക് സ്വാഭാവിക ഭംഗി ലഭിക്കുന്നതിന് മാതള നാരങ്ങ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ചുണ്ടുകളെ ജലീകരിക്കും. മാതളനാരങ്ങയുടെ അല്ലികള്‍ അരച്ചെടുത്ത് പാല്‍പ്പാടയ്ക്കൊപ്പം ചേര്‍ത്ത് ദിവസവും ഒരു നേരം ചുണ്ടുകളില്‍ തേച്ചുപിടിപ്പിക്കുക. ഇരുണ്ട ചര്‍മ്മമാണെങ്കില്‍, പാല്‍പ്പാടയ്ക്ക് പകരം ബീറ്റ്റൂട്ട് നീര് ഉപയോഗിക്കുക.
ചുണ്ടുകള്‍ക്ക് ഭംഗിപകരാന്‍ സഹായിക്കുന്ന വസ്തുക്കള്‍ നിങ്ങളുടെ ഫ്രിഡ്ജിലും അടുക്കളയിലും ഉണ്ടെന്ന് മനസ്സിലായിക്കാണുമല്ലോ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒളിവിൽ കഴിഞ്ഞത് മറ്റൊരു പേരിൽ  (25 minutes ago)

Fathers-final-rites- കണ്ണിൽ ചോരയില്ലാത്ത ക്രൂരത  (30 minutes ago)

ടെക്നോപാര്‍ക്കിലെ ഹെക്സ്20 ബഹിരാകാശ ദൗത്യങ്ങള്‍ക്കായി സ്കൈറൂട്ട് എയ്റോസ്പേസുമായി കൈകോര്‍ക്കുന്നു...  (32 minutes ago)

യൂണിയൻ കോപ് ശാഖയിൽ ഷോപ് ചെയ്തയാൾക്ക് അപ്പാർട്ട്മെന്റ് സമ്മാനം....  (37 minutes ago)

കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...  (43 minutes ago)

ISRO ഉപഗ്രഹ വിക്ഷേപണത്തിന് കേന്ദ്രാനുമതിയില്ല,​  (55 minutes ago)

ഷിജിൻ എനിക്ക് രണ്ടുമൂന്ന് മീറ്റർ മുന്നിലായിരുന്നു, പെട്ടെന്നാണ് പൊട്ടിത്തെറിയുണ്ടായത്’; നെഞ്ചുപൊട്ടുന്ന ഓർമ്മകളോടെ സഹപ്രവർത്തകൻ ആബിദ്...  (57 minutes ago)

മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...  (1 hour ago)

ഞാൻ കൊലപാതകം ചെയ്തു, മൃതദേഹം ആ ലോഡ്ജിലുണ്ട്'; സ്റ്റേഷനിൽ ഓടിക്കയറി യുവാവ്: ചെറുതുരുത്തിയിൽ നൃത്താധ്യാപികയ്ക്ക് ദാരുണാന്ത്യം...  (1 hour ago)

META ക്ഷമാപണം നടത്തി മെറ്റ മേധാവി  (1 hour ago)

കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...  (1 hour ago)

കേരളം വിലക്കയറ്റത്തിലേക്ക്  (1 hour ago)

ഒരുപാട് പോലീസിനെ കണ്ടതാ, സമയത്ത് തരും'; ഒളിവിലിരുന്ന് സിഐക്കെതിരെ അർജുൻ ആയങ്കിയുടെ പുതിയ ഭീഷണി: വലവിരിച്ച് ഊന്നുകൽ പോലീസ്...  (1 hour ago)

താമരശ്ശേരിയിലെ ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് പൂട്ട്; പി.കെ. ഫിറോസിന്റെ ഇടപെടലിനെ പ്രശംസിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്...  (1 hour ago)

ആലുവയിൽ വ്യാജ മേൽവിലാസത്തിൽ താമസിച്ച രണ്ട് ബംഗ്ലാദേശ് പൗരന്മാർ പോലീസ് പിടിയിൽ...  (1 hour ago)

Malayali Vartha Recommends