Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

എന്തു കൊണ്ട് അസുഖം ബാധിക്കുന്നുവെന്നോ, എന്തു മരുന്ന് കഴിച്ചാൽ അസുഖം പൂർണമായി മാറുമെന്നോ ആർക്കും ഉറപ്പ് പറയാൻ പറ്റാത്ത ഒരു അസുഖമാണ് കാൻസർ..എന്നാൽ ആരംഭ ഘട്ടത്തിൽ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ വളരെ ഫലപ്രദമായി കാൻസർ തടയാം

28 SEPTEMBER 2019 06:32 PM IST
മലയാളി വാര്‍ത്ത

എന്തു കൊണ്ട് അസുഖം ബാധിക്കുന്നുവെന്നോ, എന്തു മരുന്ന് കഴിച്ചാൽ അസുഖം പൂർണമായി മാറുമെന്നോ ആർക്കും ഉറപ്പ് പറയാൻ പറ്റാത്ത ഒരു അസുഖമാണ് കാൻസർ..എന്നാൽ ആരംഭ ഘട്ടത്തിൽ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ വളരെ ഫലപ്രദമായി കാൻസർ തടയാം .പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെപോകുന്ന ലക്ഷങ്ങളാണെന്ന് ആരംഭ ഘട്ടത്തിൽ കാൻസറിന്റേത്

പലകാൻസറുകളും ആദ്യഘട്ടത്തിൽ തിരിച്ചറിയുക പ്രയാസമാണ്. എന്നാൽ പ്രകടമായ ലക്ഷണങ്ങൾ കാണാറുണ്ട്. ശരിയായ രോഗനിർണ്ണയം കാൻസർ ചികിത്സയ്ക്ക് അനിവാര്യമാണ്. എന്നിരുന്നാലും കാൻസർ രോഗലക്ഷണങ്ങൾ പലരീതിയിലാണ് പ്രകടമാകുന്നത് എന്നത് രോഗനിർണ്ണയത്തെയും ചികിത്സയേയും സങ്കീർണ്ണമാക്കാറുണ്ട്.

കാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ ഇവയാണ് ..

1. യാതൊരു ലക്ഷണങ്ങളും നൽകാതെ ഭാരം കുറയുക

കാൻസർ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് അകാരണമായി ശരീരഭാരം കുറഞ്ഞു വരുക എന്നത്. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെയില്ലാതെ ശരീരഭാരം കുറഞ്ഞുവരുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആകെ ശരീരഭാരത്തിൽ നിന്നും 5 കിലോഗ്രാമോ അതിൽ കൂടുതലോ അകാരണമായി കുറയുന്നത് കാൻസർ രോഗത്തിന്റെ പ്രാഥമിക ലക്ഷണമായി കണക്കാക്കാവുന്നതാണ്. സാധാരണയായി പാൻക്രിയാസ്, അന്നനാളം, ഉദരം, ശ്വാസകോശം എന്നിവകളിലുണ്ടാകുന്ന കാൻസറിന്റെ പ്രഥമ ലക്ഷണങ്ങളിലൊന്നായി ശരീരഭാരം കുറയുന്നതിനെ കണക്കാക്കാവുന്നതാണ്.

2. തുടർച്ചയായ പുറം വേദന
ശാരീരികാവശതയുടെ പ്രകടമായ ലക്ഷണങ്ങളിലൊന്നാണ് പുറം വേദന. ചെറിയൊരളവു വരെ മാത്രം കാൻസർ ലക്ഷണങ്ങളുടെ തുടക്കമായി ഇതിനെ കണക്കാക്കാറുണ്ട്. കാരണം അവയവങ്ങളിൽ ബാധിക്കുന്ന കാൻസറിന്റെ ബുദ്ധി മുട്ടുകളിലൊന്നാണ് നട്ടെല്ലിനുള്ളിലെ വേദന, ഉദാഹരണമായി പ്രോസ്റ്റേറ്റ് കാൻസർ ബാധിതരിൽ കലശലായ പുറംവേദന, അരക്കെട്ടിലെ വേദന, എന്നിവ കണ്ടു വരുന്നു.

3. ക്ഷീണം
ക്ഷീണം എന്ന അവസ്ഥ സാധാരണയായി വിശ്രമത്തിലൂടെ പരിഹരിക്കാവുന്നതാണ് എന്നതാണ് പൊതുവായ ധാരണ. കലശലായ ശാരീരിക ക്ഷീണം കാൻസറിന്റെ മുന്നറിയിപ്പുകളിലൊന്നായി കണക്കാക്കാം. ലുക്കീമിയ അഥവാ രക്താർബുദം പോലുള്ള കാൻസർ ലക്ഷണങ്ങൾ കണ്ടുവരുന്നവരിൽ കലശലായ ശാരീരിക ക്ഷീണം കണ്ടുവരാറുണ്ട്. ദഹന പ്രക്രിയയെ സങ്കീർണ്ണമാക്കുകയും രക്തനഷ്ടം ധാരാളമായി സംഭവിക്കുകയും ചെയ്യുന്ന 'മലാശയ കാൻസർ' പോലുള്ളവയിൽ കലശലായി ക്ഷീണം കണ്ടുവരാറുണ്ട്.

4. തൊലിപ്പുറത്തുണ്ടാകുന്ന മാറ്റം

മനുഷ്യശരീരത്തിലെ ത്വക്കിൽ ഉണ്ടാകുന്ന കാൻസർ മാത്രമല്ല പ്രത്യക്ഷത്തിൽ പുറമേ കാൻസർ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. അമിത രോമവളർച്ചയും, കണ്ണുകളിലും തൊലിപ്പുറത്തും കണ്ടുവരുന്ന കടുത്ത മഞ്ഞനിറം എന്നിവയും പരോക്ഷമായി കാൻസറിന്റെ ലക്ഷണമാവാം.

5. വായ്ക്കുള്ളിലും നാക്കിലും കണ്ടുവരുന്ന വെളുത്ത പാടുകൾ

വായ്ക്കുള്ളിലും നാക്കിലും അസാധാരണമായി കണ്ടുവരുന്ന വെളുത്തപാടുകൾ നാക്കിലേയോ വായ്ക്കുള്ളിലേയോ കാൻസറിന്റെ പ്രഥമലക്ഷണമാകാം. കാൻസർ ലക്ഷണത്തിന് മുന്നോടിയായി കണ്ടുവരുന്ന തുടർച്ചയായ അസ്വസ്ഥ തകളാകാം ഇതിലൂടെ പ്രകടമാകുന്നത്. പുകവലിയും പുകയില ചവയ്ക്കുന്നവരിലും ഇങ്ങനെയുള്ള കാൻസർ വരാറു ണ്ട്. ചികിത്സക്ക് വിധേയമാക്കിയില്ലെങ്കിൽ വെളുത്തപാടുകൾ കാൻസർ രോഗം മൂർച്ചിക്കുന്നതിന് കാരണമാകാം. ഒരു ദന്ത രോഗവിദഗ്ദ്ധന്റെയും കാൻസർ രോഗവിദഗ്ദ്ധന്റെയും സഹായത്തോടെ ചികിത്സിക്കാം.

6. മാറിടങ്ങളിൽ കണ്ടുവരുന്ന മുഴകൾ

സ്ത്രീകളിലും പുരുഷൻമാരിലും മാറിടങ്ങളിൽ കണ്ടുവരുന്ന മുഴകൾ അത്യന്തം ശ്രദ്ധവേണ്ടവയാണ്. ഏതെങ്കിലും തരത്തിലുള്ള മുഴകൾ മാറിടങ്ങളിൽ പ്രകടമാകുന്നുവെങ്കിൽ ഉടൻതന്നെ ഡോക്ടറെ കാണേണ്ടതാണ്. പുരുഷന്മാരിൽ സ്തനാർബുദത്തിന് ജനിതകഘടന വലിയ പങ്ക് വഹിക്കുന്നുണ്ട്. സാധാരണയായി 60 വയസ്സിന് മുകളിലുള്ള പുരുഷന്മാരിലാണ് ഇങ്ങനെയുള്ള കാൻസർ കണ്ടുവരുന്നത്.

6 ആര്‍ത്തവ കാലത്ത് ഇടയ്ക്കിടെ ഉണ്ടാവുന്ന രക്ത സ്രാവം

നിങ്ങളുടെ ആര്‍ത്തവ സമയത്ത് നില്‍ക്കാതെ രക്ത സ്രാവമുണ്ടെങ്കില്‍ ശ്രദ്ധിക്കുക.ആര്‍ത്തവ ദിനങ്ങള്‍ കടന്നുപോയിട്ടും രക്ത സ്രാവമുണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും പരിശോധന ആവശ്യമാണ്. ഗര്‍ഭാശയത്തിന് അകത്ത് ഉണ്ടാവുന്ന കാന്‍സറിന്റെ പ്രധാന ലക്ഷണമാണിത് .മല,മൂത്ര വിസര്‍ജ്ജ്യ സമയത്ത് രക്തസ്രാവമുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ചിലപ്പോള്‍ മൂത്ര സഞ്ചിയില്‍ ഉണ്ടാവുന്ന കാന്‍സറിന് ഈ ലക്ഷണങ്ങള്‍ കാരണമാകാം.

7 യോനിയിലുണ്ടാവുന്ന സ്രാവം
സെര്‍വിക്കല്‍ കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് യോനിയിലുണ്ടാകുന്ന സ്രാവം. സാധാരണ നമ്മളിത് കാര്യമായി എടുക്കാറില്ല. എന്നാല്‍ ഇത്തരത്തില്‍ അസ്വാഭാവികമായി എന്തെങ്കിലും കാണുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്

8 നെഞ്ചെരിച്ചില്‍

അമിത ഭക്ഷണവും വെളളം കുടിക്കുന്നത് കുറവാകുമ്പോഴുമാണ് സാധാരണയായി നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത്.എന്നാലിത് ശ്രദ്ധിക്കണം.വയറിലോ തൊണ്ടയിലോ അല്ലങ്കില്‍ അണ്ഡാശയത്തിലോ ഉണ്ടാവുന്ന കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണിത്

9 ഭക്ഷണം വിഴുങ്ങുന്നതിലുള്ള ബുദ്ധിമുട്ട്,ദഹന പ്രശ്നങ്ങൾ

ഭക്ഷണം കഴിക്കുമ്പോഴുണ്ടാവുന്ന ബുദ്ധിമുട്ടുണ്ടെങ്കില്‍ ഉടന്‍ വൈദ്യപരിശോധന നടത്തി കാന്‍സര്‍ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ഛര്‍ദ്ദി അല്ലെങ്കില്‍ ശരീര ഭാരം കുറയുകയാണെങ്കില്‍ തീര്‍ച്ചയായും പരിശോധനയ്ക്ക് വിധേയയാവണം. വയറിലുണ്ടാവുന്ന അര്‍ബുദത്തിന്റ ചില ലക്ഷണങ്ങളാണിവ.

10 മറുക്, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം

11 വിട്ടുമാറാത്ത ചുമയും തൊണ്ടയടപ്പും.വായക്കുള്ളിൽ പഴുപ്പ്, വെള്ള നിറത്തിലോ പുവന്ന നിറത്തിലോ ഇള്ള പാടുകളും മുറിവുകളും എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്

ഇവയൊന്നും തന്നെ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകണമെന്നില്ല. എന്നാല്‍ ഈ ലക്ഷണങ്ങളിലേതെങ്കിലും ചികിത്സയ്ക്കു ശേഷം പതിനഞ്ചു ദിവസത്തില്‍ കൂടുതലായി കാണുന്നുണ്ടെങ്കിൽ വിദഗ്‌ദനായ ഒരു ഡോക്ടറെ സമീപിച്ചു രോഗ നിർണയം വരുത്തേണ്ടതാണ് 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (11 minutes ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (17 minutes ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (20 minutes ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (26 minutes ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (31 minutes ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (40 minutes ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (2 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (3 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (3 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (4 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (4 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (4 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (4 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (4 hours ago)

Malayali Vartha Recommends