Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

യൂറിക് ആസിഡിന്റെ തോത് ക്രമീകരിക്കുന്നതിന് പ്രകൃതിദത്ത വഴികൾ...30 വയസ്സിനു മുകളിലുള്ള പുരുഷന്മാരെയും ആര്‍ത്തവവിരാമത്തിന് ശേഷം സ്ത്രീകളെയും ബാധിക്കുന്ന അപകടകാരിയായ ഒന്നാണ് യൂറിക്ക് ആസിഡ് അളവ് വർധിക്കുന്നത്

12 JANUARY 2021 03:28 PM IST
മലയാളി വാര്‍ത്ത

30 വയസ്സിനു മുകളിലുള്ള പുരുഷന്മാരെയും ആര്‍ത്തവവിരാമത്തിന് ശേഷം സ്ത്രീകളെയും ബാധിക്കുന്ന അപകടകാരിയായ ഒന്നാണ് യൂറിക്ക് ആസിഡ് അളവ് വർധിക്കുക എന്നത് . വ്യായാമക്കുറവ് കൊണ്ട് യുവാക്കളടക്കമുള്ളവരില്‍ സര്‍വസാധാരണയായി ഇന്ന് കണ്ട് വരുന്ന ഒന്നാണ് യൂറിക് ആസിഡ്.

രക്തത്തില്‍ യൂറിക് ആസിഡിന്റെ തോത് ക്രമീകരിക്കുന്നത് കിഡ്നി ആണ്. ശരീരത്തില്‍ ഉണ്ടാകുന്ന യൂറിക് ആസിഡിന്റെ മൂന്നില്‍ രണ്ടു ഭാഗം മൂത്രത്തിലൂടെയും, മൂന്നില്‍ ഒരു ഭാഗം മലത്തിലൂടെയും പുറന്തള്ളപ്പെടുന്നു. കിഡ്നിക്കുണ്ടാകുന്ന ഏതെങ്കിലും തകരാര്‍ മൂലവും, നാം കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു

ഉയര്‍ന്ന യൂറിക് ആസിഡ് ഉള്ള രോഗികളില്‍ മൂന്നിലൊന്ന് പേര്‍ക്കും സന്ധിവാതം എന്ന രോഗാവസ്ഥയും തീവ്രമായ വേദനയും ചുവപ്പും ഉണ്ടാകാം..യൂറിക് ആസിഡ് പരലുകള്‍ അധികമായാൽ വൃക്കയിൽ കല്ലുകളു ണ്ടാകാൻ സാധ്യത കൂടുതലാണ്

മാത്രമല്ല ഉയര്‍ന്ന യൂറിക് ആസിഡ് അളവ് ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിട്ടുമാറാത്ത വൃക്കരോഗം, മെറ്റബോളിക് സിന്‍ഡ്രോം, അമിതവണ്ണം, പ്രമേഹത്തെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്കും കാരണമായേക്കാം

ഭക്ഷണത്തിലും ജീവിതശൈലിയിലുമുള്ള മാറ്റത്തിന്റെ ഫലമായാണ് യൂറിക്ക് ആസിഡ് കൂടുന്നത് ..ചിലപ്പോള്‍ അപൂര്‍വ ജനിതക വൈകല്യങ്ങളും കാരണമാകാറുണ്ട് ..ട്യൂമറുകള്‍, ചില മരുന്നുകള്‍, വിറ്റാമിന്‍ കുറവ് എന്നിവയാണ് താരതമ്യേന അപൂര്‍വമായ മറ്റ് കാരണങ്ങള്‍.

റെഡ് മീറ്റ്, പാല്‍, എണ്ണമയമുള്ള മത്സ്യം, സീഫുഡ് തുടങ്ങിയ ഉയര്‍ന്ന പ്യൂരിന്‍ അടങ്ങിയ ഭക്ഷണങ്ങളും യീസ്റ്റ് സത്തില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കുക. ശീതളപാനീയങ്ങള്‍ പോലുള്ള പഞ്ചസാര പാനീയങ്ങള്‍ ഒഴിവാക്കുക. ചാള, അയല, ചൂര, കണവ, കൊഞ്ച്, കക്ക തുടങ്ങിയവയും പച്ചക്കറികളില്‍ വഴുതനങ്ങ, മഷ്റൂം, കോളിഫ്ലവര്‍ മുതലായവയും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കണം

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക, ആരോഗ്യകരമായ സമീകൃതാഹാരം ശീലമാക്കുക, ക്രാഷ് ഡയറ്റ് ഒഴിവാക്കുക , പ്രോട്ടീന്‍ കൂടുതലും കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതുമായ ഭക്ഷണ രീതി പിന്തുടരുക എന്നതെല്ലാമാണ് യൂറിക്ക് അസിഡിനെ നേരിടാനുള്ള മാർഗ്ഗങ്ങൾ

പതിവായി വ്യായാമം ചെയ്യുന്നത് നല്ലതാണ് . ദിവസവും പത്ത് ഗ്ലാസ് വെള്ളം കുടിക്കുന്നത് മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറത്തുപോകാന്‍ സഹായിക്കും... മദ്യം ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യുക. ബിയറും സ്പിരിറ്റുകളും ഒഴിവാക്കണം.

ചീര, ഓട്സ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ നാരടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. ആപ്പിള്‍ സൈഡര്‍ വിനഗര്‍ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ശരീരത്തിലെ ആല്‍ക്കലൈന്‍ ആസിഡിന്റെ അളവ് ത്വരിതപ്പെടുത്തുകയും ചെയ്യും. ചൂടുവെള്ളത്തില്‍ ഒരു ചെറുനാരങ്ങ പിഴിഞ്ഞ് രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നതും നല്ലതാണ്

ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ രോഗത്തെ തടയുന്നതിനും രോഗാവസ്ഥക്ക് പരിഹാരം കാണുന്നതിനും സാധിക്കും

യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുന്നതിലൂടെ ശരീരത്തില്‍ ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ ഗൗട്ട് തന്നെയാണ് പ്രധാന പ്രശ്‌നം. രക്തത്തിലെ ഉയര്‍ന്ന യൂറിക് ആസിഡ് ലെവല്‍ കിഡ്‌നി സ്റ്റോണ്‍ ഉണ്ടാകുന്നതിനു കാരണമായേക്കാം .

രക്തത്തിലെ യൂറിക് ആസിഡിന്റെ കൂടിയ അളവ് ചിലപ്പോൾ ഹൃദയാഘാതത്തിന് വരെ കാരണമാകുന്ന അവസ്ഥയിലേക്ക് എത്താറുണ്ട്. ഇതിന്റെ ഫലമായി ശരീരത്തില്‍ നീര് കാണപ്പെടാം ..ഹൃദയാഘാതത്തിന്റെ ഭാഗമായി സ്‌ട്രോക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 

l

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (12 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (25 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (44 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (58 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

Malayali Vartha Recommends