Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

കൗമാരക്കാരുടെ (മാതാപിതാക്കളുടെയും ) ശ്രദ്ധക്ക് - ഉയരക്കുറവിനെ ഓർത്ത് വേവലാതി വേണ്ട... ഈ ഭക്ഷണങ്ങൾ സ്ഥിരമായി കഴിച്ചാൽ സ്വാഭാവികമായും പൊക്കം കൂടും

29 MARCH 2019 06:25 PM IST
മലയാളി വാര്‍ത്ത

ഉയരക്കുറവ്​ പലപ്പോഴും അനാരോഗ്യകരമായ അവസ്​ഥയായി കണക്കാക്കാറുണ്ട്. ശരിയായ വ്യായാമവും ഭക്ഷണക്രമവും മികച്ച ആരോഗ്യശീലങ്ങളും ഉണ്ടെങ്കിൽ ഉയരം സ്വാഭാവികമായി തന്നെ കൂടും. പാരമ്പര്യവും ജീനുകളും ഉയരം നിർണയിക്കുന്നതിൽ പ്രധാന ഘടകമാണ്

പുരുഷന്മാർ സാധാരണയായി 25 വയസ്സു വരെ ഉയരം വെക്കും. . എന്നാൽ പതിനെട്ടോ പത്തൊൻപതോ വയസാകുമ്പോൾ തന്നെ സ്ത്രീകൾ അവരുടെ പരമാവധി പൊക്കം വച്ചിരിക്കും. പിറ്റ്യൂട്ടറി ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ ആയ ഹ്യൂമൻ ഗ്രോത്ത് ഹോർമോൺ (HGH) ആണ് ഒരാളുടെ ഉയരത്തെ നിയന്ത്രിക്കുന്നത്.. ഉയരം കൂട്ടുന്നത് ഈ ഹോർമോണിന്റെ പ്രവർത്തന ഫലമായാണ്. HGH ന്റെ പ്രവർത്തനത്തിനു സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിച്ചാൽ ഉയരം വയ്ക്കും എന്ന കാര്യം തീർച്ചയാണ്. ദിവസം എട്ടു മണിക്കൂർ ഉറങ്ങേണ്ടത് ഉയരം വെക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്.

കൗമാരപ്രായത്തിൽ സമീകൃതാഹാരം കഴിക്കുന്നത് വളർച്ചയ്ക്ക് ഏറെ പ്രധാനമാണ് . ശക്തമായ പേശികൾ, ലിഗമെന്റുകൾ ഇവയെല്ലാം ഉണ്ടാകാൻ വ്യത്യസ്തയിനം പോഷകങ്ങൾ ശരീരത്തിനു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ധാരാളം കാൽസ്യം, ധാതുക്കൾ, വൈറ്റമിനുകൾ, പ്രോട്ടീനുകൾ ഇവയെല്ലാം കൗമാരക്കാരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

പ്രോട്ടീൻ – ഉയരം കൂടാൻ പ്രോട്ടീൻ കൂടിയേ തീരൂ ..ആരോഗ്യമുള്ള എല്ലുകൾ, പേശികൾ, കലകൾ, അവയവങ്ങൾ, ചർമം, പല്ല് മുതലായവയുടെ വളർച്ചയ്ക്കാവശ്യമായ അമിനോ ആസിഡുകൾ എന്നിവയെല്ലാം അടങ്ങിയവയാണ് പ്രോട്ടീനുകൾ. അതുകൊണ്ടു തന്നെ ഇവ ശരീരത്തിനു കൂടിയേ തീരൂ.
പ്രോട്ടീനുകളുടെ അഭാവം രോഗപ്രതിരോധം ദുർബലമാകുന്നതിനും , മസിൽ മാസ്സ് നശിക്കുക, മാനസിക വളർച്ച കുറയുക എന്നിവ ഉൾപ്പടെ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.

അതുകൊണ്ട് ഭക്ഷണത്തിൽ അന്നജത്തിനു പകരം പ്രോട്ടീൻ ധാരാളം അടങ്ങിയ മത്സ്യം, മുട്ട, പാൽ, പയറു വർഗങ്ങൾ ഏഡനിവ കൂടുതൽ ഉൾപ്പെടുത്തേണ്ടതുണ്ട് .

ധാതുക്കൾ– മഗ്നീഷ്യം, ഫോസ്ഫറസ്, ഫ്ലൂറൈഡ്, അയഡിൻ, അയൺ, മാംഗനീസ് എന്നീ ധാതുക്കൾ അടങ്ങിയ ഭക്ഷണം പൊക്കം വയ്ക്കാനും ശരീരവളർച്ചയ്ക്കും പ്രധാന പങ്കു വഹിക്കുന്നു. എല്ലുകളെ ശക്തിപ്പെടുത്താനും വളർച്ചയ്ക്കും ആവശ്യമായ ധാതുവാണ് കാൽസ്യം. അതെ സമയം വളർച്ചയെ കാർബണേറ്റഡ് പാനീയങ്ങൾ, ഉപ്പിന്റെ അമിതോപയോഗം, കൊഴുപ്പ്, കാപ്പിഎന്നിവയുടെ ഉപയോഗം കുറയ്ക്കണം. മദ്യപാനം, പുകവലി, ലഹരി വസ്​തുക്കളുടെ ഉപയോഗം എന്നിവ ആരോഗ്യം നശിപ്പിക്കുന്നതോടൊപ്പം വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

ജീവകങ്ങൾ– എല്ലുകളുടെ ആരോഗ്യത്തിന് ജീവകം സി ആവശ്യമാണ്. ഈ ജീവകത്തിന്റെ അഭാവം വളർച്ചയെ തടസ്സപ്പെടുത്തുകയും എല്ലുകളുടെ ബലം കുറയ്ക്കുകയും ചെയ്യുന്നു. ജീവകം ഡി കൂടാതെ ജീവകം എ, ജീവകം ബി1, ബി2 അഥവാ റൈബോഫ്ലേവിൻ, ജീവകം സി അഥവാ അസ്കോർബിക് ആസിഡ്, ജീവകം എഫ് എന്നിവയും വളർച്ചയ്ക്ക് ആവശ്യമാണ്. സാധാരണയായി പഴങ്ങളിലും പച്ചക്കറികളിലും എല്ലാം ഈ ജീവകങ്ങൾ അടങ്ങിയിട്ടുണ്ട്.

പ്രാതൽ ഒഴിവാക്കുന്നത്​ ഉയരക്കുറവിന്​ കാരണമാകും . രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത്​ എന്തുകൊണ്ടും നല്ലതല്ല. ഇത് ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും

സ്വാഭാവികമായും പൊക്കം കൂട്ടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇവയാണ്.

1. പാൽ – കാൽസ്യത്തിന്റെ മികച്ച ഉറവിടം. കൂടാതെ ശരീരത്തിൽ കാൽസ്യം നിലനിർത്താൻ സഹായിക്കുന്ന ജീവകം എ യും ഇതിലുണ്ട്. കോശനിർമാണത്തിനു സഹായിക്കുന്ന പ്രോട്ടീനുകളും പാലില്‍ ഉണ്ട്. എളുപ്പത്തിൽ ദഹിക്കുകയും ചെയ്യും. സ്കിംഡ് മിൽക്കിൽ ഫാറ്റ് ഒട്ടുമില്ല. 100% പ്രോട്ടീൻ ഇവയിലുണ്ട്. ദിവസവും 2 മുതൽ 3 ഗ്ലാസ്സ് വരെ പാൽ കുടിക്കാം.

2. പാലുൽപ്പന്നങ്ങൾ– പാല് കൂടാതെ പാലുൽപ്പന്നങ്ങളും പതിവായി കഴിക്കണം. ചീസ്, പനീർ, തൈര് വിപ്പിങ് ക്രീം ഇവയിലെല്ലാം വിറ്റമിൻ എ, ബി, ഡി, ഇ ഇവയുണ്ട്. പ്രോട്ടീനും കാൽസ്യവും ഇതിലുണ്ട്. ജീവകം ഡിയും കാൽസ്യവും വളർച്ച യ്ക്ക് ആവശ്യമാണ്. വളരുന്ന പ്രായത്തിൽ ആവശ്യത്തിന് കാൽസ്യം ശരീരത്തിലെത്തേണ്ടത് പ്രധാനമാണ്.

3. പഴങ്ങളും പച്ചക്കറികളും– ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ പഴങ്ങളും പച്ചക്കറികളും കൂടിയേ തീരൂ. വൈറ്റമിൻ, നാരുകൾ, പൊട്ടാസ്യം, ഫോളേറ്റുകൾ ഇവ ധാരാളമുള്ള ഇവ ഉയരം കൂട്ടാനും സഹായിക്കും.
പപ്പായ, മാങ്ങ, പാഷൻ ഫ്രൂട്ട്, തണ്ണിമത്തൻ ഇവയിലെല്ലാം ജീവകം എ ധാരാളം ഉണ്ട്. കാരറ്റ്, ബ്രൊക്കോളി, ചീര, കാബേജ്, പയർ, മധുരക്കിഴങ്ങ് മുതലായവയിലും ജീവകം എ ഉണ്ട്. കൂടാതെ നാരകഫലങ്ങളും എല്ലിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും ഉയരം കൂട്ടാനും സഹായിക്കും.

4. കോഴിയിറച്ചി – കോഴിയിറച്ചിയിൽ പ്രോട്ടീൻ ധാരാളമുണ്ട്. ഇത് ശരീരത്തിലെ പേശികളും കലകളും നിർമിക്കാനാവശ്യമായത്ര പ്രോട്ടീൻ പ്രദാനം ചെയ്യുന്നു.

5. ബീഫ്– ചിക്കൻ കൂടാതെ ബീഫും പ്രോട്ടീന്റെ ഉറവിടമാണ്. എന്നാൽ കൊളസ്ട്രോൾ കൂട്ടുന്ന കൊഴുപ്പും ഇവയിലുണ്ട്.

6. ധാന്യങ്ങൾ– സ്റ്റാർച്ചും ധാന്യങ്ങളും ഊർജ്ജത്തിന്റെ പ്രധാന ഉറവിടങ്ങളാണ്. കൂടാതെ ജീവകം ബി, ഫൈബർ അയൺ, മഗ്നീഷ്യം, െസലെനിയം ഇവയും ഉണ്ട്. കുട്ടികൾക്ക് വളരുന്ന പ്രായത്തിൽ ഇവ ധാരാളം നൽകണം, പ്രത്യേകിച്ചും പ്രായപൂർത്തിയെത്തുമ്പോൾ തവിടുകളയാത്ത അരി, ഗോതമ്പ് ഇവയെല്ലാം ശരിയായ വളർച്ചയ്ക്ക് സഹായിക്കും.

7. മുട്ട– പ്രോട്ടീൻ ധാരാളമുണ്ട്. മഞ്ഞയിൽ ഫാറ്റ് ഉള്ളതിനാൽ ഒഴിവാക്കാം. മുട്ടയുടെ വെള്ളയിൽ 100 ശതമാനം പ്രോട്ടീൻ ഉണ്ട്. കൂടാതെ റൈബോഫ്ലേവിൻ അഥവാ ജീവകം ബി 2 ഉം മുട്ടയിൽ ഉണ്ട്. ഉയരം കൂടാൻ ദിവസവും മൂന്നു മുതൽ ആറ് മുട്ട വരെ കഴിക്കാം.

8. സോയബീന്‍– സസ്യഭക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ബോൺ മാസ് കൂട്ടുന്നു. ദിവസവും ഭക്ഷണത്തിൽ സോയ ഉൾപ്പെടുത്താവുന്നതാണ്.

9. ഓട്മീൽ
പ്രഭാതഭക്ഷണമായി ദിവസം 50 ഗ്രാം ഓട്മീൽ കഴിക്കുന്നത് ഉയരം കൂട്ടാൻ സഹായിക്കും.

10. കോറൽ കാൽസ്യം – പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ കടലിലെ പവിഴപ്പുറ്റുകളിൽ നിന്നാണ് ഇത് ലഭിക്കുന്നത്. ബോൺ മാസ് കൂട്ടുന്നു. ഇത് ഉയരം കൂട്ടാൻ സഹായിക്കുന്നു. പരമാവധി പ്രയോജനം ലഭിക്കാൻ ചെറുപ്രായത്തിലേ കഴിച്ചു തുടങ്ങണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (5 hours ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (5 hours ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (6 hours ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (6 hours ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (6 hours ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (6 hours ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (7 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (7 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (7 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (7 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (7 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (7 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (7 hours ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (7 hours ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (7 hours ago)

Malayali Vartha Recommends