Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

മാമ്പഴം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

22 MAY 2026 06:16 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ മാങ്ങകളുടെ കാലമാണ്. എവിടെ നോക്കിയാലും പല തരത്തിലുള്ള മാങ്ങകള്‍ വാങ്ങാന്‍ കിട്ടും. കടകളില്‍ സുലഭമായി ലഭിക്കുന്നതുകൊണ്ടുതന്നെ നിങ്ങള്‍ വാങ്ങുന്ന മാമ്പഴങ്ങള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചാതാണോ എന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അതിന് ചില എളുപ്പവഴികളുണ്ട്. വെള്ളത്തിലിട്ട് നോക്കാം ഇത് വളരെ സിമ്പിളായ ഒരു വഴിയാണ്. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് മാങ്ങ ഇടുക.

സ്വാഭാവികമായി പഴുത്ത മാങ്ങയാണെങ്കില്‍ അത് വെള്ളത്തില്‍ മുങ്ങി പോകും. രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചതാണെങ്കില്‍ മാങ്ങ വെള്ളത്തില്‍ പൊങ്ങിക്കിടക്കും. അടുത്ത തവണ മാങ്ങ വാങ്ങുമ്പോള്‍ ഈ ടെക്‌നിക് ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. മാങ്ങയുടെ നിറം നോക്കി തിരിച്ചറിയാം മാമ്പഴം വാങ്ങുമ്പോള്‍ കടയില്‍ വച്ച് തന്നെ നിങ്ങള്‍ക്ക് ഇത് പരീക്ഷിക്കാവുന്നതാണ്. മാമ്പഴത്തിന്റെ തൊലിയുടെ നിറം നോക്കി ഇക്കാര്യം മനസിലാക്കാം. കൃത്രിമമായി പഴുപ്പിച്ച മാങ്ങകളില്‍ പലപ്പോഴും അവിടിവിടെയായി പച്ചനിറത്തിലുള്ള പാടുകള്‍ കാണാം. പക്ഷേ ഉള്ളില്‍ പഴുത്തതായും കാണപ്പെടും. അതേ സമയം സ്വാഭാവികമായി പഴുത്ത മാങ്ങയാണെങ്കില്‍ എല്ലാ ഭാഗത്തും ഒരു പോലെയുളള നിറമായിരിക്കും.

മാങ്ങ കൈകൊണ്ട് അമര്‍ത്തി നോക്കിയും ഇക്കാര്യം കണ്ടെത്താവുന്നതാണ്. സ്വാഭാവികമായി പഴുത്ത മാങ്ങകളാണെങ്കില്‍ മൃദുവായതും ഉറപ്പുള്ളതും ആയിരിക്കും. രാസ വസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചതാണെങ്കില്‍ ചില ഭാഗങ്ങളില്‍ മാത്രം മൃദുവായും ചില ഭാഗങ്ങളില്‍ കട്ടിയുള്ളതായും അനുഭവപ്പെടടും. രുചിയും മണവും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് സ്വാഭാവികമായി പഴുത്ത മാങ്ങയ്ക്ക് നല്ലൊരു സുഗന്ധം ഉണ്ടാകും. അല്ലാതെ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചതാണെങ്കില്‍ സ്വാഭാവിക വാസനയും കുറവായിരിക്കും. രാസ ഗന്ധവും ഉണ്ടാവും.അത് മാത്രമല്ല ഈ മാങ്ങ കഴിക്കുമ്പോള്‍ വായില്‍ പുകച്ചിലോ തരിപ്പോ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

കാല്‍സ്യം കാര്‍ബൈഡ് എന്ന രാസവസ്തുവാണ് പഴങ്ങള്‍ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഇവ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നു. കാത്സ്യം കാര്‍ബൈഡ് ഈര്‍പ്പവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍, അത് അസറ്റിലീന്‍ വാതകം പുറത്തുവിടുന്നു. ഈ വിഷവസ്തു പല ദോഷങ്ങള്‍ക്കും കാരണമാകുന്നു. ശ്വസന പ്രശ്‌നങ്ങള്‍, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, നാഡീസംബന്ധമായ പ്രത്യാഘാതങ്ങള്‍, ഹോര്‍മോണ്‍പ്രത്യുല്‍പാദന വൈകല്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം കാരണമാകുന്നു. അതുകൊണ്ടുതന്നെ വിശ്വസനീയമായ ഇടങ്ങളില്‍നിന്ന് മാത്രം മാമ്പഴം വാങ്ങാന്‍ ശ്രദ്ധിക്കുക. കഴിക്കുന്നതിന് മുന്‍പ് അവ നന്നായി കഴുകാന്‍ ശ്രദ്ധിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (17 minutes ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (41 minutes ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (50 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (53 minutes ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (1 hour ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (1 hour ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (2 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (2 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (2 hours ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (2 hours ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (2 hours ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (2 hours ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (3 hours ago)

Malayali Vartha Recommends