ഡ്രൈഫ്രൂട്ട്സ് അച്ചാർ തയ്യാറാക്കാം

ആദ്യമായി ഒരു പാനിൽ ഒരു ടേബിൾസ്പൂൺ നല്ലെണ്ണ ഒഴിച്ച് ഉണക്കമുന്തിരി ചെറുതീയിൽ ഒന്ന് റോസ്റ്റ് ചെയ്തതിനുശേഷം ഇത് പാനിൽനിന്ന് മാറ്റുക . ഈത്തപ്പഴം ചൂടുവെള്ളത്തിൽ കുതിർത്ത് കുരുകളഞ്ഞ് ചെറിയ കഷണങ്ങളാക്കിയത് ഇതേ പാനിൽതന്നെ കാൽ സ്പൂൺ നല്ലെണ്ണ ഒഴിച്ച് വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക.
ഇവയുടെ പച്ചമണം മാറിയാൽ ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടിയും കായം പൊടിയും ഉലുവപ്പൊടിയും ചേർത്ത് കരിയാതെ ഒന്ന് ചൂടാക്കുക. ഇതിലേക്ക് കലക്കിവെച്ചിരിക്കുന്ന പുളിവെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. തിളപ്പിക്കുക.
തിളച്ചാൽ ഇതിലേക്ക് മുന്തിരിയും ഈത്തപ്പഴവും ഒരു ടേബിൾസ്പൂൺ വിനാഗിരിയും നല്ലെണ്ണയും ചേർത്ത് വീണ്ടും തിളപ്പിച്ച് സ്റ്റൗവിൽ നിന്ന് മാറ്റിവെക്കുക. തണുത്തതിനുശേഷം കുപ്പിയിലാക്കി അടച്ചു സൂക്ഷിച്ച് ആവശ്യാനുസരണം ഉപയോഗിക്കാം.
" f
https://www.facebook.com/Malayalivartha