Widgets Magazine
20
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപാവലി ആഘോഷങ്ങളിൽ മുഴുകുമ്പോൾ..ആസ്ത്മ, എക്സിമ, അലർജി എന്നിവയുള്ള കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ..ഗുരുതരമായ അലർജിക്ക് കാരണമാകും..


ഓരോ ദിവസവും സ്വർണം കുതിച്ചുയരുകയാണ്.. സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 95,960 രൂപയാണ്.. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്...


തിരുവനന്തപുരത്ത് ഒരു വീട്ടമ്മയുടെ മരണം.. ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതോടെ ഡിസിസി ജനറല്‍ സെക്രട്ടറിയും, കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്‌ളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍..


പോറ്റിയുടെ ഹാർഡ് ഡിസ്ക്കിൽ എന്തൊക്കെയുണ്ട് ?കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നെഞ്ച് പെരുമ്പറ കൊട്ടി തുടങ്ങി.. പ്രതികളുടെ ഹാർഡ് ഡിസ്ക്കുകൾ അവരുടെ ഹൃദയമാണ്...


കരൂരില്‍ ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ കാണാന്‍ ദളപതി വിജയ് വൈകാതെ എത്തും.. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 7.8 കോടി രൂപയാണ് വിജയ് നല്‍കിയിരിക്കുന്നത്... ദുരന്തമുണ്ടായ വേളയില്‍ നല്‍കിയ വാക്ക് വിജയ് പാലിച്ചു എന്ന് ടിവികെ നേതാക്കള്‍..

ആരോഗ്യകരമായ ഉറക്കത്തിനു ആരോഗ്യകരമായ ആഹാരം

07 JULY 2019 04:56 PM IST
മലയാളി വാര്‍ത്ത

നല്ല ഉറക്കം ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. പകലുറക്കം ഉച്ചയുറക്കം യാത്രയ്ക്ക് ഇടയിലെ ഉറക്കം എന്നിങ്ങനെ പല തരത്തിലുള്ള ഉറക്ക നാം ഉറങ്ങാറുണ്ട്. പകലിലെ അധ്വാനവും യാത്രയും ജോലികളും തിരക്കും ഒക്കെ കഴിഞ്ഞു ഉറക്കത്തിനായി കിടക്കയിലേക്ക് മറിയുമ്പോൾ അവിടെ ഏറെ പേരെയും അലട്ടുന്ന ഒരു വില്ലനുണ്ടു. ശരീരത്തെ ഉറക്കത്തിനു വിട്ടു കൊടുക്കാത്ത ഉറക്കമില്ലായ്മ എന്ന വില്ലൻ. പുതപ്പും മൂടി നന്നായി ഉറങ്ങാൻ കിടക്കുമ്പോൾ ഉറക്കം വരാത്തത് വലിയൊരു പരാതി തന്നെയാണ്. ഈ വില്ലനെ തോൽപ്പിച്ചു സുഖമായ ഉറക്കം കിട്ടാൻ എന്താണൊരു വഴി. നല്ല ആഹാര രീതി നല്ല ഉറക്കത്തിനു കാരണമാകും കേട്ടോ. ഉറക്കം ഇല്ലായ്മക്കു പല പല കാരണങ്ങൾ ഉണ്ടാകും. അവയിൽ ഒന്നാണ് പോക്ഷക ആഹാര കുറവ് കൊണ്ടുള്ള ഉറക്കമില്ലായ്മ. നന്നായി ഉറക്കം കിട്ടുവാനുള്ള നല്ല ആഹാര രീതി ഇവയൊക്കെയാണ്;

വിറ്റാമിൻ ബി, കാൽസ്യം,സിങ്ക്, കോപ്പർ എന്നീ ജീവകങ്ങൾ അടങ്ങിയവ സുഖ നിദ്രയ്ക്ക് വഴിയൊരുക്കും. ചിക്കൻ, കൊഴുപ്പു കുറഞ്ഞ മാംസാഹാരങ്ങൾ, മൽസ്യം, പഴങ്ങൾ, ഉരുള കിഴങ്ങു, ഗോതമ്പു എന്നിവയിൽ വിറ്റാമിൻ ബി നന്നായി അടങ്ങിയിട്ടുണ്ട്. ഇവ ആഹാര ക്രമത്തിൽ ധാരാളം ഉൾപ്പെടുത്തിയാൽ നല്ല ഉറക്കം ലഭിക്കുന്നതാണ്.

സിങ്കിൻറെ കുറവ് ഉറക്ക കുറവിനും കാരണമാകാറുണ്ട്. ഗോതമ്പു കൊണ്ടുള്ള ആഹാരത്തിൽ സിങ്കിന്റെ അളവ് കൂടുതൽ ആണ്. അതിനാൽ ഗോതമ്പ് ധാരാളം കഴിക്കുക. മാത്രമല്ല ബീഫിലും സിങ്ക് അടങ്ങിയിട്ടുണ്ട്. അവയും ആഹാരത്തിൽ ഉൾപ്പെടുത്തുക. ഓട്സിലും ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരുവിലും സിങ്ക് ഉള്ളതിനാൽ അതും കഴിക്കുക.

കാൽസ്യം നാഡിവ്യൂഹത്തിൻറെ പ്രവർത്തനം സുഗമമാക്കും. ഇത് നല്ല ഉറക്കത്തിന് കാരണമാകും. കൊഴുപ്പു കുറഞ്ഞ തൈര്, പാലുൽപ്പന്നങ്ങൾ, ഓറഞ്ച് ജ്യൂസ് എന്നിവയിൽ കാൽസ്യം ഉണ്ട്. അത് കൊണ്ട് ഉറക്കമില്ലായ്മ മാറ്റാൻ ഇവ കഴിക്കാവുന്നതാണ്.

മഗ്നേഷ്യം അടങ്ങിയ ആഹാരവും ഉറക്കത്തിനു കാരണമാകും. ഇതിന്റെ കുറവ് ഉറക്കത്തെ ബാധിക്കും. സോയ ബീൻസ്, മൽസ്യം, കശുവണ്ടി, പഴം എന്നിവ ഉൾപ്പെടുത്താം.

ധ്യാന്യങ്ങൾ അടങ്ങിയ ആഹാരം, ബീൻസ്, നട്ട്സ്സ്, ഇലകറികൾ, മധുര കിഴങ്ങു എന്നിവയിൽ കോപ്പർ ഒരുപാടുണ്ട്. കോപ്പർ ഉറക്കത്തെ ത്വരിതപ്പെടുത്തുന്നതിനാൽ ഇത് അടങ്ങിയതും കഴിക്കാവുന്നതാണ്.

കഷ്ട്ടപ്പെട്ടു പാചകം ചെയ്ത ആഹാരം ബാക്കിയായാൽ കളയാൻ മടിച്ചു അതിനെ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചു കഴിക്കുന്നവരാണ് നാം. എന്നാൽ ഇത് ആരോഗ്യത്തിന് നല്ലതല്ല എന്ന് പറയാറുള്ളത് പോലെ തന്നെ ഉറക്കത്തിനും നല്ലതല്ല.. കാരണം തണുത്ത ആഹാര പദാർത്ഥത്തിൽ സോഡിയത്തിൻറെ അളവ് കൂടുതലായിരിക്കും. സോഡിയം അളവ് ശരീരത്തിൽ എത്തിയാൽ അത് ഉറക്കത്തെ തടയുന്ന വില്ലനാകും

ചിലർക്ക് ഉറങ്ങുന്നതിനു മുൻപു തണുത്ത കാപ്പി മുതലായ പാനീയങ്ങൾ കുടിക്കുന്നത് ഒരു ശീലമാണ്. പക്ഷെ നല്ല ഉറക്കം ആഗ്രഹിക്കുന്നുവെങ്കിൽ ഈ ശീലത്തെ മാറ്റി വച്ചോളൂ. അത് ശാന്തമായ ഉറക്കത്തെ തടയാൻ കാരണമാകും.

നല്ല ഉറക്കത്തിനു അത്താഴത്തിനുമുണ്ട് വലിയൊരു പങ്ക്. രാത്രി ആഹാരം യാചകനെ പോലെ എന്ന് പണ്ട് ആരോ പറഞ്ഞിട്ടില്ലേ. രാത്രി മിതമായ ആഹാരം കഴിച്ചാൽ മതി. രാത്രിയിൽ നന്നേ വൈകി ആഹാരം കഴിക്കുന്നതും ഉറക്കത്തിനു തടസ്സമാകും. അമിതമായി കഴിച്ചാൽ ദഹന പ്രക്രിയയെ സാരമായി ബാധിക്കും. ദഹന പ്രക്രിയയിലെ മാറ്റങ്ങൾ ഉറക്കത്തെ നഷ്ടപ്പെടുത്താൻ ഇടയാകും. എന്ന് കരുതി രാത്രി ആഹാരം പാടെ ഒഴിവാക്കുന്നതും നല്ലതല്ല. അതും നിദ്രയെ നഷ്ടപ്പെടുത്താൻ കാരണമാകും.

ഡയറ്റിൻറെ പേരും പറഞ്ഞു ഉച്ചയ്ക്ക് കഴിക്കാതിരിക്കുന്നതും രാത്രിയിലെ ഉറക്കത്തെ ബാധിക്കും. ഉച്ച ആഹാരം ഒഴിവാക്കുന്നത് ഉറക്കത്തിൻറെ ക്രമത്തെ തെറ്റിക്കുമെന്നുള്ളതിനാൽ അത് ഒഴിവാക്കാതെ സൂക്ഷിക്കുക. ഉച്ച ഭക്ഷണം കഴിക്കാതിരുന്നാൽ പ്രശ്നമില്ല എന്ന് പറയുന്നവരുടെ ശ്രദ്ധക്ക്. അത് വലിയൊരു പ്രശ്നം തന്നെയാണ്.

രാത്രിയിൽ ഉട നീളം സുഖ ഉറക്കത്തിനായി പകൽ ഇടയ്ക്കു ഇടയ്ക്കു ലഘു ആഹാരം കഴിക്കാവുന്നതാണ്. ഇത് ശരീരത്തിൻറെ ഊർജം നില നിർത്താൻ സഹായകമാകും. ഒപ്പം ഉറക്കവും കിട്ടും. ഉറക്കത്തിനു വേണ്ടി മാത്രമല്ല തലച്ചോറിൻറെയും ശരീരത്തിന്റെയും ശരിയായ പ്രവർത്തനത്തിനായും ഇട വിട്ടുള്ള ആഹാര രീതി ഫല പ്രദമാണ്. ഹോർമോണുകളുടെ പ്രവർത്തനത്തിനും ഈ രീതി സഹായകമാണ്.

പ്രഭാത ഭക്ഷണത്തിൽ പോഷകങ്ങളും കാർബോ ഹൈഡ്രേറ്റും അടങ്ങിയ ആഹാര പദാർത്ഥങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. ഇതും നല്ല ഉറക്കത്തിലേക്കു നമ്മെ നയിക്കും.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡിലേക്ക് പന മറിച്ചിട്ട കാട്ടുകൊമ്പന്‍ കബാലി ഗതാഗതം സ്തംഭിപ്പിച്ചത് മണിക്കൂറുകളോളം  (1 hour ago)

ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു  (2 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

വിവാഹിതയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാസര്‍കോട് പിതാവ് അറസ്റ്റില്‍  (2 hours ago)

സ്‌റ്റൈലിഷ് ലുക്കില്‍ മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി  (2 hours ago)

തൊടുപുഴയില്‍ കാര്‍ മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ടു മരണം  (2 hours ago)

വീടിനുള്ളില്‍ സൂക്ഷിച്ച നാടന്‍ബോംബ് പൊട്ടിത്തെറിച്ച് 4 പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

വെഞ്ഞാറമൂട് പടക്കം പൊട്ടി യുവാവിന്റെ കൈയ്യിലെ രണ്ടു വിരലുകള്‍ നഷ്ടപ്പെട്ടു  (2 hours ago)

അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ജെഡിയു  (2 hours ago)

വെടിനിറുത്തല്‍ കരാര്‍ നിലവില്‍ വന്ന് ഒരാഴ്ചയ്ക്ക് ശേഷം ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം  (3 hours ago)

ലൂവര്‍ മ്യൂസിയത്തില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണംപോയി  (4 hours ago)

യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ കുഴഞ്ഞു വീണു; മദീനയിലേക്കുള്ള വിമാനത്തിന് തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ്  (4 hours ago)

ദേശീയ പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതിലുളള സങ്കടം പങ്കുവച്ച് ഷീല  (6 hours ago)

ലോറി ഡ്രൈവര്‍മാര്‍ക്ക് ലൈന്‍ ട്രാഫിക് പരിശീലന ക്ലാസുമായി എംവിഡി  (6 hours ago)

യുവതിയുടെ ഗര്‍ഭത്തെച്ചൊല്ലി തര്‍ക്കം: ഗര്‍ഭിണിയെ കൊലപ്പെടുത്തി കാമുകന്‍;കാമുകനെ കൊലപ്പെടുത്തി ഭര്‍ത്താവ്  (7 hours ago)

Malayali Vartha Recommends