Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പല്ലു തേക്കാൻ മാത്രമല്ല ടൂത്ത്‌പേസ്റ്റ് ......ടൂത്ത്‌പേസ്റ്റിന്റെ ഗുണങ്ങൾ എണ്ണിയാലൊടുങ്ങില്ല...

14 AUGUST 2019 12:58 PM IST
മലയാളി വാര്‍ത്ത

 പണ്ട് മാവിലയും ഉമിക്കരിയുമാണ് പല്ലു വെളുപ്പിക്കാന്‍ ഉപയോഗിച്ചിരുന്നത്. പിന്നീടത് പല്‍പ്പൊടിയിലേക്കും പല ഫ്ലേവറിലുള്ള ടൂത്ത് പേസ്റ്റുകളിലേയ്ക്കും വഴിമാറി..പല്ലിനു തിളക്കം വർധിപ്പിക്കാൻ മാത്രമല്ല മറ്റ് പല ഗുണങ്ങളും ടൂത്ത് പേസ്റ്റിൽ ഉണ്ട് . 

അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ശ്വാസകോശസംബന്ധമായ അസുഖങ്ങളോട് ചെറുത്തുനിൽ ക്കാൻ ടൂത്ത്പേസ്റ്റിനു കഴിയും എന്നത് . ടൂത്തപേസ്റ്റിൽ അടങ്ങിയിട്ടുള്ള രോഗാണുക്കളെ പ്രതിരോധിക്കുന്ന ഒരു ഘടകമാണ് ഈ സവിശേഷതയ്ക്ക് കാരണം. ശ്വാസകോശത്തെ ബാധിക്കുന്ന സിഎഫ് (സിസ്റ്റിക് ഫൈബ്രോസിസ്) എന്ന രോഗാവസ്ഥയെ 99.9ശതമാനവും ചെറുത്തുനിൽ ക്കാൻ ഇത് സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ മിഷിഗൺ സ്റ്റേറ്റ് സർവകലാശാലയിലെ ഗവേഷകരാണ് ഈ പുതിയ കണ്ടെത്തലിന് പിന്നിൽ

2500പേരിൽ ഒരാൾക്ക് കാണപ്പെടുന്ന ജനിതക രോഗമാണ് സിഎഫ്. വളരെ ചെറുപ്രായത്തിലെ പിടിപെടുന്ന ഈ രോഗം ബാധിച്ചാൽ ജീവിതകാലം മുഴുവൻ അതിന്റെ അസ്വസ്ഥതകൾ രോഗിയെ അലട്ടികൊണ്ടിരിക്കുകയും ചെയ്യും. ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാലും ശരീരത്തിൽ കടന്നിട്ടുള്ള ബാക്റ്റീരിയയെ ഇല്ലാതാക്കാൻ കഴിയില്ല. ബാക്റ്റീരിയയെ ആവരണം ചെയ്തുകൊണ്ട് ബയോഫിലിം എന്നൊരു സംരക്ഷണ വലയം രൂപപ്പെടുന്നതുകൊണ്ടാണ് ആന്റീബയോട്ടിക്കുകൾ ഫലപ്രദമാകാത്തതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ക്രിസ് വാട്ടേഴ്സ് പറഞ്ഞു.

ടൂത്ത്പേസ്റ്റുകളിൽ ഉപയോഗിക്കുന്ന ട്രൈക്ലോസാനും ടോബ്രാമൈസിൻ എന്ന ആന്റിബയോട്ടിക്കും കൂടി ചേരുമ്പോഴാണ് സിഎഫിന് കാരണമാകുന്ന ബാക്റ്റീരിയയെ ചെറുത്തുനിൽ ക്കാൻ സാധിക്കുന്നത്. 40 വർ ഷത്തിലധികമായി സോപ്പുകളിലും മറ്റ് വാണിജ്യ ഉത്പന്നങ്ങളിലും ഉപയോഗിച്ചുവരുന്ന ട്രൈക്ലോസാന്റെ അളവ് ഇത്തരം ഉത്പന്നങ്ങളിൽ അടുത്തിടെ എഫ്ഡിഐ കുറച്ചിരുന്നു. എന്നാൽ ടൂത്ത്പേസ്റ്റുകളിലെ ഇവയുടെ അളവ് കുറച്ചിട്ടില്ല. ട്രൈക്ലോസാൻ ടൂത്ത്പേസ്റ്റുകളിൽ ഉപയോഗിക്കുന്നത് നല്ലതാണെന്നു ചൂണ്ടികാണിക്കുന്ന വ്യക്തമായ തെളിവുകൾ ഉണ്ടെന്നും അതുകൊണ്ടാണ് ഇപ്പോഴും ഇതിന്റെ ഉപയോഗം അംഗീകൃതമായി തുടരുന്നതെന്നും ഗവേഷകർ ചൂണ്ടികാണിക്കുന്നു.

എന്നാൽ ട്രൈക്ലോസാൻ അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ദിവസവും പല്ലുതേക്കുന്നതുകൊണ്ടുമാത്രം ഈ രോഗം വരില്ലെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും സിഎഫ് രോഗികളിൽ ഇത് ഫല പ്രദമായ രീതിയിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് സംബന്ധിച്ച പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ക്രിസ് വാട്ടേഴ്സ് പറഞ്ഞു.

അതുപോലെ എന്ത് മരുന്ന് ചെയ്തിട്ടും മുഖക്കുരു മാറുന്നില്ല എന്ന പരാതിയുണ്ടോ? എങ്കിൽ അതിനും ടൂത്തപേസ്റ്റ് പരിഹാരം കാണും ..പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ടോക്സിന്‍ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയയെ അപ്പാടെ ഇല്ലാതാക്കാനും, ക്ലെന്‍സിംഗ്, ബ്ലീച്ച് ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള പേസ്റ്റ് മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കും. പേസ്റ്റിലെ സിലിക്ക ചര്‍മ്മത്തിന്റെ കേടുപാടുകള്‍ ഇല്ലാതാക്കുകയും ഹൈഡ്രജന്‍ പെറോക്സൈഡ് ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
നാച്ചുറല്‍ ഓര്‍ഗാനിക് ടൂത്ത് പേസ്റ്റുകള്‍ വേണം മുഖത്തു പുരട്ടാൻ ഉപയോഗിക്കേണ്ടത് ... ഫ്ലൂറോയ്ഡ് അടങ്ങിയിട്ടില്ലാത്തതും നിറം വെപ്പിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതുമായ പേസ്റ്റുകള്‍ ഉപയോഗിക്കരുത് നേരിട്ട് മുഖത്ത് പുരട്ടുന്നതിന് മുന്‍പ് ചര്‍മ്മത്തില്‍ എവിടെയെങ്കിലും ചെറിയ തോതില്‍ പുരട്ടി ത്വക്കിന് അവസ്ഥകള്‍ ഇല്ലെങ്കില്‍ മാത്രം മുഖത്ത് കുരുക്കള്‍ ഉള്ള ഭാഗത്ത് പുരട്ടുന്നതാണ് നല്ലത് . മുഖക്കുരു മാത്രം മൂടുന്ന രീതിയിലാണ് പേസ്റ്റ് ഇടേണ്ടത് . ഒരിക്കലും തടവിക്കൊടുക്കുകയോ അമർത്തി തിരുമുകയോ ചെയ്യാൻ തുനിയരുത്‌. അത്‌ ഇരട്ടി ദോഷമാകും ചെയ്യുക. ഒരു മണിക്കൂർ കഴിഞ്ഞ്‌ കഴുകി കളയാം. തീർച്ചയായും ഫലം ലഭിക്കുന്നതാണ്

ഇനിയും ടൂത്ത് പാസ്റ്റിന്റർ ഉപയോഗങ്ങൾ നിരവധിയുണ്ട്.കാറിന്റെ ഹെഡ് ലൈറ്റ് തിളങ്ങാന്‍ ഒരല്‍പം ടൂത്ത്‌പേസ്റ്റ് വെള്ളവുമായി മിക്‌സ് ചെയ്ത് അതില്‍ ഒരു തുണി മുക്കി ഹെഡ് ലൈറ്റില്‍ പുരട്ടി അഞ്ച് മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയാം...
ഇസ്തിരിപ്പെട്ടിയില്‍ അല്പം ടൂത്ത്‌പേസ്റ്റ് തേച്ച് കുറച്ച് നേരം വച്ചിരുന്നതിന് ശേഷം ഉണങ്ങിയ തുണി കൊണ്ട് തുടച്ചെടുത്താൽ ഇസ്തിരിപ്പെട്ടിയുടെ അടിയില്‍ കറുത്ത നിറം ഉണ്ടെങ്കിൽ മാറും

ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ അരിഞ്ഞ ശേഷം കയ്യിലുള്ള മണം കളയാന്‍ അല്പം ടൂത്ത് പേസ്റ്റ് വെള്ളത്തില്‍ കലക്കി ആ വെള്ളം കൊണ്ട് കൈ കഴുകിയാല്‍ മതി...
ഫോണിൽ സ്ക്രാച്ച് ഉണ്ടെങ്കിൽ അല്പം ടൂത്ത്‌പേസ്റ്റ് പഞ്ഞിയില്‍ പുരട്ടി സ്ക്രാച്ചിൽ വട്ടത്തിൽ പുരട്ടി തുടച്ചെടുത്താല്‍ മതി.

ഷൂവില്‍ വീണ പോറലുകള്‍ മാറ്റാന്‍ ടൂത്ത്‌പേസ്റ്റ് നനഞ്ഞ തുണിയില്‍ എടുത്ത് പോറല്‍ വീണ ഭാഗത്ത് നന്നായി ഉരസുക. വലിയ പോറലുകളാണെങ്കില്‍ തുണിക്ക് പകരം നനഞ്ഞ ടൂത്ത് ബ്രഷ് ഉപയോഗിക്കാം. ശേഷം തുണി കൊണ്ട് തുടച്ചെടുത്താല്‍ മതി.

വീട്ടില്‍ കൊച്ചു കുട്ടികള്‍ ഉണ്ടെങ്കില്‍ ചുവരില്‍ ക്രയോണ്‍സ് കൊണ്ടും മാര്‍ക്കര്‍ കൊണ്ടുമെല്ലാം കുത്തി വരച്ച് വൃത്തികേടാക്കിയിട്ടുണ്ടാകും. ഇത്തരത്തിലുള്ള പാടുകള്‍ കളയാന്‍ ഒരല്പം ടൂത്ത്‌പേസ്റ്റ് ബ്രഷിലെടുത്ത് പാടുകളില്‍ നന്നായി ഉരയ്ക്കുക. ഇത്തരത്തില്‍ മര ഉരുപ്പടികളിലെയും പാടുകള്‍ മാറ്റാം

സിങ്കിലും ടോയ്‌ലറ്റിലുമെല്ലാം കാണുന്ന കറുത്ത പാടുകള്‍ കളയാന്‍ അല്പം ടൂത്ത്‌പേസ്റ്റ് പഴയ ടൂത്ത് ബ്രഷില്‍ എടുത്തു കറയില്‍ നന്നായി ഉരയ്ക്കുക. ശേഷം വെള്ളം കൊണ്ട് കഴുകി കളയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (53 minutes ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (2 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends