Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ഉച്ച ഭക്ഷണത്തിനൊപ്പം വൈറ്റമിന്‍ ഡി ഗുളികകള്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം ...അല്ലെങ്കില്‍ ഒരു ഗ്ലാസ് പാലിനൊപ്പം ഇതു കഴിയ്ക്കാം. ഇതല്ലെങ്കില്‍ അല്‍പം നെയ്യോ ചീസോ ബട്ടറോ എടുത്ത് ഇതിനൊപ്പം വേണം വിറ്റാമിൻ ഡി സപ്പ്ളിമെന്റുകൾ കഴിക്കുന്നത്

26 SEPTEMBER 2019 01:52 PM IST
മലയാളി വാര്‍ത്ത

വൈറ്റമിന്‍ ഡിയുമായി ബന്ധമുണ്ട്. വൈറ്റമിന്‍ ഡി കുറവുള്ളവരില്‍ തൈറോയ്ഡ് രോഗങ്ങള്‍ കൂടുന്നതായി കണ്ടിട്ടുണ്ട്. തൈറോയ്ഡ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും വൈറ്റമിന്റെ കുറവു കാരണമാകുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്

ഇന്നത്തെ കാലത്ത് മൂന്നിൽ രണ്ടുപേർക്കും കാണുന്ന ഒരു അസുഖമാണ് വിറ്റാമിൻ ഡി യുടെ കുറവ് .മാറിയ ജീവിത സാഹചര്യങ്ങളും ഭക്ഷണക്രമവും തന്നെയാണ് ഇതിനു പ്രധാന കാരണം ..ദിവസത്തിൽ ഏറിയ പങ്കും എ സി യിലോ റൂമിനുള്ളിലോ ഇരുന്നു ജോലി ചെയ്യുന്നവർക്ക് ഒരിക്കലും സൂര്യപ്രകാശം ശരീരത്തു കൊള്ളാറില്ല.. ഇത് വിറ്റാമിൻ ഡി കുറയാൻ കാരണമാണ്. ഇരുണ്ട ചർമ്മമുള്ളവർക്ക് വിറ്റാമിന് ഡി ആഗിരണം ചെയ്യാനുള്ള കഴിവ് കുറവായതിനാൽ ഇവർ കൂടുതൽ സമയം സൂര്യ പ്രകാശം ഏൽക്കുന്നത് ഈ കുറവ് പരിഹരിക്കും ..കത്തുന്ന വെയിലില്‍ പോയി നില്‍ക്കണം, എന്നല്ല പറയുന്നത്. രാവിലെയും വൈകീട്ടും ഇളം വെയിലേറ്റാല്‍ മതിയാകും.

ദഹന വ്യവസ്ഥയിൽ രോഗങ്ങൾ ഉള്ളവർക്കും വിറ്റാമിൻ ഡി യുടെ അഭാവം കാണാറുണ്ട് . വിറ്റാമിൻ ഡി ആഗീരണം ചെയ്യാൻ കഴിയാതെ വരുന്നതാണിതിന് കാരണം. തടിച്ച ആളുകൾക്കും വിറ്റാമിൻ ഡി കുറവായിരിക്കും. രക്തത്തിൽ നിന്നും വിറ്റാമിൻ ഡി ,കോശങ്ങൾ ആഗീരണം ചെയ്യുന്നതാണിതിന് കാരണം

ഇടയ്ക്കിടയ്ക്ക് ‘ഫ്ലൂ’വും നീരുവീഴ്ച്ചയുമൊക്കെ വരുന്നവര്‍ വിറ്റാമിന്‍ ഡി കൂടുതല്‍ കഴിച്ചാൽ മതി . വിറ്റാമിന്‍ ഡി കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയും, മറ്റ് വിറ്റാമിന്‍ ഡി സപ്ലിമെന്‍റുകള്‍ ഉപയോഗിക്കുകയും ചെയ്താല്‍, ഈ രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടാമെന്ന് മസാച്ചുസെറ്റ്സ് ജനറല്‍ ആശുപത്രിയിലെ ഗവേഷകര്‍പറയുന്നു. ”ന്യൂമോണിയ അടക്കമുള്ള അസുഖങ്ങള്‍ വിറ്റാമിന്‍ ഡി കൊണ്ട് പ്രതിരോധിക്കാന്‍ പറ്റും. ആവശ്യത്തിന് സൂര്യ പ്രകാശം കൊള്ളുന്നതും വിറ്റാമിന്‍ ഡി യുടെ അപര്യാപ്തത കുറയ്ക്കാന്‍ നല്ലതാണ്”

എല്ലുകളുടെ വളര്‍ച്ചയ്ക്കും ബലത്തിനുമെല്ലാം ഏറെ അത്യാവശ്യമായ ഒന്നാണിത്. കാല്‍സ്യമാണ് എല്ലുകള്‍ക്ക് ബലം നല്‍കുന്നതും വളര്‍ച്ചയ്ക്കു കഴിയൊരുക്കുന്നതും ഭാവിയില്‍ എല്ലിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതുമെല്ലാം. എല്ലിനു മാത്രമല്ല, പല്ലിന്റെ ആരോഗ്യത്തിനും ഏറെ പ്രധാനപ്പെട്ട ഒന്നാണ് കാല്‍സ്യം. കാല്‍സ്യത്തിന്റെ കുറവ് എല്ലിനും പല്ലിനുമെല്ലാം ഗുരുതര പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യും..

കാല്‍സ്യം ശരീരത്തില്‍ എത്രയുണ്ടെങ്കിലും ഇത് ശരീരത്തിന് ഉപയോഗപ്പെടുത്തണമെങ്കില്‍, ശരീരം ഇത് ആഗിരണം ചെയ്യണമെങ്കില്‍ വൈറ്റമിന്‍ ഡി ആവശ്യമാണ്. വൈറ്റമിന്‍ ഡി ഇല്ലെങ്കില്‍ എത്ര തന്നെ കാല്‍സ്യം ശരീരത്തില്‍ എത്തുന്നുണ്ടെങ്കിലും ഇതെല്ലാം തന്നെ പാഴാകുമെന്നര്‍ത്ഥം..

വൈറ്റമിന്‍ ഡി എന്നത് ഫാറ്റില്‍ അലിയുന്ന ഒരു വൈറ്റമിനാണ്. സാധാരണ ഗതിയില്‍ സൂര്യപ്രകാശത്തില്‍ നിന്നാല്‍ ഇത് ചര്‍മത്തിനടിയില്‍ ഇത് രൂപപ്പെടുന്നതാണ് സാധാരണ രീതി. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണം ശരിയായി കഴിക്കാത്തതും രോഗാവസ്ഥയ്ക്ക് കാരണമാണ് . മാംസാഹാരം കഴിക്കുന്നവരേക്കാൾ സസ്യാഹാരം കഴിക്കുന്നവർക്കാണിത് കൂടുതൽ കാണുന്നത്.

ചെമ്പല്ലി, മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങളിൽ വിറ്റാമിന്‍ ഡി ധാരാളമുണ്ട് . ദിവസവും ഇവ കഴിക്കുന്നത് ആവശ്യമായ വിറ്റാമിന്‍ ഡി ലഭ്യമാക്കും. മുട്ടയും വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയതാണ്. രണ്ട് വലിയ മുട്ട കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ 80 ശതമാനം വിറ്റാമിന്‍ ഡി അതിൽനിന്നു തന്നെ ലഭിക്കും.

മുട്ട മഞ്ഞ, അയില പോലുള്ള മീനുകള്‍, പാലുല്‍പന്നങ്ങള്‍, ലിവര്‍, ചീസ് എന്നിവയെല്ലാം തന്നെ വൈറ്റമിന്‍ ഡി സമ്പുഷ്ടമാണ്.. വൈറ്റമിനുകളായ A, D, E, B12, K, മിനറല്‍സ്, എന്നിവയുടെ കേദാരമാണ് മുട്ട. ഒരു മുട്ടയില്‍ 185 mg കൊളസ്ട്രോള്‍ ആണുള്ളത്. എന്നാല്‍ ഈ കൊളസ്ട്രോള്‍ ഒരിക്കലും ചീത്ത കൊളസ്ട്രോള്‍ അല്ല ..

പാലും പാലുത്പന്നങ്ങളും വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയതാണ്. ദിവസേന യോഗര്‍ട്ട് കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭ്യമാകും. ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രിനോളജി & മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമാണ്..കോഡ് ലിവര്‍ ഓയില്‍ വിറ്റാമിന്‍ ഡിയുടെ മികച്ച ഉറവിടമാണ്

ഇതിനു പുറമേ വൈറ്റമിന്‍ ഡി കുറവുള്ളവര്‍ക്ക് ഇതിന്റെ സപ്ലിമെന്റുകള്‍ ഗുളിക രൂപത്തില്‍ നല്‍കാറുണ്ട്. അതായത് വൈറ്റമിന്‍ ഡി ഗുളികകള്‍. എന്നാല്‍ ഈ ഗുളികകള്‍ കഴിയ്ക്കുമ്പോഴും ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഗുണം ലഭിയ്ക്കില്ലെന്നു മാത്രമല്ല, ചിലപ്പോള്‍ അപകടമാകുകയും ചെയ്യും

വൈറ്റമിന്‍ ഡി കുറവെങ്കില്‍ രക്തപരിശോധനയിലൂടെ അറിയം. ഇതു കുറവെങ്കില്‍ മാത്രമേ സപ്ലിമെന്റുകള്‍ കഴിയ്ക്കാവൂ.പല ഘടകങ്ങളും കണക്കിലെടുത്താണ് വൈറ്റമിന്‍ ഡിയുടെ അളവ് നിര്‍ദേശിയ്ക്കുന്നത്. മറ്റ് രോഗാവസ്ഥകള്‍, കഴിയ്ക്കുന്ന മറ്റു മരുന്നുകള്‍, പ്രായം, താമസിയ്ക്കുന്ന സ്ഥലം, തൂക്കം തുടങ്ങിയ പല ഘടകങ്ങളും വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ നിര്‍ദേശിയ്ക്കുമ്പോള്‍ ഡോക്ടര്‍മാര്‍ കണക്കിലെടുക്കും. ഇതനുസരിച്ചാണ് ഇവര്‍ ഇതിന്റെ അളവ് നിര്‍ണയിക്കുക. അതായത് പലര്‍ക്കും പല അളവാണ് എന്നതു വാസ്തവം. അല്ലാതെ ഒരു വീട്ടില്‍ വൈററമിന്‍ ഡി ഗുളികകള്‍ വാങ്ങിച്ച് ഇതിന്റെ കുറുവള്ളവരും ഇല്ലാത്തവരും വൈറ്റമിന്‍ ഗുളിക എന്ന രീതിയില്‍ കഴിയ്ക്കരുത്. ഇത് മറ്റു പ്രശ്‌നങ്ങളുണ്ടാക്കാം

വൈറ്റമിന്‍ ഡി ഗുളികകള്‍ കൊഴുപ്പുള്ള ഭക്ഷണത്തിനൊപ്പം കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലതെന്നു വേണം, പറയുവാന്‍. അതായത് ഇറച്ചി, മീന്‍, മുട്ട ഇതു പോലെ കൊഴുപ്പുളള ഭക്ഷണങ്ങള്‍ക്കൊപ്പം കഴിയ്ക്കുന്നത് വിറ്റാമിന് ഡി പെട്ടെന്ന് ശരീരം ആഗിരണം ചെയ്യാൻ സഹായിക്കും

നാം പലപ്പോഴും ഇറച്ചിയും മീനും ഇതുപോലെയുള്ള കൊഴുപ്പു ഭക്ഷണങ്ങളും കഴിയ്ക്കുന്നത് ഉച്ചയ്ക്കാകും..ഇതാണ് ഉച്ച ഭക്ഷണത്തിനൊപ്പം വൈറ്റമിന്‍ ഡി ഗുളികകള്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നു പറയുവാന്‍ കാരണം ഇതാണ്.അല്ലെങ്കില്‍ ഒരു ഗ്ലാസ് പാലിനൊപ്പം ഇതു കഴിയ്ക്കാം. ഇതല്ലെങ്കില്‍ അല്‍പം നെയ്യോ ചീസോ ബട്ടറോ എടുത്ത് ഇതിനൊപ്പം വേണം വിറ്റാമിൻ ഡി സപ്പ്ളിമെന്റുകൾ കഴിക്കുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (5 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (6 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (7 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (7 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (8 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (8 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (9 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (9 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (10 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (10 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (11 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (11 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (12 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (13 hours ago)

Malayali Vartha Recommends