Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പതിവായി ടീ ബാഗ് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല... ടീ ബാഗ് ഒരു തവണ ഉപയോഗിക്കുന്നതിലൂടെ 11 ബില്യണ്‍ പ്ലാസ്റ്റിക് തരികളാണ് മനുഷ്യ ശരീരത്തില്‍ എത്തുന്നത്

02 OCTOBER 2019 06:13 PM IST
മലയാളി വാര്‍ത്ത

ഇപ്പോൾ ടി ബാഗുകൾ സർവ്വ സാധാരണമായിക്കഴിഞ്ഞിരിക്കുകയാണ് ... മലയാളികളുടെ ദിവസം തുടങ്ങുന്നതുപോലും കാപ്പി അല്ലെങ്കിൽ ചായ കുടിച്ചാണ്. തേയിലപ്പൊടി ഇട്ട് തിളപ്പിച്ചെടുത്ത ചായ ഊതിക്കുടിക്കുന്നതില്‍ നിന്ന് കാലം മാറിയപ്പോൾ കൂടുതലായി ടീ ബാഗുകൾ ഉപയോഗിക്കാൻ തുടങ്ങി.. . പ്ലാസ്റ്റിക് കോട്ടിങ്ങ് കവറിനുള്ളിലെ തേയിലപ്പൊടി തിളപ്പിച്ച വെള്ളത്തിലേക്ക് ഇറക്കിവെച്ചു കുടിക്കുന്നതാണ് ഇപ്പോൾ പതിവ് ..ഓഫീസുകളിലും കാന്‍റീനുകളിലുമെല്ലാം ചായപ്പൊടിക്ക് പകരമായി ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത് ടീ ബാഗുകളാണ്...

എന്നാല്‍ പതിവായി ടീ ബാഗ് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് . ടീ ബാഗ് ഒരു തവണ ഉപയോഗിക്കുന്നതിലൂടെ 11 ബില്യണ്‍ പ്ലാസ്റ്റിക് തരികളാണ് മനുഷ്യ ശരീരത്തില്‍ എത്തുന്നതെന്നാണ് മാക്ഗില്‍ സര്‍വര്‍കലാശാലയിലെ കെമിക്കല്‍ എന്‍ജീനിയര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്.

നാലു തരത്തിലുള്ള പ്ലാസ്റ്റിക് ടീ ബാഗുകള്‍ ആണ് മാക്ഗില്‍ സര്‍വകലാശാലയിലെ ഗവേഷക സംഘം പരിശോധിച്ചത്. തിളപ്പിച്ച വെള്ളത്തില്‍ ഇട്ടാണ് പ്ലാസ്റ്റിക് ടീ ബാഗുകള്‍ സംഘം പരിശോധന നടത്തിയത്. ഒരു ടീ ബാഗില്‍ നിന്ന് 11 ബില്യണ്‍ മൈക്രോ പ്ലാസ്റ്റിക്ക് തരികളും മൂന്ന് ബില്യണ്‍ നാനോ പ്ലാസ്റ്റിക്ക് തരികളും മനുഷ്യ ശരീരത്തില്‍ എത്തുന്നുവെന്നാണ് സംഘം കണ്ടെത്തിയിരിക്കുന്നത്.

ഇലക്ട്രോൺ മൈക്രോസ്‌കോപ്പിലൂടെയാണ് പ്ലാസ്റ്റിക് തരികള്‍ കണ്ടെത്തിയിരിക്കുന്നത്. നിര്‍ണായക കണ്ടെത്തലുകള്‍ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി ജേണലായ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ആണ് പ്രസിദ്ധീകരിച്ചത് . വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു മനുഷ്യ ശരീരത്തില്‍ ആഴ്ചയില്‍ അഞ്ച് ഗ്രാം പ്ലാസ്റ്റിക് അകത്തു ചെല്ലുന്നുവെന്നാണ്, അതയായത് ഒരു ക്രെഡിറ്റ് കാര്‍ഡിനു സമാനം ആയ തൂക്കം പ്ലാസ്റ്റിക്കാണ് നമ്മുടെ ശരീരത്തിൽ എല്ലാ ആഴ്ചയിലും എത്തുന്നത്

എന്നാല്‍ എല്ലാ ടീ ബാഗുകളും പ്ലാസ്റ്റിക് കൊണ്ടല്ല നിര്‍മ്മിക്കുന്നത്. ഭൂരിപക്ഷം ടീബാഗുകളും ഫൈബര്‍ അല്ലെങ്കില്‍ നാര് കൊണ്ടാണ് നിര്‍മ്മിക്കുന്നത്. ചില ഫാന്‍സി ടീ ബാഗുകളാണ് ഇത്തരത്തില്‍ പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിക്കുന്നത്. അതുപോലെ തന്നെ പ്ലാസ്റ്റിക് ടീ ബാഗുകള്‍ ഉപയോഗിക്കുമ്പോള്‍ ലക്ഷക്കണക്കിന് അതിസൂഷ്മ കണങ്ങള്‍ ചായയില്‍ കലരുമെന്നും പഠനമുണ്ട്. എന്നാല്‍ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ വ്യാപ്തി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് ആന്‍റ് ടെക്‌നോളജി ജേര്‍ണലില്‍ പറയുന്നു. ചെറിയ നാനോ പാര്‍ട്ടിക്കിളുകളായി ഈ പ്ലാസ്റ്റിക്കുകള്‍ മാറുമെന്നും പഠനത്തില്‍ പറയുന്നു

അപകടഭീഷണി ഉയര്‍ത്തുന്നതിനാല്‍ ഇത്തരം ടീ ബാഗുകള്‍ അനുവദിക്കാനാകില്ല എന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാസംഘവും നേരത്തെ പറഞ്ഞിരുന്നു. പിന്‍ ഉള്‍പ്പെട്ട ടീ ബാഗുകള്‍ നിരോധിക്കണമെന്ന് എഫ്.എസ്.എസ്.എ.ഐ (ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) നേരത്തേ തീരുമാനിച്ചിരുന്നു

അതുകൊണ്ട് ഇനി ചായ അല്ലെങ്കിൽ കാപ്പി കുടിക്കുമ്പോൾ ടി ബാഗുകൾ പ്ലാസ്റ്റിക്ക് അല്ല എന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കുമല്ലോ ...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (50 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (52 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (55 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (1 hour ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (9 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends