Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

രോഗത്തെ പ്രതിരോധിക്കാന്‍ ശീലമാക്കാം കോവിഡ് ഡയറ്റ്...

23 MAY 2020 12:24 PM IST
മലയാളി വാര്‍ത്ത

ലോകം ഇന്ന് കൊറോണഭീതിയിലാണ്.. രോഗം വരാതിരിക്കാനും വൈറസ് ബാധയെ പ്രതിരോധിക്കാനും ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന മുൻകരുതലുകൾ എടുക്കുമ്പോഴും ആരോഗ്യകാര്യങ്ങളിൽ പലർക്കും ആശങ്കയുണ്ട്. ജിമ്മുകൾ, ഫിറ്റ്നസ് സെന്ററുകൾ എന്നിവയെല്ലാം അടച്ചു. റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും നിയന്ത്രണം കൊണ്ടുവന്നു

കോവിഡ് 19 നു കാരണമാകുന്ന നോവൽ കൊറോണ വൈറസ് ഉൾപ്പടെയുള്ള വൈറസുകളോടു പൊരുതാനും പ്രതിരോധിക്കാനുമെല്ലാം ശക്തമായ ഒരു രോഗപ്രതിരോധ സംവിധാനം ഈ സമയത്ത് ആവശ്യമാണ്. അതുകൊണ്ടുതന്നെ ശരിയായ ഭക്ഷണവും വളരെ പ്രധാനമാണ്.

ശരീരത്തിലെ അമിതമായ കൊഴുപ്പ്, പ്രതിരോധകോശങ്ങളെ ഉത്തേജിപ്പിക്കുകയും അതു ശരീരത്തിന് ദോഷകരമായി മാറുകയും ചെയ്യും. സമീകൃത ഭക്ഷണം കഴിക്കുന്നതു മൂലം ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും രോഗപ്രതിരോധശക്തി വർധിപ്പിക്കാനും സാധിക്കും.

കോവിഡ് 19നെതിരെ വാക്സിനോ ഫലപ്രദമായ ചികിത്സയോ ലഭ്യമല്ലാത്തതിനാൽ നമ്മുടെ ശ്രദ്ധ ആരോഗ്യശീലങ്ങളിലേക്ക് പ്രത്യേകിച്ച് പ്രതിരോധശക്തി വർധിപ്പിക്കുന്ന ഭക്ഷണങ്ങളിലേക്ക് തിരിഞ്ഞിട്ടുണ്ട്. എന്നാൽ ഫിറ്റ് ആയിരിക്കാൻ എന്തു കഴിക്കണമെന്ന സംശയം പലർക്കുമുണ്ട്. കോപ്പർ, ഒമേഗ 3 ഫാറ്റിആസിഡ്, വൈറ്റമിനുകൾ മുതലായവ അടങ്ങിയ ഭക്ഷണരീതി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും.

പ്രതിരോധശക്തി വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കോവിഡ് ഡയറ്റിൽ കഴിക്കേണ്ടത് ഇവയാണ്.

1. കോപ്പർ
ആരോഗ്യമുള്ള ശരീരത്തിന്, പ്രത്യേകിച്ചും പ്രതിരോധ സംവിധാനത്തിന്റെ ശരിയായ പ്രവർത്തനത്തിന് അത്യാവശ്യമായ മൈക്രോന്യൂട്രിയന്റ് ആണ് കോപ്പർ. അരുണരക്താണുക്കളെ നിർമിക്കാനും നാഡീകോശങ്ങളെ ആരോഗ്യമുള്ളതാക്കാനും കൊഴുപ്പിനെ വിഘടിപ്പിക്കാനും കൊളാജന്റെ നിര്‍മാണത്തിനും കോപ്പർ സഹായിക്കുന്നു. കൂടാതെ പ്രതിരോധ സംവിധാനത്തിനു പിന്തുണ നൽകുന്ന വളർച്ചയ്ക്കും ആരോഗ്യത്തിനും കോപ്പർ അത്യാവശ്യമാണ്. കടൽവിഭവങ്ങൾ (കണവ, വലിയ ചെമ്മീൻ, മുത്തും കക്കയും) അണ്ടിപ്പരിപ്പുകൾ, പയറുവർഗങ്ങൾ (ലെന്റിൽസ്, സോയാബീൻ), പച്ചക്കറികൾ മുതലായവയിൽ ചെമ്പ് ധാരളമുണ്ട്.

2. ഒമേഗ 3 ഫാറ്റി ആസിഡ്
ഇൻഫ്ലമേഷൻ, ഇൻസുലിൻ പ്രതിരോധം ഇവ മെച്ചപ്പെടുത്താനും ഹൃദ്രോഗത്തിന്റെ അപകടസാധ്യതകള്‍ ഇല്ലാതാക്കാനും ഒമേഗ3 ഫാറ്റി ആസിഡിനു കഴിയും. വിഷാദം അകറ്റാനും രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഇവയ്ക്കു കഴിവുണ്ട്. ശരീരഭാരം കുറയ്ക്കാനും പൊണ്ണത്തടി പ്രതിരോധിക്കാനും സഹായിക്കുന്നു. ചെറിയ മത്സ്യങ്ങൾ ചിയസീഡ്സ്, ഫ്ലാക്സ്‌സീഡ്സ്, വാൾനട്ട്, സ്പിനാച്ച് എന്നിവയിലും ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്.

3. വൈറ്റമിൻ ഡി
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താൻ സൺഷൈൻ എന്ന വൈറ്റമിൻ ഡിക്കു കഴിവുണ്ട്. വൈറ്റമിൻ ഡി കുറയുന്നത് കോവിഡ് 19ന്റെ കൂടിയ മരണനിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അടുത്തിടെ ഒരു പഠനം തെളിയിച്ചു. ശ്വസനസംബന്ധമായ അണുബാധകളിൽ നിന്നു സംരക്ഷണമേകാൻ വൈറ്റമിൻ ഡിക്കു കഴിവുണ്ടെന്നും പഠനങ്ങൾ നിർദേശിക്കുന്നു.

ഹൃദ്രോഗം തടയാനും വിഷാദമകറ്റാനും ശരീരഭാരം പെട്ടെന്നു കുറയ്ക്കാനും ഡി വൈറ്റമിൻ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞക്കരു, അയല, മത്തി, ചെമ്മീൻ, ഓറഞ്ച് ജ്യൂസ്, പാൽ, തൈര്, സെറിയൽ ഇവയെല്ലാം വൈറ്റമിൻ ഡി അത്യാവശ്യത്തിനുണ്ട് . തൈര്, മോരുവെള്ളം എന്നിവയൊക്കെ കുടിക്കുന്നത് ചൂടിനെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വർധിക്കാനും നല്ലതാണ്

4. ഇരുമ്പ്
രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു, ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു, ക്ഷീണമകറ്റുന്നു തുടങ്ങി നിരവധി ഗുണങ്ങൾ ഇതിനുണ്ട്. ആരോഗ്യകരമായ ഗർഭാവസ്ഥയ്ക്ക് വളരെ പ്രധാനമായ ഒരു മൈക്രോന്യൂട്രിയന്റാണ് ഇരുമ്പ്. മുട്ട, കരൾ, ബീഫ്, പരിപ്പ്, പയർവർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ (കശുവണ്ടി, ബദാം), മുഴുധാന്യങ്ങൾ, ഇരുണ്ട പച്ചനിറത്തിലുള്ള ഇലക്കറികൾ ഇവയെല്ലാം ഇരുമ്പിന്റെ ഉറവിടങ്ങളാണ്.

ഭക്ഷ്യനാരുകൾ
ശരീരഭാരം കുറയ്ക്കാനും വയറു കുറയ്ക്കാനും ഇവ സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ചിലയിനം കാൻസറുകൾ ഇവ വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. ഉദരത്തിലെ ബാക്ടീരിയകൾക്കു നല്ലതാണ്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യമുള്ളതാക്കുന്നു. ദഹനത്തിന് നാരുകൾ പ്രധാനമാണ്.

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ ഇവയിൽ നിന്നു ലഭിക്കുന്ന നാരുകൾ കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാൻ സഹായിക്കുന്നു. ബ്രൊക്കോളി, കാരറ്റ്, ബീൻസ്, പരിപ്പുകൾ, ബെറിപ്പഴങ്ങൾ, പെയർ, ഓറഞ്ച്, മുഴുധാന്യങ്ങൾ, നട്സ്, സീഡ്സ് ഇവയിൽ ഭക്ഷ്യനാരുകൾ ധാരാളമുണ്ട്.

ധാരാളം പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ സമീകൃതഭക്ഷണത്തോടൊപ്പം വ്യായാമവും കൂടിയാകുമ്പോൾ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുകയും ഫിറ്റ്നസ് നിലനിൽക്കുകയും ചെയ്യും.

വളരെ പെട്ടെന്ന് ഫലം ലഭിക്കുമെങ്കിലും ഡയറ്റീഷന്മാരും ആരോഗ്യവിദഗ്ധരും ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാത്ത ഒന്നാണ് കീറ്റോ ഡയറ്റ്. ഏറെ പാർശ്വഫലങ്ങൾ ഉള്ളതായതിനാൽ കീറ്റോ ഡയറ്റ് ഈ സമയത്ത് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (28 minutes ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (47 minutes ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (1 hour ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (1 hour ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (1 hour ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (2 hours ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (2 hours ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (2 hours ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (2 hours ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (2 hours ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (2 hours ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (2 hours ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (2 hours ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (3 hours ago)

Malayali Vartha Recommends