Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

അമ്മയാകാൻ ഒരുങ്ങുന്നവർ രണ്ടുപേർക്കുള്ളതു കഴിക്കണമോ ?

12 NOVEMBER 2020 05:17 PM IST
മലയാളി വാര്‍ത്ത


ഒരു കുഞ്ഞിന്റെ അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടെയും സ്വപ്‌നമാണ്. ആരോഗ്യവതിയാണെങ്കിലും പലപ്പോഴും തങ്ങളുടേതായ ചില പ്രശ്‌നങ്ങള്‍ അവരെ എന്നും അലട്ടാറുണ്ട്. ഗർഭത്തിന്റെ ആദ്യ നാളുകളിൽ കടുത്ത ക്ഷീണമാണ് മിക്കവർക്കും... അതുകൊണ്ട് തന്നെ ആദ്യ മാസങ്ങളിൽ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്

ആദ്യ മാസങ്ങളിൽ പോഷകങ്ങളുടെ കുറവുണ്ടായാൽ അതു കുഞ്ഞിന്റെ ബുദ്ധിയും വളർച്ചയും മുരടിക്കുന്നതിനു കാരണമാകും. വൈറ്റമിൻ ബി കോപ്ലക്സ് ഗ്രൂപ്പിൽപ്പെട്ട പോഷകമാണു ഫോളിക് ആസിഡ് (വൈറ്റമിൻ ബി–9 അഥവാ ഫോളേറ്റ്).

ഓറഞ്ച്, സ്ട്രോബറി തുട‍ങ്ങിയ പഴങ്ങള്‍, തവിടോടു കൂടിയ ധാന്യങ്ങൾ, പരിപ്പ്– പയറു വർഗ്ഗങ്ങൾ, പാലക് ചീര, ബ്രോക്കോളി എന്നിവയിൽ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. പക്ഷേ, ഛർദിയും അസ്വസ്ഥതകളും കാരണം പോഷണം വേണ്ടത്ര കിട്ടിയെന്നു വരില്ല. അതു കൊണ്ട് ഫോളിക് ആസിഡ് ഗുളിക കഴിക്കണം.

ഗർഭിണികളിൽ വിളർച്ച സ്ഥിരമാണ്. ഗർഭിണിക്കു വേണ്ടി വരുന്ന അധിക കാൽസ്യമായ 30 ഗ്രാമില്‍ 27.5 ഗ്രാമും ഗർഭസ്ഥശിശുവിന്റെ ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. കുഞ്ഞിനാവശ്യമായ കാൽസ്യം ലഭിച്ചില്ലെങ്കിൽ അമ്മയുടെ എല്ലുകളിൽ നിന്ന് അത് വലിച്ചെടുക്കും. ആതുകൊണ്ട് കാൽസ്യം, അയൺ, വൈറ്റമിൻ ഗുളികകൾ ഡോക്ടറുടെ നിർദേശാനുസരണം കഴിക്കണം

ഗർഭിണി ‘രണ്ടുപേർക്കുള്ളതു കഴിക്കണ’മെന്നാണ് കാരണവൻമാർ പറയാറ്. ഇതിനു ഭക്ഷണത്തിന്റെ അളവു കൂട്ടണമെന്നല്ല, പോഷണം കൂട്ടണമെന്നാണ് അർത്ഥം. ചോറിന്റെ അളവു കുറച്ച് കറികൾ കൂടുതൽ കഴിക്കുക. ചെറിയ അളവിൽ ആറുനേരം ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. കാപ്പിയും ചായയും ഒഴിവാക്കി ആ നേരങ്ങളിൽ പഴച്ചാറുകൾ കഴിക്കാം. ഇലക്കറികൾ, ചുവന്ന ഇറച്ചി, പയർവർഗ്ഗങ്ങൾ, പാൽ, മത്സ്യ വിഭവങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മാംസഭക്ഷണവും മധുരവും അധികമാകാതെ ശ്രദ്ധിക്കണം. ചൈനീസ് ഭക്ഷണവും കൃത്രിമ നിറം ചേർത്തവയും പൂർണമായും ഒഴിവാക്കണം.

രക്തസ്രാവം, അംനിയോട്ടിക് ഫ്ലൂയിഡ് ലീക്ക് തുടങ്ങി എന്തുണ്ടായാലും ഉടൻ ഡോക്ടറുടെ സഹായം തേടണം. മനംപിരട്ടലും തലകറക്കവും ഒപ്പം ഛർദിയും ഉണ്ടാകുക, കാഴ്ച മങ്ങുകയോ വസ്തുക്കൾ ഇരട്ടയായികാണുകയോ ചെയ്യുക തുടങ്ങിയവയും നിസ്സാരമായി കാണരുത്. കുഞ്ഞിന്റെ ചലനങ്ങൾ അഞ്ചാം മാസം മുതൽ അനുഭവപ്പെട്ടു തുടങ്ങും. കുഞ്ഞിന്റെ ചലനം കുറയുന്ന പക്ഷം ഡോക്ടറെ സമീപിക്കണം. ഡോക്ടറുടെ നിർദേശമില്ലാതെ കഴിക്കുന്ന ഏതു മരുന്നും ഗർഭസ്ഥശിശുവിനെ ബാധിക്കാം. ഏതെങ്കിലും രോഗത്തിനു പതിവായി മരുന്നു കഴിച്ചുകൊണ്ടിരിക്കുന്നവർ ഗർഭവതിയാകും മുൻപു തന്നെ ഡോക്ടറുടെ ഉപദേശം തേടണം

സ്ത്രീകളിലെ വന്ധ്യതക്ക് കാരണമാകുന്ന പല ഘടകങ്ങള്‍ ഉണ്ട്. ഇന്നത്തെ ഫാസ്‌റ്റ് ഫുഡ് ക്രമങ്ങളും ജീവിത സാഹചര്യങ്ങളും ഒരു പരിധിവരെ അമ്മയാകുക എന്ന മോഹത്തിന് വിലങ്ങു തടിയാകാറുണ്ട്. ശരിയായ ആഹാരം കഴിക്കുന്നതിലൂടെ ഒരു പരിധി വരെ ഇതിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകള്‍ക്കുള്ള ഉത്തമ ആഹാരങ്ങളില്‍ ഒന്നാണ് മുട്ട. കോളിന്, ഫോളിക്, ഓമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയിട്ടുള്ള മുട്ട ഗര്‍ഭധാരണത്തിന് വലിയ തോതില്‍ സഹായം നല്‍കുന്നതാണ്. രുചികരമായ ചിപ്പി വിഭവങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ചിപ്പിയില്‍ അടങ്ങിയിരിക്കുന്ന സിങ്ക് അണ്ഡോത്പാദനത്തിന് സാഹായിക്കും. ശരീരത്തിലെ ഈസ്‌ട്രജന്റെ അളവ് സാധാരണനിലയില് നിലനിര്‍ത്തുന്നതിനും ഭ്രൂണം ഉറപ്പിച്ച് നിര്‍ത്തുന്നതിനും ആവശ്യമായ വിറ്റാമിന് ബി12 ധാരാളം അടങ്ങിയിട്ടുള്ള കക്ക അമ്മയാകാന്‍ കൊതിക്കുന്ന സ്ത്രീകള്‍ പതിവാക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇലക്കറികള്‍ ഒരു നേരമെങ്കിലും പതിവാക്കുന്നത് ഉത്തമമാണ്. ഇതുവഴി ഫോലിക് ആസിഡും ഇരുമ്പും ധാരാളമായി ശരീരത്തില്‍ എത്തുന്നതിന് സഹായകമാകുകയും ചെയ്യും. ഇരുമ്പ് ഗര്‍ഭപാത്രത്തിനകത്തെ പാളികള്‍ ആരോഗ്യത്തോടെ വികസിക്കുന്നതിന് സഹായിക്കുന്നതിന് പുറമെ സിക്താണ്ഡം ഗര്‍ഭപാത്രത്തില്‍ ചേര്‍ന്നിരിക്കുന്നതിനും സഹായിക്കുമെന്നതിനാല്‍ ഗര്‍ഭധാരണത്തിന് ഒരുങ്ങുന്നവര്‍ ഒരിക്കലും ഒഴിവാക്കാന്‍ ശ്രമിക്കാത്തതാണ് ഇലക്കറികള്‍.

വിറ്റാമിന്‍ ബി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങ് കോശവിഭജനം ഉയര്‍ത്താനും ആരോഗ്യമുള്ള അണ്ഡം ഉത്പാദിപ്പിക്കപ്പെടാനും ഉത്തമമാണ്. അതിനാല്‍ ഭക്ഷണക്രമത്തില്‍ ഉരുളക്കിഴങ്ങ്‌ പതിവാക്കുന്നത് ഉത്തമമാണ്. ഗര്‍ഭധാരണത്തിന് ഏറ്റവും സാധ്യത നല്‍കുന്ന ഒന്നാണ് വെളുത്തുള്ളി. പോഷകങ്ങളില്‍ അതിസമ്പന്നമാണ് സെലീനിയം ധാരാളം അടങ്ങിയിട്ടുള്ള വെളുത്തുള്ളി.

വിറ്റാമിൻ ബി6 ഏറെ അടങ്ങിയിട്ടുള്ള പഴം ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകള്‍ ധാരാളം കഴിക്കുന്നത് ശീലമാക്കണം. ആര്‍ത്തവചക്രം കൃത്യമാകാനും ഗര്‍ഭധാരണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. അണ്ഡാശയത്തില്‍ നിന്നും അണ്ഡം പുറത്തു വരാന്‍ സഹായിക്കുന്ന, വിറ്റാമിന്‍ സി പ്രദാനം ചെയ്യുന്ന ഒന്നാണ് നാരങ്ങ.
.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള മഞ്ഞളിന്റെ മഹത്വം ആര്‍ക്കും ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഗര്‍ഭധാരണത്തിനുള്ള ശേഷി ഉയര്‍ത്താന്‍ മഞ്ഞള്‍ മിടുക്കനാണ്. ചണവിത്ത്‌, ഒലീവ്‌ എണ്ണ, കോഡ്‌ ലിവര്‍ ഓയില്‍ എന്നിവയും അമ്മയാകാന്‍ സഹായിക്കുന്നവയാണ്.

അമ്മയാകുവാന്‍ മാനസികമായി തയ്യാറെടുക്കുകയെന്നത് മുഖ്യമാണ്. ജീവിതത്തിലേക്ക് കടന്നു വരാന്‍പോകുന്ന പുതിയ അതിഥി വരവേല്‍ക്കാന്‍ ഒരുങ്ങുക. കുഞ്ഞുണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആദ്യമെ തീരുമാനിച്ചു വയ്ക്കുന്നത് നന്നായിരിക്കും. ടെന്‍ഷനും ആശങ്കകളും അകറ്റുവാന്‍ ഇഷ്ടമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടാം...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (2 hours ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (2 hours ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (2 hours ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (2 hours ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (3 hours ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (4 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (5 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (5 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (6 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (6 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (6 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (7 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (7 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (7 hours ago)

Malayali Vartha Recommends