Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത്കൊണ്ട് കുഴപ്പമുണ്ടോ എന്ന് ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയില്ല. ആഹാരത്തിനിടെ വെള്ളം കുടിക്കണമെന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം ആഹാരം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് മുന്‍പോ ശേഷമോ കുടിക്കുന്നതാണ് നല്ലതെന്നും വാദങ്ങള്‍

24 NOVEMBER 2020 05:00 PM IST
മലയാളി വാര്‍ത്ത

ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് പലരുടെയും ശീലമാണ്. ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ എന്ന് ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ നമ്മളില്‍ പലര്‍ക്കും കഴിയില്ല. ആഹാരത്തിനിടെ വെള്ളം കുടിക്കണമെന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം ആഹാരം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് മുന്‍പോ ശേഷമോ കുടിക്കുന്നതാണ് നല്ലതെന്നും വാദങ്ങള്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ആഹാരം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് കൊണ്ട് ഗുണവും ദോഷവുമുണ്ട്.

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് അസിഡിറ്റിയും ഗ്യാസും വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഇന്‍സുലിന്‍റെ അളവ് അസന്തുലിതമാക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ആഹാരം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയയെ മന്ദീഭവിപ്പിക്കുമെന്നും ഇത് നീര്‍ക്കെട്ടിന് കാരണമാകുമെന്നും പറയാറുണ്ട്.

എന്നാല്‍ ആഹാരത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതാണെന്നും ദഹനത്തിന് വേണ്ട എന്‍സൈമുകള്‍ പ്രവര്‍ത്തിക്കുന്നത് വെള്ളത്തിന്‍റെ സഹായത്തോടെയാണെന്നും പറയപ്പെടുന്നുണ്ട്. ആഹാരം ദ്രവരൂപത്തിലാക്കി ദഹനം എളുപ്പമാക്കാന്‍ വെളളം കുടിക്കുന്നത് വഴി കഴിയുമെന്നും അഭിപ്രായമുണ്ട്

എങ്കിലും ആഹാരത്തിനിടെ അമിതമായി വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്നു തന്നെയാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്..എന്നാല്‍ ഇടയ്ക്ക് കുറച്ച് വെള്ളം കുടിക്കുന്നത് കൊണ്ട് പ്രശ്‌നമൊന്നുമില്ല എന്നും ചൂണ്ടിക്കാണിക്കുന്നു . ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നത് തടയാനോ എക്കിള്‍ പോലുള്ള പ്രശ്നങ്ങള്‍ തടയാനോ ഇടയ്ക്ക് വെള്ളം കുടിക്കുന്നതില്‍ പ്രശ്നമില്ല.

ആഹാരം കഴിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. അമിത ആഹാരം ഒഴിവാക്കാന്‍ ഇത് സഹായിക്കും. ആഹാരത്തിന് ശേഷം വെള്ളം കുടിക്കുന്നതും നല്ലതാണ്. ആമാശയ ഭിത്തികളുടെ സംരക്ഷണത്തിനും ആരോഗ്യത്തിനും ആഹാര ശേഷം വെള്ളം കുടിക്കുന്നതാണ് ഉത്തമം.

എന്നാൽ ഭക്ഷണം കഴിച്ച ഉടൻ വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ലെന്നും പറയുന്നുണ്ട് ..നമ്മുടെ ഉമിനീരുതന്നെ ദഹനത്തിനു സഹായിക്കുമെന്നും ആഹാരത്തിലുള്ള ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുമെന്നും പറയുന്നു. ആഹാരത്തിനു പിറകേ വെള്ളം കുടിക്കുമ്പോൾ ഈ പ്രവർത്തനത്തിനു തടസ്സം ഉണ്ടാകും. അതുകൊണ്ട് ആഹാരം കഴിച്ച് 30 മിനിറ്റ് കഴിഞ്ഞു വെള്ളം കുടിക്കുന്നതാണ് നല്ലതെന്നും അഭിപ്രായമുണ്ട്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends