Widgets Magazine
06
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...


രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് കോടതി....രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം, കേസ് ഇനി പരി​ഗണിക്കുക തെരഞ്ഞെടുപ്പിനു ശേഷം 


എല്ലാം മാറി മറിയുന്നു... രാഹുല്‍ മാങ്കൂട്ടത്തിലെ രണ്ട് ദിവസത്തിനകം അന്വേഷണ സംഘം പിടികൂടാന്‍ സാധ്യത. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ


രാഹുൽ ഒളിവിലായിട്ട് ഇന്നേക്ക് 10-ാം ദിവസമാകുന്നു.... രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും....


നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...

അല്പ നേരം ചെരിപ്പിനെ മാറ്റി നിർത്തൂ; ഗുണങ്ങൾ ഇങ്ങനെ

25 JULY 2019 12:15 PM IST
മലയാളി വാര്‍ത്ത

പാദങ്ങളെ ആവരണം ചെയ്യുന്ന ചെരുപ്പ് നമ്മൾ മനുഷ്യർക്കു ഒരു അലങ്കാര വസ്തു കൂടിയാണ്. വഴികളിലെ കല്ല്, മുള്ള്, അഴുക്കുകൾ ഇവ എല്ലാറ്റിൽ നിന്നും പാദത്തെ സംരക്ഷിക്കുന്നതാണ് ചെരിപ്പുകൾ. പല തരത്തിലുള്ള ചെരിപ്പുകൾ വിപണിയിൽ കിട്ടാറുണ്ട്. തുകൽ, പ്ലാസ്റ്റിക്, റബ്ബർ, തുണി, മരം, ചണം,ലോഹം തുടങ്ങിയവ കൊണ്ടാണ് പാദ രക്ഷ ഉണ്ടാക്കുന്നത്. കുഞ്ഞുങ്ങൾ തുടങ്ങി പ്രായം ആയവർ വരെ ചെരിപ്പില്ലാതെ പുറത്തേക്കു ഇറങ്ങാറേയില്ല. വീട്ടിനകത്തു ഇടാൻ ഒരു ചെരിപ്പ്, ബാത്റൂമിന്റെ അകത്തു ഇടാൻ വേറെ ചെരുപ്പ്, നടക്കാൻ പോകാൻ മറ്റൊരു ചെരുപ്പ്, ഓഫീസിൽ പോകാൻ വേറൊരു ചെരുപ്പ്, ആഘോഷങ്ങൾക്ക് പോകാൻ ഒരു ചെരുപ്പ് അങ്ങനെ പല പല ചെരിപ്പുകൾ നാം വാങ്ങി ഉപയോഗിക്കുന്നു. 24 മണിക്കൂറും പാദത്തെ ചെരിപ്പിൽ കുടുക്കി ഇടുന്നവർ ശ്രദ്ധിക്കുക. അതത്ര നല്ല ശീലമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. പാദങ്ങളിൽ ചെരിപ്പിടാതെ നടന്നാലുള്ള ഗുണങ്ങൾ ഇവയൊക്കെയാണ്.

പ്രകൃതിയിലെ മണ്ണുമായുള്ള ബന്ധത്തിന് വിള്ളൽ വീഴ്കത്തുകയാണ് ചെരിപ്പുകൾ. പ്രകൃതിയുടെ തനിമ തിരിച്ചറിയാനും അനുഭവിക്കാനും അല്പ നേരം ചെരിപ്പിനെ മാറ്റി നിർത്തി നടക്കാവുന്നതാണ്. അതിലൂടെ പ്രകൃതിയുമായി ഇണങ്ങി ചേരാനും നമ്മുക്ക് സാധിക്കും.

കാലുകൾ ചെരിപ്പിനകത്ത് തളച്ചിട്ടാൽ അവയ്ക്ക് ശ്വാസം വിടാനുള്ള സാഹചര്യം നഷ്ടമാകുകയാണ്. പാദങ്ങൾക്കും ഒരു ബ്രീത്തിങ് സ്പേസ് കൊടുക്കണമെന്നാണ് പ്രകൃതി ചികിത്സയിൽ പറയുന്നത്. ചെരിപ്പില്ലാതെ വൃത്തിയുള്ള മണ്ണിലൂടെയും ചരലിലൂടെയും നടക്കാൻ ശ്രമിക്കണം. ഇത് പാദങ്ങൾക്ക് നല്ലതാണ്.

ചെരിപ്പില്ലാതെ നടത്തത്തിനു അക്യുപങ്ചർ ചികിൽസയുടേതിനു സമാനമായ നല്ല രീതിയിലുള്ള പല മാറ്റങ്ങളും ശരീരത്തിൽ ഉണ്ടാക്കുവാൻ കഴിയും. എപ്പോഴും ചെരുപ്പ് ധരിച്ചു നടക്കുമ്പോൾ കാൽപാദങ്ങൾക്ക് അത്യാവശ്യം പരുപരുത്ത പ്രതലത്തിലൂടെ നടക്കാനുള്ള ശേഷിയെ നാം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. പാദങ്ങളുടെ ആ ശേഷിയെ വളർത്താൻ കുറച്ചൊക്കെ ചെരിപ്പില്ലാതെ നടക്കാവുന്നതാണ്.

നമ്മുടെ ശരീരത്തിൽ ധാരാളം നാഡികളുണ്ട് .ഈ നാഡികളിൽ പലതും പാദങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ചെരിപ്പില്ലാതെ നടക്കുമ്പോൾ ഇവ കൂടുതൽ പ്രവർത്തനക്ഷമമാകുകയാണ്. നാഡികളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുവാൻ ചെരിപ്പില്ലാത്ത നടത്തത്തിനു സാധിക്കും. അത് മാത്രമല്ല ഇങ്ങനെ ചെയ്യുമ്പോൾ ശരീരത്തിലൂടെയുള്ള രക്തചംക്രമണവും വർധിക്കുകയാണ്. അത് കൊണ്ട് പാദ രക്ഷയില്ലാതെ തന്നെ അല്പമൊക്കെ നടക്കുവാൻ തുടങ്ങിയാട്ടെ.

കാൽപാദങ്ങളിലെ നാഡികൾക്ക് തലച്ചോറുമായി ബന്ധമുണ്ട്‌ .ചെരിപ്പില്ലാതെ നടക്കുമ്പോൾ നാഡികൾ പ്രവർത്തന ക്ഷമമാകുക മാത്രമല്ല. ഇത് തലച്ചോറിൻറെ പ്രവർത്തനത്തെയും വേഗത്തിലാക്കുകയാണ്. തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിന് ഈ ശീലം സഹായകമാണ്. അതിനാൽ ചെരിപ്പുകളോട് കുറച്ചു നേരത്തേക്ക് വിട പറഞ്ഞേക്കു.

ചെരിപ്പിനെ പൂർണമായും ഉപേക്ഷിച്ചു നടക്കാനല്ല പറഞ്ഞത്. എല്ലാ സമയവും ചെരിപ്പിൽ പാദങ്ങളെ തളച്ചിടാതെ അത് ഇല്ലാതെയും നടക്കുവാനും കൂടി ഓർമ്മപ്പെടുത്തുകയാണ് ചെയ്തത്. ഒപ്പം ആ ശീലത്തിൻറെ ഗുണങ്ങളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി  (9 minutes ago)

കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ ഭക്തരുടെ കാറിലിടിച്ച് നാല് അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (31 minutes ago)

വര്‍ക്കലയില്‍ പ്രിന്റിംഗ് മെഷീനില്‍ അബദ്ധത്തില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം  (48 minutes ago)

23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...  (55 minutes ago)

ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു  (56 minutes ago)

ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജി പിന്‍വലിച്ച് രാഹുല്‍ ഈശ്വര്‍  (1 hour ago)

ചത്തിട്ടില്ലെടാ...! രാഹുൽ പുറത്തേയ്ക്ക്...! പ്രോസിക്യൂട്ടർ തയ്യാറാണോ..? ഹൈക്കോടതി ഞെട്ടിയ 5 കാര്യങ്ങൾ ഇത്  (1 hour ago)

അല്ല വാദം എന്തായിരുന്നു.. രാഹുലെവിടെ..! തരത്തിൽ പോയി കളിക്ക് പെണ്ണെ...സുജയ പാർവതിയെ മാന്തി പൊളിച്ച് എസ് രാജീവ്  (1 hour ago)

ടോസ് നേടി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയച്ചു  (3 hours ago)

പിഎം ഇ-ഡ്രൈവ് പദ്ധതിയില്‍ കേരളത്തില്‍ 340 സ്ഥലങ്ങള്‍ കണ്ടെത്തി കെഎസ്ഇബി...  (3 hours ago)

ബന്ധുവിന്റെ വീട്ടില്‍പോയി മടങ്ങിവരുന്നതിനിടയില്‍ സ്വന്തം വീടിന് സമീപമാണ് അപകടം...  (4 hours ago)

രാഹുലിനെ തൊട്ടാൽ നിന്നെ കൊന്ന് തള്ളും..! കേട്ടോ ടീ ....!റിനിയെ കൊല്ലാൻ കാലന്മാർ!AKG സെന്റർ ഇറക്കിയത്..  (4 hours ago)

പ്രോസിക്യൂട്ടർ തയ്യാറാണോ..? ഹൈക്കോടതിയിൽ എസ് രാജീവിന്റെ ഒറ്റ ചോദ്യം.! അറസ്റ്റ് തടഞ്ഞ 5 കാരണങ്ങൾ.  (4 hours ago)

സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന്.....  (4 hours ago)

ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends