Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

ഉയരുന്ന അന്തരീക്ഷ താപനില സ്ത്രീകളെ ബാധിക്കും മുമ്പേ പുരുഷന്മാരെ ബാധിക്കുമെന്ന് 'നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ്' 

16 NOVEMBER 2018 03:50 PM IST
മലയാളി വാര്‍ത്ത

കാലാവസ്ഥാ വ്യതിയാനം മനുഷ്യവര്‍ഗത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് അന്വേഷിക്കുന്ന ഒരു പഠനത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഈയിടെ പുറത്തുവന്നിരിക്കുന്നത്. 'നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ്' എന്ന സയന്‍സ് പ്രസിദ്ധീകരണമാണ് ഇംഗ്ലണ്ടില്‍ നടന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

തുടര്‍ച്ചയായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കാണ് നമ്മള്‍ ഇപ്പോള്‍ സാക്ഷികള്‍  ആയിക്കൊണ്ടിരിക്കുന്നത്. കാലം തെറ്റിയ മഴയും വേനലും മഞ്ഞുമെല്ലാം ഇതിന്റെ തെളിവുകളാണ്. ഋതുക്കള്‍ മാറിമറിയുന്നത് സ്വാഭാവികമായും വിവിധ ജീവിവര്‍ഗങ്ങളെയും ബാധിക്കും. മനുഷ്യനും ഇതില്‍ നിന്ന് രക്ഷപ്പെടാനാകില്ല. ക്രമേണയുള്ള ശാരീരിക വ്യതിയാനങ്ങള്‍ക്ക് മനുഷ്യരും വിധേയരായേ തീരൂ.


വിവിധ വിഷയങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പഠന റിപ്പോര്‍ട്ട്, ഉയരുന്ന അന്തരീക്ഷ താപനില സ്ത്രീകളെ ബാധിക്കും മുമ്പേ പുരുഷന്മാരെ ബാധിക്കുമെന്ന് സൂചന നല്‍കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുണ്ടാകുന്ന ഉയര്‍ന്ന താപനില മനുഷ്യരുടെ മരണത്തിന് ഇടയാക്കുമെന്ന് നേരത്തേ പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഓരോ വര്‍ഷവും ഇത്തരത്തില്‍ മരിക്കുന്ന ആളുകളുടെ എണ്ണം കൂടിവരികയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ മരണം മാത്രമല്ല, അപകടകരമായ പല ശാരീരിക മാറ്റങ്ങള്‍ക്കും ഇത് കാരണമാകുന്നുവെന്നാണ് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

പുരുഷന്റെ പ്രത്യുല്‍പാദനശേഷിയെ ആണത്രേ ഉയര്‍ന്ന താപനില കാര്യമായി ബാധിക്കുക. കൃത്യമായി പറഞ്ഞാല്‍, ബീജത്തിന്റെ എണ്ണത്തെയും ബീജത്തിന്റെ ആയുര്‍ദൈര്‍ഘ്യത്തെയും ആണ് ഇത് പ്രതികൂലമായി ബാധിക്കുക. ബീജത്തിന്റെ എണ്ണം കുറയുന്നത് വന്ധ്യതയ്ക്ക് കാരണമാകുന്നു.

അതുപോലെ തന്നെ ബീജത്തിന്റെ ആയുര്‍ദൈര്‍ഘ്യം കുറയുന്നത് ഏറെ സങ്കീര്‍ണമായ അവസ്ഥയാണ്. സ്ത്രീയുടെ ശരീരത്തിലെത്തുന്ന ബീജം അണ്ഡവുമായി കൂടിച്ചേരും മുമ്പ് തന്നെ നശിച്ചുപോകുന്ന അവസ്ഥയാണ് ഇത് സൃഷ്ടിക്കുക. രണ്ട് സാഹചര്യങ്ങളും പുരുഷന്റെ പ്രത്യുല്‍പാദനശേഷിയെ ആണ് ബാധിക്കുക.

സ്ത്രീകളിലെ ശാരീരികമായ മാറ്റങ്ങള്‍ പുരുഷനെ അപേക്ഷിച്ച് പതിയെ മാത്രമേ പ്രകടമാവുകയുള്ളൂവെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പുരുഷന്മാരിലെ മാറ്റങ്ങളും എല്ലാവരിലും ഒരുപോലെ കാണണമെന്നില്ലെന്നും റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു. നേരത്തേ തന്നെ ആരോഗ്യപ്രശ്‌നങ്ങളുള്ളവരിലും, മികച്ച ഭക്ഷണത്തിലൂടെയും മരുന്നിലൂടെയും ശാരീരിക പ്രശ്‌നങ്ങളെ നേരിടാന്‍ കഴിവില്ലാത്തവരെയുമാണത്രേ ആദ്യം ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ബാധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്ക് മുല വന്നോ..? ആര്യയ്ക്ക് റീത്ത് വച്ച് അവർ കയറുന്നു...! ഇന്ന് സത്യപ്രതിക്ഷ..! തലസ്ഥാനത്തെ BJP മേയർ ഉടൻ  (9 minutes ago)

ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക്  (17 minutes ago)

ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍...  (21 minutes ago)

സ്ത്രീകളും കുട്ടികളും പതിനെട്ടാംപടിയുടെ വശങ്ങൾ ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി പോലീസ്  (34 minutes ago)

ബിജെപി ഒരുത്തിന്റെയും കാലു പിടിക്കില്ല..!രാധാകൃഷ്ണന്റെ തീരുമാനം കട്ടായം..! മോദി നേരിട്ട്..! ഞെട്ടിച്ച് സ്വതന്ത്രൻ ..!  (39 minutes ago)

അനധികൃത സ്വത്ത് സമ്പാദന കേസ്  (47 minutes ago)

ഡിസംബര്‍ 22 മുതല്‍ 2026 ജനുവരി 1 വരെയാണ് ക്രിസ്മസ്-പുതുവത്സര ഫെയര്‍  (1 hour ago)

വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി..  (1 hour ago)

തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി...  (2 hours ago)

അന്ത്യോപചാരം അർപ്പിച്ച് തമിഴ് താരം സൂര്യ  (2 hours ago)

രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം  (3 hours ago)

അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി  (3 hours ago)

ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ ...  (3 hours ago)

ഡൽഹിയിൽ കനത്ത പുകമഞ്ഞ്...  (3 hours ago)

യുവതി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ...  (3 hours ago)

Malayali Vartha Recommends