Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

അസോചം 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി

18 SEPTEMBER 2026 04:44 PM IST
മലയാളി വാര്‍ത്ത

അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) സംഘടിപ്പിച്ച നാലാമത് ഹെൽത്ത് ആൻഡ് വെൽനസ് സമ്മിറ്റിൽ 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരം കരസ്ഥമാക്കി ആസ്റ്റർ മെഡ്‌സിറ്റി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ നീതി ആയോഗ് അംഗം എം. ശ്രീനിവാസിൽ നിന്ന് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ഇന്റർനാഷണൽ ബിസിനസ് കേരള ഹെഡ് അമിത് സിംഗാൾ പുരസ്കാരം ഏറ്റുവാങ്ങി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യ, വിദേശത്തുനിന്നെത്തുന്ന രോഗികൾക്കായി നൽകുന്ന മികച്ച പരിചരണവും സേവനങ്ങളും എന്നിവ മുൻനിർത്തിയാണ് ആസ്റ്റർ മെഡ്‌സിറ്റിയെ ഈ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

"ലോകത്തെവിടെനിന്നും നിന്ന് കേരളത്തിലേക്ക് എത്തുന്ന രോഗികൾക്ക് അന്തരാഷ്ട്ര നിലവാരത്തിലുള്ള മെഡിക്കൽ പരിചരണം ഉറപ്പാക്കാൻ ആസ്റ്റർ മെഡ്‌സിറ്റി എന്നും മുൻപന്തിയിലുണ്ട്. അസോചം പോലൊരു ദേശീയ സംഘടന നൽകുന്ന ഈ അംഗീകാരം, മെഡിക്കൽ വാല്യൂ ട്രാവൽ രംഗത്ത് ഞങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള തെളിവാണ്." ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സെൻട്രൽ കേരള റീജിയണൽ സിഇഒ ഡോ. നളന്ദ ജയദേവ് പറഞ്ഞു.

പുറത്തുനിന്നുള്ള രോഗികൾക്കായി ടെലിമെഡിസിൻ അധിഷ്ഠിത പ്രീ-അറൈവൽ കൺസൾട്ടേഷനുകൾ, ഭാഷാ വിദഗ്ധരുടെ സേവനം, ഇൻഷുറൻസ്-ലോജിസ്റ്റിക് സഹായങ്ങൾ എന്നിവയുൾപ്പെടുന്ന വ്യക്തിഗത സേവനങ്ങളെല്ലാം ആസ്റ്റർ മെഡ്‌സിറ്റി ഉറപ്പാക്കുന്നു. കഴിഞ്ഞ വർഷത്തിൽ മാത്രം 58-ഓളം രാജ്യങ്ങളിൽ നിന്നുള്ള രോഗികൾക്ക് അത്യാധുനിക ചികിത്സ ആസ്റ്റർ നൽകിയട്ടുണ്ട്. സിഐഐ കേരള ഹെൽത്ത് & മെഡിക്കൽ ടൂറിസം അവാർഡ്, ഹോസ്പെക്സ് എക്സലൻസ് ഇൻ മെഡിക്കൽ ടൂറിസം പുരസ്കാരം എന്നിവയ്ക്ക് ശേഷമെത്തുന്ന അസോചം അംഗീകാരം, അന്താരാഷ്ട്ര തലത്തിൽ കൊച്ചിയെ മെഡിക്കൽ ടൂറിസം ഹബ്ബായി ഉയർത്തുന്നതിൽ ആസ്റ്റർ മെഡ്‌സിറ്റി വഹിക്കുന്ന പങ്കിനുള്ള തെളിവാണ്.


Photo Caption: അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) സംഘടിപ്പിച്ച നാലാമത് ഹെൽത്ത് ആൻഡ് വെൽനസ് സമ്മിറ്റിൽ 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരം നീതി ആയോഗ് അംഗം എം. ശ്രീനിവാസിൽ നിന്ന് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ഇന്റർനാഷണൽ ബിസിനസ് കേരള ഹെഡ് അമിത് സിംഗാൾ ഏറ്റുവാങ്ങുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (6 minutes ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (9 minutes ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (19 minutes ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (24 minutes ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (25 minutes ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (39 minutes ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (42 minutes ago)

അസോചം 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി  (45 minutes ago)

കലിഫോർണിയ കൊലപാതകം: അഞ്ജനയുടെയും ആനിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും; ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അനില ബേബി....  (53 minutes ago)

Delhi വീട്ടുകാർ പരാതിനൽകാത്തതിൽ സംശയം  (1 hour ago)

മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി  (1 hour ago)

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...  (1 hour ago)

നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലി ഹരിദ്വാറില്‍ ജീവനൊടുക്കി  (1 hour ago)

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...  (1 hour ago)

Malayali Vartha Recommends