Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്

21 SEPTEMBER 2026 04:32 PM IST
മലയാളി വാര്‍ത്ത

ഓരോ വർഷവും സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനമായി ആചരിക്കുന്നു. മസ്തിഷ്ക കോശങ്ങളുടെ നാശം മൂലം ഓർമ്മശക്തി, ചിന്താശേഷി, ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് എന്നിവ ക്രമേണ നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് അൽഷിമേഴ്സ്. രോഗാവസ്ഥ പുരോഗമിക്കുമ്പോൾ രോഗിക്ക് സ്വന്തം കാര്യങ്ങൾ പോലും സ്വതന്ത്രമായി ചെയ്യാൻ സാധിക്കാതെ വരുന്നു. പൂർണ്ണമായി സുഖപ്പെടുത്താൻ സാധിക്കാത്ത ഈ രോഗത്തിൽ, മരുന്നുകൾക്കൊപ്പം തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പുനരധിവാസ ചികിത്സകൾ. ഇതിൽ 'ഒക്യുപേഷണൽ തെറാപ്പി' അൽഷിമേഴ്സ് ബാധിതരുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.

ദൈനംദിന ജീവിതരീതികളിലെ സഹായം

അൽഷിമേഴ്സ് ബാധിച്ച വ്യക്തികൾക്ക് ഭക്ഷണം കഴിക്കുക, വസ്ത്രം ധരിക്കുക, കുളിക്കുക, പല്ല് തേക്കുക തുടങ്ങിയ ലളിതമായ ദൈനംദിന കാര്യങ്ങൾ പോലും മറന്നുപോവുകയോ പ്രയാസകരമായി തോന്നുകയോ ചെയ്യാം. പാചകം ചെയ്യുമ്പോൾ എണ്ണയോ കടുകോ ഏതാണ് ആദ്യം ചേർക്കേണ്ടത് അല്ലെങ്കിൽ ബാത്ത്റൂമിൽ പോയാൽ പല്ല് തേക്കണം തുടങ്ങിയ അടുത്തടുത്ത സ്റ്റെപ്പുകൾ (ഘട്ടങ്ങൾ) പെട്ടെന്ന് ഓർമ്മയിൽ വരില്ല.

ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ ഓരോ രോഗിയുടെയും ശേഷി പരിശോധിച്ച് ഈ പ്രവർത്തനങ്ങളെ ലളിതമായ ഘട്ടങ്ങളാക്കി മാറ്റുന്നു. രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ചിത്രങ്ങളോട് കൂടിയ 'വിഷ്വൽ ഷെഡ്യൂളുകൾ', റുട്ടീൻ പ്ലാനറുകൾ, ചെക്ക്‌ലിസ്റ്റുകൾ എന്നിവ തയ്യാറാക്കി നൽകുന്നു. ഈ ചെക്ക്‌ലിസ്റ്റ് നോക്കി കാര്യങ്ങൾ ഒന്നൊന്നായി ചെയ്തുതീർക്കാൻ അവർക്ക് സാധിക്കുന്നു. ഇത് രോഗിക്ക് കഴിയുന്നത്ര കാലം മറ്റുള്ളവരുടെ സഹായമില്ലാതെ സ്വന്തം കാര്യങ്ങൾ സ്വയം പര്യാപ്തതയോടെ ചെയ്യാൻ സഹായകമാകുന്നു.

സുരക്ഷിതമായ അന്തരീക്ഷം ഒരുക്കൽ

ഓർമ്മക്കുറവും ദിശാബോധമില്ലായ്മയും കാരണം രോഗികൾ വീഴാനോ അപകടങ്ങളിൽപ്പെടാനോ ഉള്ള സാധ്യത കൂടുതലാണ്. വീട്ടിലെ അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ മാറ്റങ്ങൾ നിർദ്ദേശിക്കുന്നു.

കുളിമുറിയിൽ പിടിവള്ളികൾ സ്ഥാപിക്കുക, വഴുക്കലുള്ള നിലങ്ങൾ ഒഴിവാക്കുക എന്നിവ വഴി അപകടങ്ങൾ തടയാം. പ്രായമായ രോഗികൾക്ക് ദിവസവും ഒന്നിലധികം മരുന്നുകൾ കഴിക്കേണ്ടി വരാറുണ്ട്. എന്നാൽ ഏതു സമയത്ത് ഏത് മരുന്നാണ് കഴിക്കേണ്ടതെന്ന് തിരിച്ചറിയാൻ അവർക്ക് ബുദ്ധിമുട്ടായിരിക്കും. ഇതിനായി മരുന്നുകുപ്പികൾക്ക് മുകളിൽ കൃത്യമായ കളർ കോഡുകളോ, ഏത് സമയത്ത് കഴിക്കണം എന്ന് വ്യക്തമാക്കുന്ന ലളിതമായ ലേബലുകളോ നൽകുന്നു. മൂർച്ചയുള്ള വസ്തുക്കൾ സുരക്ഷിതമായി മാറ്റി സൂക്ഷിക്കാം. അനുയോജ്യമായ രീതിയിൽ ഇത്തരം മാറ്റങ്ങൾ എന്തെല്ലാമാണ് വേണ്ടത് എന്ന് കൃത്യമായി തിരിച്ചറിയാൻ ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ സഹായിക്കുന്നു.

മാനസികവും ചിന്താപരവുമായ ശേഷി നിലനിർത്തൽ

തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ലളിതമായ പസിലുകൾ, മ്യൂസിക് തെറാപ്പി, പഴയ ഓർമ്മകൾ പങ്കുവെക്കൽ, പൂന്തോട്ടമൊരുക്കൾ, ലളിതമായ കരകൗശല ജോലികൾ എന്നിവയിലൂടെ രോഗിയുടെ ചിന്താശേഷിയെയും ഓർമ്മശക്തിയെയും പരമാവധി സജീവമാക്കി നിർത്താൻ തെറാപ്പി സഹായിക്കുന്നു.

ഒക്യുപേഷണൽ തെറാപ്പിയുടെ പ്രധാന സമീപനങ്ങൾ

അൽഷിമേഴ്സ് ബാധിച്ച വ്യക്തികളിൽ തെറാപ്പിസ്റ്റുകൾ പ്രധാനമായും ഇടപെടലുകൾ നടത്തുന്ന രീതികൾ നോക്കാം:

1. ശേഷികളെ ഉത്തേജിപ്പിക്കൽ: രോഗിയുടെ നഷ്ടപ്പെട്ടുപോയ കഴിവുകളെക്കുറിച്ച് ചിന്തിക്കുന്നതിന് പകരം, നിലവിൽ അവർക്ക് സാധ്യമാകുന്ന കഴിവുകളെയും താൽപ്പര്യങ്ങളെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു.
2. ശാരീരിക പുനരധിവാസം: ഓർമ്മശക്തി പൂർണ്ണമായി വീണ്ടെടുക്കുക അസാധ്യമാണെങ്കിലും, രോഗിയുടെ ശാരീരിക ചലനശേഷി, പേശികളുടെ ബലം, സഹിഷ്ണുത എന്നിവ മെച്ചപ്പെടുത്തി അവരെ വീണ്ടും സജീവമാക്കാൻ സഹായിക്കുന്നു.
3. നല്ല ശീലങ്ങൾ നിലനിർത്തൽ: രോഗി നിലവിൽ വിജയകരമായി ചെയ്യുന്ന ശീലങ്ങളും ദിനചര്യകളും തുടരാൻ ആവശ്യമായ അന്തരീക്ഷവും പിന്തുണയും ഒരുക്കുന്നു.
4. ചുറ്റുപാടും വരുത്തുന്ന മാറ്റങ്ങൾ: രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വീടിന്റെ ഘടനയിലും ദിനചര്യകളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നു.

പരിചരിക്കുന്നവർക്കുള്ള (കെയർഗിവേഴ്സ്) പിന്തുണ

അൽഷിമേഴ്സ് രോഗിയെ പരിചരിക്കുന്നത് മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. രോഗിയോട് എങ്ങനെ ആശയവിനിമയം നടത്തണം, അവരുടെ ദേഷ്യവും പെരുമാറ്റമാറ്റങ്ങളും എങ്ങനെ കൈകാര്യം ചെയ്യണം, രോഗിയെ സുരക്ഷിതമായി എങ്ങനെ കൈകാര്യം ചെയ്യണം എന്നിവയിൽ പരിചരിക്കുന്നവർക്ക് ആവശ്യമായ പരിശീലനം നൽകാൻ ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്ക് സാധിക്കുന്നു. കൃത്യമായ ഒക്യുപേഷണൽ തെറാപ്പിയിലൂടെ രോഗിയുടെ സ്വയംപര്യാപ്തത വർദ്ധിക്കുമ്പോൾ, പരിചരിക്കുന്നവരുടെ ഭാരം ഗണ്യമായി കുറയുന്നതിനും സഹായകരമാകും.

അൽഷിമേഴ്സ് രോഗബാധിതരായ വ്യക്തികൾക്ക് അവരുടെ നഷ്ടപ്പെട്ടുപോകുന്ന കഴിവുകൾക്ക് പകരം, അവശേഷിക്കുന്ന കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തി അന്തസ്സോടെ ജീവിക്കാൻ ഒക്യുപേഷണൽ തെറാപ്പി വഴിയൊരുക്കുന്നു. രോഗാവസ്ഥയുടെ ഏത് ഘട്ടത്തിലും വ്യക്തിഗത പരിചരണത്തിലൂടെ രോഗിയുടെയും അവരെ പരിചരിക്കുന്നവരുടെയും ജീവിതത്തിൽ വലിയൊരു പ്രകാശം പരത്താൻ ഈ തെറാപ്പിക്ക് സാധിക്കും. അൽഷിമേഴ്സ് ദിനത്തിൽ, കേവലം ചികിത്സയ്ക്കപ്പുറം ഇത്തരം സമഗ്രമായ പരിചരണരീതികളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
-
ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (9 minutes ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (21 minutes ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (25 minutes ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (41 minutes ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (46 minutes ago)

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം  (50 minutes ago)

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...  (1 hour ago)

കേരളത്തിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’  (1 hour ago)

വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?  (1 hour ago)

CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?  (1 hour ago)

DOCTOR POST ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'  (1 hour ago)

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (1 hour ago)

Priyadarshini-bus നാളെ യാത്ര മാത്രമല്ല സാരിയും ഫ്രീ;  (1 hour ago)

അഴിമതിപ്പണം കുടുംബത്തിലേക്ക് ഒഴുകി?! പിണറായി കുടുംബത്തിന്റെ കണ്ണൂരിലെ കോടികളുടെ ആസ്തികൾ മരവിപ്പിക്കാൻ നീക്കം: ടി. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...  (1 hour ago)

11 നൂറ്റാണ്ടുകളുടെ പഴക്കം, ഉത്പല രാജവംശത്തിന്റെ വാസ്തുവിദ്യ; തടാകത്തിൽ മുങ്ങിക്കിടക്കുന്ന വിസ്മയ ശിവക്ഷേത്രം...  (1 hour ago)

Malayali Vartha Recommends