Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെപിസിസി പുനഃസംഘടനയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ...താനും ഒരു മനുഷ്യനാണെന്നും ചില സാഹചര്യങ്ങളിൽ വിഷമം വരുന്നത് സ്വാഭാവികമാണെന്നും ചാണ്ടി..പാർട്ടിയിൽ ജാതിയും മതവുമൊന്നുമില്ല..


പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്..ഇന്ത്യയുടെ അയൽക്കാരന്റെ ഓരോ ഇഞ്ചും ബ്രഹ്മോസ് മിസൈലുകളുടെ പരിധിയിലാണ്..


അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക്കിസ്ഥാന്‍ ആക്രമണം നടത്തിയതായി അഫ്ഗാന്‍ ഭരണകൂടം.. മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങളടക്കം കൊല്ലപ്പെട്ടതോടെ പ്രതിഷേധം കടുക്കുകയാണ്..


മകളുടെ വിവാഹത്തിന് സ്വരൂപിച്ച സ്വര്‍ണവും, പണവുമായി കാമുകിയ്‌ക്കൊപ്പം ഒളിച്ചോടിയ പിതാവ് വിവാഹിതനായി; തന്റെ വിവാഹകര്‍മം നടത്താനെങ്കിലും എത്തണമെന്ന് മകളുടെ അഭ്യർത്ഥന...


ഹമാസ് ടണലുകളില്‍ നിന്നെങ്ങനെ ഇറങ്ങി? ഇസ്രയേല്‍ അന്വേഷണത്തില്‍! ക്ലസ്റ്റര്‍ ബോംബ് ഉപയോഗിച്ച് ആക്രമണം..? ലോകം ഞെട്ടി!

ഇനി ചെറുപ്പം നിങ്ങളെ തേടി വരും ; എപ്പോഴും ചെറുപ്പമായിരിക്കൻ ഇതൊക്കെ ചെയ്യൂ

30 AUGUST 2019 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

കരുതലോടെ ആഘോഷം; കണ്ണിനുണ്ടായേക്കാവുന്ന പരിക്കുകൾക്കെതിരെ ബോധവത്കരണവുമായി എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസ്: 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സൗജന്യ നേത്രപരിശോധനാ ഡ്രൈവും പ്രഖ്യാപിച്ചു

കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം: മന്ത്രി വീണാ ജോര്‍ജ്

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്...

4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകള്‍...

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വാങ്ങിക്കഴിച്ചാൽ മരിച്ചുപോകും

എപ്പോഴും ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. അത് കൊണ്ട് തന്നെ രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യവർധകങ്ങൾ എല്ലാം ഉപയോഗിച്ച്‌ സൗന്ദര്യം വർധിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കാറുണ്ട് . എന്നാൽ രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യവർധകങ്ങൾ ഉപയോഗിക്കാതെ അത് സാധ്യമാണെങ്കിലോ. പ്രകൃതിതന്നെ ഒരുക്കിയ ചില സൗന്ദര്യക്കൂട്ടുകൾ നമ്മിൽ കൂടുതൽ ചെറുപ്പവും സൗന്ദര്യവും നിറയ്ക്കും. എന്താണ് ആ നുറുങ്ങു വിദ്യകൾ എന്നറിയാവുന്നതാണ്.

ചർമത്തിൽ അടിഞ്ഞു കൂടുന്ന അഴുക്കിനെ നീക്കാൻ സഹായിക്കുന്നു. തൊലിക്ക് ഉറപ്പു നൽകുന്നു. രണ്ടു ടീസ്പൂൺ പനിനീരിൽ മൂന്നോ നാലോ തുള്ളി ഗ്ലിസെറിനും അര ടീസ്പൂൺ നാരങ്ങാ നീരും ചേർത്ത് ദിവസവും കിടക്കും മുൻപ് പുരട്ടുക. കൂടാതെ ഒരു ടീസ്പൂൺ പനിനീരിൽ ഓരോ ടീസ്പൂൺ വീതം തൈരും തേനും ചേർത്തും പുരട്ടാം. ഈ കൂട്ടിലേക്ക് പഴുത്ത പഴം ഉടച്ചതും ചേർത്ത് മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയുക.

നാരങ്ങയിലടങ്ങിയ ജീവകം സി ശക്തിയേറിയ ഒരു ആന്റിഓക്സിഡന്റ് ആണ്. മുഖത്തെ പാടുകളും വരകളും അകറ്റാൻ‌ ഇത് സഹായിക്കും. നാരങ്ങാനീര് ചർമത്തിൽ പുരട്ടി പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഒരു ടീസ്പൂൺ നാരങ്ങാനീരിൽ ഒരു ടീസ്പൂൺ മുട്ടയുടെ വെള്ളയും അരടീസ്പൂൺ പാൽപ്പാടയും ചേര്‍ത്ത് പുരട്ടാം. ചർമത്തിലെ ചുളിവുകൾ അകറ്റാൻ നാരങ്ങാനീരിൽ തേൻ ചേർത്ത് പുരട്ടുക.

തേങ്ങാപ്പാൽ മോയ്സ്ചറൈസർ കൂടിയാണ്. ചർമം മൃദുവാക്കാനും ചെറുപ്പമായി തോന്നിക്കാനുമെല്ലാം തേങ്ങാപ്പാൽ സഹായിക്കും. തേങ്ങാപ്പാൽ മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം കഴുകിക്കളയുക.

വൈറ്റമിൻ എ ധാരാളം ഉള്ളതിനാൽ കണ്ണുകൾക്ക് ഏറെ നല്ലതാണ്. ആന്റി ഓക്സിഡന്റുകളുടെ പ്രവർത്തനം ചർമത്തെയും ആരോഗ്യമുള്ളതാക്കുന്നു. കൂടാതെ പപ്പായയിലടങ്ങിയ പപ്പെയ്ൻ എന്ന എൻസൈം മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമത്തിന് ഇലാസ്തികതയും ഉറപ്പും നൽകുന്നു. പഴുത്ത പപ്പായ ഉടച്ച് മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകാവുന്നതാണ്.

കണ്ണിനു ചുറ്റുമുള്ള കറുത്ത വളയങ്ങൾ അകറ്റാൻ വെള്ളരിക്ക സഹായിക്കും. ചർമത്തെ ആരോഗ്യമുള്ളതാക്കാനും ഇത് സഹായിക്കും. തൈരിൽ ലാക്റ്റിക് ആസി‍ഡ് ഉണ്ട്. ഇത് മൃതകോശങ്ങളെ നീക്കി ചർമത്തിന് പുതുജീവൻ ഏകും. അര കപ്പ് തൈരും രണ്ടു ടീസ്പൂൺ വെള്ളരിക്ക ചുരണ്ടിയതും ചേർത്ത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ആഴ്ചയിൽ രണ്ടു ദിവസം വീതം തുടർച്ചയായി ഇത് ചെയ്താൽ ചർമത്തെ ചെറുപ്പമാക്കാം.

ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ തന്നെ ചർമത്തിന് ഉള്ളിൽ നിന്നും ആരോഗ്യമേകുക എന്നതും പ്രധാനമാണ്. പച്ചക്കറികൾ, പഴങ്ങൾ, അണ്ടിപ്പരിപ്പുകൾ, മത്സ്യ എണ്ണ തുടങ്ങി ജീവകങ്ങളും ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡും ആന്റി ഓക്സി‍ഡന്റുകളും അടങ്ങിയ ആഹാരവും ശീലമാക്കണം. ഇത് ചർമത്തെ ചെറുപ്പവും ആരോഗ്യകരവുമായി നിലനിർത്താൻ സഹായിക്കുന്നവയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുനഃസംഘടനയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ  (1 hour ago)

Rajnath Singh പാകിസ്ഥാന് രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്  (1 hour ago)

വര്‍ക്കല മൈതാനം അണ്ടര്‍ പാസേജ് മോടിപിടിപ്പിക്കല്‍: 99.94 ലക്ഷം രൂപയ്ക്ക് അനുമതി  (1 hour ago)

PAK AFGAN അതിര്‍ത്തിയില്‍ സംഘര്‍ഷം കടുക്കുന്നു  (2 hours ago)

കരുതലോടെ ആഘോഷം; കണ്ണിനുണ്ടായേക്കാവുന്ന പരിക്കുകൾക്കെതിരെ ബോധവത്കരണവുമായി എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസ്: 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സൗജന്യ നേത്രപരിശോധനാ ഡ്രൈവും പ്രഖ്യാപിച്ചു  (2 hours ago)

മുഖ്യമന്ത്രിയുടെ വിദേശ യാത്രകള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് - രമേശ് ചെന്നിത്തല  (2 hours ago)

പുതുതായി ആരംഭിച്ച എല്ലാ നഴ്‌സിംഗ് കോളേജുകള്‍ക്കും അംഗീകാരം: മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

മകളുടെ വിവാഹത്തിന് സ്വരൂപിച്ച സ്വര്‍ണവും, പണവുമായി കാമുകിയ്‌ക്കൊപ്പം ഒളിച്ചോടിയ പിതാവ് വിവാഹിതനായി; തന്റെ വിവാഹകര്‍മം നടത്താനെങ്കിലും എത്തണമെന്ന് മകളുടെ അഭ്യർത്ഥന...  (2 hours ago)

ഹമാസ് ടണലുകളില്‍ നിന്നെങ്ങനെ ഇറങ്ങി? ഇസ്രയേല്‍ അന്വേഷണത്തില്‍! ക്ലസ്റ്റര്‍ ബോംബ് ഉപയോഗിച്ച് ആക്രമണം..? ലോകം ഞെട്ടി!  (2 hours ago)

തീവ്രന്യുന മർദ്ദ സാധ്യത!  (3 hours ago)

KOLLAM സെക്യൂരിറ്റിക്കാരന്‍ ചോദിക്കാന്‍ എത്തിയപ്പോള്‍  (3 hours ago)

നിർണായക വിവരം; പ്രതിയെക്കുറിച്ച് സൂചന?  (3 hours ago)

പോറ്റിയുടെ തനിനിറം ലോകത്തിനു കാണിച്ചുതന്നു അയ്യപ്പൻ...  (5 hours ago)

അവന് തൈരില്ലാതെ ചോറ് ഇറങ്ങില്ലെന്ന് ; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തൈര് വാങ്ങാന്‍ വന്ന പോലീസിനെ ഓടിച്ച് വീട്ടമ്മ  (6 hours ago)

ഭാഗ്യാനുഭവവും കീർത്തിയും ലഭിക്കും  (6 hours ago)

Malayali Vartha Recommends