Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വെള്ളം കുടിക്കുന്നത് അത്ര നിസ്സാര കാര്യമല്ല ..ശ്രദ്ധിച്ചില്ലെങ്കിൽ നിത്യ രോഗിയായി മാറും ..വെള്ളം കുടിക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ

27 OCTOBER 2020 05:39 PM IST
മലയാളി വാര്‍ത്ത

ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ ഘടകമാണ് വെള്ളം. ഒരു മനുഷ്യര്‍ ഒരു ദിവസം ശരാശരി 8 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. നിർജ്ജലീകരണം ഉണ്ടെങ്കിൽ പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

അവയിൽ പ്രധാനപ്പെട്ട ഒന്നാണ് തലവേദന .നല്ല തലവേദന ഉള്ളപ്പോൾ രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം കുടിച്ചു നോക്കു. മൈഗ്രൈൻ അല്ലാത്ത തലവേദന ആണെങ്കിൽ ഒരു പത്തു മിനിറ്റിനുള്ളിൽ തന്നെ ആ തലവേദന ഭേദമാകുന്നത് കാണാം. അതുപോലെ ചിലരുടെ ഇപ്പോഴും ഉള്ള പരാതിയാണ് മസിൽ ഉരുണ്ടു കയറുന്നു എന്നുള്ളത്. ഇതും നിർജ്ജലീകരണം കൊണ്ട് ഉണ്ടാകുന്നതാണ്.

എന്തിന് മുടി കൊഴിയുന്നത് വരെ നിർജ്ജലീകരണം കൊണ്ട് ഉണ്ടാകാറുണ്ട്. നീർക്കെട്ട്, അസിഡിറ്റി, തുടങ്ങിയവയെല്ലാം വെള്ളം ആവശ്യത്തിന് കുടിക്കാത്തതു കൊണ്ടാണ് ഉണ്ടാകുന്നത്

എന്നാല്‍, വെള്ളം കുടിക്കുന്നതിനും ചില നിയമങ്ങളൊക്കെ ഉണ്ട്
വെള്ളം കുടിക്കുന്ന 4 നിയമങ്ങള്‍ പാലിച്ചാല്‍ ജീവിതത്തില്‍ കുറഞ്ഞത്‌ ഒരു 100 രോഗത്തില്‍ നിന്ന് രക്ഷപ്പെടാം.
1)ഭക്ഷണം കഴിക്കുമ്പോഴും , കഴിച്ച ഉടനെയും വെള്ളം കുടിക്കാതിരിക്കുക.

2) വെള്ളം എപ്പോഴും സിപ് ബൈ സിപ്പായി (കുറേശെ) കുടിക്കുക. ചായ, കാപ്പി മുതലായവ കുടിക്കുന്നപോലെ. ഒറ്റയടിക്ക് വെള്ളംകുടിക്കുന്ന ശീലം തെറ്റാണ്.

3) എത്രതന്നെ ദാഹിച്ചാലും ഐസിട്ട വെള്ളം, ഫ്രിഡ്ജില്‍ വെച്ച വെള്ളം, വാട്ടര്‍കൂളറിലെ വെള്ളം എന്നിവ കുടിക്കാതിരിക്കുക. നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ വേനൽക്കാലത്ത് മണ്‍കലത്തില്‍ വെച്ച വെള്ളം കുടിക്കാം. തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് പലദോഷങ്ങളും ഉണ്ട്. ഇളം ചൂടുവെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്

4) കാലത്ത് എഴുന്നേറ്റ ഉടനെ മുഖംകഴുകാതെ 2,3 ഗ്ലാസ്‌ വെള്ളം കുടിക്കുക. ഇത് ഒട്ടനവധി രോഗങ്ങൾക്കുള്ള പ്രതിവിധിയാണ്

ചിലരിൽ വെള്ളം കുടി അധികമായാലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് .എങ്കിലും ചുരുങ്ങിയത് രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം . അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തില്‍ വൃക്കകള്‍ക്ക് അധികജോലി ചെയ്യേണ്ടതായിവരും. അത് ചിലപ്പോള്‍ അവയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചേക്കാം. സാധാരണ നിലയില്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ ജലയളവ് വര്‍ധിക്കുന്നത് വിപരീത ഫലമാണുണ്ടാക്കുക.......

അമിതമായി ജലംകുടിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളിലും സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. അത് രക്തത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും സമ്മര്‍ദ്ദം നല്‍കുകയും ചെയ്യുന്നു.......അതുകൊണ്ട് വെള്ളം കുടിക്കുന്നത് അധികമാകേണ്ട ആവശ്യമില്ല. എന്നിരുന്നാലും വയസ്, ഉയരം, ഭാരം, വ്യായാമക്രമം, ദിനചര്യ, രോഗങ്ങള്‍, തുടങ്ങിയ ഘടങ്ങളെ അടിസ്ഥാനപ്പെടുത്തിവേണം വെള്ളം കുടിക്കാന്‍....... എത്രത്തോളം വെള്ളം കുടിക്കുന്നുണ്ടെന്നും എത്രത്തോളം മൂത്രം ഒഴിഞ്ഞു പോയി എന്നും അനുസരിച്ചാണ് വെള്ളം കുടിക്കേണ്ടത്

ചെറിയ കുട്ടികളും പ്രായമായവരും വെള്ളം കുറച്ചു കുടിച്ചാലും മതി . ഒരോരുത്തര്‍ക്കും ആവശ്യമായ വെള്ളത്തിന്റെ അളവ് വ്യത്യസ്തമായിരിക്കും. ചർമ്മ പ്രശ്നങ്ങൾ ഉള്ളവർ, വെരിക്കോസ് വെയ്ൻ ,ജോയിന്റ് പെയിൻ ഉള്ളവർ, നെഞ്ച് എരിച്ചിൽ, പുളിച്ചു തികട്ടൽ ഉള്ളവർ എന്നിവരെല്ലാം ആവശ്യത്തിന് വെള്ളം കുടിക്കണം .. മറ്റൊരാളുടെ വെള്ളംകുടി ശീലം അനുകരിക്കാന്‍ ആരും ശ്രമിക്കരുത്....... ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ ഏറ്റവും ഉത്തമമായ ഒന്നാണ് വെള്ളം കുടിക്കുന്നത് ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (32 seconds ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (30 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (37 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (53 minutes ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (59 minutes ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (2 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (14 hours ago)

Malayali Vartha Recommends