Widgets Magazine
18
Jan / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമാധാന കരാര്‍ കാറ്റില്‍ പറത്തി ഇസ്രായേല്‍ വീണ്ടും യുദ്ധഭൂമിയില്‍...ബന്ദിയെ പാര്‍പ്പിച്ച കേന്ദ്രത്തിന് നേരെ ഇസ്രയേല്‍ ഇന്നു രാവിലെ ആക്രമണം നടത്തി ഹമാസിനെ വിറപ്പിച്ചു...


ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ വി എസ് അച്യുതാനന്ദന്റെ പഴയ നിയമസഭാ മണ്ഡലത്തിൽ, ബ്രൂവറി അനുവദിക്കാനുള്ള നീക്കത്തിൽ സി.പി ഐയിൽ പൊട്ടിത്തെറി...ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സി .പി ഐ...


ചതിക്കുന്നവന്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് പറയണം തോറ്റത് നീയാണെന്ന്... വൈറൽ പോസ്റ്റുമായി നിഷ സാരംഗ്


ഞങ്ങള്‍ സത്യസന്ധരാണ്.! 41 ദിവസത്തെ പൂജയോട് കൂടി ശിവലിംഗ പ്രതിഷ്ഠയോടെ അച്ഛനെ യോഗീശ്വരന്‍ ആക്കിയെടുക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്... പ്രതികരിച്ച് മകൻ

പ്രിയ നഴ്‌സുമാരേ നിങ്ങളോട് ഈ ലോകം കടപ്പെട്ടിരിക്കുന്നു...കോവിഡ് മഹാമാരി ലോകത്തെയാകമാനം പിടിച്ചുകുലുക്കി അതിന്റെ സംഹാര താണ്ഡവം രണ്ടാം വര്‍ഷത്തിലേക്കും രണ്ടാം തരംഗത്തിലേക്കും കടക്കുമ്പോൾ 2021 ലെ നഴ്‌സസ് ദിനത്തിന് വാര്‍ത്താ പ്രാധാന്യമേറേ ...

12 MAY 2021 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്...

4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകള്‍...

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വാങ്ങിക്കഴിച്ചാൽ മരിച്ചുപോകും

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

ഒരു സ്ത്രീയുടെ ശരീരം ആർത്തവചക്രം, ഗർഭധാരണം മുതൽ ആർത്തവവിരാമം വരെ;പോഷകാഹാരം ലഭിക്കുന്നുണ്ടോ..? നിസാരമല്ല ഇത്.!

ഇന്ന് നഴ്‌സുമാരുടെ ദിനം. കോവിഡ് മഹാമാരി ലോകത്തെയാകമാനം പിടിച്ചുകുലുക്കി അതിന്റെ സംഹാര താണ്ഡവം രണ്ടാം വര്‍ഷത്തിലേക്കും രണ്ടാം തരംഗത്തിലേക്കും കടക്കുമ്പോൾ 2021 ലെ നഴ്‌സസ് ദിനത്തിന് വാര്‍ത്താ പ്രാധാന്യമേറുന്നു.. .

 

നഴ്സുമാരുടെ സേവനങ്ങളെ ഓർമിക്കുന്നതിനായി ആധുനിക നഴ്സിങിന്റെ ഉപജ്ഞാതാവായ ‘‘വിളക്കേന്തിയ വനിത’’ എന്ന അപരനാമത്താൽ അറിയപ്പെടുന്ന ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മേയ് 12 ആണ് നഴ്സസ് ദിനമായി ലോകമെമ്പാടും ആചരിക്കുന്നത്

 

 


വളരെ ഉയര്‍ന്ന സാമ്പത്തിക ചുറ്റുപാടില്‍ ജനിച്ചുവളര്‍ന്ന മിസ് നൈറ്റിംഗേല്‍ അക്കാലത്ത് സഹജീവികളോടും രോഗികളോടും മുറിവേറ്റവരോടും ഉള്ള കാരുണ്യം ഒന്നു കൊണ്ടുമാത്രം ആതുരശുശ്രൂഷാ രംഗത്തേക്കിറങ്ങി വരികയായിരുന്നു.. . അക്കാലത്ത് നഴ്‌സിങ്ങിന് ഒരു വ്യക്തമായ പാഠ്യപദ്ധതിയോ വിദ്യാഭ്യാസ സംവിധാനമോ പോലും ഉണ്ടായിരുന്നില്ല ..ക്രിമിയന്‍ യുദ്ധത്തില്‍ മുറിവേറ്റ പട്ടാളക്കാരെ വളരെ പരിമിതമായ സൗകര്യങ്ങളില്‍ പോലും ശാസ്ത്രീയമായ അടിത്തറയോടെ ശുശ്രൂഷിച്ചതോടെ ആ സേവനം ചരിത്രത്തിൽ ഇടം പിടിച്ചു..

 

 

ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിനോടനുബന്ധിച്ച് മിസ് നൈറ്റിംഗേല്‍ സഥാപിച്ച നഴ്‌സിങ്ങ് സ്‌കൂളാണ് ലോകത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ നഴ്‌സിങ്ങ് വിദ്യാഭ്യാസ സ്ഥാപനം



ഒരു പക്ഷേ നഴ്‌സിങ്ങ് പ്രൊഫഷന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ആയിരിക്കും ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ ഇത്രയധികം വെല്ലുവിളികൾ നേരിടുന്നത് . എന്നാൽ കേവലം ഒരു ദിവസത്തെ ആഘോഷത്തിൽ ഒതുക്കേണ്ടതാണോ നഴ്സുമാരോടുള്ള കടപ്പാട് ?

 

 

ആതുരസേവന രംഗത്തെ കാവല്‍മാലാഖമാര്‍ എന്നൊക്കെ നഴ്‌സുമാര്‍ മുമ്പും വാഴ്ത്തപ്പെട്ടിട്ടുണ്ടെങ്കിലും ഈയടുത്ത കാലം വരെയും നഴ്‌സുമാരെയോ നഴ്‌സിംഗ് ജോലിയുടെ മഹത്വത്തെയോ മനസ്സിലാക്കിയിട്ടുള്ളവര്‍ യഥാര്‍ഥത്തില്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ.

 

 

നഴ്സിങ്ങിനു ചേരുന്നു എന്ന് ഒരു കുട്ടി ആവശ്യപ്പെട്ടാൽ ‘അത് വേണോ’ എന്നു ചോദിക്കുന്ന ബന്ധുക്കളും കുടുംബക്കാരും ആയിരുന്നു നമുക്ക് ചുറ്റും ഉണ്ടായിരുന്നത് , എന്നാൽ നൂറ്റാണ്ടിന്റെ മഹാമാരി എന്നൊക്കെ വിശേഷിപ്പിക്കാവുന്ന കോവിഡ്-19 എന്ന വൈറസ് അണുബാധ ചൈനയിൽ നിന്ന് ഒരു ഉമിത്തീപോലെ നീറിപ്പടര്‍ന്ന് ഒരു കാട്ടുതീ ആയി ലോകം മുഴുവൻ ആളിപ്പടർന്നപ്പോൾ സ്വന്തക്കാര്‍ പോലും ഭീതിയോടെ കൈവിടുന്ന കാലത്തും തങ്ങളെ ചേര്‍ത്തുപിടിക്കുന്ന നഴ്‌സുമാരുടെ കരങ്ങളുടെ ശക്തിയും ഹൃദയത്തിന്റെ നൈര്‍മല്യവും എന്താണെന്നും ശരിക്കറിയാൻ കഴിയുന്നത്

 

 

2021 ലെ നഴ്‌സസ് ദിനത്തിന്റെ അഥവാ നഴ്‌സിങ്ങ് വാരാഘോഷത്തിന്റെ മുദ്രാവാക്യം (Theme or slogan) 'Nurses - A voice to lead - A vision for future health care...എന്നതാണ്. ഇത്തവണത്തെ നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയം കോവിഡ് മഹാമാരിയും അതുമായി ബന്ധപ്പെട്ട് നഴ്‌സുമാരുടെയും മറ്റ് ആരോഗ്യപ്രവവര്‍ത്തകരുടെയും ആരോഗ്യത്തിനും ജീവനും ഉള്ള ഭീഷണി തന്നെയാണ്. അതോടൊപ്പം നഴ്‌സുമാരുടെ തൊഴില്‍രംഗത്തെ സമ്മര്‍ദ്ദങ്ങളും അന്താരാഷ്ട്രതലത്തില്‍ നഴ്‌സുമാരുടെ ക്ഷാമവും ചര്‍ച്ചാവിഷയമായി വരുന്നുണ്ട്.......

 

 

ഇന്റർനാഷണൽ നഴ്സിങ് കൗൺസിലിന്റെ കണക്കു പ്രകാരം ലോകത്താകെ 20 മില്യൻ നഴ്സുമാർ ജോലി ചെയുന്നുണ്ട് .പകച്ചു നിന്നു പോയ ഒരു ജനസമൂഹത്തെ, മുന്നോട്ട് നയിക്കാൻ സഹായിക്കുന്നത്, സ്വന്തം കുടുംബത്തെയും അവരുടെ വേദനകളെയും മറന്നു, അഹോരാത്രം പണിയെടുക്കുന്ന നഴ്സുമാരുടെ അർപ്പണ ബോധമാണ്.

 

അപര്യാപ്തകൾ കൊണ്ട് നിറഞ്ഞ സർക്കാർ - സ്വകാര്യ മേഖലകളിലെ ആശുപത്രികളിൽ വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന നഴ്‌സുമാരുടെ വിശ്രമമില്ലാത്ത സേവനം ഒന്ന് കൊണ്ട് മാത്രമാണ് ലോകം വീണ്ടും നടന്നു തുടങ്ങാൻ കാരണമായത്


മാനവരാശിക്ക് പ്രത്യാശയുടെ പുതുവെളിച്ചം കാണിച്ചു കൊണ്ട് ഈ മഹാമാരിയുടെ നാളുകളിൽ സ്വാന്തനത്തിന്റെ നിലവിളക്കുമായി മുന്നേ നടക്കുന്ന ലോകത്തിലെ മുഴുവൻ നഴ്സുമാർക്കും ഈ ദിനത്തിൽ ആശംസകൾ... . കോവിഡ് മഹാമാരിക്കെതിരായുള്ള പോരാട്ടം മുന്നിൽ നിന്ന് നയിക്കുന്ന പ്രിയ നഴ്‌സുമാരേ നിങ്ങളോട് ഈ ലോകം കടപ്പെട്ടിരിക്കുന്നു.

 

 

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള പ്രകീര്‍ത്തനങ്ങളിലും ആഘോഷങ്ങളിലും മാത്രം ഒതുങ്ങാതെ ഈ തൊഴില്‍മേഖല കൂടുതല്‍ മെച്ചപ്പെടുത്താനും ആതുര ശുശ്രൂഷാരംഗത്തെ നെടുംതൂണുകളായ നഴ്‌സുമാരുടെ കരങ്ങള്‍ക്ക് ശക്തിയും താങ്ങും നല്‍കുവാനും സര്‍ക്കാരും ആരോഗ്യ സേവനരംഗം കൈയാളുന്നവരും ശ്രദ്ധിക്കണം

 

എങ്കിൽ മാത്രമേ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഴ്‌സുമാരായ മലയാളി നഴ്‌സുമാരെ നമുക്ക് നമ്മുടെ നാട്ടില്‍ തന്നെ പിടിച്ചുനിര്‍ത്താൻ കഴിയൂ ..അവരുടെ സേവനം നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ലഭിക്കാനുള്ള അവസരം ഉണ്ടാകൂ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ.... ഇടുക്കി വണ്ടിപ്പെരിയാറില്‍ ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (15 minutes ago)

അപകട വളവില്‍ അശ്രദ്ധമായി വാഹനം ഓടിച്ചു.... കോഴിക്കോട് താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസിയും, ലോറിയും, കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായ സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ കേസ്  (25 minutes ago)

പ്രശസ്ത അമേരിക്കന്‍ ചലച്ചിത്രകാരന്‍ ഡേവിഡ് ലിഞ്ച് (78) അന്തരിച്ചു...  (46 minutes ago)

ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം: മെഡിക്കല്‍ കോളേജില്‍ ക്രമീകരണങ്ങളേര്‍പ്പെടുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി  (59 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... ഇന്ത്യന്‍ ടെലിവിഷന്‍ താരം അമന്‍ ജെയ്സ്വാള്‍ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു...  (1 hour ago)

ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കി അട്ടക്കുളങ്ങര വനിതാ ജയിലിലാക്കി.... പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്...  (1 hour ago)

പാലക്കാട് രണ്ടു ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം...  (1 hour ago)

സങ്കടക്കാഴ്ചയായി....ചേര്‍ത്തല തൈക്കാട്ടുശ്ശേരിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം.. ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്... ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്...  (2 hours ago)

22 വർഷത്തോളമായി പ്രവാസി, സൗദിയിൽ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു...!!!  (8 hours ago)

തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ മന്ത്രി വീണാ ജോര്‍ജ  (9 hours ago)

വിനോദ യാത്രക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു  (9 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവാവ് മരിച്ചനിലയില്‍; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അവശനിലയില്‍ കണ്ടെത്തി  (9 hours ago)

തൊഴിൽ നിയമങ്ങൾ കർശനമാക്കി സൗദി, ഇനി എല്ലാ തൊഴിൽ വിസ അപേക്ഷകള്‍ക്കും വിദ്യാഭ്യാസ യോഗ്യതകള്‍ മുന്‍ കൂട്ടി പരിശോധിക്കും, സര്‍ക്കുലര്‍ പുറപ്പെടുവിച്ച് സൗദി സര്‍ക്കാര്‍, ജനുവരി 14 മുതല്‍ നിയമം പ്രാബല്യത്ത  (10 hours ago)

വധശിക്ഷ റദ്ദാക്കി ആറ് മാസമായിട്ടും ജയിലിൽ തന്നെ, 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയെങ്കിലും റഹീമിന്റെ മോചനത്തിന് തടസമാകുന്നത് ഈ കാരണങ്ങൾ, ആറാം തവണയും കേസ് മാറ്റിവയ്ച്ചതിൽ വലിയ  (10 hours ago)

Malayali Vartha Recommends