Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

ട്രംപിന് കുത്തിവച്ച അതേ കോവിഡ് മരുന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും ... വിലയല്പം കൂടിയാലെന്താ ..ജീവൻ തിരിച്ചുകിട്ടുമെന്ന ഉറപ്പ് പോരെ ? 1.10 ലക്ഷം രൂപ മുടക്കി 2 ഡോസ് അടങ്ങുന്ന വയൽ (കുപ്പി) പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു...ആദ്യ ഡോസ് എടുത്തത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഡോക്ടർ

06 JUNE 2021 12:27 PM IST
മലയാളി വാര്‍ത്ത


മുൻ അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിന്‌ കോവിഡ്‌ ചികിത്സയ്ക്ക്‌ ഉപയോഗിച്ച ആന്റിബോഡി മിശ്രിതം കേരളത്തിലുമെത്തി... കോവിഡ് ചികിത്സയിൽ സുപ്രധാന ചുവടുവയ്പ്പായി ആന്റിബോഡി മരുന്നായ കാസിരിവിമാബ് – ഇംഡെവിമാബ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഡോക്ടറിൽ കുത്തിവച്ചു. ആന്റി സാർസ് കോവ് – 2 വിഭാഗത്തിൽ ഉൾപ്പെടുന്ന ആന്റിബോഡി മരുന്ന് സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.


കഴിഞ്ഞവർഷം ഒക്ടോബറിൽ ഡൊണാൾഡ്‌ ട്രംപിന്‌ കോവിഡ്‌ ബാധിച്ചപ്പോൾ ഈ മരുന്നാണ്‌ നൽകിയത്. അദ്ദേഹം വേഗത്തിൽ ആശുപത്രി വിട്ടിരുന്നു. ഈ മാസം ആദ്യമാണ്‌ മരുന്നിന് ഇന്ത്യയിൽ അനുമതിനൽകിയത്..യൂറോപ്യൻ യൂനിയനും യു.എസും ആന്‍റിബോഡി കോക്​ടെയിലിന്​ അംഗീകാരം നൽകിയിട്ടുണ്ട്

 

 


സ്വിസ്‌ മരുന്ന്‌ കമ്പനിയായ റോച്ചെ വികസിപ്പിച്ചെടുത്തതാണ് മരുന്ന്‌. സിപ്ലയാണ്‌ ഇന്ത്യയിൽ വിതരണം ചെയ്യുന്നത്‌. കാസിരിവിമാബ്‌, ഇംഡെവിമാബ്‌ എന്നീ രണ്ട്‌ ആന്റിബോഡികൾ ചേർത്താണ്‌ ഈ മിശ്രിതം ഉണ്ടാക്കുന്നത്‌.......

 

 

ഒരു ഡോസ് മരുന്നിന് 59,750 രൂപയാണ് വില. 1.10 ലക്ഷം രൂപ മുടക്കിയാണ് 2 ഡോസ് അടങ്ങുന്ന വയൽ (കുപ്പി) പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്.കോവിഡ് മൂലം ശരീരത്തിൽ സ്വാഭാവികമായ ആന്റി ബോഡി ഉൽപാദിപ്പിക്കപ്പെടുന്നതിന് മുൻപ് തന്നെ ഈ മരുന്ന് ആന്റി ബോഡി സൃഷ്ടിച്ചു കോവിഡ് വൈറസുകളെ നേരിടും. ഇതുമൂലം വൈറസുകൾ ശരീരത്തിൽ പെരുകുന്നത് പൂർണമായും തടയപ്പെടും.

 

 

കോവിഡ് പോസിറ്റീവായി ആദ്യ 72 മണിക്കൂറിലാണ് മരുന്നു കൂടുതൽ ഫലപ്രദം. ശരീരത്തിൽ വൈറസ് നെഗറ്റീവായ ശേഷം കുത്തിവയ്ക്കുന്നതു കൊണ്ട് കാര്യമായ ഗുണമില്ല.

 


പത്തനംതിട്ട ജനറൽ ആശുപത്രിയിലെ തന്നെ ഡോക്ടറിലാണ് മരുന്ന് കുത്തിവച്ചത്. മരുന്ന് ഫലം കണ്ടു തുടങ്ങിയെന്നു ചികിത്സയ്ക്കു നേതൃത്വം നൽകുന്ന ഡോ.അരുൺ ജൂഡ് പറഞ്ഞതായാണ് റിപ്പോർട്ട് . വയലിൽ അവശേഷിക്കുന്ന രണ്ടാമത്തെ ഡോസ് സർക്കാർ മേഖലയിൽ തന്നെയുള്ള ഫാർമസിസ്റ്റിൽ കുത്തിവയ്ക്കും

 


മുംബൈയിൽ കഴിഞ്ഞ ആഴ്ച 5 പേർക്ക് ഇതേ മരുന്ന് നൽകിയിരുന്നു.. . ആന്റിബോഡി മിശ്രിതം ഇന്ത്യയിൽ ആദ്യമായി ലഭിച്ചത് ഹരിയാന സ്വദേശിക്ക്. 84 വയസുകാരനായ മൊഹബ്ബത് സിങ്ങിനാണ് ആന്റിബോഡി കോക്ടെയിൽ നൽകിയത്.

 

 


വൈറസിന്റെ സ്‌പൈക് പ്രോട്ടീനെതിരെയാണ് മരുന്ന് പ്രവര്‍ത്തിക്കുക. 12 വയസിനു മുകളിലുള്ള, കുറഞ്ഞത് 40 കിലോ തൂക്കമുള്ളവര്‍ക്കു ഈ മരുന്ന് ഉപയോഗിക്കാം. ഉയർന്ന അപകടസാധ്യതയുള്ള 60 വയസ്സിനു മുകളിലുള്ള രോഗികൾ, ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർ, ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ, വൃക്കരോഗം, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്​നങ്ങൾ ഉള്ളവർക്കും ഇത്​ ഉപയോഗിക്കാം.

 

 

ഉയര്‍ന്ന അപകടസാധ്യതയുള്ളവരുടെ രോഗം മൂര്‍ച്ഛിക്കുന്നതിനു മുമ്പ് മരുന്നു പ്രയോഗിച്ച് മെച്ചപ്പെട്ട ചികിത്സ നല്‍കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ട് മുതല്‍ എട്ട് ഡിഗ്രി സെൽഷ്യസിലാണ് മരുന്നു സൂക്ഷിക്കേണ്ടത്. ഒരു രോഗിക്കായി ആദ്യ ഡോസ് നല്‍കാന്‍ വയല്‍ തുറന്നു കഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ അടുത്ത രോഗിക്ക് ബാക്കിയുള്ള ഡോസ് നല്‍കാന്‍ കഴിയും

 


റെംഡെസിവിർ, ടോസിലിസുമാബ് തുടങ്ങിയ ഇന്ത്യയിലടക്കം കാര്യമായി ഉപയോഗിക്കുന്ന മരുന്നുകളിൽനിന്ന് ഏറെ വ്യത്യസ്തമാണ് ഇതെന്നാണ് മരുന്നു നിർമാതാക്കൾ അവകാശപ്പെടുന്നത്. ഈ മരുന്ന് സ്വീകരിച്ചവരിൽ 80 ശതമാനം പേർക്കും ആശുപത്രി ചികിത്സ ആവശ്യമായി വരുന്നില്ലെന്നും മരണനിരക്ക് കുറവാണെന്നും മേദാന്ത ആശുപത്രി ഡയരക്ടർ ഡോ. നരേഷ് ട്രെഹാൻ പറഞ്ഞു. രോഗലക്ഷണങ്ങളുടെ ദൈർഘ്യം കുറയ്ക്കുമെന്നും ഇദ്ദേഹം പറയുന്നു

 

 

ഒറ്റ ഡോസ് ഉപയോഗിച്ചാൽ മതിയെന്നാണ് മരുന്ന് നിർമാതാക്കൾ അവകാശപ്പെടുന്നത്. സാധാരണ കോവിഡ് രോഗികളിൽ ആന്റിബോഡി പ്രവർത്തിച്ചുതുടങ്ങണണെങ്കിൽ രണ്ട് ആഴ്ചയോളമെടുക്കും. എന്നാൽ, ഈ മരുന്ന് പെട്ടെന്ന് തന്നെ ശരീരത്തിൽ പ്രവർത്തിച്ചുതുടങ്ങുമെന്നും പറയുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുതര പരിക്ക്  (1 hour ago)

നിലപാട് തിരുത്തി , പക്ഷെ യോജിക്കാനാകില്ല  (1 hour ago)

അമ്മയെ പീഡിപ്പിക്കുമെന്ന് ഭീഷണിയെ തുടർന്ന്  (1 hour ago)

പരസ്യമായി മീശവടിച്ച് നേതാവ്  (1 hour ago)

അർജുൻ രാംപാലിന്റെ വിവാഹനിശ്ചയം  (2 hours ago)

ചിലന്തി പോലുള്ള പോറൽ വിശദീകരിച്ച് ശാസ്ത്രജ്ഞർ  (2 hours ago)

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം  (2 hours ago)

ശബരിമല സന്നിധാനത്ത് അപകടം പൊലീസ് കേസെടുത്തു  (3 hours ago)

അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം  (3 hours ago)

മസൂദ് അസ്ഹർ ഓർമ്മിക്കുന്നു  (3 hours ago)

ചാരവൃത്തി നടത്തിയതിന് അറസ്റ്റിൽ  (3 hours ago)

ഒളിവിലിരുന്നു മത്സരിച്ച്‌ മിന്നും ജയം  (4 hours ago)

യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവയ്പ്  (4 hours ago)

പരാജയത്തിന് പിന്നാലെ വ്യാപക അക്രമം  (4 hours ago)

തയ്യാറായി ബി.ജെ.പി മേയർ  (4 hours ago)

Malayali Vartha Recommends