Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വച്ചു കഴിഞ്ഞാൽ ഉണ്ടോ എന്ന് പോലും അറിയില്ല; പാഡിനെക്കാളും സുഖപ്രദമാണ്; മെൻസ്‌ട്രുൽ കപ്പുകൾ പൊളിയാണ് കെട്ടോ! മെൻസ്‌ട്രുൽ കപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

23 SEPTEMBER 2021 01:14 PM IST
മലയാളി വാര്‍ത്ത

ആർത്തവസമയത്ത് സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നതിനെക്കാൾ പലർക്കും ആശ്വാസം മെന്‍സ്ട്രുവല്‍ കപ്പുകൾ ഉപയോഗിക്കുന്നതാണ്. പലരും ഇത് ഉപയോഗിക്കുന്നുണ്ട് എന്നാൽ പോലും ഇപ്പോഴും ഭൂരിഭാഗം സ്ത്രീകൾക്കും ഇത് ഉപയോഗിക്കുന്നതിൽ ഭയവും ആശങ്കയും സംശയങ്ങളും ബാക്കിയാണ്.

ഒന്നും ഭയക്കേണ്ടതില്ല! മെൻസ്ട്രൽ കപ്പ് ശരിയായ നിർദ്ദേശപ്രകാരം ഉപയോഗിച്ചാൽ അത് വളരെയധികം ആശ്വാസം തന്നെയാണ്. മാത്രമല്ല ഒരിക്കല്‍ ഉപയോഗിച്ച നോക്കിയാല്‍ പാഡുകളേക്കാള്‍ മെന്‍സ്ട്രുവല്‍ കപ്പുകളിൽ ആശ്രയിക്കാൻ സ്ത്രീകൾ വെമ്പൽകൊള്ളുക തന്നെ ചെയ്യും.

അപ്പോൾ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്, ഇത് ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ , ശ്രദ്ധിക്കണം ഇതിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണ് എന്നൊക്കെ നമുക്കൊന്ന് വിശദമായി തന്നെ പരിശോധിക്കാം

ഉപയോഗിക്കേണ്ടുന്നത് എങ്ങനെ ?

സിലിക്കണ്‍ കൊണ്ട് നിര്‍മ്മിച്ച കപ്പിന്റെ ആകൃതിയിലാണ് മെന്‍സ്ട്രുവല്‍ കപ്പ് . യോനികളിലേക്ക് ഇറക്കി വച്ചുകൊണ്ടാണ് ഇതില്‍ ആര്‍ത്തവ രക്തം സംഭരിക്കുന്നത്. മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുന്നതിന് മുന്‍പ് കൈകള്‍ വൃത്തിയായി കഴുകണം .

കപ്പിന്റെ റിം ഒരുമിച്ച് നീക്കണം . അപ്പോൾ അത് ഇറുകിയ യു-ആകൃതിയിലാകും . ഇരുന്നു കൊണ്ടോ നിന്നു കൊണ്ടോ കപ്പ് മടക്കി വെച്ച ഭാഗം ഉള്ളിലേക്ക് ഇന്‍സേര്‍ട്ട് ചെയ്യുക . ശരിയായ രീതിയിൽ വെക്കുന്നത് വരെ താഴെയുള്ള തണ്ടില്‍ പിടിച്ച് ഇത് കൃത്യമാക്കി യോനിക്കുള്ളില്‍ വയ്ക്കുവാൻ ശ്രദ്ധിക്കുക.

ആര്‍ത്തവ കപ്പ് നീക്കംചെയ്യുമ്പോൾ സുരക്ഷിതമായി അത് നിർവഹിക്കുക. കൈ കഴുകുക. ആര്‍ത്തവ കപ്പ് പുറത്തേക്ക് എടുക്കുവാൻ പതുക്കെ താഴോട്ട് വലിക്കുക. യു-ആകൃതിയിൽ പുറത്തെടുക്കുക. പുറത്തേക്ക് എടുത്ത് കഴിഞ്ഞാല്‍ രക്തം കളയണം .

ശേഷം കപ്പ് ചൂടുവെള്ളത്തില്‍ കഴുകി വീണ്ടും ഉപയോഗിക്കുക. ആര്‍ത്തവത്തിന് അനുസരിച്ച് ഓരോ മണിക്കൂറിലും നിങ്ങളുടെ കപ്പ് വൃത്തിയാക്കുക. കുറവ് രക്തസ്രാവം ഉള്ളപ്പോൾ ഓരോ 12 മണിക്കൂറിലും കപ്പ് മാറ്റുക.

ആദ്യമായി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക് !

ആദ്യ പ്രാവശ്യം ഉപയോഗിക്കുന്നവർ നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് എങ്ങനെ ആര്‍ത്തവ കപ്പ് ഉപയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ആദ്യ തവണ കപ്പ് ഉപയോഗിക്കുമ്പോൾ അല്‍പം പ്രയാസമുണ്ടാകും . കുറച്ച് ശ്രമിച്ച്‌ കഴിഞ്ഞാൽ എളുപ്പത്തില്‍ തന്നെ ഇത് ഉപയോഗിക്കാന്‍ കഴിയും .

കപ്പ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

മെന്‍സ്ട്രുവല്‍ കപ്പ് പരിസ്ഥിതി സൗഹൃദമാണ്, പോക്കറ്റ് ഫ്രണ്ട്ലിയുമാണ് എന്നതാണ് സവിശേഷത. പ്രായം ലൈംഗികബന്ധം, പ്രസവം എന്നിവ അനുസരിച്ച്‌ വിവിധ സൈസിലുള്ള കപ്പുകള്‍ തിരഞ്ഞെടുക്കുക . ഒരു കപ്പ് 5 മുതല്‍ 10 വര്‍ഷം വരെ ഉപയോഗിക്കാം.

ആര്‍ത്തവദിനങ്ങളില്‍ 12 മണിക്കൂര്‍ വരെ ഒറ്റ സ്‌ട്രെച്ചില്‍ കപ്പ് ഉപയോഗിക്കാവുന്നതാണ്. വൃത്തിയാക്കുന്നതിനായി ആര്‍ത്തവരക്തം ക്ലോസറ്റിലോ ബാത്റൂമിലോ ഒളിച്ചു കളയാം. മെന്‍സ്ട്രുവല്‍ കപ്പ് വെള്ളമൊഴിച്ചു കഴുകി വീണ്ടും ഇന്‍സെര്‍ട് ചെയ്യാൻ കഴിയുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (6 minutes ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (7 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (2 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (2 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (3 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends