Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അങ്ങനെ ജനോപകാരപ്രദമായ ടോയ്‌ലെറ്റുകള്‍ കണ്ടെത്താനും ആപ്പ് റെഡി

29 NOVEMBER 2016 12:50 PM IST
മലയാളി വാര്‍ത്ത

ഉപയോഗിക്കാന്‍ പറ്റുന്ന പൊതുടോയ്‌ലെറ്റുകള്‍ തേടിയുള്ള മനുഷ്യന്റെ യാത്രതുടങ്ങിയിട്ട് കാലങ്ങളായി. നാട്ടിലുള്ള പൊതുടോയ്‌ലെറ്റുകളെല്ലാം നാട്ടുകാരുടെ പേടി സ്വപ്നമാണിന്ന്. എന്നാല്‍ ഇതിനൊരു മാറ്റം കൊണ്ടുവരാനാണ് പഞ്ചാബിലെ ഐഎഎസ് ദമ്ബതികള്‍ സ്വച്ഛ് ഭാരത് ലൊക്കേറ്റര്‍ ആപ്പുമായി രംഗത്തെത്തിയത്. ടോയ്‌ലറ്റുകള്‍ എവിടെയെല്ലാമുണ്ട്, ടോയ്‌ലെറ്റുകള്‍ വൃത്തിയുള്ളതാണോ എന്നീ വിവരങ്ങള്‍ ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ലഭ്യമാവുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളാണ് ഇവര്‍ തയാറാക്കിയത്.

പഞ്ചാബിലെ മോഗയില്‍ മുനിസിപ്പല്‍ കമ്മിഷണറായ വിപുല്‍ ഉജ്വലും ഫരീദ്‌കോട്ട് അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണറും വിപുലിന്റെ ഭാര്യയുമായിരുന്ന സൊനാലി ഗിരിയും ചേര്‍ന്ന് 2015 ജനുവരിയിലായില്‍ ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. ആ നഗരത്തില്‍ പോലും വൃത്തിയുള്ള ഒരു ടോയ്‌ലെറ്റ് കണ്ടെത്താനായില്ല. അപ്പോഴാണ് പൊതു ടോയ്‌ലെറ്റുകള്‍ കണ്ടെത്താനുള്ള ആളുകളെ കഷ്ടപ്പാടുകള്‍ അവര്‍ക്ക് മനസിലായത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ആപ്ലിക്കേഷന്‍ ആരംഭിക്കാന്‍ തീരുമാനിച്ചത് അന്നാണ്.

അങ്ങനെ പിന്നീടുള്ള നാലുമാസങ്ങളില്‍ ഇരുവരും ചേര്‍ന്ന് പൊതു ടോയ്‌ലെറ്റുകള്‍ കണ്ടെത്തി. അവ എവിടെയൊക്കെ സ്ഥിതി ചെയ്യുന്നു എന്ന വിവരങ്ങളും വച്ച് ആപ്പ് ആരംഭിച്ചു. ടോയ്‌ലെറ്റുകളുടെ വൃത്തി സംബന്ധിച്ച് ഉപയോഗിക്കുന്ന ആളുകളുടെ ഇടയില്‍ നിന്നും അഭിപ്രായങ്ങളും ആപ്പുവഴി രേഖപ്പെടുത്തി. ഇവ കൂടാതെ ടോയ്‌ലെറ്റുകള്‍ ഇന്ത്യനാണോ അതോ യൂറോപ്യന്‍ ആണോ, പണം ചെലവിടണമോ വേണ്ടയോ ഭിന്നശേഷിയുള്ള ആളുകള്‍ക്ക് ആവശ്യമായ പ്രത്യേക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ, സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാകുമോ തുടങ്ങി അനേകം വിവരങ്ങളും ഈ ആപ്പുവഴി ലഭ്യമാകും. പഞ്ചാബിലെ നഗരങ്ങളിലെമ്ബാടുമായി ഉള്ള 600ഓളം ടൊയ്‌ലെറ്റുകള്‍ മുനിസിപ്പല്‍ സാനിറ്ററി ഇന്‍സ്‌പെക്റ്റര്‍മാരെ ചുമലപ്പെടുത്തി അവയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. സംസ്ഥാനത്ത് ഇവ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ ശേഷം ആപ്പിന്റെ സവിശേഷതകള്‍ ഇന്ത്യയിലെമ്ബാടുമുള്ള ജനങ്ങള്‍ക്കും ലഭ്യമാക്കാനാണ് പിന്നീടിവര്‍ ശ്രമിച്ചത്. ഇതിനായി നഗര വികസന മന്ത്രാലയത്തെ ഇവര്‍ സമീപിച്ചു. ഈ ആപ്പ് കൊണ്ട് ജനങ്ങള്‍ക്ക് മാത്രമല്ല ഗുണം. സ്വച്ഛ് ഭാരത് പദ്ധതിക്ക് കൈത്താങ്ങാവുന്നുണ്ട് ഈ ആപ്പ്. നഗര വികസന മന്ത്രാലയത്തിന്റെ കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ആപ്പാണ് ഇന്ന് സ്വച്ഛ് ഭാരത് ലൊക്കേറ്റര്‍. ഇത് കൂടാതെ 2014ല്‍ ഇവര്‍ ഐ വോട്ട് എന്നൊരു ആപ്പും ആരംഭിച്ചിരുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ആ ആപ്ലിക്കേഷന്‍. രാജ്യത്തെ വികസനത്തിലേക്ക് നയിക്കാനും നാടിന്റെ പുരോഗതിയെയും സംബന്ധിച്ച ഒരുപാട് സ്വപ്നങ്ങളാണ് ഇരുവര്‍ക്കുമുള്ളത്. അതിനുവേണ്ട പുതിയ കണ്ടുപിടുത്തങ്ങളുമായി മുന്നോട്ടുപോവുകയാണ് ഇരുവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends