Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മയക്കുമരുന്നുപയോഗം മുന്‍കൂട്ടി അറിയാം

31 MARCH 2017 12:09 PM IST
മലയാളി വാര്‍ത്ത

ഭാവിയില്‍ മയക്കുമരുന്നിനടിമകളാകുമോയെന്നറിയാന്‍ കൗമാരക്കാരുടെ തലച്ചോറിന്റെ ഘടനയും സംവിധാനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അറിയാന്‍ സാധിക്കും. കൗമാരക്കാരില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അവരുടെ തലച്ചോര്‍ പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ തലച്ചോറിലെ ചില പ്രത്യേക പ്രവര്‍ത്തനഘടനയുള്ള കൗമാരക്കാരില്‍ മയക്കുമരുന്നിന്റെ ദുരുപയോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നു കണ്ടെത്തി.

മയക്കുമരുന്നു ഉപയോഗിക്കാത്ത 144 കൗമാരക്കാര്‍ക്കു ചോദ്യാവലി കൊടുത്ത്, പുതിയ ജോലികള്‍ ഏറ്റെടുക്കാന്‍ ആവേശം കാട്ടുന്ന വിഭാഗത്തെ കണ്ടെത്തി. സമ്മാനത്തുക കിട്ടുന്ന മാത്സര്യമുള്ള ജോലികളോട് അവര്‍ കാട്ടുന്ന ആഭിമുഖ്യം തലച്ചോറിന്റെ വിവിധ പരിശോധനകളിലൂടെ ഗവേഷകര്‍ കണ്ടെത്തി. സമ്മാനം കിട്ടാന്‍ യോഗ്യമായ ജോലികളുടെ കാര്യത്തില്‍ തലച്ചോര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പഠിച്ചത്.

തലച്ചോറിലെ പ്രത്യേക നാഡീപ്രവര്‍ത്തനങ്ങള്‍ താരതമ്യേന കുറഞ്ഞ വിഭാഗത്തിലുള്ള കൗമാരക്കാര്‍ രണ്ടു വര്‍ഷത്തിനു ശേഷം മയക്കുമരുന്നുകളുപയോഗിക്കുന്നതായി കണ്ടെത്തി. പണം പോലുള്ള പരമ്പരാഗത പ്രതിഫലങ്ങള്‍ക്കായി അധ്വാനിക്കാന്‍ ആവേശം കാട്ടാത്ത കൗമാരക്കാര്‍ മയക്കുമരുന്നിനോടു കൂടുതല്‍ താത്പര്യം കാട്ടുമെന്നാണ് ഇതു സംബന്ധിച്ചു ഗവേഷണം നടത്തിയ വിദഗ്ധരുടെ കണ്ടെത്തല്‍.

ഈ രീതിയിലുള്ള പഠനത്തിലൂടെ മയക്കുമരുന്നിനടിമകളാകാന്‍ സാധ്യതയുള്ളവരെ മുന്‍കൂട്ടി കണ്ടെത്താനും അവരെ ചികിത്സിച്ചു മയക്കുമരുന്നിന്റേ പിടിയില്‍നിന്നകറ്റാനുമാവുമെന്നു സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ബ്രയന്‍ നുറ്റ്‌സണ്‍ അവകാശപ്പെടുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends