Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ട് വയസിൽ ദിവസം 40 സിഗരറ്റ് വലിച്ച് ലോകശ്രദ്ധനേടിയ അല്‍ദി റിസാല്‍ ഇപ്പോള്‍

05 MAY 2017 02:44 PM IST
മലയാളി വാര്‍ത്ത

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2010ല്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിച്ച ഒരു ചിത്രം ജനശ്രദ്ധയാകർഷിച്ചിരുന്നു. ഇന്തോനേഷ്യക്കാരനായ ഒരു രണ്ടുവയസുകാരന്‍ ആസ്വദിച്ച് സിഗററ്റ് വലിക്കുന്ന ചിത്രമായിരുന്നു അത്. രണ്ടുവയസുമാത്രമുള്ള ഒരു കുട്ടിക്ക് എങ്ങനെ ഇത്രയും സിഗററ്റ് വലിച്ചുതീര്‍ക്കാന്‍ സാധിക്കും എന്നായിരുന്നു വാർത്ത അറിഞ്ഞവരെല്ലാം ചോദിച്ചിരുന്നത്. ഏതെങ്കിലും മാതാപിതാക്കൾ കുഞ്ഞിന് ഇങ്ങനെ സിഗററ്റു കൊടുക്കുമോ എന്ന് അത്ഭുതപ്പെട്ടവരുമുണ്ട്. സിഗരറ്റ് വാങ്ങി നല്‍കിയില്ലെങ്കില്‍ അതിന്റെ പേരിലുള്ള ബഹളങ്ങൾ സഹിക്കാൻ പറ്റാതെ പാവം മാതാപിതാക്കൾ ഈ ദുശീലത്തിനു കൂട്ടുനിന്നു.

കുട്ടിയെക്കുറിച്ചുള്ള വാര്‍ത്ത പുറംലോകമറിഞ്ഞതോടെ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ തന്നെ ഇടപെട്ട് അവനെ ഒരു പുനരധിവാസ കേന്ദ്രത്തിലാക്കി. കൂടാതെ കുട്ടികളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന പുകവലി ശീലം ഇല്ലാതാക്കാനായി പ്രത്യേകം പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപ്പാക്കി. ഏതായാലും പുനരിധിവാസം കൊണ്ട് അല്‍ദി റിസാലിന് നല്ല മാറ്റമുണ്ടായി. പുകവലി ശീലം അവന്‍ പാടെ ഉപേക്ഷിച്ചു. എന്നാല്‍ മറ്റൊരു ദുശ്ശീലം അവനെ പിടികൂടി. അമിത ഭക്ഷണം.

അമിതമായി ഭക്ഷണം കഴിച്ച് ചീര്‍ത്ത റിസാലിന്റെ ചിത്രമാണ് പിന്നീട് സോഷ്യല്‍മീഡിയകളിലൂടെ പ്രചരിച്ചത്. എന്നാല്‍ പിന്നീട് റിസാല്‍ തന്നെ തന്റെ ആസക്തികള്‍ക്ക് കടിഞ്ഞാണിടാന്‍ തീരുമാനിക്കുകയായിരുന്നു. കൃത്യമായി ഭക്ഷണം കഴിക്കാനും മുടങ്ങാതെ വ്യായാമം ചെയ്യാനും റിസാല്‍ തയാറായി. ഇതോടെ ആരോഗ്യമുള്ള മിടുക്കനായി റിസാല്‍ മാറുകയും ചെയ്തിരിക്കുന്നു

ഇന്ന് അല്‍ദിയ്ക്ക് പ്രായം ഒന്‍പത് ആയിരിക്കുന്നു. തടിച്ചുരുണ്ട് ഇരുന്ന ആ അല്‍ദിയാണെന്ന് കണ്ടാല്‍ പറയില്ല. പുകവലി പൂര്‍ണ്ണമായും ഉപേക്ഷിച്ച അവന്‍ ഇന്ന് സ്‌കൂളിലും പോയിത്തുടങ്ങിയിരിക്കുന്നു. കൂട്ടുകാര്‍ക്കൊപ്പം സ്‌കൂള്‍ ജീവിതം ആസ്വദിച്ച് കഴിയുകയാണ് കക്ഷിയിപ്പോള്‍. പുകവലിച്ച് രസിച്ചിരുന്ന തന്റെ പഴയ ചിത്രം കാണുമ്പോള്‍ അല്‍ദിക്കു തന്നെ അത്ഭുതമാണ്. ഇത്തരമൊരു ഭൂതകാലത്തെ കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല. നാലാം ക്ലാസിലേയ്ക്ക് ജയിക്കുക മാത്രമാണ് ഇപ്പോള്‍ തന്റെ ലക്ഷ്യമെന്നും അല്‍ദി പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends