Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

അനുയോജ്യമായ പദ്ധതികള്‍ തെരഞ്ഞെടുക്കുക എന്നതാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ അടിസ്ഥാനം.

08 MAY 2017 05:49 PM IST
മലയാളി വാര്‍ത്ത

ആരോഗ്യരംഗത്ത് നാം ഒട്ടേറെ മുന്നേറിയിരിക്കുന്നു. അതിനോടൊപ്പം തന്നെ രോഗങ്ങളും ചികിത്സാ ചെലവുകളും വർധിച്ചുവരികയാണ് .അതുകൊണ്ടു തന്നെ ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ ആളുകൾക്ക് ഏറെ താൽപ്പര്യമാണ് .
എന്നാൽ പലപ്പോഴും എടുക്കുനിന്ന പോളിസിയെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാതെയാണ് മിക്കവാറും പോളിസി എടുക്കുന്നത്. ഇത് പ്രതീക്ഷിക്കുന്ന ഗുണം നൽകില്ലെന്ന് മാത്രമല്ല ധന നഷ്ടത്തിനും ഇടയാക്കും.
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ലഭിച്ചു കഴിഞ്ഞാല്‍ എല്ലാം ആയെന്നു കരുതരുത്. മിക്ക ഇന്‍ഷുറന്‍സ് പദ്ധതികളും വാര്‍ഷികാടിസ്ഥാനത്തില്‍ പുതുക്കേണ്ടവയാണ്.
പോളിസി എടുക്കുന്നതു പോലെ തന്നെ പ്രധാനമാണ് അത് പുതുക്കുന്നതും. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ ഇടയ്ക്കിടെ കമ്പനി മാറാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. പെട്ടെന്നുണ്ടാകുന്ന അസുഖങ്ങള്‍ മൂലമോ അപകടങ്ങള്‍ മൂലമോ ഉണ്ടാകുന്ന ചെലവുകള്‍ പലപ്പോഴും നമുക്ക് താങ്ങാനാവുന്നതിനും അപ്പുറമായിരിക്കും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തിട്ടുണ്ടെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സാമ്പത്തികമായി കാലിടറാതെയിരിക്കാന്‍ സാധിക്കും.
അനുയോജ്യമായ പദ്ധതികള്‍ തെരഞ്ഞെടുക്കുക എന്നതാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ അടിസ്ഥാനം. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
1. കുടുംബത്തിലെ എത്ര അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമാണ്
2. പദ്ധതിയില്‍ ചേരുന്നതിന് മുമ്പ് എത്ര തുകയുടെ കവറേജ് ആവശ്യമായി വരും എന്ന് നിശ്ചയിക്കുക. നിങ്ങളുടെ തൊഴിലുടമയില്‍ നിന്ന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെങ്കില്‍ അതുകൂടി കണക്കിലെടുക്കണം.
3. നിരവധി പോളിസികള്‍ നിലവിലുള്ളതിനാല്‍ ആവശ്യത്തിനനുസരിച്ച് തെരഞ്ഞെടുക്കണം. വ്യക്തിഗത പോളിസിയാണോ ഫ്‌ളോട്ടര്‍ പോളിസിയാണോ ക്രിട്ടിക്കല്‍ ഇല്‍നെസ് സ്‌പെഷ്യലൈസ്ഡ് പോളിസിയാണോ നല്ലതെന്ന് താരതമ്യം ചെയ്ത് തെരഞ്ഞെടുക്കുക.
4. പദ്ധതിയില്‍ ചേരുന്നതിന് മുമ്പ് ഏജന്റില്‍ നിന്ന് പോളിസിയെ കുറിച്ച് വ്യക്തമായി ചോദിച്ച് മനസിലാക്കുക.
മെഡിക്ലെയിം പോളിസികള്‍ പലതരത്തിലുണ്ട്. നിലവിലുള്ള പ്രധാന മെഡിക്ലെയിം പോളിസികള്‍ ഇവയെല്ലാമാണ്.
സ്റ്റാന്റേഡ് മെഡിക്ലെയിം പോളിസി
ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി
ഹോസ്പിറ്റല്‍ ക്യാഷ് പോളിസി
ഹോസ്പിറ്റല്‍ ക്യാഷ് പോളിസി
ആക്‌സിഡന്റ് മെഡിക്ലെയിം പോളിസി
സീനിയര്‍ സിറ്റസണ്‍ പോളിസി
യൂണിവേഴ്‌സല്‍ ഹെല്‍ത്ത്
സൂപ്പര്‍ ടോപ് അപ് പോളിസി
സ്റ്റുഡന്റ്‌സ് പോളിസി
ഗ്രൂപ്പ് മെഡിക്ലെയിം പോളിസി
ഈ പോളിസികളില്‍ നമ്മുടെ ആവശ്യത്തിനുള്ളത് ഏജന്റില്‍ നിന്നും ചോദിച്ച് മനസിലാക്കി പോളിസി എടുക്കുക. അടക്കേണ്ട പ്രീമിയം തുകമാത്രം വിലയിരുത്തി ഒരിക്കലും ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ എടുക്കരുത്. ചികിത്സ തേടാന്‍ ആഗ്രഹിക്കുന്ന ആശുപത്രി കാഷ്‌ലെസ് ചികിത്സയ്ക്കായുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ പട്ടികയില്‍ വരുന്നുണ്ടോയെന്ന് പരിശോധിക്കണം. ഏതൊക്കെ അസുഖങ്ങള്‍ക്കും സര്‍ജറികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല എന്ന കാര്യവും വ്യക്തമായി മനസിലാക്കണം. ചികിത്സയുമായി ബന്ധപ്പെട്ട എന്തൊക്കെ ചെലവുകള്‍ക്ക് കവറേജ് ലഭിക്കും എന്നും അന്വേഷിക്കണം. ലാബ് ചെലവുകളും മരുന്നിനായുള്ള ചെലവുകളും പോളിസിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവില്ല. തീവ്രവാദി ആക്രമണം, യുദ്ധം എന്നീ സാഹചര്യങ്ങളില്‍ മിക്ക കമ്പനികളും കവറേജ് നല്‍കാറില്ല. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ പ്രീമിയം തുകയുടെ ചെക്ക് അല്ലെങ്കില്‍ ബാങ്ക് ഡ്രാഫ്റ്റ് മാത്രം മതി. 45 വയസിന് മുകളിലുള്ളവര്‍ക്ക് മെഡിക്കല്‍ ചെക്കപ്പ് ആവശ്യമായി വരും. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി തുക ക്ലെയിം ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ്, മെഡിക്കല്‍ രേഖകള്‍, മരുന്നിനും പരിശോധനകള്‍ക്കും ചെലവായ തുകയുടെ ബില്ല് എന്നിവ സമര്‍പ്പിക്കേണ്ടി വരും.
നിങ്ങള്‍ ചികിത്സ തേടുന്ന ആശുപത്രി ഇന്‍ഷുറന്‍സ് അംഗീകൃത പട്ടികയില്‍ ഇല്ലാത്തതും കാഷ് ലെസ് സൗകര്യം ലഭിക്കാത്തതുമാണെങ്കില്‍ ചികിത്സയ്ക്ക് ചെലവാകുന്ന എല്ലാ ചെലവുകളും ആദ്യം പോക്കറ്റില്‍ നിന്നും എടുക്കേണ്ടി വരും. പിന്നീട് എല്ലാ ബില്ലുകളും വെച്ച് ഇന്‍ഷുറന്‍സ് കമ്പനി്ക്ക് അപേക്ഷ നല്‍കണം. അവര്‍ ആവശ്യമായ പരിശോധന നടത്തിയ ശേഷം തുക അനുവദിക്കും. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനില്ലാത്ത ഒരു മരുന്നിനും ടെസ്റ്റിനും കമ്പനി പണം തരില്ല. ഭക്ഷണത്തിന്റെ പണം ബില്ലിലുണ്ടെങ്കില്‍ അത് റീ ഇംപേഴ്‌സ് ചെയ്തു കിട്ടില്ല. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ക്ലെയിം ഫോണിലും ആശുപത്രി അധികൃതരും ഡോക്ടറും സര്‍ട്ടിഫൈ ചെയ്യണം. ഇന്‍ഷുറന്‍സ് ഡെസ്‌ക് ഇല്ലാത്ത ആശുപത്രികളില്‍ നിങ്ങള്‍ തന്നെ നേരിട്ട് കമ്പനിയുമായി ബന്ധപ്പെടണം. ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ കമ്പനിയുമായി ബന്ധപ്പെടാം. കവറേജ് ലഭിക്കാന്‍ അവരുടെ അനുമതി വാങ്ങിയ ശേഷം മാത്രം കാര്യങ്ങള്‍ ചെയ്യുക.
അസുഖം മൂലം ആശുപത്രിയില്‍ കിടക്കുമ്പോള്‍ അനുബന്ധമായി വരുന്ന മുറി വാടക, ഐസിയു ചാര്‍ജ്ജ്. ഡോക്ടര്‍മാര്‍ അഥവാ സര്‍ജ്ജന്റെ ഫീസ്, ഓപ്പറേഷന്‍ തിയറ്റര്‍ ചാര്‍ജ്ജ്, എക്‌സറെ, സ്‌കാനിംഗ്, എംആര്‍ഐ തുടങ്ങിയ പരിശോധനാ ചെലവുകള്‍, മരുന്നുകള്‍ തുടങ്ങിയവ മെഡിക്ലെയും പോളിസി പ്രകാരം തിരികെ ലഭിക്കും. ഒരു ദിവസമെങ്കിലും ആശുപത്രിയില്‍ കിടന്ന് ചികിത്സിക്കേണ്ടി വരുമ്പോഴുളള ചെലവുകളാണ് തിരികെ ലഭിക്കാന്‍ അര്‍ഹതയുള്ളത്. ഡയാലിസിസ്, കീമോ തൊറാപ്പി, റേഡിയോ തൊറാപ്പി, കണ്ണ്/ പല്ല് തൊറാപ്പി, വൃക്കയിലെ കല്ല് നീക്കം ചെയ്യല്‍, എന്നിവ ആശുപത്രിയില്‍ വെച്ച് നടത്തുകയും അന്നേ ദിവസം തന്നെ രോഗി ആശുപത്രി വിടുകയും ചെയ്യുകയാണെങ്കിലും ആശുപത്രി ചെലവുകള്‍ക്കുള്ള ആനുകൂല്യം ലഭിക്കുന്നതാണ്. അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് 30 ദിവസം മുമ്പും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തതിന് ശേഷം 60 ദിവസത്തിനുള്ളിലും വരുന്ന ചികിത്സ ചെലവുകളും തിരികെ ലഭിക്കും.
പോളിസി എടുത്ത് ആദ്യത്തെ 30 ദിവസത്തിനുള്ളില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ പോളിസി പരിധിയില്‍ വരുന്നതല്ല. ഇന്ത്യയില്‍ നിന്നുള്ള പോളിസിയ്ക്ക് രാജ്യത്തിന് അകത്തുള്ള ചികിത്സയ്ക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഗര്‍ഭം/ പ്രസവം തുടങ്ങിയ ആശുപത്രി ചെലവുകള്‍ക്ക് ക്ലെയിം ലഭിക്കില്ല. എന്നാല്‍ ചില പ്രത്യേക ഗ്രൂപ്പ് പോളിസികളില്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രസവ ചികിത്സയ്ക്ക് ക്ലെയിം ലഭിക്കും. കണ്ണട, കോണ്‍ടാക്ട് ലെന്‍സ്, ശ്രവണ സഹായി എന്നിവയ്ക്കുള്ള ചെലവുകള്‍ക്ക് ആനുകൂല്യം ലഭിക്കില്ല. എയ്ഡ്‌സ് സംബന്ധമായ അസുഖങ്ങള്‍ക്കും ആനുകൂല്യം ലഭ്യമല്ല. പോളിസി എടുക്കുന്ന സമയത്ത് നിലവിലില്ല എങ്കില്‍ പോലും തിമിരം, പ്രോസ്‌റ്റേറ്റ് സംബന്ധമായ അസുഖങ്ങള്‍, കുടലിറക്കം, ഗര്‍ഭപാത്രം നീക്കം ചെയ്യല്‍, ഗര്‍ഭപാത്ര സംബന്ധമായ അസുഖങ്ങള്‍, വൃഷണ വീക്കം, പൈല്‍സ്, ജന്മനായുള്ള ആന്തരിക അസുഖങ്ങള്‍, ഫിസ്റ്റുല, സൈനസൈറ്റിസ് സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് പോളിസി എടുത്തതിന് ആദ്യത്തെ ഒരു വര്‍ഷത്തേക്ക് ക്ലെയിമിന് അര്‍ഹതയില്ല. രോഗാനന്തരമുള്ള വിശ്രമം, പൊതുവായുള്ള അനാരോഗ്യം, വിശ്രമം, രഹസ്യ രോഗങ്ങള്‍, അംഗവൈകല്യങ്ങള്‍, മയക്കുമരുന്നിന്റെ ഉപയോഗം മൂലമുണ്ടാവുന്ന രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്ക് ആനുകൂല്യം ലഭിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (10 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (11 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (20 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (40 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (56 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

Malayali Vartha Recommends