Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിശ്വാസം രോഗം സുഖപ്പെടുത്തുന്നതെങ്ങനെ?

19 JULY 2017 05:13 PM IST
മലയാളി വാര്‍ത്ത

മരുന്നൊന്നും കഴിക്കാതെ തന്നെ ചിലപ്പോൾ രോഗങ്ങൾ മാറിയതായി പലരും സാക്ഷ്യപ്പെടുത്തിയത് കേട്ടിട്ടില്ലേ? പ്രാണിക് ഹീലിംഗ്, റെയിക്കി ഹീലിംഗ്, അക്യൂപങ്‌ചർ , മൂത്രചികിത്സ, കാന്തചികിത്സ, പൂജ, ധ്യാനം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവയെല്ലാം ഉദാഹരണങ്ങളാണ്. ഇത്തരം ചികിത്സകൾ വെറും തട്ടിപ്പാണെന്നു പറയുന്നവരുണ്ടാകാം.അതെ സമയം പ്രാർത്ഥനയിലൂടെയും പ്രാണിക് ഹീലിംഗ്, റെയിക്കി ഹീലിംഗ്, തുടങ്ങിയവയിലൂടെയും രോഗം മാറിയതായി അവകാശപ്പെടുന്നവരും ധാരാളമുണ്ട്. എന്താണ് ഇതിന്റെ പിന്നിലെ രഹസ്യം?

പ്ലെസീബോ പ്രതിഭാസം എന്നാണ് ഇത് അറിയപ്പെടുന്നത്. മസ്തിഷ്‌കത്തിലെ തോന്നലുകളും ശരീരവുമായി ബന്ധപ്പെട്ടുകിടക്കുന്ന സങ്കീര്‍ണ്ണതകളുമാണ് പ്ലെസീബോ പ്രതിഭാസത്തിനു പിറകില്‍. പ്ലെസീബോ പ്രതിഭാസം സംഭവിക്കാന്‍ ഏറ്റവും അത്യാവശ്യം വേണ്ടത് രോഗം സുഖപ്പെടും എന്ന പ്രതീക്ഷയാണ്. നിങ്ങൾക്ക് വിശ്വാസമുള്ള ഡോക്ടർ നോക്കിയാൽ അസുഖം ഭേദമാകാറില്ലേ? ഡോക്ടറുടെ പെരുമാറ്റത്തിനും രോഗ നിർണയ ചികിത്സകൾക്കുമെല്ലാം രോഗിയുടെ മനസ്സിനെ സ്വാധീനിക്കാൻ കഴിയും. നല്ല ചികിത്സ ലഭിക്കുമെന്ന തോന്നൽ തന്നെ രോഗം സുഖപ്പെടാൻ കാരണമാകുമെന്നർത്ഥം. എന്നുവെച്ച് അത്ഭുതങ്ങൾ സംഭവിക്കുമെന്നൊന്നും ഈ പറഞ്ഞതിന് അർത്ഥമില്ല.ഹൃദ്രോഗം, കാൻസർ, ജനിതക രോഗങ്ങൾ തുടങ്ങിയവയൊക്കെ ഇനി പ്രാർത്ഥിച്ചു മാറ്റാമെന്ന് കരുതരുത്.

പലപ്പോഴും പല രോഗങ്ങളും നിങ്ങളുടെ സ്‌ട്രെസ്സുമായി ബന്ധപ്പെട്ടതാണ്. സ്ട്രെസ് ( stress ) മാനസികമായ പ്രശ്‌നങ്ങള്‍ മാത്രമല്ല, മറ്റു പല രോഗങ്ങളും ഉണ്ടാക്കാം. ഉദാഹരണത്തിന് വയറിലെ പ്രശ്‌നനങ്ങള്‍ ഹൃദ്രോഗം, അമിത വണ്ണം, ശ്വസനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ എന്നുതുടങ്ങി അനേകം പ്രശ്‌നങ്ങള്‍ സ്ട്രെസ് മൂലം ഉണ്ടാകാം.ഇവിടെയാണ് യോഗ ധ്യാനം എന്നിവയുടെ പ്രസക്തി. യോഗയും ധ്യാനവും ശരീരത്തിനും മനസിനും വ്യായാമം നല്‍കും, സ്ട്രെസ് കുറയ്ക്കും, സ്‌ട്രെസ്സ് കുറയുന്നതോടെ പല രോഗങ്ങളും ശമിക്കുകയും ചെയ്യും.

ഗവേഷണങ്ങള്‍ കാണിക്കുന്ന രസകരമായ പലകാര്യങ്ങളുമുണ്ട്. പ്ലെസീബോ ഗുളികകളെക്കാള്‍ ഫലപ്രദമാണ് പ്ലാസീബോ ഇന്‍ജക്ഷന്‍. തലവേദന വയറുവേദന തുടങ്ങിയവ എളുപ്പം മാറുന്നതിനു ഇഞ്ചക്ഷനാണ് കൂടുതൽ എംഫലപ്രദമെന്ന തോന്നലാണ് ഇതിനു പിന്നിൽ. മോര്‍ഫിന്‍ കൊടുക്കേണ്ട വേദനക്ക് വെറും ഉപ്പുവെള്ളം കുത്തിവച്ചുകൊണ്ട് രണ്ടാംലോകമഹായുദ്ധകാലത്ത് ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ വരെ ചെയ്തിട്ടുണ്ടത്രേ! വേദന കുറയാന്‍ മോര്‍ഫിനാണ് കുത്തിവച്ചതെന്ന് രോഗിയോട് പറഞ്ഞാല്‍ വേദനക്ക് അല്‍പ്പം കുറവുകിട്ടും, അത്രതന്നെ. മോർഫിനു പകരം ഉപ്പുവെള്ളം വിശ്വാസത്തോടെ കുത്തിവെച്ചാൽ ഓപ്പറേഷൻ നടത്താമെന്നൊന്നും വിചാരിക്കരുത്.

പ്ലെസീബോ പ്രതിഭാസം കൊണ്ട് രോഗം ഭേദമാകുന്നില്ല. രോഗിക്ക് തോന്നുന്ന ആശ്വാസം താൽക്കാലികമാണ്. ഉദാഹരണത്തിന് കാൻസർ രോഗിക്ക് അനുഭവപ്പെടുന്ന വേദനക്ക് താല്ക്കാലിക ആശ്വാസം നൽകാൻ പ്ലെസീബോ പ്രതിഭാസത്തിനു കഴിയും .എന്നാൽ അതുകൊണ്ട് കാൻസർ ഭേദമായി എന്നർത്ഥമില്ല. യഥാർത്ഥ രോഗം കണ്ടെത്താതെ ഇത്തരം ചികിത്സകൾക്ക് പുറകെ പോകുന്നത് ദോഷമേ ചെയ്യൂ. എന്നാൽ മാനസിക സമ്മർദ്ദം,ശാരീരിക ക്ഷീണം തുടങ്ങിയവയുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് ആശ്വാസം നൽകാൻ വിശ്വാസത്തിന്റെ പിൻബലമുള്ള പ്ലെസീബോ പ്രതിഭാസത്തിനു കഴിയും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends