Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവഗണിക്കരുത് ഹൈ ബിപി

24 JULY 2017 10:41 AM IST
മലയാളി വാര്‍ത്ത

ഇന്നത്തെ ജീവിത ശൈലിയില്‍ ഏറ്റവും കൂടുതല്‍ ഉള്ള രോഗങ്ങളില്‍ മുന്നിലാണ് രക്തസമ്മര്‍ദ്ദത്തിന്റെ സ്ഥാനം. പലപ്പോഴും രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ പലര്‍ക്കും അറിയാതെ പോകുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പലപ്പോഴും പല വിധത്തിലുള്ള ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കും. ഇതിനെ വേണ്ട വിധത്തില്‍ ശ്രദ്ധിക്കാതിരുന്നാല്‍ അത് മരണത്തിലേക്ക് നയിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെങ്കില്‍ അത് തലവേദനയിലൂടെ ലക്ഷണം കാണിക്കുന്നു. അതുകൊണ്ട് തന്നെ അസഹനീയമായ തലവേദനയാണെങ്കില്‍ ബിപി പരിശോധിക്കുന്നത് നല്ലതാണ്. കാഴ്ച മങ്ങുന്നത് മറ്റൊരു പ്രശ്‌നമാണ്. കാഴ്ച മങ്ങുന്നത് കൊണ്ട് കണ്ണ് ഡോക്ടറെ കാണാന്‍ പോകുന്നതിനു മുന്‍പ് നിങ്ങളുടെ ബിപി ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. കാരണം കാഴ്ചമങ്ങുന്നത് പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ കൂടി ലക്ഷണമാവാം.

തലചുറ്റല്‍ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവും. കൃത്യമായി ഭക്ഷണം കഴിക്കാതിരുന്നാലും ഇത്തരത്തില്‍ തലചുറ്റല്‍ ഉണ്ടാവുന്നു. എന്നാല്‍ ഇനി തലചുറ്റല്‍ വരുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണം. കാരണം പലപ്പോഴും രക്തസമ്മര്‍ദ്ദം ശരീരത്തില്‍ അധികമാണെങ്കിലും തലചുറ്റല്‍ ഉണ്ടാവുന്നു. ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ് മറ്റൊന്ന്. ശ്വാസതടസ്സം ആസ്ത്മയുടെ പ്രശ്‌നങ്ങള്‍ കൊണ്ട് ഉണ്ടാവാമെങ്കിലും ശ്വാസതടസ്സം അമിതമാകുകയാണെങ്കില്‍ അത് രക്തസമ്മര്‍ദ്ദത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമാകും.

മുഖത്തെ ചര്‍മ്മം വലിയുന്നതും അസ്വസ്ഥതയുണ്ടാവുന്നതും രക്തസമ്മര്‍ദ്ദം കുറയുന്നതിന്റെ ലക്ഷണമാണ്. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന അളവില്‍ ആകുമ്പോഴും രക്തയോട്ടം കൃത്യമായി നടക്കാതിരിക്കുമ്പോഴും ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവും. നെഞ്ച് വേദനയുണ്ടെങ്കില്‍ അത് ഹൃദയാഘാതം എന്ന് വിചാരിക്കേണ്ട ആവശ്യമില്ല.

 

എന്നാല്‍ പലപ്പോഴും നെഞ്ച് വേദന ഉണ്ടെങ്കില്‍ അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. മൂത്രത്തില്‍ രക്തം കാണുന്നതും ഉയര്‍ന്ന അളവില്‍ രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതിന്റെ ലക്ഷണമാണ്. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന അളവില്‍ ആണെങ്കില്‍ അതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് മൂത്രത്തില്‍ രക്തം കാണുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends